Popular Posts


അഞ്ചു വർഷം കഴിഞ്ഞേ കുട്ടികളുണ്ടാകുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാവൂ ......
പെണ്ണു കാണാൻ ചെന്ന എന്നോടവളിങ്ങനെ പറഞ്ഞപ്പോൾ ഞാനെന്നല്ല ഏതൊരാളും ഞെട്ടും .....
എന്താ ഏട്ടാ ഞാൻ പറഞ്ഞത് കേട്ടില്ലേ .....?അത് സമ്മതമാണേൽ മാത്രം മതി ഈ വിവാഹം ......
ഇത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു...
ഒടുക്കത്തെ സൗന്ദര്യം.....
മുട്ടറ്റം തലമുടി .... പാലപ്പൂവിന്റെ നിറം.....
കാവിലെ ദേവി പ്രത്യക്ഷപ്പെട്ടതു പോലെ...
അമ്മയുടെ ഈ വർണ്ണന കേട്ട് പെണ്ണു കാണാൻ ഇറങ്ങിയപ്പൊഴേ ഓർത്തതാ ഇതിങ്ങനേ വരൂന്ന് ....
വെറുതേ കാവിലെ ഭഗവതിയെ സ്വപ്നം കണ്ടത് മിച്ചം....
ഈശ്വരാ ഇതെന്തു സാധനമാ...? പെണ്ണുകാണാൻ വരുമ്പോൾ തന്നെ ചെക്കനോട് ഏതേലും പെണ്ണ് ഇങ്ങനെ പറയോ....? വല്ലാത്ത ജാതി തന്നെ...
ഇപ്പോഴത്തെ പെൺകുട്ട്യോളൊക്കെ ഇങ്ങനാണോ ....?
സൗന്ദര്യം പോകുമെന്നോർത്ത് അമ്മയാകാൻ മടി.....
തിരികെ വീട്ടിൽ വന്നു കയറിയപ്പോൾ വാതിൽക്കൽ അമ്മ.
കുട്ടി എങ്ങനെ.... മോനേ നിനക്കിഷ്ടപ്പെട്ടോ...?
പിന്നേ ഒരു പാട് ഇഷ്ടപ്പെട്ടു .....
അവൾ ദേവിയല്ല വെളിച്ചപ്പാടാ.... വെളിച്ചപ്പാട്....
ഒന്നും മനസ്സിലാകാതെ അമ്മ കണ്ണു മിഴിച്ചു. അവളെയൊക്കെ കെട്ടിയാൽ ജീവിതം തീർന്നു. എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് നിൽക്കുന്ന ഒരു പാവം പെണ്ണു മതി എനിക്ക്. ഇനി പെണ്ണുകാണാൻ പോണില്ല. മനസ്സിന് ഇണങ്ങിയവളെ സ്വയം കണ്ടെത്തും വരെ.
ഒരാഴ്ച കഴിഞ്ഞ് സുഹൃത്തിനൊപ്പം ടൗണിൽ നിൽക്കുമ്പോൾ ദേ അവൾ മുന്നിൽ. അമ്മേടെ ഭാഷയിൽ പറഞ്ഞാൽ കാവിലെ ദേവി. ഏതോ ഒരുത്തന്റെ ബൈക്കിനു പിന്നിൽ വന്നിറങ്ങുന്നു. ഏതവനാണോ എന്തോ.....?
ഇവൾക്കൊക്കെ എന്തും ആവാല്ലോ....? അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ.... ഹലോ മാഷേ അറിയോ...?
അന്ന് പെണ്ണുകാണാൻ .....
ഇല്ല ഓർമ്മയുണ്ട്.....
ഇയാളെന്താ ഇവിടെ....?
ഗിഫ്റ്റ് വാങ്ങാൻ വന്നതാ. ഒരു ബേർത്ത് ഡേ പാർട്ടിയുണ്ട്. എന്നാ ശരി കാണാട്ടോ...
പാർട്ടി യും ക്ലബ്ബും ഒക്കെ തന്നെ...
എന്തൊരു പെണ്ണാ ഇത്...?
പക്ഷേ അമ്മ പറഞ്ഞതിലും കാര്യമുണ്ട്
ഒരു കൊച്ചു ദേവി തന്നാണവൾ... തിളങ്ങുന്ന കണ്ണുകളും...
വിടർന്ന മൂക്കും...
വെള്ളാരം കല്ലിൽ തീർത്ത മൂക്കുത്തിയും ...
ആരും ഒന്നു നോക്കും...
പക്ഷേ സ്വഭാവം ഇതല്ലേ...? അവളെ എന്നല്ല വിവാഹക്കാര്യം തന്നെ മറന്ന് ഫ്രണ്ട്സിനൊപ്പം കറങ്ങവേ അവളെ വീണ്ടും കണ്ടു.
വൈൻ ഷോപ്പിൽ....
എന്നെ കണ്ടതും അടുത്തു വന്നു...
എന്താ മാഷേ ക്യൂ നിൽക്കാൻ മടിയാണേൽ ഞാൻ വാങ്ങിത്തരാം... പുഞ്ചിരിയോടെ അവൾ പറഞ്ഞു...
വേണ്ട ...
സാധനം വാങ്ങി പോവാൻ നേരം അടുത്തെത്തി .....
കല്യാണം ആയാൽ വിളിക്കണം ട്ടോ .....
ഇതും പറഞ്ഞ് ചിരിച്ചു കൊണ്ടവൾ നടന്നു നീങ്ങി.... പിറ്റേന്ന് സുഹൃത്തിന്റെ വിവാഹത്തിന് പള്ളിയിലെത്തിയപ്പോൾ അവൾ അവിടെയും ...
എവിടെ ചെന്നാലും ഈ സാധനം പുറകേ ഉണ്ടല്ലോ ഈശ്വരാ ..?
ചുറ്റും കുറച്ചു കുട്ടികളും ഉണ്ട് ...
എന്തോ മുന്നിൽ പെടാതെ മാറി നിന്നു ഞാൻ അകരണമായ ഒരു ഇഷ്ടക്കേട് ....
വിവാഹമൊക്കെ കഴിഞ്ഞ് പോരാനിറങ്ങവേ ഞാനൊരു കാഴ്ച കണ്ടു ...
അവളുടെ കയ്യിൽ ഒരാൺകുട്ടി ....
ഒരു വയസ്സു പ്രായം കാണും... കൂടെയുള്ളവർക്ക് അവനെ ഏൽപ്പിക്കാൻ അവൾ ശ്രമിക്കുമ്പോൾ അവളെ കെട്ടി പിടിച്ച് കരയുന്നു കുറേ നേരം ഈ കാഴ്ച നോക്കി നിന്നതിനു ശേഷം ഞാൻ അവിടേക്കു ചെന്നു...
എന്താടോ ....?
ഏതാ ഈ കുട്ടി...?
അപ്രതീക്ഷിതമായി എന്നെ അവിടെ കണ്ടതിനാലാവണം അവളൊന്നു ഞെട്ടി... ഇത് .....
ഇതെന്റെ മോനോ.....
ഞാൻ കണ്ണു മിഴിച്ചു നിന്നു. കുഞ്ഞിനെയും കൊണ്ട് ഒന്നും പറയാതെ അവൾ നടന്നു നീങ്ങി....
എന്തൊക്കെയാ ഇത് ...? ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ...
ഒരു കുട്ടിയുള്ള ഇവളെയാണോ അമ്മ എനിക്കായി കണ്ടെത്തിയത് ....?
അതോ ഏതേലും രഹസ്യ ബന്ധത്തിൽ...
അതാവും അഞ്ചു വർഷത്തേക്ക് കുട്ടികൾ വേണ്ടാന്നു പറഞ്ഞത്.....
മനുവേട്ടാ ..... വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ അവൾ ...
മനുവേട്ടൻ പോയില്ലേ ഇതുവരെ ...?
ഇല്ല....
മൂന്നു മാസം മുന്നേ ഒരു ട്രെയിൻ യാത്രയ്ക്കിടെ എന്റെ കയ്യിൽ വന്നു പെട്ട കുട്ടിയാണവൻ. തൊട്ടടുത്ത സീറ്റിൽ ആരോ ഉപേക്ഷിച്ചു പോയ അവനെ പോലീസിലും പിന്നീട് ഈ പള്ളി വക അനാഥാലയത്തിലും എത്തിച്ചത് ഞാനാണ്.
അന്നു മുതൽ ഞാനവന് അമ്മയായി....
അമ്മേ എന്നു തന്നാ അവനെന്നെ വിളിക്കുന്നതും .....
എന്തോ തിരുത്താൻ എനിക്കും തോന്നിയില്ല... അവനെ കാണാൻ നേരം കിട്ടുമ്പോഴൊക്കെ ഞാനിവിടെ ഓടി വരാറുണ്ട് ..
അവന്റെ അമ്മയാകാൻ...
ഞാനൊരു വിവാഹം ചെയ്ത് കുട്ടികളും കുടുംബവുമൊക്കെയായി ജീവിച്ചാൻ എന്റെ അപ്പൂന് അമ്മയില്ലാതാകും...
അവനും ഇവിടുള്ള മറ്റു കുട്ടികളെപ്പോലെ അനാഥനാവും .... അതു കൊണ്ടാ ഞാനന്ന് ....
അങ്ങനെ.....
അവനെ ദത്തെടുക്കാൻ ഒരു കുടുംബം തയ്യാറായിട്ടുണ്ട്. അതിന്റെ ഫോർമാലിറ്റീസ് പൂർത്തിയാവാൻ കാല താമസം ഉണ്ട്. അത് കഴിഞ്ഞെ ഞാനെന്റെ വിവാഹത്തെപ്പറ്റി ചിന്തിക്കൂ... ഇത്രയും പറഞ്ഞ് അവൾ നിർത്തി...
ഇപ്പൊ അമ്മ പറഞ്ഞതു പോലെ എനിക്കും തോന്നി തുടങ്ങി ഇവൾ കാവിലെ ദേവി തന്നെ...
യാത്ര പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു...
ദേവീ...... വിളിച്ചപ്പോൾ അറിയാതെ നാവിൽ വന്നത് അങ്ങനെയാണ്.
ആ വിളി കേട്ട് കണ്ണു മിഴിച്ചു കൊണ്ടവൾ തിരിഞ്ഞു നിന്നു ...
ദേവിയോ ....?
അതാരാ......?
എന്റെ പേര് ദേവൂന്നാ...... ദേവ ഭദ്ര....
അത് തന്നാ വിളിച്ചത് ....
ദേവീം ദേവൂം ഒക്കെ ഒന്നു തന്നാ...
പറ്റിയ അബദ്ധം മറച്ചു വച്ച് പുഞ്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു...
അവളും ചിരിച്ചു... അതേ ദേവൂ ഈ അഞ്ചു വർഷം എന്നുള്ളത് ഒന്നു മൂന്നാക്കി കുറക്കാൻ ഒക്കോ...
എന്റെ ചോദ്യം കേട്ട് അവൾ അമ്പരന്നു..
അതെന്തിനാ...?
അല്ല ഈ അഞ്ചെന്നു പറയുമ്പോൾ ഇത്തിരി കൂടിപ്പോയില്ലേ.....? നമുക്ക് മൂന്നു വർഷം മതിയെന്നേ....
ഒന്നും പറയാതെ അവൾ പിൻതിരിഞ്ഞു നടന്നു ...
നിരാശനായി ഞാനും ....
അതേ മാഷേ .....
വിളി കേട്ട് ഞാൻ നോക്കിയപ്പോൾ അവൾ പിന്നിൽ ... മൂന്ന് എന്നുള്ളത് നമുക്കൊരു രണ്ടര വർഷമാക്കിയാലോ .....?
അവൾ ചിരിച്ചു .... ഒപ്പം ഞാനും ....

No comments