Popular Posts

എടി... നേരം വെളുത്താൽ നിന്റെയടുത്ത് കാണും ഞാൻ.. ഇപ്പോൾ ഒന്ന് ഉറങ്ങിക്കോട്ടെ പ്ലീസ് എന്ന് പറഞ്ഞപ്പോഴേക്കും പോടാ പട്ടിന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തിരുന്നു....

ഈ പാതിരാത്രിയിൽ ഇതും കൂടി ചേർത്ത് ഇരുപതാമാത്തെ കോളാണു അവളുടെ, ഞാനും ജെറിയും കട്ട ചങ്ക്സായിരുന്നു,

കോളേജിൽ ആരെയും കൂസാത്ത ഒരു അച്ചായത്തി പെണ്ണായിരുന്നു നീന,സീനിയേഴ്സിന്റെ കൂട്ടമായുള്ള റാഗിങ്ങിൽ നിന്നും രക്ഷപെടുത്തിയത് മുതലാണു അവളും ഞങ്ങളോടോപ്പം കൂടിയത്...

ഞാൻ ഒരു അന്യമതക്കാരനായത് കൊണ്ടാണു, ജെറിക്ക് അവളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എനിക്ക് അവളോട് തോന്നിയ ചെറിയോരിഷ്ടം മറച്ച് വെച്ചിട്ട് ജെറിയെ സപ്പോർട്ട് ചെയ്തത്, ആർക്കും അസൂയ തോന്നുന്ന മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ , ഇങ്ങനെയൊരു ചാട്ടക്കാരി പെണ്ണിനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ലെന്ന് അവൻ അവളോട് പറഞ്ഞപ്പോൾ ചെറുതായി ഒന്ന് ചിരിച്ച് കാണിച്ച് അവിടെ നിന്നും തിരിച്ച് നടന്ന അവളുടെ മനസ്സ് എനിക്കറിയാവുന്നത് കൊണ്ടാണു നിർബന്ധിച്ചു എന്റെ ബൈക്കിൽ കയറ്റി അവളുടെ വീട്ടിൽ കൊണ്ടാക്കിയത്.. സംഭവം നടന്ന് ഉടനെ ജെറിയുടെ ഫോൺ ഓഫായത് കൊണ്ടാകണം എന്ത് വിഷമങ്ങൾക്കും അവൾ എന്നെ വിളിച്ച് തുടങ്ങിയത്, ഒരിക്കൽ പോലും അവനെ കുറ്റം പറയാത്ത അവളൂടെ സംസാരത്തിൽ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു, സ്നേഹിച്ചാൽ ജീവൻ കൊടുക്കുന്ന ആ പെണ്ണിന്റെ മനസ്സ്.. നേരം വെളുത്തയുടനെ ഒരുങ്ങി അവൾ പറഞ്ഞ സ്ഥലത്ത് എത്തി, അടുത്തെക്ക് എത്തിയപ്പോഴെക്കും നല്ല മദ്യത്തിന്റെ മണമടിക്കുന്നുണ്ടെങ്കിലും ആളു സ്ട്രോങ്ങായി തന്നെ നിൽക്കുന്നുണ്ടായിരുന്നു...

വിഷമങ്ങളും സങ്കടങ്ങളും കേട്ട് തിരിച്ചിറങ്ങാൻ നേരം ഞാൻ ചോദിച്ചു ,

സിമ്പതിയോ മറ്റോ ഒന്നുമല്ല , ശരിക്കും ഇഷ്ടമായിട്ട് തന്നെയാ, പോരുന്നോ എന്റെ കൂടെ എന്ന ചോദ്യത്തിനു, എന്തിനാ പാതി വഴിയിൽ തനിച്ചാക്കനാണോ എന്ന അവളുടെ മറുപടി കേട്ടത് കൊണ്ടാണു, വലിച്ച് വണ്ടിയിലിട്ട് എന്റെ അമ്മയുടെ മുന്നിൽ കൊണ്ട് ചെന്നിട്ട് , അമ്മേ ഇത് അമ്മയുടെ മരുമകളാണെന്ന് പറഞ്ഞപ്പോഴേക്കും , ഞങ്ങളെ കണ്ട് അന്തം വിട്ട് നിന്ന അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നിരുന്നു...
https://play.google.com/store/apps/details?id=manu101.games

വിവാഹ ശേഷം മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് അവൾക്ക് ക്ലാസ് എടുത്ത് ക്ലാസ് എടുത്ത് ഇപ്പോൾ മാസം രണ്ട് തവണ അവളോടോപ്പം വീശാതിരിക്കാൻ പറ്റാതെയായി, വീട്ടുകാർ ഉറങ്ങിയിട്ട് അന്നത്തെ സൽക്കാരത്തിൽ രണ്ടിനു പകരം മൂന്ന് ഗ്ലാസ് എടുത്ത് വെക്കുന്നത് കണ്ടിട്ട് സംശയത്തോടെ നോക്കുന്ന എന്റെ കൈകൾ പിടിച്ച് അവളുടെ വയറിലേക്ക് വെച്ചപ്പോഴേക്കും തിളങ്ങിയ അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു, അച്ചനാകാൻ ഒരുങ്ങി കൊള്ളാൻ...


No comments