ഒരു മഴ പോലെ
അവന് അവളുടെ കൈ മുറുക്കെപിടിച്ച് വേഗത്തില് നടന്നു..ആ കുന്നിന്റെ മുകളിലേക്ക്.. അവന്റെ വേഗത്തിനൊപ്പം അവള്ക്ക് എത്താന് കഴിയുന്നില്ലായിരുന്നു എങ്കിലും അവള് ഓടിയും നടന്നും അവനൊപ്പം നീങ്ങിക്കൊണ്ടേ ഇരുന്നു..
"എങ്ങോട്ടാ എന്നെ ഈ കൊണ്ടുപോവുന്നേ ആദീ..എന്റെ കൈ വേദനിക്കണൂ..."
കൈ വേദനിച്ചിരുന്നെങ്കിലും അവന്റെ കൈ വിടുവിക്കാന് അവള് തയ്യാറായിരുന്നില്ല..
കോളേജില് പഠിക്കുമ്പോള് മുതല് ഒരുമിച്ചതാണ് അവര്..ആദിയും ദേവുവും.. ഉറ്റസുഹൃത്തുക്കള്..ആണിനും പെണ്ണിനുമിടയിലെ സൌഹൃദം മോശമായി കണ്ടവര്ക്ക് നല്ല ചുട്ടമറുപടി കൊടുത്ത് കളിയാക്കിയിരുന്നു ഇരുവരും..അവനുണ്ടായിരുന്ന ഒരു പ്രണയത്തിനുപോലും ചുക്കാന് പിടിച്ചത് ദേവു ആയിരുന്നു..അവസാനം ആ പ്രണയം ഇല്ലാതായതും ദേവൂനെ ചൊല്ലി ആയിരുന്നു..
പഠനമൊക്കെ കഴിഞ്ഞ് അവള്ക്കായിരുന്നു ആദ്യം ജോലി ലഭിച്ചത്..അതും നാട്ടില്..അവന് വിദേശത്തേക്കു പറന്നു.. ജോലിയുടെ തിരക്കിലേര്പ്പെട്ടു ഇരുവരും..എങ്കിലും ഫോണ്കോളുകള് നഷ്ടപ്പെടുത്തില്ലായിരുന്നു ഇരുവരും..
ആദി നാട്ടിലെത്തിയതറിഞ്ഞ് കാണാന് വന്നതായിരുന്നു ദേവു..
"എന്താ എനിക്ക് കൊണ്ടുവന്നേ??"
"നിനക്ക് ഞാന് എന്തുകൊണ്ടുവരാനാ..ഒന്നും കൊണ്ടുവന്നില്ല.."
"ഓഹ്..എനിക്കറിയാം..നീ ഒന്നും കൊണ്ടുവരില്ലെന്ന്…!!
നിന്നെപോലത്തെ സാമദ്രോഹി അല്ല ഞാന്.."
ഇതും പറഞ്ഞുകൊണ്ട് അവള് ഒരു പൊതി അവനു നേരെ നീട്ടി..
അവന് വേഗം തന്നെ അതഴിച്ചുനോക്കി..
"അയ്യേ.. ഷര്ട്ട്.."
"ഇത്ര ബുദ്ധിമുട്ടി നീ നോക്കണ്ട.."
അവള് ദേഷ്യത്തില് പറഞ്ഞു..
മ്..സംഭവം അടിപൊളി ആയിട്ടുണ്ട്..ഇതിട്ടോണ്ട് വേണം ഒരാളെ കാണാന് പോവാന്.."
അവന് ചിരിച്ചു..
••••••••••••••••••••••••••••••••••••
അവര് നടന്ന് ആ കുന്നിന്റെ മുകളിലെ പുല്ലുമേടയിലെത്താനായി..
അവന് അവളുടെ കൈയില് നിന്നും പിടി വിട്ടു..
"നീ വല്ല കാലനെയും കാണിക്കാനാണോ എന്നെ കൊല്ലാന്കൊണ്ടുപോവണപോലെ ഇങ്ങോട്ടു കൊണ്ടുവന്നേ??ഹാവൂ..എന്റെ കൈയ്യ്.."
അവള് മുഖം ചുളിച്ച് ചുവന്ന കൈത്തണ്ട തിരുമ്മിക്കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു..
"അയാള് ഇവിടെ വരാമെന്നാ പറഞ്ഞേ..ഹാ സമയം ആവണേ ഉളളൂ..."
അവന് വാച്ച് നോക്കിക്കോണ്ടു പറഞ്ഞു..
"ഏതയാള്..എഡാ പഴയ ആ പ്രേമം ആണെങ്കില് വേണ്ട..അഥവാ നിനക്ക് അവള് മതി എങ്കില് ഞാനിപ്പോ ഇവിടുന്നു പോകും...ഒരു തെറ്റും ചെയ്യാത്ത എന്നെ...പോട്ടെ നിന്നെയോ..."
ദേഷ്യം കടിച്ചമര്ത്തി നിന്നു ദേവു..
"നീ ഒന്നു സമാധാനപ്പെടു പെണ്ണേ..!!
ഇതെന്റെ ഒരു സുഹൃത്താണ്..എനിക്കാണെങ്കില് നല്ല ഇഷ്ടപ്പെട്ടു ആ കൊച്ചിനെ..നല്ല ഒരു പെണ്ണ്..എനിക്കു പറയാന് നീ അല്ലേ ഉളളൂ..പെണ്ണിനു പെണ്ണിനെ അല്ലേ തിരിച്ചറിയുക കൂടുതല്.."
"വീണ്ടും നീ പ്രേമവുമായിട്ട് ഇറങ്ങിയേക്കാണോ.."
ദേവു ദേഷ്യത്തോടെ ചോദിച്ചു..
"പ്രേമിക്കാനൊന്നും ഞാനില്ല..ഇന്നു ഞാന് അവളെ അങ്ങ് പ്രൊപ്പോസ് ചെയ്യാന് പോവാ...എന്നാ..?? അതല്ലേ നല്ലത്..!!"
"മ്..നിന്റെ ഇഷ്ടം..പ്രണയം നല്ലതൊക്കെയാടാ..അത് ശരിക്കും ഫീല് ചെയ്യണം..ഇത് ചുമ്മാ..അവസാനം കുരിശാവരുത്..അത്രേ ഉളളൂ.."
"ദേ അയാള് വരുന്നൂ.."
ആദി ഒരു വശത്തേക്കു നോക്കി വിരല് ചൂണ്ടി പറഞ്ഞു..
"ഓഹ് ..എനിക്കു തോന്നിയതാ..അതയാളല്ല.."
അവന് സങ്കടം..
"ഇതാ പറഞ്ഞേ..നീ ഇങ്ങനെ അപ്സറ്റ് ആവാതെ..
അവള് വരും...!!
നിന്റെ ഒരു അവിഞ്ഞ പ്രേമം.."
അവന്റെ തോളില് ചെറുതായി തട്ടിക്കൊണ്ട് ചിരിച്ചു അവള്..
"നിനക്ക് വന്ന ആലോചനകളോ ദേവൂ..?"
"അതൊക്കെ തകൃതിയായി നടക്കുന്നുണ്ട്..ഹാ..അത് അതിന്റെ സമയത്തിനു നടക്കുമെടാ..
എന്തായാലും പ്രൊപ്പോസിംഗിനു തിരഞ്ഞെടുത്ത സ്ഥലം..പറയാതിരിക്കാന് വയ്യ..നിന്റെ പെണ്ണ് ഭാഗ്യവതിയാ..!!
ഇവിടിപ്പൊ കട്ടുറുമ്പ് ആവാന് പോകുന്നത് ഞാനല്ലേ..ഹാ..!!
അവളൊന്ന് നിശ്വസിച്ചു..
"ദേ..അയാള് .."
അവന് പറഞ്ഞു..
"എവിടെ??അവടെങ്ങും ആരുമില്ലല്ലോ.."
ദേവു തിരിഞ്ഞുനോക്കിക്കൊണ്ട് പറഞ്ഞു..
പെട്ടെന്ന് ആദി പിന്നില്നിന്നും അവളുടെ കണ്ണുപൊത്തി..
"കണ്ണുതുറക്കല്ലേ..ഒന്നും കൊണ്ടുവന്നില്ലാന്നു ഇനി പറഞ്ഞേക്കരുത്.."
അവന് കൈമെല്ലെ മാറ്റി..
"ഇനി കണ്ണുതുറന്നോ.."
എന്തോ ഒപ്പിച്ചുവച്ച മട്ടില് അവള് പേടിച്ച് കണ്ണുതുറക്കാന് മടിച്ചു...
"ഒന്നു തുറക്കു പെണ്ണേ.."
അവള് മെല്ലെ കണ്ണു തുറന്നു..
"വില് യൂ മാരീ മീ...!!"
മുട്ടുകുത്തിനിന്ന് ആ മോതിരം അവളിലേക്ക് ഉയര്ത്തി ആദി ചോദിച്ചു..
അവള്ക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല..സന്തോഷം കൊണ്ട് മുഖംപൊത്തി നിന്നപ്പോഴും അവള്ക്ക് ഉളളില് സംശയം..
അവള്ക്ക് ദേഷ്യം വന്നു..
"നീ ചുമ്മാ കളിയ്ക്കല്ലേ ആദീ..തമാശ വിടൂ.."
ചിരിച്ചുനിന്ന അവനെ പിന്നിലേക്ക് തളളി ക്കൊണ്ട് പറഞ്ഞു..
"അപ്പൊ പെണ്ണിനു ആഗ്രഹം ഒക്കെയുണ്ട് അല്ലേ.."
"ഓ പിന്നേ..ഒന്നു പോടാ"..
മുഖത്തുണ്ടായിരുന്ന ചമ്മല് പാടുപെട്ട് മായ്ച്ച് അവള് പറഞ്ഞു.."
ആദി പറഞ്ഞുതുടങ്ങി..
"ഈ ലോകത്തില് എനിക്ക് കിട്ടിയ ഏററവും വലിയ സന്തോഷമാണ് നീ..അത് ഇനി അങ്ങോട്ടും എനിക്കെന്റെ കൂടെ വേണം..
എന്റെ മാത്രമായിട്ട്...ഈ നിമിഷത്തിനുവേണ്ടീട്ടാ ഞാന് കാത്തിരുന്നത്..."
ദേവു അവന്റെ നെഞ്ചോടു ചേര്ന്നു..അവളുടെ കണ്ണീരിന്റെ ചൂട് തന്റെ നെഞ്ചിലറിഞ്ഞു നിന്നു അവന്..ദൂരം മനസിലാക്കിത്തന്ന തിരിച്ചറിവില് അവര് ജീവിച്ചുതുടങ്ങുകയായിരുന്നൂ ആ സമയം മുതല്..
ഉറഞ്ഞുപോയ മഞ്ഞുകാറ്റും ചേര്ന്നുനിന്ന അവരെ തട്ടി തീ പടര്ന്നു മെല്ലെ നനഞ്ഞുതുടങ്ങിയിരുന്നു..
ഒരു മഴ പോലെ...
No comments