നിങ്ങളു പെൺകുട്ട്യോള് മൂളാൻ നിക്കണ്ട . ഇത് ഞങ്ങളു കല്യാണപ്രായമായ ആൺകുട്ടികളുടെ കാര്യാണ്.
അമ്മമാരുടെ കൂടെ വല്ല ബന്ധുവീട്ടിൽ കല്യാണത്തിനു പോയിട്ടുണ്ടോ?
നിങ്ങളു പെൺകുട്ട്യോള് മൂളാൻ നിക്കണ്ട . ഇത് ഞങ്ങളു കല്യാണപ്രായമായ ആൺകുട്ടികളുടെ കാര്യാണ്.
മ്മള് അവിടെ ചെന്നാൽ പെട്ടു പോവും . അമ്മ പഴയ കൂട്ടുകാരെയും നാട്ടുകാരേയും ഒക്കെ കാണുമ്പോൾ അവരോട് വിശേഷങ്ങൾ പറച്ചിലൊക്കെയായി അങ്ങടു പോവും . അപ്പോ ഞാൻ ? ഏതെങ്കിലും ഒരു കസേരയിൽ ചെന്നിരുന്ന് മ്മടെ ഫേസ് ബുക്ക് എടുത്ത് ബെർതേനെ.. മുകളിലേക്കും താഴോട്ടും സ്ക്രോൾ ചെയ്തിരിക്കും .
കാര്യം കല്യാണ വീട്ടിൽ നല്ല ചുള്ള ത്തി പെൺപിള്ളേരുണ്ടെങ്കിലും വായ് നോക്കാൻ പറ്റുമോ? മ്മളു അറിയില്ലെങ്കിലും മ്മളെ അറിയുന്നവർ ഒരുപാടുണ്ടേ .... മ്മളായിട്ടു കുടുംബത്തിനു ചീത്തപ്പേര് ഉണ്ടാക്കണ്ട എന്ന് വെച്ച് . മാന്യനെന്ന് തോന്നിപ്പിക്കും വിധം അങ്ങിനെ ഇരിക്കും.
അപ്പോഴേക്കും ഒരു വിളിയാണ് .... മോനേ.... അമ്മയാണ് ' ഏതെങ്കിലും അമ്മൂമ്മമാരാവും അല്ലെങ്കിൽ ഏതേലും കൂട്ടുകാരികൾ . നിനക്ക് ഈ ചേച്ചിയെ മനസ്സിലായോ . അമ്മേടെ ഒളരീലെ വല്യമ്മയില്ലേ ? ആ വല്ല്യമ്മേടെ മോളാ ... മ്മടെ മാമന്റോടെ വന്നു നിക്കാറില്ലേ ? നിനക്കു കശുവണ്ടിയൊക്കെ ചുട്ടു തരുന്ന ആ വല്യമ്മേടെ മോളാ ..... ആ ഇപ്പം മനസ്സിലായിട്ടാ .
( ആ അമ്മാമയുടെ മുഖം ഓർമ്മയിൽ കറക്റ്റല്ലെങ്കിലും കശുവണ്ടി ചുട്ടു തിന്നത് ഓർമ്മയുണ്ട് )
പിന്നെ അവരുടെ ഡയലോഗാണ് . ചെറുപ്പത്തിൽ കണ്ടതല്ലേ എങ്ങിനെ ഓർമ്മ ഉണ്ടാവാൻ അല്ലേ? ഇപ്പോ എന്താ ചെയ്യണേ? അത് കഴിഞ്ഞാലാണ് ഹൈലൈറ്റ് ചോദ്യം ? അത് അമ്മയോടാണ് . മോന് കല്യാണം നോക്കണില്ലേ? ആ നോക്കണം . അമ്പടി അമ്മേ ... എന്നിട്ടിതുവരെ എന്നോട് പറഞ്ഞില്ലല്ലോ .
കാര്യം കേൾക്കുമ്പോൾ ഒരു സുഖമൊക്കെ ഉണ്ടെങ്കിലും ജാഡ മ്മടെ കൂടെപിറപ്പായോണ്ട് .ഒരു കാച്ചങ്ങ് കാച്ചി പിന്നെ കല്യാണം . ഇപ്പഴൊന്നും നോക്കണില്ല .. കുറച്ചൂടി കഴിയട്ടെ . നിനക്കിപ്പോൾ വേണ്ടെങ്കിൽ വേണ്ട . അല്ലെങ്കിലും ആവശ്യമുള്ളപ്പോൾ തമാശ പറഞ്ഞാൽ അമ്മ സീരിയസായി എടുക്കും .
സത്യം പറഞ്ഞാൽ കെട്ടിയാൽ കൊള്ളാന്നുണ്ട് ട്ടോ. മ്മടെ കൂടെ പഠിച്ചവൻമാരൊക്കെ പെണ്ണും കെട്ടി ബുള്ളറ്റിൽ തലങ്ങും വിലങ്ങും മ്മടെ കൺമുൻപിൽ കൂടി പായാണ്.. ഫേസ് ബുക്കു തുറന്നാലും പെണ്ണിനേം കെട്ടി പിടിച്ച് സെൽഫീടെ ബഹളം . അതൊക്കെ കാണുമ്പോൾ ആരായാലും ആശിച്ചു പോവില്ലേ?
അതു മാത്രമല്ല ഒറ്റക്കിരുന്നു ബോറടിക്കുമ്പോൾ ഏതെങ്കിലും കൂട്ടുകാരനെ വിളിച്ചാൽ കേൾക്കുന്ന മറുപടി കേട്ടാൽ കരഞ്ഞു പോവും മക്കളേ കരഞ്ഞ് പോവും . സോറിടാ മച്ചാ ഇന്ന് ഭാര്യനേം കൊണ്ട് ഷോപ്പിങ്ങിനു പോവാന്ന് പറഞ്ഞിട്ടുണ്ട് . പോയില്ലെങ്കിൽ നിനക്കറിയാലോ അവളെ ..
ഗംഗയാടാ.... ഗംഗ . അപ്പോ മ്മള് വീണ്ടും ശശി.
ഞാനും കെട്ടൂടാ.... പന്നികളേ ഒരു സുന്ദരിക്ടാവിനെ ( ക്ടാവ് എന്നത് പശു കിടാവാണെന്ന് തെറ്റിധരിക്കല്ലേ ? അല്ല മ്മടെ തൃശൂർക്കാര് അങ്ങനേ പറയൂ . ) എന്നിട്ട് ബുള്ളറ്റിന്റെ പിന്നിലിരുത്തി ഞാനും പോവും . മാക്ഡൊണാൽഡിൽ ഇരുന്ന് ഞാനും ഇടും സെൽഫി. അപ്പോഴേക്കും നിങ്ങടെ പെണ്ണുങ്ങള് ഒക്കെ പ്രസവത്തിനു അവളുമാരുടെ വീട്ടിലേക്ക് പോയിട്ടുണ്ടാവും . എനിക്കറിയില്ലേ നിങ്ങളെ ഒന്നും വെച്ചു താമസിപ്പിക്കില്ലാന്ന് ..
അങ്ങിനെ നിയൊക്കെ വായും പൊളിച്ച് ഇരിക്കുംബോൾ എന്നെ വിളിക്കും ... ടാ വാട .. ഓരോ ബീറടിക്കാം എന്നും പറഞ്ഞ്. അപ്പോ ഞാൻ പറയും സോറിടാ അളിയാ ഭാര്യ അടിക്കാൻ സമ്മതിക്കില്ലാന്ന്. എന്നിട്ട് നിങ്ങളു പെൺകോന്തൻ മാരുടെ പോലെ വരാണ്ടിരിക്കില്ല . ഞാൻ വരും . എന്തായാലും വരും . അതാവണമെടാ കൂട്ടുകാരൻമാർ .
എന്നിട്ട് പാതിരാക്ക് വീട്ടിൽ കേറി വന്ന് എന്റെ ഭാര്യേടെ 'ആട്ടും കേട്ട് . ചിത്രത്തിലെ ലാലേട്ടനെ പോലെ ഞാനാണ് തറയിൽ കിടക്കേണ്ടവൻ ഞാനാണ് തറ എന്നും പറഞ്ഞ് ഒറ്റ കിടപ്പുണ്ട് വാഴ വെട്ടിയിട്ടപോലെ . നടക്കോന്ന് അറിയില്ല സ്വപ്നം കാണാൻ അല്ലെങ്കിലും ഞാൻ മിടുക്കനാ ....
No comments