മനസിലിരുപ്പ് ഇതായിരുന്നല്ലേ ???
ആകാശം തെളിഞ്ഞപ്പോൾ
*----------------------------------------*
അവളെയും കൊണ്ട് ഞാനാ വീടിന്റെ പടി കടന്നു വന്നപ്പോൾ വേലിക്ക് ചുറ്റും നിന്ന് ഓരോരുത്തർ ഞങ്ങളെ എത്തി നോക്കുന്നുണ്ടായിരുന്നു... അവരുടെയെല്ലാം നോട്ടം എന്നെയല്ലെന്നും എന്റെ കൂടെ തലതാഴ്ത്തി നടന്നു വരുന്ന അവളെയാണെന്നും എനിക്ക് മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല....

രാധേച്ചി.... ദാ മോൻ ഏതോ പെണ്ണിനേയും വിളിച്ചുകൊണ്ട് വരുന്നു.. ആരതി ഉഴിഞ്ഞു അകത്തേക്ക് കയറ്റ്...... അയല്പക്കത്തെ അംബികേച്ചി അത് പറഞ്ഞപ്പോൾ ചുറ്റുമുള്ളവർ ആർത്തുചിരിച്ചു.....
അവരെ ഒന്നു നോക്കി അമ്മ അകത്തേക്ക് പോയി....
എന്ത് നല്ല ചെക്കനായിരുന്നു ???
മനസിലിരുപ്പ് ഇതായിരുന്നല്ലേ ???
അവനാകെ 22 വയസ്സല്ലേ ആയുള്ളൂ...
ആ പെണ്ണിന് 18 വയസെങ്കിലും ഉണ്ടായിരുന്നാൽ മതിയായിരുന്നു.. അല്ലെങ്കിൽ ചെക്കൻ അഴിയെണ്ണും.....
അവരുടെ ചർച്ചകൾ ഉറക്കെ ആയതു കൊണ്ട് ഞങ്ങൾക്ക് രണ്ടാൾക്കും നന്നായി കേൾക്കാമായിരുന്നു.. അവളെന്റെ മുഖത്തേക്ക് ഒന്നുനോക്കി.. ആ കണ്ണുകളിൽ തുളുമ്പി വീഴാൻ കാത്തിരിക്കുന്ന കണ്ണുനീർത്തുള്ളികൾ ഞാൻ കണ്ടു...
ഛെ.... എന്താടോ താൻ ഇങ്ങനെ ??ആ കണ്ണൊന്നു തുടച്ചേ...
അവൾ കണ്ണ് തുടച്ചെന്നെ നോക്കി ചിരിച്ചു. പക്ഷേ ആ ചിരിയിൽ ഒരുപാട് ചോദ്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന പോലെ എനിക്ക് തോന്നി....
വീട്ടിൽ ഒരു കുടുംബകലഹം പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു അയൽക്കാർ... അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് നിലവിളക്കുമായി എന്റമ്മ വന്നു.. പിറകിൽ എന്റച്ഛനും, പെങ്ങളും... അവളെ ആരതിയുഴിഞ്ഞു അകത്തു കയറ്റിയ അമ്മ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു...
അവളുടെ കയ്യും പിടിച്ചു പെങ്ങൾ അകത്തേക്ക് പോയപ്പോൾ ഉമ്മറത്തു എന്റച്ഛന്റെ ഒപ്പം ഞാൻ ഇരുന്നു... ആ മുഖത്തു ഒരു മോളെ കൂടി കിട്ടിയ സന്തോഷവും, ഉത്തരവാദിത്യവും എനിക്ക് കാണാമായിരുന്നു....
ഡാ മോനെ... അവൾക്ക് ഉടുപ്പൊക്കെ വാങ്ങേണ്ടെടാ ?????
വേണം അച്ഛാ.......
വൈകുന്നേരം ഞങ്ങളെല്ലാവരും പുറത്തു പോയി... അവൾക്കാവശ്യമുള്ള ഉടുപ്പും സാധങ്ങളും വാങ്ങി...
രാത്രി അവൾ അമ്മയുടെ കൂടെയാണ് കിടന്നത്... എന്റമ്മയുടെയും ചക്കിയുടെയും ഇടയിൽ അവൾ കിടന്നുറങ്ങുന്നത് ഞാനും അച്ഛനും മനം നിറയെ കണ്ടു..
അവൾ സുരക്ഷിതമായ സ്ഥലത്തു തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത് എന്ന തിരിച്ചറിവോടു കൂടെയാണ് ഞാൻ ഉറങ്ങാൻ കിടന്നത്...
അവളോടെനിക്ക് അടങ്ങാത്ത പ്രണയമൊന്നും ആയിരുന്നില്ല.. പ്രണയത്തിന്റെ ചുവയോടെ ഞാനവളെ ഒന്നു നോക്കിയിട്ട് കൂടെയില്ല... പക്ഷേ ഒരു സാഹചര്യത്തിൽ എനിക്കവളെ വിളിച്ചിറക്കി കൊണ്ടുവരേണ്ടി വന്നു...
കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണനിശ്ചത്തിനാണ് ഞാനവന്റെ വീട്ടിൽ പോകുന്നത്.. കൂട്ടുകാരന്റെ പെങ്ങൾ ആയതിനാൽ ഒരാഴ്ച മുൻപേ തൊട്ട് ഞങ്ങളവിടെ ഉണ്ടായിരുന്നു.. പന്തൽ ഇടാനും, ഭക്ഷണം ഉണ്ടാക്കുന്നവരെ സഹായിക്കാനും എന്തിനും ഏതിനും ഞങൾ അവിടെ ഉണ്ടായിരുന്നു.. അവന്റെ വീടിന്റെ അടുത്തുള്ള വീട്ടിലെ കുട്ടിയായിരുന്നു ഗായത്രി.... ആരുടേയും മുഖത്തു പോലും നോക്കാത്ത കുട്ടി.. അത്യാവശ്യം കാണാൻ കൊള്ളാവുന്ന ആ കുട്ടിയെ വളക്കാൻ ഞങളുടെ കൂട്ടത്തിലെ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരുന്നു...
ഡാ നിങൾ വെറുതെ അവളുടെ പിന്നാലെ നടക്കരുത് കേട്ടോ.. ആ കൊച്ചിന്റെ കഞ്ഞിയിൽ പാറ്റ ഇടണ്ട.. നിങൾ ചെയ്യുന്നതിന്റെ കൂടെ ആ കൊച്ചിന് കിട്ടുമെന്ന് അവൻ പറഞ്ഞപ്പോൾ വായ്നോട്ടം സർവസാധാരണം അല്ലേ എന്നാണ് ഞാൻ ചിന്തിച്ചത്..
അന്ന് രാത്രി ഞങ്ങളെല്ലാരും കൂടി ഇരിക്കുമ്പോഴാണ് അവനാ കുട്ടിയുടെ കഥ ഞങ്ങളോട് പറയുന്നത്... വളരെ ചെറുപ്പത്തിൽ തന്നെ ഗായത്രിയുടെ അമ്മ മരിച്ചു.. പിന്നീട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ അച്ഛനും.. വകയിൽ ഒരു വല്യമ്മയാണ് അവളെ ഇപ്പോൾ നോക്കുന്നത്... എപ്പോഴും അവളെ ചീത്ത പറയുന്നത് കേൾക്കാം... വെളുപ്പിനെ നാല് മണിക്കവൾ എണീക്കും.. എല്ലാ പണിയും ചെയ്യും... വല്യമ്മക്ക് രണ്ടു ആൺമക്കൾ ഉണ്ട്.. അവരുടെ അടിവസ്ത്രങ്ങൾ പോലും അവളാണ് അലക്കുന്നത്.. ഈ പ്രദേശത്തെ ആരും ആ കുട്ടിയൊന്നു ചിരിച്ചു കണ്ടിട്ടില്ല.. ആരുടേയും മുഖത്തേക്ക് പോലും അവൾ നോക്കാറില്ല.. ഒരുദിവസം വീട്ടിലേക്കവൾ വന്നു കഴിക്കാൻ കുറച്ചു ചോറ് ചോദിച്ചു.. പട്ടിണി ആയിരുന്നത്രേ അവൾ.. അന്ന് ഞങൾ ചോറ് കൊടുത്തതിനു പട്ടിയെ തല്ലുന്നപോലെ ആ മുറ്റത്തിട്ട് ആ സ്ത്രീ തല്ലി ചതച്ചു.. നോക്കിനിൽക്കാനല്ലാതെ ഒരക്ഷരം മിണ്ടാൻ പോലും ഞങ്ങൾക്കായില്ല... നല്ലപോലെ പഠിക്കും അവൾ പത്തിൽ നല്ല മാർക്കുണ്ടായിരുന്നു.. Plus one നു ചേരാൻ ആ സ്ത്രീ സമ്മതിക്കാതെ, അവസാനം ഗവണ്മെന്റ് സ്കൂളിൽ ആ കൊച്ചിന് അഡ്മിഷൻ കിട്ടിയപ്പോൾ സമ്മതിച്ചു അവർ... ആ കുട്ടി എപ്പോൾ പഠിക്കുന്നു എന്ന് പോലും ഞങ്ങൾക്കാർക്കും അറിയില്ല.. പണിയെല്ലാം കഴിഞ് സമയം കിട്ടുമോന്നറിയില്ല.. കറന്റ് ചാർജിന്റെ കണക്ക് പറഞ് അവർ ലൈറ്റെല്ലാം ഓഫ് ചെയ്യും.. ഇന്നാളൊരു ദിവസം ആ കുട്ടി എന്റമ്മയുടെ കയ്യിന്നു ഒരു മെഴുകുതിരി വാങ്ങി കൊണ്ട് പോയി... കഷ്ടമാണതിന്റെ അവസ്ഥ.. അതാ ഞാൻ നിങ്ങളോട് അവളെ നോക്കുക പോലും ചെയ്യരുതെന്ന് പറഞ്ഞത്...

അവനതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു നോവായി അവൾ മാറിയിരുന്നു....
എനിക്കുമുണ്ടൊരു പെങ്ങൾ.. അവളുടെ മുഖമാണെനിക്ക് ഓർമ വന്നതും...
പിറ്റേന്ന് മുതൽ ഞാനവളെ ശ്രദ്ധിച്ചു തുടങ്ങി... അവൻ പറഞ്ഞതു പോലെ അവൾ അതിരാവിലെ എഴുന്നേൽക്കുന്നുണ്ട്... പണികൾ ചെയ്യുന്നു.. മുഖമുയർത്തി ആരെയും നോക്കുന്നു പോലുമില്ല..
നിശ്ചയം കഴിഞ് വീട്ടിലെത്തിയ ഞാൻ ഇതെല്ലം എന്റമ്മയോട് പറഞ്ഞു..
പാവം കുട്ടി...
അമ്മവഴി അച്ഛനും പെങ്ങളും ഇതറിഞ്ഞു.. പരിതപിക്കാനല്ലാതെ വേറെന്തിനാവും ഞങ്ങൾക്ക് ???
ഇടക്കിടക്ക് കൂട്ടുകാരന്റെ വീട്ടിൽ പോകുമ്പോൾ ഞാനവളെ കാണാറുണ്ട്.. അവളെ നോക്കാറുണ്ട് പ്രണയത്തോടെ അല്ല, വാത്സല്യത്തോടെ...
ഞാൻ വിനോദിന്റെ കൂട്ടുകാരനാണ്.. പേര് പ്രദീപ്... മോള് നന്നായി പഠിക്കണം.. നല്ല നിലയിൽ എത്തണം.. ഞങളുടെ പ്രാർത്ഥന കൂടെ ഉണ്ട്.. എല്ലാം വിനോദ് പറഞ്ഞിട്ടുണ്ട്.
അന്നാദ്യമായി ഞാനവളോട് മിണ്ടി.. .
അന്നാദ്യമായി ഞാനവളോട് മിണ്ടി.. .
ആ കണ്ണുകൾ നിറഞ്ഞുവോ ??ഒരുപക്ഷെ തനിക്ക് വേണ്ടിയും ആരെങ്കിലും ഭൂമിയിൽ ഉണ്ടെന്നവൾക്ക് തോന്നിയിരിക്കാം..
അവൾ പ്ലസ് 2 നല്ല രീതിയിൽ പാസായി.. പക്ഷേ അവരവളെ പഠിക്കാൻ വിട്ടില്ല..
പിന്നീടൊരിക്കൽ അവനെ കാണാൻ പോയപ്പോഴാണ് അകലെ നിന്നും അവളോടി വരുന്നത് ഞാൻ കണ്ടത്.. ഓടി വന്നവൾ എന്റെ പിറകിലായി നിന്നു...
എന്ത് പറ്റി ഗായത്രി ???
അവൾ കിതക്കുക ആയിരുന്നു... അവരെന്നെ......... അവരെന്നെ ഉപദ്രവിക്കാൻ........
ആര് ???
ഏട്ടൻ... ചെറിയേട്ടൻ... ഇത്ര നാളും ഞാൻ തിന്നതെങ്കിലും അവർക്ക് ലാഭിക്കണമെന്ന്.... വീട്ടിൽ വേറാരും ഇല്ല..
എനിക്കെന്തോ ഒന്നും പറയാൻ കിട്ടിയില്ല.. അവളെ വിനോദിന്റെ അമ്മയെ ഏല്പിച്ചു ഞാൻ വീട്ടിലേക്ക് വരുമ്പോൾ എന്റെ മനസ് പുകയുകയായിരുന്നു...... ഏട്ടന്റെ സ്ഥാനത്തുള്ളവർ തന്നെ അവളെ പിച്ചിയെറിയാൻ തുനിയുമ്പോൾ അവളെന്താണ് ചെയുക ?????
വീടെത്തി അമ്മയോടിത് പറഞ്ഞപ്പോൾ ആ മുഖത്തെ സങ്കടം ഞാൻ വായിച്ചറിഞ്ഞു...
ആ കുട്ടി കടുംകയൊന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു.. അമ്മക്ക് ആവലാതി..
അവളെ നമ്മുക്കിങ്ങോട്ട് കൊണ്ട് വന്നാലോ ഏട്ടാ ????എന്റെ പെങ്ങൾ ചക്കി എന്നോടിത് ചോദിച്ചപ്പോൾ ഞാനച്ഛനെ നോക്കി..
നീ അവളെ കൊണ്ട് വാടാ വാടാ... നാട്ടുകാർ ചിലപ്പോൾ വല്ലതും പറയും. അതൊക്കെ കുറച്ചു നാൾ കഴിയുമ്പോൾ മാറും.. ആ കുട്ടി പൊട്ടബുദ്ധിക്ക് വല്ലതും ചെയ്താൽ അതിന്റെ വേദന നമ്മൾക്കി ജന്മം മാറില്ല..
വിനോദിനെ വിളിച്ചു ഞാൻ കാര്യം പറഞ്ഞു, വിനോദിന്റെ അമ്മയോടും അങ്ങനെ അവരെല്ലാം നിര്ബന്ധിച്ചിട്ടാണ് അവൾ എന്റെ കൂടെ പോന്നത്... മാനത്തിനു വേണ്ടി..
അല്ലാതെ പ്രേമം മൂത്തു ഓടി വന്നതല്ല..
എനിക്കി ലോകത് എന്റെ വീട്ടുകാരെ മാത്രം എല്ലാം ബോധിപ്പിച്ചാൽ മതി.. നാട്ടുകാരുടെ ഇഷ്ടത്തിനല്ല ഞാൻ ജീവിക്കുന്നത്..
പിറ്റേന്ന് ഞങളുടെ കല്യാണമായിരുന്നു..
അച്ഛന്റെ സമ്മാനമായി ഒരു മാലയും കുഞ്ഞു താലിയും എന്റെ കയ്യിലെടുത്തു തന്നപ്പോൾ, അമ്മ അവൾക്കായി അമ്മയുടെ രണ്ടു വളയും ചക്കി അവളുടെ കമ്മലും നൽകിയിരുന്നു.. ജീവിതത്തിലാദ്യമായാണ് സ്വർണം കൈകൊണ്ട് തൊടുന്നതെന്നവൾ പറഞ്ഞപ്പോൾ നീ തന്നെ പത്തരമാറ്റ് സ്വർണമല്ലേ മോളെയെന്നു പറഞ് അമ്മ അവളെ ചേർത്ത് പിടിച്ചു...
വീടിനടുത്തുള്ള ക്ഷേത്രത്തിൽ വച്ചു ഞാനവളുടെ കഴുത്തിൽ താലി ചാർത്തി..
രാത്രി ശാന്തമായി ഉറങ്ങുന്ന അവളുടെ മുഖത്ത് നോക്കി ഇനിയുള്ള നാളുകളിലെല്ലാം നീ സമാധാനമായി ഉറങ്ങിക്കോളൂ.... കാവലായി ഞാനും എന്റെ വീട്ടുകാരുമുണ്ടെന്നു മനസ് കൊണ്ട് ഞാൻ വാക്കു കൊടുക്കുകയായിരുന്നു...
(സമർപ്പണം ::തളർന്നു വീഴാറായവർക്ക് താങ്ങു നൽകുമ്പോഴാണ് സ്നേഹം സത്യമാവുന്നത്.
ജീവിതത്തിന്റെ ദുരിതകടൽ നീന്തി കയറിയ പ്രിയ സുഹൃത്തിനു )
ജീവിതത്തിന്റെ ദുരിതകടൽ നീന്തി കയറിയ പ്രിയ സുഹൃത്തിനു )
***ധന്യ കൃഷ്ണ
No comments