Popular Posts

ഒറ്റയ്ക്കൊരു യാത്ര

ഒരു യാത്ര പോണം..
ഒറ്റയ്ക്ക്..

പതിയാത്ത കാഴ്ചകൾ ഉണ്ടാവണം...

മലമുകളിൽ ചെന്ന് നിന്ന് സങ്കടങ്ങൾ താഴേക്ക് വലിച്ചെറിയണം..

ഏകാന്തതയിൽ രാപ്പാർക്കണം

പരിചിതമല്ലാത്ത നഗരങ്ങളിലെ അസ്തമയം കാണണം..

നിലാവെട്ടങ്ങളോട് മുഹബ്ബത്ത് പങ്കു വെക്കണം..

ഉയരങ്ങളിൽ സുലൈമാനിയിൽ അലിയണം....

അപരിചിതമായ ദിനരാത്രങ്ങളിലൂടെ കടന്നു പോകണം..

ചില ഗ്രാമങ്ങളിലെ മാലാഖമാരുടെ പൊട്ടിച്ചിരിയുടെ ശബ്ദം കേൾക്കണം

തുടക്കത്തിലേക്കുള്ള മടക്കയാത്ര പുറപ്പെടണം

ഉറ്റവരുടെ കാത്തിരിപ്പിലേക്ക് മടങ്ങിയെത്തണം....

No comments