നീ എന്നെ വെറുക്കുന്നോ
" ഒരു രാത്രിയിൽ എങ്കിലും നിന്നെ എനിക്ക് വേണം ? "
" പ്രേമിക്കാനാണോ ! "
" അല്ല . "
" പിന്നെ !! "
" പ്രാപിക്കാൻ..... "
എന്റെ വാക്കുകളെ വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാകാം അവൾ വീണ്ടും ചോദിച്ചത്.
" നീ എന്താ ഈ പറയുന്നത് ? കുറച്ച് നാൾ ആയല്ലോ നീ എന്തോ പോലെ ! ... "
അവളുടെ ചോദ്യം മുഴുപ്പിക്കുന്നതിനു മുൻപ് തന്നെ ഞാൻ അതിനുള്ള ഉത്തരം അവൾക്ക് നൽകി .
" നിനക്ക് നിന്റെ ശരീരം മാത്രമാണ് ഇപ്പോൾ വേണ്ടത് . "
എന്റെ വാക്കുകൾ അവളുടെ കാതുകളിൽ എത്തിയപ്പോഴേക്കും അവളിൽ നിന്നും ശബ്ദമില്ലാതെ വേദനയുടെ കരച്ചിൽ മാത്രമേ എനിക്ക് കേൾക്കാൻ കഴിഞ്ഞുളൂ . വീണ്ടും ആ കരച്ചിൽ അങ്ങനെ തുടർന്നപ്പോൾ ഞാൻ വീണ്ടും സംസാരിച്ചു തുടങ്ങി .
" പറയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ പറയാം അല്ലെങ്കിൽ ഫോൺ വെക്കാം ... "
എന്റെ ശബ്ദം ഞാൻ പോലും അറിയാതെ പരുക്കനായി മാറിയെങ്കിലും അവൾ അവളുടെ മൗനം തുടർന്നു . സമയം കുറച്ച് കഴിഞ്ഞപ്പോഴേക്കും അവളുടെ കരച്ചിലിന്റെ താളം തെറ്റിയ ശബ്ദം കുറച്ച് കൊണ്ട് അവൾ സംസാരിക്കാൻ ശ്രമിച്ചു .
" നീ എന്നെ വെറുക്കുന്നോ അതോ എന്നെ വേണ്ടയോ നിനക്ക് ? "
അടക്കി വെച്ച വിഷമം കൊണ്ട് ശബ്ദം വല്ലാതെ ഇടറുെന്നങ്കില്ലും അവളുടെ ചോദ്യം എന്റെ മനസ്സിൽ മുറിവേല്പിച്ചത് പോലെ എനിക്ക് തോന്നി . പഴയ നിലപാടിൽ തന്നെ ഞാൻ ഉറച്ചുനിന്നു കൊണ്ട് അവൾക്ക് മറുപടി നൽകി .
" എനിക്ക് നിന്റെ ശരീരം വേണം ... "
" അപ്പോൾ എന്റെ ശരീരം മാത്രം മതിയോ ! "
അവൾ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു . അതിന് മതി എന്ന വാക്കിൽ മറുപടി നൽകികൊണ്ട് ഞാൻ മൗനം പാലിച്ചു . അവൾ പിന്നെ കൂടുതൽ ഒന്നും മിണ്ടാൻ ശ്രമിച്ചില്ല . ഞാൻ എന്നിട്ടും കുറച്ച് നേരം അവളുടെ വാക്കുകൾക്ക് ഞാൻ കാത്തിരുന്നു . സമയം എത്ര കഴിഞ്ഞിട്ടും അവൾ ഒന്നും എന്നോട് മിണ്ടുന്നില്ല . എന്റെ ശബ്ദത്തിന് വേണ്ടി അവൾ കാത്തിരിക്കുന്നത് പോലെ എനിക്ക് തോന്നി . അത് കൊണ്ട് ഞാൻ സംസാരം തുടർന്നു . പക്ഷെ എന്റെ വാക്കുകൾ ഇല്ലാതെയാക്കികൊണ്ട് അവൾ പറഞ്ഞു.
" എനിക്ക് നിന്നോട് വെറുപ്പാണ്........ "
എന്നിട് അവൾ കൂടുതൽ ഒന്നും സംസാരിക്കാതെ ഫോൺ ഓഫാക്കി . അവളുടെ മൗനം എന്നോടുള്ള പ്രതികാരമാണ് എന്ന് എനിക്ക് മനസ്സിലായി . അവളുടെ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചെങ്കിലും എനിക്ക് ഒരുതരത്തിൽ സന്തോഷം മാത്രമാണ് തോന്നിയത് . വീട്ടുകാരും കൂട്ടുകാരും ആദ്യം എന്നെ വെറുത്തു ഇപ്പോൾ അവളും .
കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാൻ എന്റെ മുഖം തലയണയുടെ പുറത്തേക്ക് ചേർത്തു പിടിച്ചു . ഇപ്പോളും എന്റെ മുക്കിൽ നിന്ന് വന്നു കൊണ്ടിരിക്കുന്ന രക്തം വെളുത്ത പഞ്ഞികളിൽ ചുമപ്പ് പടർത്തി ഇപ്പോൾ എന്റെ ശരീരത്തോട് വെറുപ്പ് മാത്രമാണ് എനിക്ക് തോന്നിയത് .
എന്തിനാണ് ഞാൻ എന്റെ ശരീരത്തെ വെറുകുന്നത് ? അറിയില്ല എനിക്ക്... അതോ എന്റെ ശരീരത്തിൽ പടർന്ന കാൻസർ എന്റെ മനസ്സിലും പടർന്നുവോ ?.....
എന്തിനാണ് ഞാൻ എന്റെ ശരീരത്തെ വെറുകുന്നത് ? അറിയില്ല എനിക്ക്... അതോ എന്റെ ശരീരത്തിൽ പടർന്ന കാൻസർ എന്റെ മനസ്സിലും പടർന്നുവോ ?.....
രചന :- Deekshid Balachandran
No comments