കോളേജിൽ പടിക്കുമ്പോഴായിരുന്നു കാമുകി അവനു ഒരു സമ്മാനം നൽകിയത്
കോളേജിൽ പടിക്കുമ്പോഴായിരുന്നു കാമുകി അവനു ഒരു സമ്മാനം നൽകിയത്
എന്നാൽ അവൻ അത് തുറന്ന് നോക്കാതെ തന്റെ റൂമിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചു..
എന്നാൽ സമ്മാനം നൽകി അധികം നാൾ കഴിഞ്ഞതോടെ അവന്റെ കാമുകി അവനോട് ഗുഡ് ബൈ പറഞ്ഞ് സ്ഥലം വിട്ടു..
ആത്മാർത്ഥമായി സ്നേഹിച്ചവൾ തന്നെ വിട്ട് പോയത് അവനെ ഒരുപാട് വേദനിപ്പിച്ചു. . . ആ ദേഷ്യത്തിൽ വീട്ടിൽ വന്ന ഉടൻ അവൾ കൊടുത്ത ആ സമ്മാനം അവൻ വലിച്ചെറിഞ്ഞു.സമ്മാനം ചെന്നുവീണത് വീടിന്റെ തട്ടിൻ പുറത്തും. . . .
ഇനിയൊരിക്കലും ആ സമ്മാനം തുറന്ന് നോക്കില്ല എന്ന് അവൻ ശപഥവും ചെയ്തു. .
പതിയെ പതിയെ അവൾ പോയതിന്റെ വിഷമങ്ങളും വേദനകളും അവൻ മറന്നു കഴിഞ്ഞു. .
കുറച്ച് നാളുകൾക്ക് ശേഷം അവൻ വിവാഹിതനായി. .
കുട്ടികളുമുണ്ടായി. ,
ഒരിക്കലും തുറക്കാതെ സൂക്ഷിച്ചിരിക്കുന്ന സമ്മാനം കണ്ട കുട്ടികള് അത് തുറന്നു പരിശോധിക്കാമെന്ന് ആകാംക്ഷയോടെ അവനോട് ആവശ്യപ്പെട്ടു എന്നാല് വേണ്ട എന്ന മറുപടിയാണ് അവനിൽ നിന്നുണ്ടായത്. . .
എന്നാൽ സംഭവം അറിഞ്ഞ ഭാര്യ പിണക്കമൊന്നും കാട്ടാതെ ആ സമ്മാനം അവിടന്ന് എടുത്ത് മാറ്റാൻ അവനോട് ആവശ്യപ്പെട്ടു. .
അപ്പോൾ അവൻ അത് അവിടന്ന് എടുത്ത് മറ്റൊരിടത്ത് സൂക്ഷിച്ചുവെച്ചു. . . .
ഒരിക്കൽ തന്റെ മാത്രമെന്ന് കരുതിയവൾ തന്ന സമ്മാനമല്ലേ ഇതെന്നോർത്ത് അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. . .എന്നിട്ടും അവൻ ആ സമ്മാനം തുറന്ന് നോക്കിയില്ല. . .മാത്രവുമല്ല എല്ലാ വർഷവും ആ സമ്മനം പൊടി തട്ടി സൂക്ഷിക്കുകയും ചെയ്തു. . .
വീണ്ടും നാളുകൾ കഴിഞ്ഞു. . .
തന്റെ ആ പഴയ കാമുകിയുടെ ശബ്ദമൊന്ന് കേൾക്കാൻ അവന്റെ മനസ്സ് കൊതിച്ചു. . .
വിറയാർന്ന വിരലുകളാൽ അവൻ അവളുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയിൽ വെച്ചു. . . . .. .
എന്നാൽ കാലമേറെ കഴിഞ്ഞതിനാൽ അവൾ നമ്പർ മാറ്റിയിരുന്നു. . .
നാളുകൾ കഴിയുംതോറും ആ സമ്മാനം എന്താണെന്നറിയാൻ അവനിൽ ആകാംഷയായി. . .
അവസ്സാനം അത് തുറന്ന് നോക്കാൻ അവൻ തീരുമാനിച്ചു. . .വീട്ടിൽ ആരും ഇല്ലാത്ത ഒരു ദിവസം അവൻ ആ സമ്മാനപൊതി തുറന്നു. . .
വർണ്ണകടലാസ്സിൽ പൊതിഞ്ഞ ഒരു ചെറിയ പെട്ടി. . .അകത്ത് വാടിക്കരിഞ്ഞ ഒരു റോസ്സാപ്പൂവും ഒരു എഴുത്തും. . . .അവനാ കത്ത് തുറന്ന് അതിലെ ആ വരികൾക്കിടയിലൂടെ കണ്ണോടിച്ചു. . .അത് വായിച്ചതും അവന്റെ കണ്ണുനീരിനാൽ ആ കത്ത് നനഞ്ഞ് കുതിർന്നു. . .
അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. . .
പ്രിയനേ. . . .
ഞാൻ പോവുകയാണു. .ക്യാൻസറെന്ന മരണം എന്നെ കാർന്നു തിന്നുക്കൊണ്ടിരിക്കുന്നു. . ഞാൻ പോലും അതറിഞ്ഞത് വളരെ വൈകിയാണു. . .
നിന്നെ സ്നേഹിച്ചു കൊതി തീർന്നില്ലെനിക്ക്. .
നിന്റെകൂടെയുണ്ടായിരുന്ന നിമിഷങ്ങൾ മതിയായില്ലെനിക്ക്. . .
ഇനി നീ എനിക്ക് വെറുമൊരു സ്വപ്നം മാത്രമാണു. .
ഈ കത്ത് നിന്റെ കയ്യിൽ കിട്ടി നാലാം നാൾ ഞാൻ യാത്രയാകും. . .മരണമെന്ന ലോകത്തേക്ക്. . . .അതിനാൽ എനിക്ക് വേണ്ടി ഒരു കാര്യം മാത്രം നീ എന്റെ ഈ അവസാന നിമിഷം സാധിച്ച് തരണം. .ഞാൻ യാത്രയാകും വരെ നീ ഇതോർത്ത് കരയുകയോ എന്നോട് സിമ്പതി കാണിക്കുകയോ ചെയ്യരുത്. . .നീ ഒന്നും അറിഞ്ഞിട്ടില്ലാ എന്ന ഭാവത്തിൽ വേണം ഇനിയുള്ള നാലു ദിവസം നീ എന്റെ മുന്നിൽ വരാൻ. . .
എനിക്ക് നീ വിഷമിക്കുന്നത് കാണാൻ വയ്യടാ. . .എന്നാൽ ഇത് പറയാതെ നിന്നിൽ നിന്ന് അകലാൻ എനിക്ക് കഴിയില്ല. . . . . .
ഇനിയുള്ള നാലു ദിവസം പഴയതുപോലെ നീ എന്റെ കൂടെ ഉണ്ടാവും എന്ന വിശ്വാസത്തിൽ സ്നേഹപ്പൂർവ്വം. . . .
ആ എഴുത്ത് വായിച്ചതും ഒരു നിമിഷം അവൻ തരിച്ചുനിന്നു പോയി. .ഈശ്വരാ തന്നെ ഇത്രയേറെ സ്നേഹിച്ചവളെയാണോ ഇത്രക്കാലം താൻ വഞ്ചകി എന്ന് മുദ്രകുത്തിയത് . . . . . . . .സങ്കടം സഹിക്കവയ്യാതെ കണ്ണീർ വീണു കുതിർന്ന ആ എഴുത്തിലേക്ക് അവൻ തളർന്ന് വീണു. . . .. . .
അപ്പോൾ ദൂരെ എവിടെയോ ഒരു നക്ഷത്രം അവനെ നോക്കി കണ്ണുചിമ്മുന്നുണ്ടായിരുന്നു. . .ഒരുപക്ഷേ അതവൾ ആയിരിക്കാം. . .അവനെ ജീവനേക്കാളേറെ സ്നേഹിച്ചവൾ. . . . .
രചന : മനു ജി മേനോൻ
No comments