ചേട്ടാ ഒരു അമ്പതിന്റെ ഐഡിയ ഈസി റീചാർജ്
ചേട്ടാ ഒരു അമ്പതിന്റെ ഐഡിയ ഈസി റീചാർജ് "
ജിത്തു മേശയുടെ അടിയിൽ നിന്നും തല പൊക്കി നോക്കി .. ഏതാണാവോ ഒരു പെൺകിളി ശബ്ദം. ഏതു തരുണീ മണിയാണ് ആ മൊഴിഞ്ഞതെന്നറിയാൻ. അവളെ കണ്ടതും ജിത്തുവിന്റെ കണ്ണും മുഖവും പ്രസാധിച്ചു. ജിത്തുവിനെ കണ്ടതും അവൾ ,
"ഇയാളോ ?? ഇയാളെന്താ ഇവിടെ ?? ബസ്റ്റോപ്പിലെ പെൺകുട്ടികളുടെ വായിൽ നോക്കാൻ വന്നിരിക്കാണോ.. അല്ലാ അതാണല്ലോ നിങ്ങളുടെ ഇപ്പൊൾ സ്ഥിരം തൊഴിൽ ".
"എന്റെ കടയിൽ ഞാനല്ലാതെ വേറെ ആര് വന്നിരിക്കാനാ , പിന്നെ .. വായിൽ നോക്കിയിയിട്ടുണ്ട് ഒരു പെൺകുട്ടിയുടെ, നിന്റെ ... ഞാൻ കുറെ കാലമായി നിന്റെ പിറകെ നടക്കുന്നു. എനിക്ക് നിന്നെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചാൽ കൊള്ളാമെന്നും പറഞ്ഞു കൊണ്ട്. ഇനിയെങ്കിലും പറഞ്ഞൂടെ എന്നെ ഇഷ്ടമാണെന്ന് ".
"അപ്പോഴൊക്കെ ഞാൻ പറഞ്ഞതാണല്ലോ, ഒരു നൂറു വട്ടം, എനിക്ക് നിങ്ങളെ ഇഷ്ടമല്ലായെന്നും. എന്റെ പിറകെ നടന്നിട്ട് കാര്യമില്ല എന്നും ".
"നൂറു വട്ടമൊന്നും പറയണ്ടാ. ഒരൊറ്റ വട്ടം പറഞ്ഞാ മതി ".
"എന്തോന്ന് ?"
"ഇഷ്ട്ടമാണെന്ന്".
"ഇനിയും ഇയാളന്റെ പിറകെ നടന്ന് ശല്യം ചെയ്താൽ ഞാനെന്റെ ഏട്ടനോടു പറയും ".
"എന്നാ പെട്ടന്ന് പറയണം ഏട്ടനോട് ".
"എന്തോന്ന്.
"നമ്മൾ തമ്മിൽ ഇഷ്ടമാണെന്ന് . എന്നാ കാര്യങ്ങളെല്ലാം എളുപ്പാവല്ലോ ".
"നിങ്ങൾക്ക് നാണമില്ലേ പെണ്കുട്ടികളുടെ പിറകെ ഇങ്ങനെ ഇഷ്ടമാണെന്നും പറഞ്ഞു നടക്കാൻ...
"നാണം ഇല്ലാത്തത് കൊണ്ടാണല്ലോ പിറകെ നടക്കുന്നത്.. പിന്നെ പെങ്കുട്ടികളുടെ അല്ലാതെ ആണ്കുട്ടികളുടെ പിറകെ നടന്നിട്ട് കാര്യം ഇല്ലല്ലോ...പിന്നെ വേറെ വല്ല പെണ്കുട്ടിയുടെയും പിറകെ അല്ലല്ലോ ഞാൻ നിന്റെ പിറകെ അല്ലെ നടന്നത്. അതു നിന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ..നീ എന്നെ എന്ന് ഇഷ്ടമാണെന്നു പറയുന്നോ അന്ന് ഞാൻ നിന്റെ ഈ പിറകെ ഉള്ള നടത്തം നിർത്തും... പറഞ്ഞേക്ക് ഇഷ്ടമാണെന്നു...അതു കേട്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു....
"നിങ്ങള് ഈസി ചെയ്യുന്നുണ്ടോ ഇല്ലയോ ഇപ്പൊ അതു പറ ആദ്യം.. "
"പിന്നെ ചെയ്യാതെ. നിനക്കും വേണ്ടീട്ട ഞാനീ കടതന്നെ ഇവിടെ തുടങ്ങിയത് ..ആ നമ്പര് പറ നമ്പര് , ആ പേരും കൂടി പറഞ്ഞോളൂട്ടോ ".
"ഈസി ചെയ്യാനെന്തിനാ പേര് ?നമ്പര് പോരെ ?"
"ഈസി ചെയ്യാൻ നമ്പര് മതി ., പേര് എനിക്കറിഞ്ഞിരിക്കാനാ .കെട്ടാൻ പോകുന്ന പെണ്ണിന്റെ പേരറിയണ്ടേ ?"
"എന്നാലേ അറിയണ്ടാ .." ദേഷ്യത്തോടെ പല്ലുരുമ്മികൊണ്ടവൾ പറഞ്ഞു.
ജിത്തു നമ്പറിലേക്ക് ഈസി ചെയ്തു. അവൾ കാശു കൊടുത്തു പോകാൻ തിരിഞ്ഞതും, ജിത്തു ;
"ആ പേരെങ്കിലും ഒന്ന് പറഞ്ഞു കൂടെ പ്ലീസ് "
കൈ കൂപ്പി കേണുകൊണ്ട് ചോദിച്ചു .
"പറയണോ എന്നാ കേട്ടോ പേരക്ക. പോരെ ?"
അവൾ ഒരു വശ്യമായ ചിരിയോടെ മുഖം കോട്ടി കൊണ്ടു പറഞ്ഞു.
"പേരക്ക നാടനാണോ അതോ മാർക്കറ്റിൽ നിന്നും വാങ്ങിച്ചതോ ?"
"ആ അസ്സൽ നാടനാ ..."
"അപ്പൊ കുഴപ്പമില്ലാ. നാടനാണെങ്കിൽ പുറന്തൊലിക്ക് കൈയ്പുണ്ടെങ്കിലും ഉള്ള് നല്ല മധുരമായിരിക്കും .. അല്ലെ ഡാർലിങ് ?"
അപ്പോഴാണ് ബസ്റ്റോപ്പിൽ നിന്നും അവളുടെ പേര് വിളിച്ചത്.. സുമിത്രേ പെട്ടന്ന് വാ ബസ്സ് വരാറായെന്നും പറഞ്ഞു.
"സുമിത്ര. നല്ല പേര് പക്ഷെ ഞാൻ സുമിത്രാ എന്നൊന്നും വിളിക്കില്ല കേട്ടോ, സുമീ എന്നെ വിളിക്കൂ ..സുമീ ജിത്തു . നല്ല ചേർച്ച . അല്ലേ സുമീ ?"
അതും കൂടി കേട്ടതോടെ അവൾ പല്ലും കടിച്ചു പിടിച്ചു ദേഷ്യത്തോടെ നിലത്തു രണ്ടു ചവിട്ടും ചവിട്ടി മുഖവും വെട്ടിതിരിച്ചു കൊണ്ടു കടയിൽ നിന്നും പുറത്തിറങ്ങി. പിന്നാലെ ഞാനും.
"ഈസി ചെയ്ത നമ്പർ നിന്റെയാണല്ലോ അല്ലേ ? ഞാൻ വിളിക്കാം "
"ആ വിളിച്ചോ. പക്ഷെ എന്നെയായിരിക്കില്ല കിട്ടുക. എന്റെ അമ്മയെ ആയിരിക്കും കിട്ടുക. അതെന്റെ അമ്മയുടെ നമ്പരാ .." അവൾ ഒരു ചെറുചിരിയോടെ പറഞ്ഞു.
അപ്പോഴേക്കും സ്റ്റോപ്പിൽ അവൾക്കുള്ള ബസ്സെത്തിയിരുന്നു. അവൾ ഓടിച്ചെന്നു അതിൽ കയറി. ജിത്തു കണ്ടക്ടറോട് വിളിച്ചു പറഞ്ഞു,
"അപ്പുവേട്ടാ, ആ മഞ്ഞ ചുരിദാറിട്ട പെൺകുട്ടി എനിക്ക് വേണ്ടപ്പെട്ട കുട്ടിയാ. ഒന്ന് പരിഗണിച്ചേക്കണേ ".
"അതിനെന്താടാ ജിത്തു... അപ്പുവേട്ടൻ നോക്കി കൊള്ളാം. നീയെന്റെ ചങ്കല്ലേഡാ "
അതും കൂടി കേട്ടതും അവളുടെ മുഖം ഭദ്രകാളിയുടെ മുഖം പോലെയായിരുന്നു. അവൾ ബസ്സിന്റെ വിന്റോയിലൂടെ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. അതു കണ്ട ഞാൻ അവൾക്ക് കൈ ചുണ്ടത്ത് വെച്ചു കണ്ണിറുക്കി ഒരു പുഞ്ചിരിയോടെ ഒരു പ്ലൈൻ കിസ്സ് കൊടുത്തു... അതു കാറ്റത്ത് പറന്നു പറന്നു അവളുടെ മുന്നിൽ എത്തിയതും അതിൽ ഒരു തട്ടു തട്ടിക്കൊണ്ടു. അവൾ പല്ലുരുമ്മി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു... പോടാ.....%&#..അതു ഞാൻ വ്യക്തമായി കേട്ടു....അതു കേട്ട ഞാൻ നെഞ്ചത്ത് കൈ വെച്ചു കൊണ്ട് പറഞ്ഞു...thank you....
ദിവസങ്ങളും മാസങ്ങളും വീണ്ടും മുന്നോട്ട് പോയി കൊണ്ടേയിരുന്നു. ഞാൻ എന്റെ അവളുടെ പുറകെയുള്ള നടത്തവും തുടർന്നു കൊണ്ടേയിരുന്നു. അവസാനം എന്റെ ശല്യം സഹിക്കാൻ വയ്യാതെയായപ്പോൾ അവളെന്നോട് നാളെ രാവിലെ അമ്പലത്തിൽ വരുകയാണെങ്കിൽ അവിടെ വെച്ചു പറയാമെന്നു പറഞ്ഞു.
ദൈവത്തിനോട് ഇന്നേവരെ ചോദിച്ചതൊന്നും തരാത്തത് കൊണ്ട് അദ്ദേഹത്തോട് വലിയ താൽപ്പര്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു അങ്ങോട്ടൊന്നും അധികം പോകാറില്ലായിരുന്നു. ഇതിപ്പൊൾ എന്റെ ആവിശ്യമായില്ലേ ? പോയല്ലേ പറ്റൂ....
"ദൈവമേ ഇതിലും നീയെന്നെ ചതിക്കല്ലേ... ഒരുപാട് കാലം പിന്നാലെ നടന്നിട്ടു വീണു കിട്ടിയ ചാൻസാ". ഞാൻ മേലോട്ടു കയ്യും തലയും പൊക്കി പറഞ്ഞു ...
പിറ്റേ ദിവസം രാവിലെ, ഞാൻ എന്റെ എല്ലാമെല്ലാമായ ബൈക്കും എടുത്തോണ്ട് അമ്പലത്തിൽ എത്തി. ബൈക്കിൽ നിന്നും ഇറങ്ങി മിററിൽ നോക്കി മുടിയും മുഖവും എല്ലാം ശരിയാക്കി. ചുറ്റുപാടും ഒന്നു വീക്ഷിച്ചു. നമ്മളെ അറിയുന്ന ആരെങ്കിലും ഉണ്ടോ എന്ന്. കണ്ടാലും കുഴപ്പം ഒന്നും ഇല്ല.. കണ്ടാൽ പക്ഷെ ഇവൻമ്മാർ ഇങ്ങനെ ഒന്നും അല്ല അവൻമ്മാർ വീട്ടിൽ പോയി പറഞ്ഞു കൊടുക്കുക... ഒരു പെണ്ണിന്റെ കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നാൽ മതി പിന്നെ ഇവൻമ്മാർ പീഡിപ്പിച്ചു എന്നാവും പറഞ്ഞു കൊടുക്കുക.. കാലം എത്ര മാറിയിട്ടും എന്താ പരദൂഷണം പറ്റത്തുന്നവൻമ് മാർ അപ്പോഴും കാണും.. തെണ്ടികൾ.....ഞാൻ അമ്പലത്തിൽ കയറി തൊഴുതു പുറത്തിറങ്ങി, ചുറ്റുപാടും നോക്കി.
അവളെ കാണുന്നില്ലല്ലോ. ഇനി ഇവളെന്നേ കളിപ്പിച്ചതാണോ ? ഭഗവാനെ, നിന്റെ ബുക്കിൽ എന്റെ പേര് ഇപ്പോഴും നീ ചേർത്തിട്ടില്ല അല്ലേ . ഞാൻ മനസ്സിൽ പറഞ്ഞു. അപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടതു.
"ജിത്തൂ ... " ഞാൻ തിരിഞ്ഞു നോക്കി. അതാ അവൾ കയ്യിൽ ഒരു വാഴയിലയുടെ തുണ്ടിൽ പ്രസാദവും പിടിച്ചു കൊണ്ടു എന്റെ നേരെ വരുന്നു. ഒരു വെള്ള ചുരിദാറായിരുന്നു അവൾ ധരിച്ചിരുന്നത്. അതിൽ അവളെ കാണാൻ നല്ല സുന്ദരി ആയിരുന്നു.
നെറ്റിയിലെ ചന്ദനകുറിയും കൂടി തൊട്ടപ്പോൾ അവളെ കാണാൻ ഒരു ദേവതയെപോലെയുണ്ടായിരുന്നു.
"ജിത്തു എങ്ങനെ വന്നേ ?തൊഴുതോ നീ".
"ആ തൊഴുതു" ഞാനെന്റെ ബൈക്കിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു.
ഞാൻ നെറ്റിയിൽ ചന്ദനം തൊട്ടില്ലായിരുന്നു.. അതു കണ്ട അവൾ ഇടത്തേ കയ്യിൽ കൂട്ടി പിടിച്ച വാഴയില തുണ്ടിൽ നിന്നും ചന്ദനം എടുത്തു എന്റെ നെറ്റിയിൽ തൊട്ടു തന്നു... അതു കണ്ടതും എന്റെ കണ്ണിനും മനസ്സിനും കുളിർമയേകി..എനിക്കെന്തോ എന്റെ മനസ്സിൽ ഒരു വല്ലാത്ത ഫീൽ ആയിരുന്നു.... ഞാൻ തിരിഞ്ഞു ഭഗവാനെ ഒന്നു നോക്കി... മനസ്സിൽ പറഞ്ഞു... അപ്പൊ നീ എന്നെ പരിഗണിച്ചു തുടങ്ങി അല്ലെ......
"എന്നാ നമുക്ക് കുറച്ചങ്ങോട്ട് നടന്നാലോ ജിത്തു ."
അതും പറഞ്ഞു അവൾ മുന്നോട്ട് നടക്കാൻ തുടങ്ങി ...
"ഇന്നെന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാ അതെന്താണന്നറിയോ ജിത്തുവിന് ?"
"ഇല്ല. എന്താ ?"
"ഇന്നെന്റെ പിറന്നാളാ. അതുകൊണ്ടാ ജിത്തുവിനോട് ഞാൻ അമ്പലത്തിൽ വരാൻ പറഞ്ഞെ. എന്റെ ഈ പിറന്നാളിന് എന്റെ കൂടെ ജിത്തുവും കൂടി ഉണ്ടാവണമെന്ന് തോന്നി".
"അതു കേട്ടതും എനിക്ക് വിഷമം ആയി ഞാൻ പറഞ്ഞു....
"സോറി...എനിക്ക് അറിയില്ലായിരുന്നു ഇന്ന് തന്റെ പിറന്നാൾ ആണെന്ന്.. എന്റെ എല്ലാ വിധ പിറന്നാൾ ആശംസകളും നേരുന്നു....
അതു കേട്ടതും അവൾ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു....
"ജിത്തു എന്നോട് ആദ്യമായി എന്നെ ഇഷ്ടമാണന്നു പറഞ്ഞില്ലേ. അന്നു തൊട്ടേ എനിക്ക് ജിത്തുവിനെ ഇഷ്ടമായിരുന്നു. പിന്നെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാ ഞാൻ ഇഷ്ടമില്ല എന്നൊക്കെ പറഞ്ഞത്. ഞാൻ ഇഷ്ടമല്ലാ എന്ന് പറഞ്ഞപ്പോഴൊക്കെ നീ എന്റെ പിറകെ നടക്കുമെന്ന് എനിക്കറിയാം. അതെല്ലാം ഞാൻ ആസ്വദികുകയായിരുന്നു. ഇനിയും ഞാൻ നിന്നെ എന്റെ പുറകെ നടത്തിയാൽ ചിലപ്പോ നീ എന്നെ വെറുക്കും. എനിക്ക് നിന്നെ നഷ്ടമാവും. അതെനിക്കു സഹിക്കില്ല , അതുകൊണ്ടു ഞാൻ ഭഗവാനെ സാക്ഷി നിർത്തി പറയുന്നു. എനിക്ക് നിന്നെ ഇഷ്ട്ടമാണ്. ഒരു നൂറു വട്ടം അല്ല എന്റെ ഈ മനസ്സ് നിറയെ നീയാണ് ...I love you ജിത്തൂ ". അവൾ വികാരവതിയായി പറഞ്ഞു.
അതുകേട്ടതും സന്തോഷം കൊണ്ട് എനിക്ക് അമ്പലത്തിന്റെ ചുറ്റും രണ്ട് റൗണ്ട് ഓടണമെന്നു തോന്നി ... അവളെ കൈകൾ കൊണ്ട് കോരിയെടുത്തു മാനത്തു കൂടി ചുറ്റണം എന്നു തോന്നി.... എനിക്ക് ആകെപ്പാടെ ഒരു വെപ്രാളം പിന്നെ എന്താണെന്നറിയില്ല സന്തോഷം കൊണ്ടാണെന്നു തോന്നുന്നു എന്റെ കണ്ണുകളെല്ലാം ചെറുതായി ഒന്നു ഈറനണിഞ്ഞു... ഞാൻ നോക്കുമ്പോൾ അവളുടെ കണ്ണിലും കണ്ടു കണ്ണീർ നിറഞ്ഞ ഒരു നക്ഷത്ര തിളക്കം....
അന്നാദ്യമായി ദൈവത്തിനോട് എനിക്കൊരു ചെറിയൊരു ഇഷ്ടോക്കെ തോന്നി.
"എന്നാ പോകാം ജിത്തുവേട്ടാ. എന്നെ എന്റെ വീടിന്റെ അടുത്തുള്ള റോട്ടിൽ ഇറക്കിയാൽ മതി" .
ജിത്തുവേട്ടൻ, അവളങ്ങനെ വിളിച്ചപ്പോൾ സന്തോഷം കൊണ്ട് എന്റെ മനസ്സിൽ പഞ്ചാരിമേളം കൊട്ടുകയായിരുന്നു.
"പോകാം.."
അവളെന്റെ പുറകിലിരുന്നു. അവളുടെ മുഖം എന്റെ തോളിൽ വെച്ച് എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
"ഞാൻ എത്ര ആക്രഹിച്ചിട്ടുണ്ട് എന്നറിയോ ജിത്തുവെട്ടന്റെ പിറകെ ഇങ്ങനെ ഇരുന്നു പോകാൻ
"അതു കേട്ടതും എന്റെ മനസ്സ് കുളിർത്തു....
ഞങ്ങൾ രണ്ടാളും ഒരു റൊമാന്റിക് മൂഡിലായിരുന്നു അപ്പോൾ. ഞങ്ങൾക്കൊരു താളത്തിനായി ഒരു ചാറ്റൽ മഴയും വന്നു ഒരു കൂട്ടിന്.
അവളുടെ വീട്ടിലോട്ട് പോകാനുള്ള ഇടവഴിവക്ക് എത്തിയപ്പോൾ അവൾ ബൈക്കിൽ നിന്നും ഇറങ്ങി പോകാൻ നിന്നതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു. എന്റെ വിരലിലെ മോതിരം എടുത്തു അവളുടെ വിരലിൽ അണിയിച്ചു ആ കയ്യിൽ ഒരു മുത്തവും കൊടുത്തു അവളോട് പറഞ്ഞു."ഇത് എന്റെ പിറന്നാൾ സമ്മാനം ആണ്. ഇതിൽ എന്റെ മനസ്സുണ്ട്. ഇനി ഇതിൽ നോക്കിയാൽ നിനക്കെന്നെ കാണാൻ പറ്റും എന്ന്" ... അതു കണ്ട അവൾ ആ മോതിരത്തിലൊട്ടും എന്റെ മുകത്തോട്ടും നിറഞ്ഞ കണ്ണുകളാലെ നോക്കി പുഞ്ചിരിച്ചു അവൾ നടന്നകന്നു......ഇടക്കവൾ ഒന്നു തിരിഞ്ഞു. നോക്കിയേ അപ്പോഴും ഞാൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.....
---------------------------------------------------
അങ്ങനെ നാളുകൾക്കുശേഷം ഒരു ദിവസം പുല്ലാണിപുഴയുടെ തീരത്ത്.
"ഇയാളെന്നെ കെട്ടുന്നുണ്ടോ ?"
"ഇപ്പോയെന്തായാലും സമയമില്ല നേരം അഞ്ചു മണിയായില്ലേ .. ഞാൻ ബൈക്കിന്റെ ആനിലിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു.
"ദേ.. ജിത്തുവേട്ടാ കളിക്കല്ലേ.. ഇയാളല്ലേ ഇന്നാളു പറഞ്ഞതു അച്ഛനും അമ്മയും ആരെതിർത്താലും എന്നെ കെട്ടുമെന്നും..ഇനി അവർ സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടാമെന്നൊക്കെ ..ഇപ്പോ എന്താ എന്നോടുള്ള പ്രേമത്തിന്റെ ഭ്രമം കെട്ടടങ്ങിയോ ?" അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
"അതന്ന് ഒരു ഫ്ളോയ്ക്കു വേണ്ടി പറഞ്ഞതല്ലേ ...ഞാൻ നിന്റെ ചേട്ടനോടെല്ലാം സംസാരിച്ചിട്ടുണ്ട്. അവനെല്ലാം നോക്കിക്കൊള്ളാം വീട്ടിൽ നമ്മുടെ കാര്യം അവതരിപ്പിച്ചു സമ്മതിപ്പിച്ചോളാം എന്ന് എനിക്ക് വാക്കും തന്നിട്ടുണ്ട്. പോരെ ?"
"അതെപ്പോ ? എന്നിട്ടു ഏട്ടനെന്നോടൊന്നും പറഞ്ഞില്ലല്ലോ ?"
"പറയില്ല. അതാണ് നിന്റെ ഏട്ടൻ".
"ഞാനീ കാര്യം സംസാരിക്കുമ്പോൾ ഞാനാദ്യം വിചാരിച്ചത് അവനെന്നെ എടുത്തിട്ടു ചവിട്ടുമെന്നാ. അങ്ങനെയാണല്ലോ അവനെ പറ്റി നീ എന്നോട് പറഞ്ഞത് ..അവനെ കാണാനൊരു ഭീമൻരഘുവിന്റെ ലുക്കാണെങ്കിലും ആള് പാവാ ... അങ്ങനെയാണെടീ ആണുങ്ങള് , അല്ലാതെ നിങ്ങൾ പെണ്ണുങ്ങളെ പോലെയല്ല ".
"അപ്പൊ പാവാണെന്റെ ഏട്ടൻ അല്ലെ.. .. ഹാവൂ സമാധാനമായി ...എന്നാ എനിക്കൊരു ഉമ്മ താ ..."
അവൾ ചിണുങ്ങി കൊഞ്ചിക്കൊണ്ടു പറഞ്ഞു.
"നിനക്കൊരു ഉമ്മയല്ല തരേണ്ടത് ഒരടിയാ. അത് ഞാൻ തരുന്നുണ്ട് കല്ല്യാണൊന്നു കഴിഞ്ഞോട്ടെ ... "
അതും പറഞ്ഞു നാല് പാടും നോക്കി ആരുമില്ലായെന്നു ഉറപ്പു വരുത്തി രണ്ടു കയ്യും കൊണ്ട് ആ കവിളത്തു പിടിച്ചു താമരപൂപോലത്തെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു.
അവൾ കുതറിമാറിക്കൊണ്ട് ...
"ഞാൻ കവിളത്തല്ലേ ഉമ്മചോദിച്ചത് എന്റെ ചുണ്ടത്തെന്തിനാ തന്നത് ...?"
"എന്നോട് ഉമ്മ ചോദിച്ചാ ഞാനവിടേയാ കൊടുക്കാറ്. ഇഷ്ടപെട്ടില്ലെങ്കിൽ തിരിച്ചു തന്നേക്കു..."
"ആ അങ്ങനെയിപ്പോ തരുന്നില്ല. മോനങ്ങനെ ഇപ്പൊ സുഖിക്കണ്ട ...കൊതിയൻ. എനിക്ക് വേദനിക്കുന്നു ".
അവൾ ചുണ്ട് തടവിക്കൊണ്ട് പറഞ്ഞു.
"കണക്കായിപ്പോയി. നീ വണ്ടീ കേറിക്കെ പോകാം ..."
"കുറച്ചും കൂടി കഴിഞ്ഞിട്ട് പോകാം ജിത്തുവേട്ടാ ..."
"എന്റെ പൊന്നു സുമീ നീ പോരുന്നുണ്ടോ, നാട്ടുകാരെക്കൊണ്ട് പറയിക്കാതെ ..."
"നാട്ടുകാര് ചോദിക്കാണെങ്കിൽ ഞാൻ പറയും, ഇയാളന്റെ ഭർത്താവാണെന്നു. അപ്പൊ പിന്നെ എന്താ പ്രശ്നം ?"
"നിനക്ക് പ്രശ്നോന്നും ഉണ്ടാവില്ല. നീ പെണ്ണല്ലേ ... നിങ്ങൾ പെണ്ണുങ്ങൾ പതിവ്രതകളാണല്ലോ. ഞങ്ങളാണുങ്ങളാണല്ലോ കുഴപ്പക്കാർ. നിങ്ങൾ ഞങ്ങളെ ഇങ്ങോട്ടു കയറി എന്തെങ്കിലും ചെയ്താലും, നാട്ടുകാരും വീട്ടുകാരും എടുത്തിട്ടു ചവിട്ടാ ഞങ്ങളെയാണല്ലോ. പിന്നെ അതീകയറിപിടിക്കാൻ കുറെ സദാചാര നാറികളും. ആണിന്റെയും പെണ്ണിന്റെയും രൂപത്തിൽ ... അതാണല്ലോ നിങ്ങടെ ധൈര്യം ....നീ വണ്ടീ കേറുന്നുണ്ടോ, അതോ നിന്നെ ഇവിടെ ഇട്ടിട്ടു ഞാൻ പോണോ ?"
"ഞാൻ കയറാം " അവൾ പിണങ്ങി കൊണ്ട് പറഞ്ഞു...
അതും പറഞ്ഞു അവൾ ബൈക്കിന്റെ പിന്നിൽ കയറി.
ബൈക്കിലിരുന്ന് എന്റെ തോളിൽ തല വെച്ചുകൊണ്ടു അവള് പറഞ്ഞു ...
"ജിത്തുവേട്ടാ ഞാനൊരു കാര്യം പറയട്ടെ "
"ആ പറ "
ഞാൻ അവളുടെ കവിൽ എന്റെ കവിളോട് ചേർത്ത് പിടിച്ചു ...
"എന്താ കാര്യം ?"
"നമ്മുടെ കല്ല്യാണം കഴിഞ്ഞാൽ പെട്ടന്നൊന്നും കുട്ടികൾ വേണ്ട കേട്ടോ. ഒരു വർഷം കഴിഞ്ഞിട്ടൊക്കെ മതി" .
"അങ്ങനെയെങ്കിൽ അങ്ങനെ "
"എന്റെ പഞ്ചാര ജിത്തുക്കുട്ടൻ ".
അതും പറഞ്ഞു അവളെന്റെ കവിളത്തു കടിച്ചു.
------------------------------------------------
അങ്ങനെ ഒരു മേടമാസം പതിനാറാം തിയ്യതി രാവിലെ 9 30 മുഹൂർത്തത്തിൽ മുപ്പത്തി മുക്കോടി ദൈവങ്ങളെയും സാക്ഷി നിർത്തി കൊട്ടും കുരവയോടും കൂടി ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി . കല്യാണത്തിന്റെ ആരവങ്ങളെല്ലാം കെട്ടടങ്ങി. എല്ലാവരും അവരവരുടെ കൂടും തേടി പോയിക്കഴിഞ്ഞപ്പോൾ, ഞങ്ങൾ ഞങ്ങളുടെ സ്വർഗ്ഗത്തിലേക്കു കടന്നു ....
രാത്രി
ഞാൻ നേരത്തെതന്നെ മുറിയിൽ കയറിയിരുന്നു. തലയണമന്ത്രത്തിലെ. ദിനേഷേട്ടൻ ശോഭയെ കാത്തിരിക്കുന്ന പോലെ മുല്ലപ്പൂവെല്ലാം മേലൊട്ടും താഴോട്ടും ഇട്ടു മണപ്പിച്ചു അവളെയും കാത്തിരുന്നു .. ഇടയ്ക്കിടയ്ക്ക് വാതിലിന്റെ അങ്ങോട്ട് നോക്കിക്കൊണ്ട്, അവൾ റൂമിലേക്ക് വരുന്നതും കാത്ത്..
അപ്പോഴാണ് വാതിലിന്റെ പുറത്തു നിന്നും അമ്മയുടെ സംസാരം കേട്ടത് ... 'എന്നാ മക്കള് കിടന്നോ. ഇനി നീ വേണം അവന്റെ കാര്യം നോക്കാൻ 'എന്നൊരു ഉപദേശവും.
അവൾ അകത്തേക്ക് കടന്നു. കയ്യിൽ ഒരു ഗ്ലാസ് പാലും പിടിച്ചുകൊണ്ട്. ഞാനെണീറ്റ് വാതിലിന്റെ കുറ്റിയിട്ടു. അവളുടെ കയ്യിൽ പിടിച്ചു കൊണ്ടുവന്നു കട്ടിലിൽ ഇരുത്തി. കയ്യിലെ പാൽ ഗ്ലാസ് വാങ്ങി മേശപ്പുറത്തു വെച്ചു.
"എന്നാ നമുക്ക് പാല് കുടിച്ചാലോ .."
ഞാൻ പാലെടുത്തു പകുതി കുടിച്ചു. ബാക്കി അവൾക്കു കൊടുത്തു. അവൾ കുടിച്ചു തീർന്നപ്പോൾ ;
"എന്നാ കിടക്കാം.." അതു കേട്ടതോടെ അവൾ ഒരു നാണത്തോടെ പുഞ്ചിരിച്ചു തലകുനിച്ചു അതു കണ്ട ഞാൻ ചോദിച്ചു....
"നിനക്കെന്താ ഒരു നാണം ?"
"എനിക്ക് നാണമൊന്നും ഇല്ല. കിടക്കാം"
അവൾ കട്ടിലിൽ കയറിക്കിടന്നു ...എന്നിട്ട് താക്കീത് പോലെ പറഞ്ഞു..
"ഞാൻ അന്ന് പറഞ്ഞത് ഓർമയുണ്ടല്ലോ ?"
"എന്തോന്ന് ... ?"....ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.
"നമുക്കിപ്പോഴൊന്നും കുട്ടികളൊന്നും വേണ്ടാ. ഒരു വർഷംകഴിഞ്ഞിട്ട് മതിയെന്നത് മറന്നുപോയോ ..."
"ഓ അതോ..എടീ ഇപ്പൊ നോക്കിയാലേ ഒരു വർഷം കഴിഞ്ഞാൽ കുട്ടികള് ഉണ്ടാവുകയുള്ളൂ .. അല്ലാതെ നാളെ നേരം വെളുക്കുമ്പോൾ കുഞ്ഞുണ്ടാവില്ല
. പോരാത്തതിന് ഞാനെന്റെ അമ്മക്ക് വാക്കു കൊടുത്തും പോയി,
"എന്തു വാക്ക് കൊടുത്തു പോയി....
"അമ്മക്ക് കളിപ്പിക്കാൻ ഒരു വർഷത്തിനുള്ളിൽ ഒരു കുഞ്ഞിനെ തരാമെന്ന്. എനിക്ക് എന്റ അമ്മക്ക് കൊടുത്ത വാക്ക് തെറ്റിക്കാൻ പറ്റില്ല..നീയിങ്ങു നീങ്ങി കിടന്നേ, നിന്നെ ഞാനിന്നു കടിച്ചു തിന്നും ".
അതും പറഞ്ഞു ഞാൻ അവളെ കെട്ടിപ്പിടിച്ചു. എന്നിലേക്ക് അടുപ്പിച്ചു്. അപ്പോൾ അവൾ എന്റെ നെഞ്ചിൽ മൃതുലമായി രണ്ട് കൈ കൊണ്ടും ഇടിച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു...
"ജിത്തുവേട്ടൻ കള്ളനാ.. കള്ളകാമുകൻ ,
"കള്ളനെങ്കിൽ കള്ളൻ.... എനിക്കെന്താന്നറിയില്ല... നിന്നെ കാണുമ്പോഴെല്ലാം എന്റെ കൻഡ്രോൾ തെറ്റും...അതും പറഞ്ഞു. ഞാൻ ലൈറ്റ് അങ്ങു അണച്ചു. അവളെയും കൊണ്ട് പുതപ്പിന് അടിയിലോട്ട് ചൂളി......
പിന്നെ പുതപ്പ് കുറച്ചു പൊക്കി പ്രേക്ഷകരായ നിങ്ങളോട് പറഞ്ഞു....
----------------------------------- ഞങ്ങൾ ഹാപ്പിയാണ്. നിങ്ങളോ ? നിങ്ങളും ഹാപ്പിയായില്ലേ
#ശുഭം ...
********************
No comments