"മാഷേ എന്നെയൊന്ന് പ്രേമിക്കാൻ പറ്റോ ,സ്ഥിരം ആയൊന്നും വേണ്ട തൽക്കാലം മതീ
"മാഷേ എന്നെയൊന്ന് പ്രേമിക്കാൻ പറ്റോ ,സ്ഥിരം ആയൊന്നും വേണ്ട തൽക്കാലം മതീ"
"അച്ചോടാ മോഹം കൊള്ളാം ല്ലോ ,തൽക്കാലം അയോണ്ട് ഇല്യാ സ്ഥിരം ആണേൽ നോക്കായിരുന്നു"
രണ്ടീസം മുൻപ് ഫ്രണ്ട് ആയ ആവണി എന്ന പെണ്കുട്ടിയുടെ മെസ്സേജ് കണ്ടപ്പോൾ ആദ്യം അമ്പരപ്പ് തോന്നിയെങ്കിലും പിന്നെ ചിരിയാണ് വന്നത്
"അല്ല മാഷിന്റെ കഥയിൽ ഈ പ്രേമം മാത്രം ഇങ്ങനെ പൂത്തു തളിർത്തു നിൽക്കുകയല്ലേ "
"അതുകൊണ്ട് ,ഇയാള് ഇപ്പൊ എന്താ ഉദ്ദേശിക്കുന്നേ ആവോ"
"മാഷിന് ഇത്തിരി തേപ്പും കൂടി പഠിപ്പിച്ചു തരാന്ന് ഞാൻ കരുതി"
ചിരിക്കുന്ന ഒരു സ്മൈലി കൂടെ ഉണ്ടായിരുന്നു ഒപ്പം... "ഈ മാഷേ വിളി ഒന്നു നിർത്തൂ ട്ടാ ,ദേവൻ എന്നാ എന്റെ പേര് ഇഷ്ടം ഉള്ളോര് ദീപു എന്നും വിളിക്കും,പിന്നെ ആരാ പറഞ്ഞത് ടീച്ചറെ എഴുതിയ കഥകൾ എല്ലാം ജീവനുള്ളവ ആയിരുന്നെന്ന്...
"അതൊക്കെ വായിച്ചാൽ അറിയാം ല്ലോ,അനുഭവങ്ങളുടെ ഓരോ സ്പന്ദനങ്ങൾ ഒരേ വികാരം തന്നെ കഥാപാത്രങ്ങൾ മാത്രം മാറുന്നു."
"അയ്യോ അങ്ങനെ ഒന്നും ഇല്ല സുഹൃത്തേ ,മനസ്സിൽ തോന്നുന്ന ചിന്തകൾ അതുപോലെ പകർത്തുന്നു അത്രമാത്രം"
" അതേ എന്നെ അച്ചൂന്ന് വിളിച്ചാൽ മതിട്ടൊ എനിക്ക് അതാ ഇഷ്ടം,
അല്ല ഇത്രേം പ്രണയ രചനകൾ എഴുതുന്ന മാഷിന്റെ...അല്ല സോറി ദീപു ഏട്ടന്റെ മനസ്സിൽ ഒരു പെണ്ണും ഇല്ലേ"
"മോളേ അച്ചൂ നിനക്ക് ഇപ്പോ എന്താ അറിയേണ്ടത് അത് പറ"
"അയ്യോ ഒന്നും ഇല്ല ,ഞാൻ വെറുതെ ചോദിച്ചതാ"
"ആണോ എന്നാൽ ഇപ്പൊ അങ്ങനെ ഒരാൾ ഇല്ല എന്താ ട്രൈ ചെയ്ത് നോക്കുന്നോ"
"പിന്നേ ഇത്ര നല്ല അവസരം തന്നാൽ പാഴാക്കി കളയോ കട്ടക്ക് നിൽക്കും ഞാൻ"
"അച്ചോടാ പെണ്ണിന്റെ പൂതി കൊള്ളാം, ടീ വായാടി വല്ലാതെ വിളയല്ലേ"
"അറിയില്ല എനിക്ക് മാഷിന്റെ എഴുത്തും മാഷിനേം വല്ലാണ്ട് ഇഷ്ടായി പോയി എന്താ ഇനി ഇപ്പൊ ചെയ്യാ"
"ഒരു കാര്യം ചെയ്യൂ ന്റെ അഡ്രസ്സ് ഐഡി യിൽ ഉണ്ട് നേരെ പോയി അമ്മയുടെ അടുത്ത് അപേക്ഷ കൊടുക്ക് മരുമോൾ ആയി വന്നോട്ടെ എന്ന്'കിട്ടിയാൽ നിന്റെ ഭാഗ്യം"
"ഞാൻ എങ്ങോട്ടും ഇല്ലേ വെറുതെ പറഞ്ഞതാ ദീപു ഏട്ടാ ,എല്ലാരേം പോലെ ആയാൽ നിങ്ങൾ വല്യോര് നമ്മളെ പോലെ ഉള്ള പാവങ്ങളെ മൈൻഡ് ചെയ്യില്ല ഇതുപോലെ ഇടിച്ചു കയറിയാൽ മാത്രേ ഒന്നു ഗൗനിക്കൂ "
"ആഹാ അതെനിക്ക് ഇഷ്ടായി.പക്ഷെ അങ്ങനെ ഒന്നും ഇല്ലാട്ടോ ,അത്ര വല്യേ ആളൊന്നും അല്ല ഞാൻ ,എല്ലാരോടും കൂട്ടുകൂടും ആണും പെണ്ണും എല്ലാം സൗഹൃദം തുല്യം തന്നെ"
"അല്ലല്ലോ ഏട്ടാ ആൺകുട്ടികളെക്കാളും പെൺകുട്ടികൾക്ക് ആണല്ലോ ഏട്ടൻ എപ്പോഴും പരിഗണന കൊടുക്കുന്നത് എഴുത്തിലും സൗഹൃദം തിരഞ്ഞെടുക്കുന്നത് പോലും"
ആ പറഞ്ഞ വാക്കുകൾ മനസ്സിൽ തട്ടി ,സത്യമാണ് സ്ത്രീ സൗഹൃദങ്ങൾ ആണല്ലോ കൂടുതലും തിരഞ്ഞെടുക്കുന്നത് ഒരു പരിചയം ഇല്ലെങ്കിൽ പോലും എങ്കിലും പറഞ്ഞൊപ്പിച്ചു
"അങ്ങനെ ഒന്നും ഇല്ല എല്ലാം ഒരുപോലെ, അറിയുന്നവരെ മാത്രം പിന്നെ ഫേക്ക് അല്ലന്ന് ഉറപ്പ് തോന്നുന്നവ അത് ആൺകുട്ടി
ആയാലും പെൺകുട്ടി ആയാലും തുല്യം"
"എന്നിട്ടാണോ എന്റെ ചേട്ടൻ അയച്ച റിക്യുസ്റ്റ് നാല് തവണ ഏട്ടൻ ഒഴിവാക്കി കളഞ്ഞതും എന്റെ സൗഹൃദം ആദ്യ തവണ തന്നെ അംഗീകരിച്ചതും" തിരിച്ചു എന്തു പറയും എന്ന് ആലോചിച്ചു കുഴങ്ങി പോയി,
ഒരുവർഷം സുഹൃത്തുക്കൾ ആയിട്ട് ഒരു ദിവസം നിന്റെ മുഖമൊന്ന് കാണണം എന്നു പറഞ്ഞപ്പോൾ ഫോട്ടോ തരാൻ വിശ്വാസം ഇല്ലെന്നു പറഞ്ഞവൾ പെണ്ണ്..
പരിചയപെട്ടു കുറച്ചു നാളുകൾക്കുള്ളിൽ എന്റെ സ്വന്തം കൂടെ പിറപ്പ് ആണെന്ന് പറഞ്ഞു ചേർന്നു നിന്നവളും പെണ്ണ് ..
പരിചയപെട്ടു കുറച്ചു നാളിനുള്ളിൽ വളരെ അടുക്കുകയും ഒരുനാൾ സ്നേഹത്തിന്റെ ഭാഷ മാറി വളരെ പെട്ടന്ന് അവൾ അവൻ ആയി മാറി പിന്നെ ചെവി പൊട്ടുന്ന തെറിയുടെ പൂരം ആയിരുന്നു,അവളായ ഒരുവൻ സമ്മാനിച്ചത്.. ഇതെല്ലാം നേടി തന്നത് സ്ത്രീകൾക്ക് പിറകെ നടന്നത് കൊണ്ട് മാത്രം ആണെന്നുള്ളത് മറച്ചു വെക്കാൻ ആകാത്ത സത്യം, എന്നിട്ടും വീണ്ടും തിരഞ്ഞെടുക്കുന്നത് അതേ വഴി ,എഴുത്തിൽ പോലും തുല്യ വില നൽകുന്ന ഞാൻ തന്നെ തെറ്റ് ചെയ്യുക ആണെന്ന് തിരിച്ചറിയാൻ ഒരുപാട് വൈകിപ്പോയി പക്ഷെ ... എടോ സോറി ട്ടൊ നിന്റെ ഏട്ടനോട് ഞാൻ ക്ഷമ ചോദിക്കുന്നു , പറയുന്ന വാക്ക് ഒന്നും ചെയ്യുന്ന പ്രവൃത്തി മറ്റൊന്നും ആയിരുന്നു ഇത്രയും നാൾ ഇനി അങ്ങനെ ഉണ്ടാവില്ല തീർച്ച ,എന്റെ കണ്ണിൽ ശരിയും തെറ്റും കാണിച്ചു തന്നതിന് ഒരുപാട് നന്ദി ട്ടൊ .
."പിന്നെ നിന്റെ ചേട്ടന് ഒരു മെസ്സേജും അയച്ചിട്ടുണ്ട് അതിനുള്ള മറുപടിയും വേഗം തരാൻ പറയൂ ട്ടാ"
"എന്താ ആവോ"
"അത് ഞങ്ങൾ വല്യോര് പറഞ്ഞോളാം"
അവളുടെ ഏട്ടന്റെ മൊബൈൽ നമ്പർ കിട്ടിയ നിമിഷം തന്നെ വിളിച്ചു പറ്റിയ തെറ്റിന് മാപ്പ് പറഞ്ഞു ,,കൂടെ ഒന്നൂടെ...
"നിന്റെ പെങ്ങളെ എനിക്ക് തരാമോ ഇനിയുള്ള ജീവിതം ഒന്നിച്ചു ജീവിക്കാൻ ഇനിയുള്ള കാലം പൊന്നുകൊണ്ടു മൂടിടാം എന്ന് പറയുന്നില്ല മണ്ണിട്ട് മൂടും നാൾ വരെ ഇടനെഞ്ചിൽ ചേർത്ത് പൊന്നുപോലെ നോക്കിടാം എന്നൊരു വാക്ക് നൽകാം ഞാൻ"
മറുപടി പൂർണ്ണ സമ്മതം എന്നായിരുന്നു അവർക്ക് രണ്ടു പേർക്കും . നൂല് പൊട്ടിയ പട്ടം പോലെ പറന്നു നടന്നിരുന്ന ഞാൻ ഇന്ന് തൊട്ട് നല്ല കുട്ടിയാവാൻ തീരുമാനിച്ചു., ഞങ്ങളുടെ കല്യാണം ആയിരുന്നു.
"ദേ ഏട്ടാ വരുന്നേൽ വാ ഞാൻ കിടക്കാൻ പോവാട്ടാ ഇങ്ങനേം ഉണ്ടോ ഏതേലും കെട്ടിയോൻ ആദ്യരാത്രി ആയിട്ടും പെനേം പേപ്പറും കൊണ്ട് ഓരോന്ന് കുത്തികുറിച്ചു ഇരിക്കുന്നയാൾ"
"ദേ കഴിഞ്ഞു കാന്താരി ഇപ്പൊ വരാം"
"എനിക്കിത് കിട്ടണം ഈശ്വരാ,എഴുതിയ ഓരോ എഴുത്തും കണ്ട് അതിലെ നായികയുടെ ഭാഗ്യം മാത്രം വിശ്വസിച്ചു കൂടെ പൊന്നതിന് "
ചിരിച്ചും കൊണ്ടായിരുന്നു മറുപടി...
"എഴുത്തിൽ മാത്രം അല്ലല്ലോ എന്റെ ജീവിതത്തിലും ഇപ്പോൾ നീ അല്ലേ നായിക പെണ്ണേ ...ചേർത്തു പിടിച്ചു ആ നെറ്റിയിൽ ഉമ്മ കൊടുക്കുമ്പോൾ തമാശ ആയി പറയുന്നത് കേൾക്കാം ..
"ടാ ചെക്കാ പിന്നേ റൊമാന്റിക് ഒക്കെ കൊള്ളാം ഇനി ഇതും നാളെ ഒരു കഥയാക്കി നാട്ടുകാർക്ക് പറഞ്ഞു കൊടുക്കല്ലേ എന്ന് "
No comments