Popular Posts

അമ്പലത്തിൽ വെച്ചാണ് അവർ ആദ്യമായി കാണുന്നത്..

അമ്പലത്തിൽ വെച്ചാണ് അവർ ആദ്യമായി കാണുന്നത്..

അയാൾ ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ മൂന്നു മക്കളിൽ ഇളയാളാണ്...

അവൾ പാവപ്പെട്ട ഒരു അമ്പലവാസി വൃദ്ധന്റെ അമ്മ ഇല്ലാത്ത മകളും..

ഒരുപാട് പേരുടെ സഹായത്തോടെ കഷ്ടപ്പാട് സഹിച്ച് പഠിച്ചാണ് അദ്ധ്യാപിക ആയത്..

അയാളുടെ ഉദ്യോഗം വീട്ടുകാർ വില കൊടുത്തു വാങ്ങിയതായിരുന്നു...

പരസ്പരം ഇഷ്ടാമായപ്പോൾ വീട്ടുകാർ സമ്മതിക്കില്ലാന്ന് ഉറപ്പുള്ളതു കൊണ്ടാണ് രോഗിയായ അച്ഛനേയും കൂടെ കൂട്ടി അവർ നാടുവിട്ടത്..

ഒരുപാട് ചികിത്സിച്ചിട്ടും സ്വന്തമെന്ന് പറയാൻ ആകെയുള്ള അച്ഛന്റെ വിയോഗത്തിൽ അവൾ മനഃനൊന്ത് കഴിയുമ്പോൾ ആണ് താൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്നറിയുന്നത് അയാൾ അറിയുന്നത്..

ട്യൂട്ടോറിയലിലെ അവളുടെ ദിവസ വരുമാനവും പ്രൈവറ്റ് സ്ഥാപനത്തിലെ അയാളുടെ മാസ വരുമാനവും ഒന്നിനും തികയുമായിരുന്നില്ല..

അതുകൊണ്ട് ഒന്പതു മാസവും നിറവയറുമായി അവൾ ജോലിക്ക് പോയി..

അയാൾക്കതിൽ വിഷമമുണ്ടായിരുന്നു..

അതു കാണുമ്പോൾ അവൾ പറയും " സാരമില്ലേട്ടാ എനിക്ക് ഇപ്പോൾ ക്ഷീണമൊന്നൂല്ലലോ തന്നയുമല്ല ഏട്ടൻ പോയികഴിഞ്ഞാൽ ഞാനിവിടെ തനിച്ചല്ലേ. "

ഗർഭാവസ്ഥയിലും പ്രസവാനന്തരവും ആണ് ഒരു സ്ത്രീക്ക് സ്വന്തം അമ്മയുടെ സാമീപ്യവും ശുശ്രൂഷയും വേണ്ടത്. എങ്കിലും അമ്മയുടെ അഭാവത്തിൽ കാത്തിരിപ്പിനൊടുവിൽ പിറന്നു വീണ മോനെയും അവളേയും അയാൾ സ്നേഹത്തോടെ ശുശ്രൂഷിച്ചു. ഒരു അമ്മയേക്കാൾ കരുതലോടെ..

യാതൊരു സങ്കോചവും കൂടാതെ വീട്ടുജോലി മുതൽ മോനെ കുളിപ്പിക്കുന്നതു വരെ ഏറ്റെടുത്തു..

അങ്ങിനെ മോനോടു കൂടി ഭാഗ്യവും പടി കടന്നു വന്നു..!

അയാൾക്കു പോലീസിൽ ഉദ്യോഗം കിട്ടിയതിനു പിന്നാലെ അവളേയും തേടിയെത്തി സർക്കാർ സ്കൂളിൽ അദ്ധ്യാപിക നിയമനം..

പതിയെ പതിയെ ജീവിതമെന്ന മുങ്ങാൻ തുടങ്ങിയ തോണി കരയ്കടുത്തു...

കാലങ്ങൾ നീങ്ങവേ മോനു 12 വയസ്സായപ്പോൾ ഒരു മോളും പിറന്നു..

അയാളുടെയും അവളുടെയും ജോലി തിരക്കിലും ഏട്ടൻ കുഞ്ഞു മോൾക്ക് അച്ഛനും അമ്മയും ആയി..

ജീവിതത്തിന്റെ നല്ല സമയത്തിലും ചീത്ത സമയത്തിലും അയാളുടെയും അവളുടെയും സ്നേഹത്തിനു ഒരു മാറ്റവും ഉണ്ടായില്ല..

കഷ്ടപ്പാടിലും ദുഃഖത്തിലും അവൾ അയാള്ക്ക് കൈത്താങ്ങായി..

അവരുടെ ജീവിതത്തിൽ അവർക്ക് നാലുപേർക്കും സ്വന്തം എന്നു പറയാനും ഇണങ്ങാനും പിണങ്ങാനും അവർ നാലുപേർ മാത്രം...

അവൾക്ക് അയാളോടുംഅയാൾക്ക് അവളോടും യാതൊരു വിധത്തിലുള്ള ഒരു ഇഷ്ടകുറവും ഒരിക്കലും ഉണ്ടായിട്ടില്ല.
ആരുമില്ലാത്ത അവൾക്ക് അയാൾ എല്ലാമായി..

" മക്കൾ ഉറങ്ങിയോടാ.. " ( മടിയിൽ തലങ്ങും വിലങ്ങും കിടക്കുന്ന മക്കളോടായി അയാൾ ചോദിച്ചു.. )

" ഇല്ല പപ്പേ പപ്പ രണ്ടെണ്ണം കഴിച്ചപോലെ.. ഫിറ്റായി അല്ലെ..? , കേട്ടു മടുത്തതാണേലും പപ്പ പറയുമ്പോൾ കേൾക്കാനൊരു സുഖോണ്ട് പപ്പേ.. " ( മകൻ പറഞ്ഞു.. )

" പപ്പ ഫിറ്റാണോടാ മക്കളെ.. " ?
( അയാളുടെ ചോദ്യത്തിനു മറുപടി പറഞ്ഞത് അയാൾടെ സ്വന്തം " അവൾ " ആണ്.. )

" ഇതിപ്പോൾ പതിവാക്കി അല്ലെ..? മക്കളും ഇതു കണ്ടാ വളരുന്നേന്നും ഓർമ്മ വേണോട്ടോ.. "

ഇല്ലെടി അവർ എന്റെ മക്കൾ അല്ലെ..? അല്ലേടാ?
പപ്പ പറഞ്ഞപ്പോൾ അവർക്കും അഭിമാനം തോന്നി.....

എനിക്കും ഏട്ടനും ഇതു പ്രണയിച്ചു വിജയിച്ചവരുടെ കഥ....

രചന-Amrutha Achus

#ÂL

No comments