Popular Posts

നീ അവസാന നിമിഷം ഇങ്ങനെ പറയല്ലേ ശ്രീക്കുട്ടി.....'


ശ്രീക്കുട്ടി നീ കിടന്നോ??'
"ഇല്ല സായൂജ് എനിക്ക് എന്തൊക്കെയോ ടെൻഷൻ ആകുന്നു. ചെയുന്നത് തെറ്റാണെന്നു മനസ്സ് പോലും ഓർമ്മപ്പെടുത്തുന്നു."
'നീ അവസാന നിമിഷം ഇങ്ങനെ പറയല്ലേ ശ്രീക്കുട്ടി.....'
"നമുക് ഒന്നുകൂടി ആലോചിച്ചിട്ട് തീരുമാനമെടുത്താൽ മതിയായിരുന്നു ല്ലേ?? "
'ശ്രീക്കുട്ടി നീ എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ. നീ പറഞ്ഞിട്ടാണ് വീട്ടുകാരെ കൂടി വെറുപ്പിച്ചു എനിക്ക് എന്റെ വീട് വിട്ട് ഇറങ്ങേണ്ടി വന്നത്. എന്നിട്ടിപ്പോ മനുഷ്യനെ വട്ടം കറക്കുന്ന വർത്തമാനം പറയുകയാണോ??'
"അതല്ല സായൂജ്... എനിക്ക് അച്ഛനെയും അമ്മയെയും ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. അവരെത്ര കഷ്ട്ടപെട്ടിട്ടാ നമ്മളെ വളർത്തി വലുതാക്കിയത്. എന്നിട്ടിപ്പോ തന്നിഷ്ട്ടപ്രകാരം നമ്മൾ ഇങ്ങനെ ചെയ്‌താൽ അവർക്കു എത്ര മാത്രം സങ്കടം ഉണ്ടാകും..."
'നീ വലിയ പുരാണം പറയുകയാണോ ഈ പാതിരാത്രിക്ക്??'
"എന്റെ സങ്കടം കൊണ്ട് പറയുന്നതാണ്."
'നിനക്ക് ഇപ്പോളാണോ ബോധം തെളിഞ്ഞത്. പറയേണ്ടത് അപ്പൊ തന്നെ പറയണമായിരുന്നു. ഇതിപ്പോ അവസാന ഘട്ടം ഇങ്ങനെ ഒക്കെ പറയുന്നതിന്റെ ഉദ്ദേശം എന്താണ്???'
"ഒന്നുമില്ല "
'വീട്ടിൽ വേറെ കല്യാണം നോക്കുന്നു, എന്തേലും ചെയ്തില്ലേൽ എന്റെ ശവം കാണേണ്ടി വരുമെന്ന് പറഞ്ഞ നീ തന്നെയാണോ ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നത്??'
"പ്ളീസ് ഇ രാത്രി വഴക്കിടാൻ അല്ല ഞാൻ വിളിച്ചത്. എനിക്ക് കുറച്ചു ആശ്വാസത്തിന് വേണ്ടിയാ."
'നിനക്കു ഇ രാത്രി മാത്രമല്ല, ജീവിതം കാലം മുഴുവൻ നിന്റെ കൂടെ നിന്ന് നിന്നെ സ്നേഹിക്കാനും ആശ്വസിപ്പിക്കാനും വേണ്ടീട്ട എല്ലാരും എതിർട്ടും ഞാൻ നിന്നെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്.'
"അറിയാം സായൂജ്. എനിക്കെല്ലാം അറിയാം "
'എന്ത് അറിയാമെന്ന ശ്രീക്കുട്ടി നീ ഈ പറയുന്നത്.
അറിയാമെങ്കിൽ നീ ഇപ്പൊ ഇങ്ങനെ സംസാരിക്കുമായിരുന്നോ?'
"ക്ഷമിക്ക് സായൂജ്. ടെൻഷൻ കൊണ്ട് പറഞ്ഞതാണ്. "
'നിനക്കു മാത്രമല്ല ശ്രീക്കുട്ടി ടെൻഷൻ എനിക്കുമുണ്ട്. നാളെ നമ്മുടെ വിവാഹമാണ്. ഏഴ് വർഷത്തെ കാത്തിരിപ്പ് നാളെകൊണ്ട് അവസാനിക്കുകയല്ലേ. അതോർത്തു നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്.??'
സായൂജിന്റെ വാക്കുകൾ അവൾക്കു തെല്ലൊരു ആശ്വാസമുണർത്തി... എങ്കിലും ഉള്ളിലൊരു നീറ്റൽ അവളനുഭവിച്ചിരുന്നു.....
'ശ്രീക്കുട്ടി നീ അത്യാവശ്യമായിട്ടുള്ള സർട്ടിഫിക്കറ്റ് ഒക്കെ കയ്യിൽ എടുത്തു വെയ്ക്കണേ....'
"മ്മ് എല്ലാം എടുത്തു വെച്ചിട്ടുണ്ട്"
'ശരി എന്നാൽ , അപ്പൊ എല്ലാം പറഞ്ഞപോലെ നാളെ രാവിലെ കാണാം ട്ടോ....'
"ശരി സായൂജ്"
അവൻ ഫോൺ കട്ട് ചെയ്തു നിദ്രയിലേക് വീണു.
അവളാകട്ടെ നാളെത്തെ ദിവസത്തെ കുറിച്ചുള്ള അടങ്ങാത്ത ചിന്തയിൽ ഉറക്കം നഷ്ട്ടപെട്ടു കിടക്കുകയാണ്.
അല്ലെങ്കിലും ഈ ഒളിച്ചോട്ടം അത്ര സുഖകരമായ കാര്യമല്ലലോ. ഒരുപാട് ആളുകളുടെ കണ്ണീരും ശാപവും ഏതൊരു ഒളിച്ചോട്ടത്തിനു പിന്നിലും ഉണ്ടാകും.
അന്യവിഭാഗത്തിൽ പെട്ടവരായതിനാൽ വീട്ടുകാർക്കു അവരുടെ കാര്യത്തിൽ എതിർപ്പായിരുന്നു. ആ എതിർപ്പുകളെ ഒക്കെയും പിൻതള്ളി കൊണ്ട് ശ്രീക്കുട്ടിയും സായുജൂം വിവാഹിതരായി.....
ഇന്ന് അവരുടെ ജീവിതം സുഖകരമായി മുന്നോട് പോയികൊണ്ടിരിക്കുകയാണ്.
പക്ഷെ..... മറ്റു പല ജീവിതങ്ങളും അവരു കാരണം വെന്തുരുകുകയാണ്.
'ശ്രീക്കുട്ടി...... നീ എന്തെടുക്കുകയാ ? എന്താ ആലോചിച്ചിരിക്കുന്നത് ' എന്നും ചോദിച്ചു കൊണ്ട് സായൂജ് അടുക്കളയിലേക്കു വന്നു.
"ഹേയ് ഒന്നുമില്ലെന്നേ കഴിഞ്ഞ രണ്ടു വർഷം ഓർത്തുപോയി. "
'മോള് കരയുന്നത് കേൾക്കുന്നില്ലേ നീ? മോൾക് കുറച്ചു പാല് കൊടുത്തു ഉറക്ക് നീ.'
"സായൂജ് ഇന്നത്തെ ദിവസം നീ മറന്നുവോ.... അതോ???
'എന്താ ശ്രീക്കുട്ടി ഇന്ന് നമ്മുടെ വിവാഹം കഴിഞ്ഞിട് രണ്ടു വർഷം തികയുന്നു.... അത് അങ്ങനെ മറക്കാൻ കഴിയുന്ന ഒരു ദിവസമാണോ നമുക്.....'
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
പക്ഷെ അവൾക് ചിരിക്കാൻ കഴിഞ്ഞില്ല. അച്ഛൻ നഷ്ടപ്പെട്ടതിന്റെ വേദന സഹിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷമായി.
മകൾ ഒളിച്ചോടി എന്ന് കേട്ടപ്പോൾ ആ മനുഷ്യൻ തകർന്നു പോയി. നാട്ടുകാരുടെ പരിഹാസങ്ങളും കുത്തുവാക്കുകളും സഹിക്കാൻ കഴിയാതാപ്പോൾ ഒരു തുണ്ട് മുളം കയറിൽ അവളുടെ അച്ഛൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
അമ്മയും സഹോദരിമാരും അതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. ഇനി ഇങ്ങനെയൊരു മകൾ തനിക് വേണ്ടെന്നു പറഞ്ഞുകൊണ്ട് ആ അമ്മയും അവളെ ശപിച്ചു.
ഇന്ന് അവൾ ഒരു പെൺകുട്ടിയുടെ അമ്മയാണ്. നാളെ തനിക്കും ഇതുപോലെ സംഭവിക്കാൻ പോകുന്ന അവസ്ഥ ആലോചിച്ചപ്പോൾ അവൾ തെല്ലൊന്നു പതറി.
ഭർത്താവും മകളും മാത്രമുള്ള ലോകത്തേക് ഒതുങ്ങി കൂടിയിരിക്കുകയാണ് അവളുടെ ജീവിതം....
വീട്ടുകാരുടെ ഓർമകൾ അവളെ ഇടയ്ക്കിടയ്ക്ക് ഈറനണിയിച്ചു കൊണ്ടേയിരുന്നു.....
സായൂജിന്റെയും അവസ്ഥ ഇത് തന്നെ. ഒറ്റമോൻ ആയതുകൊണ്ട് അച്ഛനും അമ്മയും എല്ലാ സുഖ സൗകര്യങ്ങളോടുംകൂടി വളർത്തിയതാ. പക്ഷെ അവരുടെ സ്നേഹം തള്ളിമാറ്റികൊണ്ട് ഇഷ്ട്ടപെട്ട കുട്ടിയെ വിവാഹം ചെയ്തു ഇന്ന് ഒറ്റപെട്ട അവസ്ഥയിലായി.... എങ്കിലും അവളെ കൂടെ ഉള്ള ജീവിതത്തിൽ അവൻ സന്തോഷവാൻ ആണ്.
അവരിന്നു ഭാര്യ ഭർത്താവ് മാത്രമല്ല. ഒരു മകളുടെ അച്ഛനും അമ്മയും കൂടിയാണ്. നാളെ അവരുടെ മകൾ ഇഷ്ട്ടപെട്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോകുമ്പോൾ അവർക്ക് മനസിലാകും എത്രത്തോളം വലിയൊരു അപരാധമാണ് തങ്ങൾ ചെയ്തതെന്ന്....
സ്നേഹിക്കരുത് എന്ന് ആർക്കും പറയാൻ കഴിയില്ല. പക്ഷെ ആ സ്നേഹം നേടിയെടുക്കേണ്ടത് ഇതുപോലെ ജന്മം തന്നവരെ വേദനിപ്പിച്ചുകൊണ്ട് ആകാതിരുന്നാൽ അത്രയും നല്ലത്......
കേട്ട് പഴകിയ കാര്യമാണ് ഇതെന്ന് അറിയാം.എങ്കിലും ഓരോ അനുഭവങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ കഴിയുന്നില്ല.
നേരിട്ട് കണ്ടറിഞ്ഞ ഒരനുഭവത്തിലൂടെ തൂലിക ചലിപ്പിക്കുന്നു....
രചന: ഹരിത മികിത്

No comments