പെണ്ണെനിക്കെന്നും ലഹരിയായിരുന്നു... പ്രണയം നടിച്ച് പലരേയും ഞാൻ കീഴ്പ്പെടുത്തി
പെണ്ണെനിക്കെന്നും ലഹരിയായിരുന്നു... പ്രണയം നടിച്ച് പലരേയും ഞാൻ കീഴ്പ്പെടുത്തി... കൂട്ടുകാർക്കും പങ്കു വച്ചു. ഒപ്പം മദ്യവും മയക്കുമരുന്നും.
ഏറ്റവും പുതിയ കാമുകി ദേവു അവൾക്കൊപ്പമായിരുന്നു ഇത്ര നേരം. തന്റെ ആവിശ്യം കഴിഞ്ഞപ്പോൾ അവളെ കൂട്ടുകാർക്കു സമർപ്പിച്ചാണ് വീട്ടിലേക്ക് തിരിച്ചത്. അതേപ്പറ്റി ഓർത്തപ്പോൾ ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരി വിടർന്നു.
മദ്യലഹരിയിൽ ബൈക്കോടിക്കവേ എതിരെ നടന്നു വന്ന വൃദ്ധനെ ഇടിച്ചു വീഴ്ത്തി. അപ്പോഴേക്കും ആളുകൾ തടിച്ചുകൂടി. ആളുകൾ എന്റെ നേരെ കയർത്തു. അടിക്കാനായി തുനിഞ്ഞു.
ശരീരത്തിൽ പറ്റിയ മണ്ണ് തുടച്ചു നീക്കിക്കൊണ്ട് ഞാൻ വണ്ടി ഇടിച്ചു വീഴ്ത്തിയ ആ മനുഷ്യൻ ആളുകളെ തടഞ്ഞു. സാരമില്ല വിട്ടേക്ക് ...
ഒന്നും പറ്റിയില്ലല്ലോ...?
എന്തൊക്കെയോ എന്നെ ചീത്ത വിളിച്ചു കൊണ്ട് നാട്ടുകാർ പിരിഞ്ഞു.
മോനെന്തെങ്കിലും പറ്റിയോ അയാൾ എന്നോടായി ചോദിച്ചു...?
ശരീരത്തിൽ അവിടവിടെ രക്തം പൊടിഞ്ഞിരിക്കുന്നു. മോൻ എനിക്കൊപ്പം വരൂ. മുറിവിൽ മരുന്നു വച്ചു പോകാം.
അയാളുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിനു കീഴടങ്ങി ഞാൻ അയാൾക്കൊപ്പം നടന്നു.
അല്പം ഉള്ളിലേക്ക് കയറിയിരിക്കുന്ന ഒരു പഴയ തറവാട് വീട്. അദ്ദേഹം എന്നെയും കൂട്ടി വീട്ടിലേക്ക് കയറി. മുറിവിൽ പുരട്ടുവാനായി മരുന്നും കുടിക്കുവാൻ വെള്ളവും തന്നു.
സ്വയം പരിചയപ്പെടുത്തി ...
ഞാൻ മഹാദേവൻ....
പട്ടാളത്തിലായിരുന്നു. ഭാര്യ നേരത്തേ മരിച്ചു. രണ്ടു വർഷം മുന്നേ ഒരേ ഒരു മകളും... മോന്റെ പേരെന്താ...?
എന്റെ പേര് വിനോദ്. ഞാൻ ഒരു ബാങ്കിൽ വർക്ക് ചെയ്യുന്നു. ഒരു സുഹൃത്തിനെ കണ്ട് മടങ്ങുന്ന വഴിയാണ്. വീട്ടിൽ അമ്മയും അനുജത്തിയും മാത്രം.
എങ്കിൽ ഇപ്പൊ നിന്റെ വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ അനുജത്തി വീട്ടിൽ തിരിച്ചെത്തിയിട്ടില്ല...
അയാൾ പറഞ്ഞത് കേട്ട് ഞാനൊന്നു ഞെട്ടി. മദ്യത്തിന്റെ ലഹരി എന്നിൽ നിന്നും പൂർണ്ണമായി വിട്ടൊഴിഞ്ഞതു പോലെ.
സർ എന്താ ഈ പറയുന്നത്...? നിങ്ങൾക്കെങ്ങനെ അറിയാം അത് ...?
എനിക്കറിയാം ... ഫോണെടുത്ത് വീട്ടിലേക്കു വിളിച്ചു. അമ്മയുടേയും മീനൂട്ടിയുടേയും നമ്പർ സ്വിച്ച് ഓഫ്. ഉള്ളിലെ ഭയം വർദ്ധിച്ചു.
ഇയാൾ പറഞ്ഞതു പോലെ അവൾക്കെന്തെങ്കിലും...?
വേഗം വീടെത്തണം.
ഞാൻ ചാടി പുറത്തിറങ്ങി. അദ്ദേഹം എന്നെ തടഞ്ഞു...
ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് പോകൂ വിനൂ...
വിനൂ ... ആ പേര് സാറിനെങ്ങനെ...?
അറിയാം.. എല്ലാം അറിയാം ...
നിനക്കോർമ്മയുണ്ടോ നീ പ്രണയം നടിച്ച് വഞ്ചിച്ച ആരതിയെ...? നീയും നിന്റെ കൂട്ടുകാരും ചേർന്ന് ഇല്ലാതാക്കിയ ഒരു പാവം പെൺകുട്ടിയെ...? അവളുടെ ഹതഭാഗ്യനായ അച്ഛനാണ് ഞാൻ.
അത് കേട്ടതും ഇടിവെട്ടേറ്റതു പോലെ ഞാൻ നിന്നു പോയി.
ഇത് .... ഇത് ...ആരതിയുടെ വീടായിരുന്നോ ...?
പലപ്പോഴും തന്നിൽ നിന്നും ഒഴിഞ്ഞു മാറിയ അവളെ വളരെ പരിശ്രമിച്ചാണ് തന്റെ പ്രണയക്കുരുക്കിൽ പെടുത്തിയത്. പല തരം ഭീഷണികളിലൂടെയും അനുനയ ശ്രമങ്ങളിലൂടെയും ആണ് അവളെ പ്രാപിച്ചതും. അതിനു ശേഷം തന്റെ കൂട്ടുകാർക്കും കാഴ്ച വച്ചതും. എല്ലാം മനസ്സിലേക്ക് കടന്നു വന്നു.
ആരതി അവൾ അവളിവിടുണ്ടോ...?
ഹ ഹ ഹ .....
എന്റെ ചോദ്യം കേട്ട് അയാൾ പൊട്ടി ചിരിച്ചു.
ഇവിടെയുണ്ട്...
ഇവിടെത്തന്നെ...
ഈ വീടിന്റെ തെക്കേത്തൊടിയിൽ എന്റെ മോൾ സുഖമായി ഉറങ്ങുന്നു.
എന്തു പറയണം എന്നറിയാതെ ഞാൻ പകച്ചു നിന്നു. അച്ഛനാരെന്നറിയാത്ത ഒരു കുഞ്ഞു ജീവൻ അവളുടെ വയറ്റിൽ നീയും നിന്റെ സുഹൃത്തുക്കളും ചേർന്ന് സമ്മാനിച്ചപ്പോൾ.. അവൾ ഒരു മുഴം കയറിൽ...
പക്ഷേ വിനൂ എന്റെ മോൾ ഒരിക്കൽ പോലും നിന്നെ വെറുത്തിരുന്നില്ല.
നിന്നെ പഴിച്ചിരുന്നില്ല... ഇന്ന് ഈ നിമിഷം നിന്റെ പെങ്ങളും എന്റെ മോളുടെ അതേ അവസ്ഥയിലാണ്. നിന്നെപ്പോലുള്ള കുറേ കഴുകൻമാരുടെ കയ്യിൽ കിടന്നു പിടയുന്നുണ്ടാവും.
ഹ ഹ ഹ ...
അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു. ഞാൻ ഒന്നും പറയാതെ ചാടി പുറത്തിറങ്ങി ബൈക്കിനരികിലേക്ക് നടന്നു. ഫോണെടുത്ത് മനുവിനെ ആദ്യം വിളിച്ചു...
മനൂ... ഡാ ...
ദേവൂനേ ആരും ഒന്നും ചെയ്യരുത്...
നീ അവളെ വീട്ടിൽ കൊണ്ടാക്കണം ...
ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് പാഞ്ഞു. ചെയ്തു കൂട്ടിയ ഓരോരോ പാപങ്ങൾ ഒന്നൊന്നായി കൺമുന്നിൽ തെളിഞ്ഞു...
എത്രയെത്ര പെണ്ണുടലുകൾ ....
അല്പം പോലും ദയ ഒരാളോടും ഞാൻ കാട്ടിയിട്ടില്ല....
പിന്നീടുള്ള അവരുടെ ജീവിതം എങ്ങനെ എന്നതിനെപ്പറ്റിയും ചിന്തിച്ചിട്ടില ്ല...
മദ്യവും മയക്കു മരുന്നും എന്റെ മനസ്സിനെ പൂർണ്ണമായി അന്ധനാക്കിയിരുന്നു ...
താൻ പ്രാപിച്ച് വലിച്ചെറിഞ്ഞ പെൺകുട്ടികളുടെയെല്ലാം സ്ഥാനത്ത് തന്റെ കുഞ്ഞു പെങ്ങൾ മീനൂട്ടിയുടെ മുഖം തെളിഞ്ഞു വന്നു... കണ്ണിൽ ഇരുട്ടു കയറും പോലെ എതിരെ വന്ന ലോറിക്ക് നേരെ ബൈക്ക് പാഞ്ഞു കയറി ...
പിന്നീട് ബോധം വരുമ്പോൾ ആശുപത്രി കിടക്കയിലാണ്.
ശരീരം മുഴുവൻ വേദന...
മീനൂട്ടി ... എന്റെ കണ്ണുകൾ ആദ്യം തേടിയത് അവളെയാണ് ...
നിറകണ്ണുകളുമായി മീനൂട്ടിയും അമ്മയും അരികിൽ.
എന്തു പറയണം എന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മീനൂട്ടിക്ക് അരുതാത്തതൊന്നും സംഭവിച്ചിട്ടില്ല എന്ന തിരിച്ചറിവ് എനിക്ക് തന്ന ആശ്വാസം ചെറുതല്ല. അപ്പോഴാണ് മുറിയുടെ ഒരു കോണിൽ മറ്റൊരാൾ നിൽക്കുന്നത് ഞാൻ കണ്ടത്. അന്ന് അപകടം നടക്കുന്ന ആ രാത്രിയിൽ ഞാൻ ജീവിതം നശിപ്പിച്ചവൾ...
ദേവൂ ...
ഞാൻ... നീയെന്നോട് ക്ഷമിക്ക് ദേവൂ ....
ഞാനാൽ ജീവിതം തകർക്കപ്പെട്ട സകലരോടും ഞാനാ നേരത്ത് മനസ്സുകൊണ്ട് മാപ്പപേക്ഷിച്ചു.
ഇല്ല വിനൂ എനിക്ക് നിന്നെ വെറുക്കാനാവില്ല. അതിനി നീ എന്നെ എങ്ങനെയൊക്കെ ദ്രോഹിച്ചാലും. വൈകിയാണെങ്കിലും നിന്റെ തെറ്റുകൾ നീ തിരിച്ചറിഞ്ഞല്ലോ...?
നീ വിളിച്ചു പറഞ്ഞപ്പോൾ തന്നെ മനു അവിടെ നിന്ന് രക്ഷിച്ച് എന്നെ എന്റെ വീട്ടിലാക്കി.
അവളുടെ വാക്കുകൾ കേട്ടപ്പോൾ കരയാൻ മാത്രേ എനിക്കാവുമായിരുന്നൊള്ളൂ.. ഇത്രയൊക്കെ ക്രൂരത ഞാൻ കാട്ടിയിട്ടും എന്റെ എല്ലാ സ്വഭാവങ്ങളും തിരിച്ചറിഞ്ഞിട്ടും ദേവു അവളെന്നോട് ക്ഷമിച്ചിരിക്കുന്നു.. ഇപ്പോഴും എന്നെ സ്നേഹിക്കുന്നു....
ഇതല്ലേ യഥാർത്ഥ പ്രണയം....?
ആശുപത്രി വിട്ട ഞാൻ ആദ്യം പോയത് ആരതിയുടെ വീട്ടിലേക്കാണ്. തിരുത്താൻ പറ്റാത്ത ആ തെറ്റിന് അവളുടെ അച്ഛനെ കണ്ട് മാപ്പു പറയണം.
ഞാൻ ചെന്നു കയറുമ്പോൾ അവിടെങ്ങും ആരും ഉള്ളതിന്റെ ലക്ഷണം ഇല്ല. തെക്കേത്തൊടിയിൽ രണ്ട് കുഴിമാടങ്ങൾ... ഒന്ന്.... ഒന്ന് ആരതിയുടെ....
മറ്റേത്....?
ചിന്തയിൽ മുഴുകി നിറകണ്ണുകളോടെ നിൽക്കവേ തൊട്ടു പിന്നിൽ ആരോ വന്നു നിൽക്കും പോലെ.
ആരാ മനസ്സിലായില്ല...?
ഞാൻ വിനോദ് ....
മഹാദേവൻ സാറിനെ കാണാൻ ....
അയാൾ വിശ്വാസം വരാതെ എന്നെയൊന്നു നോക്കി. സാർ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. മകൾ ആത്മഹത്യ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹവും നെഞ്ചു പൊട്ടി മരിച്ചു. ആ കാണുന്ന കുഴിമാടങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റേതാണ്.
പിന്നീട് അയാൾ പറഞ്ഞതോ ചോദിച്ചതോ ഞാൻ കേട്ടില്ല...
അപ്പോൾ ഞാൻ കണ്ടത് ...... അതൊക്കെ ......
എന്റെ തോന്നൽ മാത്രമായിരുന്നോ...? അതോ ആ ആത്മാവ് എന്നെ പിൻതുടർന്നിരുന്നോ ....?
ഒന്നും മനസ്സിലാവുന്നില്ല ...
ഉള്ളിൽ ഭയവും ഒപ്പം വേദനയുമായി അവിടെ നിന്നും തിരിച്ചിറങ്ങുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് അമ്മയും മീനൂട്ടിയും ദേവുവുമായിരുന്നു.
ഒപ്പം ഇനിയൊരു പെണ്ണും എന്റെ അറിവിൽ നശിപ്പിക്കപ്പെടാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനവും...

End.
No comments