ഭാര്യയും ഉലക്കയും
ഒരു ദിവസം രാവിലെ എന്തോ ശബ്ദം കേട്ടാണ് ഭാര്യ റൂമിലേക്ക് വന്നത്.. ആ കാഴ്ച്ച കണ്ട് അവളമ്പരന്നു.. " നിങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ മനുഷ്യാ? എന്താ ഈ കാണിച്ചു വച്ചിരിക്കുന്നത്?" ആന കരിമ്പിൻകാട്ടിൽ കേറിയപോലെയുളള റൂമിന്റെ അവസ്ഥ കണ്ട് അവൾ ചോദിച്ചു...
"അല്ലേലും ഈ വീട്ടിൽ ഒരു സാധനം വച്ചാ വച്ചോട ത്ത് കാണില്ല!" ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. അല്ലേലെ ഇന്നലെ അടിച്ചതിന്റെ കെട്ടിറങ്ങീട്ടേയി ല്ലായിരുന്നു.. ഇന്നാണെങ്കിൽ അത്യാവശ്യമായി ട്ടൊരു സ്ഥലം വരെ പോകാനുമുളളതാ...
"എന്താ കാണാതായത്?"
"കാറിന്റെ കീ..ഈ ഷെൽഫിൽ വച്ചതാ.. അല്ലേലും എങ്ങനാ ഭൂതത്താൻ കോട്ടയല്ലേ ഇത്"
അതുപറഞ്ഞതും അവളെന്നെ സൂക്ഷിച്ചുനോക്കി...
"എന്താ നോക്കുന്നത്... കീ എവിടെ? നീ എടുത്തോ?"
"അപ്പോ ഇന്നലത്തെ അങ്കമൊന്നും ഓർമ്മയില്ല ല്ലേ?..കുടിച്ചുബോധമില്ലാതെ നിങ്ങളുടെ ഫ്രണ്ട് അല്ലേ മനുഷ്യാ ഇവിടെ കൊണ്ടാക്കിയത്.. അവന് കാർ ഓടിക്കാനറിയാത്തത് കൊണ്ട് അവന്റെ ബൈക്കിലാ നിങ്ങളെ ഇവിടെ എത്തിച്ചത്.. കാർ അവന്റെ വീട്ടിൽ കിടപ്പുണ്ട്.. പോയി എടുത്തോ"
അതും പറഞ്ഞ് പിറുപിറുത്തു കൊണ്ട് അവൾ അകത്തേക്ക് പോയി...
"ശെ! നാണക്കേടായി പോയി..ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും..എന്നാലും ഇന്നലെ ഇത്ര ബോധമില്ലാതായോ... പോയി സോറി പറഞ്ഞേക്കാം" അങ്ങനെ അടുക്കളയിൽ പോയി ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ചു.... ഇനി കുടിക്കില്ലെന്ന് സത്യവും ഇട്ടുകൊടുത്തു. .
"ഓക്കെ ഇത്തവണ ക്ഷമിച്ചു.. പോട്ടെ മേലിൽ ആവർത്തിക്കരുത്"
ഇല്ലെന്ന ഭാവേന ഞാൻ തലകുലുക്കി..
"ഒരു സംശയം കൂടെ... എന്റെ ഏത് ഫ്രണ്ടിന്റെ വീട്ടിലാ ഇന്നലെ ഞാൻ പോയത്?"
അത് കേട്ടതും" ഒരു ഉലക്ക കിട്ടോന്ന്" അമ്മയോട് അവൾ ചോദിച്ചത് മാത്രമേ എനിക്കോർമ്മയുളളൂ
**മദ്യപാനം ആരോഗ്യത്തിന് ഹാനികരം**

No comments