എന്റെ ആദ്യ പ്രണയം
ഒരു നാട്ടുമ്പുറത്തുകാരൻ ചെക്കനെ പുറകെ നടന്ന് കഷ്ടപ്പെട്ട് ഇഷ്ട്ടപെടുത്തണം ..... ഇഷ്ട്ടമല്ല നിന്നെ എന്റ്റെ കഷ്ടതയിലേക്ക് വരുത്തുവാൻ എന്ന് എന്നോടുള്ള ഇഷ്ടത്തോടെ പറയുന്നവനായിരിക്കണം .....എന്നിട്ടും ആ വാക്കുകൾ കേൾക്കാതെ അവന്റെ കഷ്ടതയിലേക്ക് കയറി ചെല്ലണം ....എന്റെ അച്ഛന്റെ മുന്നിൽ വന്നു ധൈര്യത്തോടെ പെണ്ണ് ചോദിയ്ക്കാൻ കെൽപ്പുള്ളവനാകണം .... എന്റെ സഹോദരങ്ങളെ സ്വന്തമായി കാണുന്ന ..... എന്റെ കുറവ് നികത്താൻ സഹായിക്കുന്ന , എന്റെ കൂട്ടുകാരോട് എന്നെ പോലെ പെരുമാറുന്ന ഒരു താന്തോന്നി ചെറുക്കാനായിരിക്കണം ..........
എന്റെ അമ്മയുടെ മൂത്ത മകനായിരിക്കണം .......
എല്ലാവരുടെയും സമ്മതത്തോടെ കല്യാണം കഴിഞ്ഞു ആ കഷ്ടപാടുള്ള വീട്ടിൽ എനിക്ക് കയറിച്ചെല്ലണം ....
അവിടെ എന്നെ സ്നേഹിക്കാനും ലാളിക്കാനും ഒരു അച്ചാച്ചനും അമ്മമ്മയും ഉണ്ടാവണം ..... .. എന്റെ കൂട്ടിനു എന്റെ കഷ്ടപാടുകാരന്റെ പെങ്ങളും ... അവരുടെ കുസൃതിക്കുടുക്കകളും ഉണ്ടാവണം ....
എന്റെ കുശുമ്പിനും വാശിക്കും മുന്നിൽ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന ഒരു അച്ഛനേം അമ്മയെയും വേണം ....
ഇത്രനാളും കഷ്ട്ടപെടണത് അച്ഛനും അമ്മയ്ക്കും വേണ്ടി ആയിരുന്നേൽ ഇനി ആ കൂട്ടത്തിലേക്ക് ഒരുത്തി കൂടെ വന്നത് കൊണ്ടുള്ള കഷ്ടപ്പാടിന്റെ കണക്കു പറഞ്ഞു കേൾക്കണം ....... അപ്പോഴും മനസിലുള്ള ഇഷ്ട്ടം കുറയാതെ വീണ്ടും വീണ്ടും കൂടിക്കൊണ്ടേ ഇരിക്കണം ....
തുരുമ്പിനെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ആ പഴയ സൈക്കിളിൽ എന്നെ ഇരുത്തി അമ്പലത്തിൽ കൊണ്ട് പോകണം ... വഴിയിൽ കാണുന്ന ചങ്ങാതിമാരോട് കുശലം പറയണവൻ ആയിരിക്കണം .... കൂട്ടുകാരുടെ എണ്ണം എന്റെ സ്നേഹം പോലെ വലുതായിരിക്കണം .... അവരോടൊത്തു കറങ്ങി നടക്കുമ്പോൾ ... വീട്ടിൽ കാത്തിരിക്കാൻ ഈ കാന്താരി പെണ്ണ് ഉണ്ടെന്ന് ബോധം ഉള്ളവനാകണം .......
എല്ലാത്തിലുമുപരി ...... സ്നേഹത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ മനസ്സലിവുള്ളവനാകണം .......
No comments