"നിനക്കെന്താ ഭ്രാന്താണോ ദേവു... എനിക്കങ്ങനെ ഒരു ഇഷ്ടമില്ലെന്നു പറഞ്ഞതല്ലേ
കിച്ചേട്ടാ......
പിന്നിൽ നിന്നുള്ള വിളി കേട്ടു കിച്ചൻ നിൽക്കാതെ മുന്നോട്ട് നടന്നു.. അവനറിയാം ആ വിളിയുടെ പിന്നിൽ എന്താണെന്ന്...
ദേവു ഉറക്കെ ഉറക്കെ വിളിച്ചു അവസാനം അവന്റെ ഒപ്പമെത്തി..
കിച്ചേട്ടാ. എന്തൊരു സ്പീഡ് ആണ് നിങ്ങൾക്ക്..ഒന്ന് നിന്നാൽ എന്താ??
ദേവു.. നീ വിളിക്കുന്നത് എന്തിനാണ് എന്നറിയാം.... അത് നടക്കില്ല...
എന്ത് നടക്കില്ല.. ദേവു ദയനീയമായി ചോദിച്ചു..
കിച്ചു പല്ല് കടിച്ചു പിടിച്ചു വെട്ടി തിരിഞ്ഞു പോയി..
ദേവു കുസൃതി ചിരിയാലെ പിന്നാലെ പോയി അവന്റെ കൈ പിടിച്ചു..
കിച്ചു കൈ കുടഞ്ഞെറിഞ്ഞു.. എന്നിട്ട് തീ പാറുന്ന നോട്ടത്തോടെ പറഞ്ഞു..
"ദേവു നീ എന്റെ ഉറ്റ ചങ്ങാതിയുടെ അനിയത്തി ആണ്... എനിക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ട്ടം ഇന്നേ വരെ തോന്നിയിട്ടില്ല.."അതും പറഞ്ഞു നടക്കാൻ തുടങ്ങിയ കിച്ചുനെ ദേവു വീണ്ടും തടഞ്ഞു..
കിച്ചേട്ടാ... ഇനിയും സമയം ഉണ്ടല്ലോ.... നമുക്ക് മാറ്റമെന്നേ..
"നിനക്കെന്താ ഭ്രാന്താണോ ദേവു... എനിക്കങ്ങനെ ഒരു ഇഷ്ടമില്ലെന്നു പറഞ്ഞതല്ലേ... പറഞ്ഞാൽ മനസ്സിലാവില്ലേ?? കൊച്ചു കുട്ടിയൊന്നുമല്ലല്ലോ??നിന്റെ ഏട്ടനെ പറഞ്ഞാൽ മതി... കയറൂരി വീട്ടിരിക്കുകയല്ലേ...."എന്തൊക്കെയോ ചീത്ത പരഞ്ഞിട് കിച്ചു നടന്നകന്നു...
ദേവൂന് ഏട്ടനെ പറഞ്ഞപ്പോൾ സഹിച്ചില്ല.. കാരണം അവൾക്ക് ഏട്ടൻ മാത്രേ ഉള്ളു.. ദേവാനന്ദൻ എന്ന നന്ദു... നന്ദുന്റെ ചങ്കാണ് കിച്ചു...
രണ്ടു പേരുടെയും വീട് അടുത്തടുത്താണ്... ദേവു ഡിഗ്രി ചെയ്യുന്നു.. അതെ കോളേജിലെ അധ്യാപകർ ആണ് കിച്ചുവും നന്ദുവും... ഇന്ന് നന്ദു വേഗം പോയി.. അത് കൊണ്ടു കിച്ചു ഒറ്റക്കായി.. ആ സമയം ദേവു നന്നായി ഉപയോഗിച്ച്... അവൾ ഇങ്ങനെ ഇഷ്ടം പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി.. പക്ഷെ കിച്ചുനു അങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ല..
അങ്ങനെ ഇരിക്കെ ഒരിക്കൽ കിച്ചനു ഒരു ആലോചന വന്നു.. അവൻ പെണ്ണുകണ്ടു ഇഷ്ടമായി. ഇതൊന്നും ദേവൂന് അറിഞ്ഞില്ല...
നിശ്ചയത്തിന്റെ ദിവസമാണ് അവൾ അറിഞ്ഞത്... നന്ദു ദേവൂനെ കൂട്ടി കിച്ചുന്റെ വീട്ടിലേക്ക് പോയി.. അവിടെ എത്തിയിട്ടാണ് അവൾ അറിഞ്ഞത്...
പാവം തകർന്നു പോയി... നന്ദു ദേവൂനെയും വിളിച്ചു ഫോട്ടോ ഒക്കെ എടുക്കാൻ പോയി.. എല്ലാം കഴിഞ്ഞു വീട്ടിൽ വന്നതും ദേവു മുറി അടച്ചു ഇരുപ്പായി... അവളുടെ സങ്കടങ്ങൾ എല്ലാം ഒഴുകി വിട്ടു... രണ്ടു ദിവസം അവൾ കോളേജിലേക്ക് പോയില്ല... അത് കഴിഞ്ഞു അവൾ ഏട്ടന്റെ കൂടെ പോയി..
അവൾ ക്ലാസ്സിൽ വന്നതും കിച്ചു ക്ലാസ്സിൽ കയറി പഠിപ്പിക്കാൻ തുടങ്ങി.. അവൾക്ക് അവനെ കാണുമ്പോൾ സർവ നിയന്ത്രണവും നഷ്ടപ്പെടുന്ന പോലെ തോന്നി.. അടുത്തിരുന്ന ഹിമയെ അവൾ വിളിച്ചു.. ഹിമക്ക് കാര്യം എല്ലാം അറിയാമായിരുന്നു.. അത് കൊണ്ടു തന്നെ അവൾ ദേവൂനെ ആശ്വസിപ്പിച്ചു..
പക്ഷെ എന്ത് കൊണ്ടോ അവൾക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല... അവൾ അവളിലേക്ക് തന്നെ ചുരുങ്ങി ഇരുന്നു.. ക്ലാസ്സിൽ കിച്ചു എന്തോ ചോദിച്ചപ്പോൾ അവൾക്ക് ഉത്തരം കിട്ടിയില്ല.. അവളുടെ മനസ്സ് അവിടെ ഇല്ലെന്നു അവനു നന്നായി അറിയാമായിരുന്നു... കിച്ചു അവളോട് ദേഷ്യപ്പെട്ടു പുറത്താക്കി...
സങ്കടത്തോടെ അവൾ പുറത്തിറങ്ങി ലൈബ്രറിയിലേക്ക് പോയി.. പക്ഷെ അവിടെയും അവൾക്ക് സ്വസ്ഥത കിട്ടിയില്ല.. അവൾ നന്ദുനെ വിളിച്ചു പറഞ്ഞു വീട്ടിലേക്ക് പോയി..
വൈകുന്നേരം വീട്ടിൽ എത്തിയ നന്ദു ദേവൂനെ അന്വേഷിച്ചു മുറിയിൽ വന്നപ്പോൾ എന്തൊക്കെയോ പുലമ്പി കൊണ്ടിരിക്കുന്ന ദേവൂനെ ആണ് കണ്ടത്..
മുറിയിലാകെ ബെഡിലെ പഞ്ഞി കറങ്ങി കൊണ്ടിരുന്നു... അവൾ ഒരു മൂലയിൽ കാലിൽ മുഖം ചേർത്ത് ഇരിക്കുന്നു...
നന്ദു വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് പോയി നോക്കിയപ്പോൾ നിലത്തു രക്തത്താൽ കിച്ചേട്ടൻ എന്ന് എഴുതിയിരിക്കുന്നത് കണ്ടു.. അതിൽ നിന്ന് തന്നേ അവനു കാര്യങ്ങളുടെ കിടപ്പു മനസ്സിലായിരുന്നു... അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു സ്വന്തം മുറിയിൽ കൊണ്ടു പോയി കിടത്തി..
സന്ധ്യ സമയത്തു നന്ദുന്റെ വീട്ടിൽ വെളിച്ചം കാണാത്തതു കൊണ്ട് കിച്ചുന്റെ അമ്മ വാണി വീട്ടിലേക്ക് വന്നു നോക്കി... ഹാളിൽ കയറി ലൈറ്റ് ഇട്ടു... സോഫയിൽ എന്തോ വലിയ ചിന്തയിൽ ഇരിക്കുന്ന നന്ദുനെ കണ്ടതും വാണി അവരുടെ അടുക്കലേക്കു പോയി..
"നന്ദു... എന്താ ഇത്?? സന്ധ്യ സമയത്തു വിളക്ക് വയ്ക്കാതെ??? അവൾ എവിടെ??"
നന്ദു വാണിയെ തടഞ്ഞു..
അമ്മേ... അവൾ ഉറങ്ങുകയാണ്... ഇപ്പോൾ പോകണ്ട..
എന്തേ വയ്യേ???
ഹ്മ്മ്...
ചൂട് വെള്ളം ഉണ്ടാക്കി കൊടുത്തോ?? എന്നും അവൾക്ക് ശർദി ഒക്കെ ഉള്ളതല്ലേ.. വാണി പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ തന്നെ നന്ദുന്റെ മുറിയിൽ നിന്നും എന്തൊക്കെയോ വീഴുന്ന ശബ്ദം കേട്ടു..
നന്ദു ഓടി അവിടെ ചെന്ന് നോക്കിയപ്പോൾ അലമാരയുടെ ചില്ലു തകർത്തു കൈയെല്ലാം രക്തത്തിൽ കുളിച്ചു നിൽക്കുന്ന ദേവൂനെ ആണ് കണ്ടത്..അവൾ ആർത്തു ആർത്തു കരയുന്നത് വാണി അത്ഭുതത്തോടെ നോക്കി..
നന്ദു ഓടി പോയി അവളെ അവിടുന്ന് മാറ്റി ഹാളിൽ കൊണ്ടിരുത്തി...
അവളുടെ കയ്യിൽ തറച്ച വലിയ ചില്ലു സൂക്ഷ്മതയോടെ നന്ദു എടുത്തു മാറ്റി..
എന്നിട്ട് അവൻ അതെല്ലാം കഴുകി മരുന്ന് വച്ചു... അപ്പോഴൊന്നും ദേവു ഒന്നും മിണ്ടിയില്ല... കയ്യിൽ ഡെറ്റോൾ പറ്റിയപ്പോൾ കൈ ഒന്ന് കുടഞ്ഞു... എന്തൊക്കെയോ അവ്യക്തമായ വാക്യങ്ങൾ അവളുടെ വായിൽ നിന്നും വന്നു കൊണ്ടേ ഇരുന്നു... നന്ദുന് അവളെ കണ്ടിട്ട് സങ്കടം സഹിച്ചില്ല... എല്ലാം തുറന്നു പറയുന്ന അനിയത്തി മനസ്സിൽ ഇത്ര ഏറെ ആശ നിറച്ചു വച്ചതു എന്ത് കൊണ്ടു പറഞ്ഞില്ല എന്ന് മാത്രമാണ് അവൻ ആലോചിച്ചതു.
ചിന്തകൾക്ക് ഇടയിൽ വാണി അവന്റെ തോളിൽ കൈ വച്ചു..
നന്ദു എന്താ ഇത്?? മോൾക്ക് എന്താണ് പറ്റിയത്??
നന്ദു അതിനൊന്നും മറുപടി പറഞ്ഞില്ല... അപ്പോഴേക്കും ദേവു കരയാൻ തുടങ്ങിയിരുന്നു... അവളെയും താങ്ങി അവൻ മുറിയിലേക്ക് ചെന്നു കിടക്കയിലേക്ക് കിടത്തി അവളെ ഉറക്കി...
അവളെ പുതച്ചു കൊടുത്തു നന്ദു പുറത്തേക്ക് വന്നപ്പോൾ വാണിയുടെ കൂടെ കിച്ചുവും ഉണ്ടായിരുന്നു..
നന്ദു കിച്ചുനെ ഒരു നോട്ടം നോക്കി.. അത് വ്യക്തമായി വാണി കാണുകയും ചെയ്തു..
കിച്ചു... ഞാനും ദേവൂവും ഒരു യാത്ര പോവുകയാണ്. നാളെ കോളേജിൽ ലീവ് പറയണം.. ഞാൻ മെയിൽ അയക്കുന്നുണ്ട്.. നീ പ്രിൻസിപ്പാലിനെ കണ്ടു പറഞ്ഞാൽ മതി..
നന്ദു.... ആ വിളിയിൽ ഒരു ശാസന ഉണ്ടായിരുന്നു..
അമ്മേ.. ഇപ്പോൾ എന്നോട് ഒന്നും ചോദിക്കരുത്.. എന്റെ മോൾ എന്നോട് ഒന്നും മറച്ചു വച്ചിട്ടില്ല.. പെട്ടന്ന് അവൾക്കെന്തു പറ്റി എന്ന് എനിക്ക് അറിയില്ല... അവൾക്ക് ഇപ്പോൾ വേണ്ടത് മനസമാധാനം ആണ്. അത് എനിക്ക് കൊടുത്തു അവളെ വീണ്ടും എന്റെ മോളാക്കി മാറ്റണം.. അത് കൊണ്ടു ഞാനും അവളും ഒരു സ്ഥലത്തേക്ക് പോവുകയാണ്..
അത്രയും പറഞ്ഞു കൊണ്ടു അവൻ തിരിഞ്ഞു അവളുടെ അടുത്തേക്ക് തന്നെ പോയി..
❇️❇️❇️❇️
ഒരു വർഷത്തിന് ശേഷമുള്ള പകൽ...
രാവിലെ ജനലിലൂടെ അരിച്ചിറങ്ങുന്ന സൂര്യ കിരണങ്ങളെ നോക്കി വെറുതെ ഇരിക്കുന്ന ദേവുവിന്റെ അടുത്തേക്ക് ചിരിച്ചു കൊണ്ടു നന്ദു വന്നു..
പോകണ്ടേ നമുക്ക് വീട്ടിലേക്ക്...
നന്ദു അങ്ങനെ ചോദിച്ചപ്പോൾ അവൾ യന്ത്രികമായി തലയാട്ടി..
നന്ദു അവളെയും കൂട്ടി നാട്ടിലേക്ക് വന്നു..
വണ്ടിയിൽ ഇരുന്നു ദേവു ഒരു വർഷത്തിനിടക്ക് സംഭവിച്ചതെല്ലാം ഓർത്തെടുത്തു..
കിച്ചുവേട്ടൻ മറ്റാർക്കോ സ്വന്തമാവുന്നു എന്നുള്ള തോന്നൽ അവളുടെ മനസ്സിന്റെ താളം തെറ്റിച്ചു... അത് അധികം വൈകാതെ തന്നെ പുറത്തേക്ക് വരികയും ചെയ്തു... സ്വയം മുറിവേൽപ്പിച്ചു ആനന്ദം കാണുകയായിരുന്നു ദേവു എപ്പോഴും.. അന്ന് വാണിയമ്മ വന്ന ദിവസം നന്ദുവിന്റെ ഒപ്പം പഠിച്ച ഒരു കൂട്ടുകാരനെ വിളിച്ചു ചോദിച്ചപ്പോഴായിരുന്നു വയനാട്ടിൽ ഒരു ആയുർവേദ ആശുപത്രി ഉള്ളതായി പറഞ്ഞു കൊടുത്തത്... അന്ന് തന്നെ അവിടെ വിളിച്ചു എല്ലാ കാര്യങ്ങളും ചെയ്തു രാവിലെ യാത്ര ആയി...
ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ചത് നേരിൽ കണ്ട ഷോക്കിൽ ദേവുവിന്റെ കുഞ്ഞു മനസ്സിൽ ഒരു നേരിപ്പോട് ഉണ്ടായിരുന്നു.. അതാണ് കിച്ചുവിനെ നഷ്ടപ്പെട്ടപ്പോൾ ആ നേരിപ്പോട് അവളുടെ മനസ്സിനെ തളർത്തിയത്...
ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അവൾ പഴയ പോലെ ആയെങ്കിലും മറ്റുള്ളവരുടെ മുന്നിൽ പോയി നിൽക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല...
അവളുടെ ചിന്തകളെ മുറിച്ചു കൊണ്ടു നന്ദു വീടെത്തി എന്ന് പറഞ്ഞു അവളെ തട്ടി എഴുന്നേൽപ്പിച്ചു... അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയതും കണ്ണു പോയത് അടുത്ത വീട്ടിലേക്കായിരുന്നു... അതടഞ്ഞു കിടപ്പുണ്ടായിരുന്നു..
അവൾ ഒന്നും നോക്കാതെ വീട്ടിലേക്ക് കയറി..
മുറിയിൽ ചെന്ന് വെറുതെകട്ടിലിൽ ഇരുന്നു... അവൾ വന്നതറിഞ്ഞു ഹിമ വന്നിരുന്നു... കോളേജിലെ വിശേഷങ്ങൾ ഒന്ന് വിടാതെ പറഞ്ഞു കൊണ്ടിരുന്നു.. ഇടക്കെപ്പോഴോ അതിൽ കിച്ചേട്ടന്റെ പേര് വന്നപ്പോൾ അവൾക്ക് നെഞ്ചിലൂടെ എന്തോ പാഞ്ഞു പോയി..
ഹിമ കുറച്ചു നേരം ഇരുന്നിട്ട് പോയി.. നന്ദു അവൾക്കുള്ള കാപ്പി കൊണ്ടു വന്നു കയ്യിൽ കൊടുത്തപ്പോഴാണ് അവിടേക്കു വാണിയമ്മയും കിച്ചുന്റെ അച്ഛനും വന്നത്..
അവർ രണ്ടു പേരും ദേവൂനെ കണ്ടു ഒരു നിമിഷം നിന്ന്.. പണ്ടത്തെ പ്രസരിപ്പൊക്കെ പോയിരുന്നു... പണ്ടത്തെ ദേവുവിന്റെ നിഴൽ രൂപം മാത്രമാണെന്ന് അവർക്ക് തോന്നി... ദേവു അവരെ കണ്ടു ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു പക്ഷെ പിന്നിൽ നിന്നിരുന്ന മുഖം കണ്ടപ്പോഴേക്കും മാറി..
പിന്നിൽ കൈ കെട്ടി കിച്ചു നിൽപ്പുണ്ടായിരുന്നു..
നന്ദു എല്ലാരോടും സംസാരിച്ചു... ദേവു മാറി നിന്ന്..
എന്താ ദേവു ഒന്നും സംസാരിക്കാതെ ഇരിക്കുന്നെ?? ഞങ്ങളുടെ വായാടി ഇങ്ങനെ അല്ലല്ലോ??
അവൾ ഒരു വരണ്ട ചിരി ചിരിച്ചു... ശേഷം തിരിഞ്ഞു അവൾ മുറിയിലേക്ക് പോയി... എന്തോ ആലോചിച്ചു ഇരിക്കുന്ന അവളുടെ അടുത്തേക്ക് കിച്ചു വന്നു.. അവന്റെ നിഴലനക്കം കേട്ടിട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്..
കിച്ചുനെ കണ്ടതും അവളിൽ ഒരു വെപ്രാളം ഉണ്ടായി..
കിച്ചേട്ടന് സുഖമല്ലേ... പറയുമ്പോൾ അവളുടെ ശബ്ദം നേർത്തിരുന്നു.
അവൻ അതിനു ഒന്ന് അമർത്തി മൂളി...
ഭാ.. ര്യ...അവൾക്ക് അത് ചോദിക്കാൻ കെൽപ്പില്ലായിരുന്നു..അവൾ ആശ്രയത്തിനായി കട്ടിലിന്റെ ഹെഡ്രെസ്റ്റിലേക്ക് കൈ അമർത്തി വച്ചു..
കിച്ചു അവളെ നോക്കി പുറത്തേക്ക് നടന്നു..മുറിയിൽ നിന്ന് പുറത്തേക്ക് കടന്നപ്പോൾ നന്ദു അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
സംസാരിച്ചോ അവളോട്?? നന്ദു ചോദിച്ചു..
ഇല്ല അവളോട് വർത്താനം പറയാൻ ഇപ്പൊ എനിക്ക് തോന്നുന്നില്ല.. നാളെ അവളെ കൂട്ടി നീ വന്നാൽ മതി.. നാളെ അവൾക്ക് എല്ലാം മനസ്സിലാകുമല്ലോ... കിച്ചു അതും പറഞ്ഞു കൊണ്ടു വീട്ടിലേക്ക് പോയി..
അന്ന് രാത്രി ദേവൂന് കൂട്ട് പുറത്തെ നിലവായിരുന്നു... അവൾ പലതും ആലോചിച്ചു അങ്ങനെ തന്നെ ഇരുന്നു.. രാവിലെ നന്ദു വന്നു അമ്പലത്തിൽ പോകാൻ റെഡി ആയിവരാൻ പറഞ്ഞിട്ട് കയ്യിലൊരു സാരി തന്നിട്ട് പോയി..
അവൾ ഒന്ന് ആലോചിച്ചിട്ട് സാരി ഉടുത്തു..
നെറ്റിയിൽ കുഞ്ഞു പൊട്ടുകുത്തി മുടി കുളി പിന്നൽ കെട്ടി..
അവളെയും കൂട്ടി നന്ദു അമ്പലത്തിലേക്ക് പോയി..
ചുറ്റമ്പലത്തിനു ഉള്ളിൽ കയറിയതും അവൾ തറഞ്ഞു നിന്ന്.. മുന്നിൽ കിച്ചു കിച്ചുന്റെ അച്ഛനും അമ്മയു പിന്നെ ഹിമയും... അവൾ മനസ്സിലാകാതെ നന്ദുനെ നോക്കി...
അവളുടെ തോളിലൂടെ കൈയിട്ടു അവൻ ശ്രീകോവിലിനു മുന്നിൽ നിർത്തി..
ദേവുവിനോട് കണ്ണടച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു... അവൾ കൈകൂപ്പി പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ കഴുത്തിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നി.. കണ്ണി തുറന്നു നോക്കിയതും കിച്ചു അവളുടെ നെറുകയിൽ സിന്ദൂരം ചാർത്തി കഴിഞ്ഞിരുന്നു.. കയ്യും കാലും ചലിക്കാൻ കഴിയാതെ അവൾ അങ്ങനെ തന്നെ നിന്ന്. കിച്ചു അവളുടെ കൈ പിടിച്ചു അമ്പലത്തിനു ചുറ്റും വലം വാക്കുമ്പോഴും തൊട്ടു മുൻപ് നടന്ന കാര്യത്തിനെ കുറിച്ച് ആലോചിക്കുകയായിരുന്നു അവൾ...
നന്ദു വന്നു അവളെ തൊട്ടപ്പോഴാണ് അവൾക്ക് സ്ഥലകാല ബോധം വന്നത്...
അവൾ ഏട്ടന്റെ നെഞ്ചിൽ വീണു കരഞ്ഞു... അവളെ സമാധാനിപ്പിച്ചു കിച്ചുന്റെ കയ്യിൽ ഏൽപ്പിച്ചു.. കിച്ചു അവളെയും കൊണ്ട് വീട്ടിലേക്ക് പോയി..
ഏഴു തിരിയിട്ട വിളക്ക് ദേവുവിന്റെ കയ്യിൽ കൊടുത്തു ആ വീട്ടിലെ മകളായി വാണി അവളെ സ്വീകരിച്ചു..
അവൾ വിളക്ക് വച്ചു കണ്ണടച്ച് പ്രാർത്ഥിച്ചു.. ശേഷം വാണി അവളെ കിച്ചുന്റെ മുറിയിൽ കൊണ്ടാക്കി.. അവൾ ചുറ്റും നോക്കി... മുൻപ് പല വട്ടവും വന്നിട്ടുണ്ടെങ്കിലും അന്ന് അവൾക്ക് ആ മുറിയിൽ നിൽക്കുമ്പോൾ തീർത്തും ഒരു അപരിചിതത്വം തോന്നി.. ചുറ്റും കണ്ണോടിച്ചു നോക്കിയപ്പോൾ എന്തോ ഒന്നിൽ അവളുടെ കണ്ണുടക്കി..
ജനലോരത്തു ഇട്ടിരുന്ന മേശയുടെ മുകളിൽ ഒരു പുസ്തകം കമിഴ്ത്തി വച്ചിരിക്കുന്നു... അവൾക്ക് അത് ഏറെ പരിചയം തോന്നി... വിറയ്ക്കുന്ന കൈകളോട് കൂടി അവൾ ആ പുസ്തകം തുറന്നു നോക്കി..
. അവളുടെ കണ്ണുകൾ കാഴ്ചയെ മറച്ചു...
ഇടുപ്പിലൂടെ രണ്ടു കൈകൾ അവളെ പൊതിഞ്ഞു പിടിച്ചപ്പോൾ അവൾ നിശ്ചലമായി നിന്നു.. കണ്ണിലൂടെ ഒഴുകുന്ന കണ്ണീർ കിച്ചുന്റെ കൈകളിൽ തട്ടിയപ്പോൾ അവളെ ഒന്നു കൂടി ചേർത്ത് പിടിച്ചു..
ദേവൂ.... കാതിൽ ആർദ്രമായി കിച്ചു വിളിച്ചപ്പോൾ അവളുടെ ദേഹം കുഴയുന്ന പോലെ തോന്നി.. അവളെ അവൻ തിരിച്ചു നിർത്തി..
താഴ്ന്നിരിക്കുന്ന നയനങ്ങളെ അവൻ നോക്കി.. എന്നിട്ട് ചൂണ്ടു വിരൽ കൊണ്ടു അവളുടെ മുഖം ഉയർത്തി...
എന്താ വിശ്വസിക്കാൻ കഴിയുന്നില്ലേ???
അവൾ ഇല്ലെന്നു തലയാട്ടി..
ഈ ബുക്ക്...??? അവളുടെ കയ്യിൽ ഇരുന്ന ബുക്ക് അവന്റെ നേർക്കു നീട്ടി കൊണ്ടു ചോദിച്ചു...
ഒരുപാട് സംശയങ്ങൾ ഉണ്ടെന്നു അറിയാം... എല്ലാം പറയാം..
അന്ന് നിന്റെ മനസ്സിന്റെ താളം തെറ്റിയ ദിവസം..... അന്ന് വീട്ടിൽ അമ്മയും ഞാനും തിരിച്ചെത്തിയപ്പോൾ അമ്മ എന്നോട് ഒരു വാക്ക് മാത്രം ചോദിച്ചു...
നിനക്ക് എന്നേ ഇഷ്ടമായിരുന്നോ എന്ന്.. അതെ എന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മ കൈ വീശി ഒന്നു തന്നു.
അമ്മയുടെയും അച്ഛന്റെയും മനസ്സിൽ ഈ വീട്ടിലേക്ക് മരുമകൾ ആയി കണ്ടതു നിന്നെ ആയിരുന്നു... പക്ഷെ എന്റെ മനസ്സിലും നിന്റെ മനസ്സിലും അങ്ങനെ ഒന്നും ഇല്ലെന്നു തോന്നി അതാണ് പിന്നീട് ഒന്നും ചോദിക്കാതെ ഇരുന്നത്. പിന്നീട് ഒരു പെൺകുട്ടിയെ കണ്ടു നിശ്ചയവും നടത്തി... പക്ഷെ എല്ലാം തകിടം മറിഞ്ഞത് നിന്നെ കണ്ടു വന്നപ്പോഴാണ്... നിന്റെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നു എന്ന് അമ്മക്ക് മനസ്സിലായി...
അമ്മ തന്നെ ആ കല്യാണം വേണ്ടെന്നു വച്ചു.. എനിക്കപ്പോഴൊക്കെ നിന്നോട് നല്ല ദേഷ്യമായിരുന്നു.. ഒരിക്കൽ നന്ദു ഇവിടേക്ക് നിന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ വേണ്ടി വന്നിരുന്നു. അപ്പോൾ ഞാനും ഉണ്ടായിരുന്നു കൂടെ.. ആ മുറിയിൽ വച്ചാണ് നിന്റെ ഈ പുസ്തകം കിട്ടിയത്.. ഒറ്റ നോട്ടത്തിൽ ഇതൊരു പുസ്തകം ആണെങ്കിലും ഇതിൽ മുഴുവൻ ഞാൻ ആണെന്നു മനസ്സിലായി...എന്നേ നീ കണ്ടതും ഇഷ്ടപ്പെട്ടതും നിന്റെ ആഗ്രഹങ്ങളും ആശകളും ഒക്കെ ഉള്ള നിന്റെ ഡയറി.... അന്ന് മുതൽ ഞാൻ അറിയാൻ ശ്രമിക്കുകയായിരുന്നു ഈ ദേവുവിനെ...
എല്ലാം ബേധമായി തിരിച്ചു വന്നാൽ കൂടെ കൂട്ടാൻ അമ്മ പറയുന്നതിന് മുന്നേ തന്നെ ഞാൻ ഈ കാര്യം അവതരിപ്പിച്ചു.. എന്നാൽ നീ വന്നപ്പോൾ മുതൽ ആ മുറിയിൽ തന്നെ ഇരിക്കുന്നത് കണ്ടപ്പോൾ നന്ദുന് പേടിയായി.. നിന്നെ ജീവിതത്തിലേക്ക് കൂട്ടിയതിനു ശേഷം മതി നിന്നോടുള്ള സംസാരം എന്ന് കരുതിയിട്ടാണ് അമ്പലത്തിൽ താലി കെട്ടു പ്ലാൻ ചെയ്തതു...
അവൻ ദേവുവിനെ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു... "അത്ര ഏറെ നിന്റെ മനസ്സിൽ പതിഞ്ഞിരുന്നോ ഞാൻ???"
അവൾ ഒന്നും പറയാതെ കാൽക്കൽ വീണു.. അവളെ താങ്ങി പിടിച്ചു കട്ടിലിൽ ഇരുത്തി.. അവൾ കരഞ്ഞു തീർക്കട്ടെ എന്ന് വിചാരിച്ചു...
കുറച്ചു നേരം കഴിഞ്ഞതും അവൾ അവനെ നോക്കി..
കിച്ചേട്ടനെ ഒത്തിരി ഇഷ്ടായിരുന്നു.. അതെപ്പോൾ തുടങ്ങി എന്നൊന്നും അറിയില്ല.. കിച്ചേട്ടൻ വേറെ ഒരാൾക്ക് സ്വന്തമാകുന്നു എന്നറിഞ്ഞപ്പോൾ തകർന്നു പോയി... മനസ്സിന്റെ താളം തെറ്റിയതൊന്നും എനിക്കറിയില്ല.... ഇവിടെ വന്നു കിച്ചേട്ടനെ കണ്ടപ്പോൾ ഒഴിഞ്ഞു മാറാൻ ആയിരുന്നു തീരുമാനിച്ചത്... മറക്കാൻ ആണ് ശ്രമിച്ചത്... അതും പറഞ്ഞു അവൾ ഏങ്ങി ഏങ്ങി കരഞ്ഞു..
ഞാൻ ഭ്രാന്തി ആണ് കിച്ചേട്ടാ.. അങ്ങനെ ഉള്ള പെണിനെ എന്തിനാ കല്യാണം കഴിച്ചേ??? പിന്നീട് എനിക്ക് അങ്ങനെ വരില്ലെന്ന് നിശ്ചയം ഉണ്ടോ?? എന്തിനാ എന്നേ കല്യാണം കഴിച്ചത്???
കരഞ്ഞു കൊണ്ടു അവൾ പറഞ്ഞപ്പോൾ അവൻ അവളെ പിന്നീട് സംസാരിക്കാൻ സമ്മതിച്ചില്ല..
ആര് കാരണമാണ് നിന്റെ മനസ്സിന്റെ നില തെറ്റിയതു?? ഞാൻ കാരണമല്ലേ.
ആരെന്തു പറഞ്ഞാലും അത് എന്നെയും കൂടി അല്ലെ ബാധിക്കുന്നത്... തത്കാലം എനിക്ക് അതൊരു വിഷയമല്ലെങ്കിലോ???
അവൻ അങ്ങനെ പറഞ്ഞപ്പോ അവൾ അവനെ തന്നെ നോക്കി...
അതെ... നിന്റെ ആഗ്രഹം പോലെ ഒരു നാലു കുട്ടികളെ വേണ്ടേ??
അവൾ വിടർന്ന കണ്ണാലെ അവനെ നോക്കി..
പറ വേണ്ടേ???
അവളുടെ മുഖം നന്നായി ചുവന്നു വന്നു.. നാണത്തിന്റെ രശ്മികൾ അവളിൽ പൂത്തുലഞ്ഞു... കിച്ചു മെല്ലെ അവളുടെ കണ്ണീർ എല്ലാം തുടച്ചു മാറ്റി അവളുടെ കഴുത്തിൽ കിടക്കുന്ന താലി എടുത്തു പുറത്തിട്ടു എന്നിട്ട് അവളുടെ അടുത്തേക്ക് ചേർന്നിരുന്നു ഒരു കയ്യിൽ താലി എടുത്തിട്ട് പറഞ്ഞു... ഈ കിച്ചുന്റെ താലിക്ക് ഒരു അവകാശിയെ ഉള്ളു അതെന്റെ ദേവു മാത്രമാണ്...മനസ്സിലായോ??
അവൾ നിറഞ്ഞ കണ്ണോടെ പുഞ്ചിരിച്ചു... ആ പുഞ്ചിരിയിൽ കിച്ചുവും പങ്കു ചേർന്ന്....
അനു
No comments