Popular Posts

സന്ധ്യക്ക്_വിരിഞ്ഞ_പൂവ്

#
....( കഥ )

 അർജുൻ ബുള്ളറ്റ് അങ്ങാടിപുറത്തുള്ള രാമേട്ടന്റെ ചായക്കടയുടെ സൈഡിൽ പാർക്ക് ചെയ്ത് ഹെൽമറ്റൂരി ബൈക്കിന്റെ മിററിൽ തൂക്കി. രാമേട്ടനോട് പറഞ്ഞു.

 "രാമേട്ടാ ഒരു ചായ "
അപ്പോഴാണ് ചായ അടിക്കുന്നതിനിടയിൽ രാമേട്ടൻ തല പൊക്കി അവനെ നോക്കിയത്.

 "ആരാ ഇത് അർജുൻ മോനോ മോനെവിടന്നാ രാത്രി ഈ നേരത്ത് എസ്റ്റേറ്റിൽ നിന്നാണോ. മോനന്നാ ലീവിന് വന്നത്.

"അതേ എസ്റ്റേറ്റിൽ നിന്നാ. ലീവിന് വന്നിട്ട് ഒരാഴ്ചയായി".

 "ആട്ടെ കല്യാണം വല്ലതും ശെരിയായോ. ഈ ലീവിലങ്കിലും നടക്കോ" ?

"നമുക്ക് ഒത്ത ഒരു പെണ്ണിനെ കിട്ടണ്ടേ രാമേട്ടാ.. അങ്ങനെ കിട്ടുമ്പോ നടക്കും.. ആട്ടെ.. മോൾക്ക് സുഖമാണോ.. അവൾ ഇപ്പോഴും നല്ലോണം പടിക്കില്ലേ.. അവൾ ഇപ്രാവശ്യം പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിലും A+ വാങ്ങിച്ചാൽ അവൾക്ക് ഞാനൊരു മൊബൈൽ വാങ്ങിച്ചു കൊടുക്കാം എന്ന് കഴിഞ്ഞ ലീവിൽ വന്നപ്പോൾ പറഞ്ഞിരുന്നു".

 "അതവൾ പറഞ്ഞു അർജുനേട്ടൻ മൊബൈൽ വാങ്ങിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ടന്ന്.. എന്നോട് കുറേ കാലായിട്ട് പറഞ്ഞുനടക്കുവായിരുന്നു.. ഒരു മൊബൈല് വാങ്ങിച്ചു കൊടുക്കാനെന്നും പറഞ്ഞു കൊണ്ട്.. ഞാൻ നാളെ വാങ്ങിത്തരാം എന്ന് പറഞ്ഞ് നീട്ടി കൊണ്ട് പോയി.. പേടിയാണ് മോനെ മൊബൈൽ വാങ്ങിച്ചു കൊടുക്കാൻ.. ഒരു പെണ്കുട്ടിയാണെ.. ആണായിട്ടും പെണ്ണായിട്ടും അത് മാത്രമേ ഉള്ളൂ".

"അവളെ പറ്റി രാമേട്ടൻ പേടിക്കണ്ട അവൾ മിടുക്കിയാ.. എനിക്ക് ഒരു പെങ്ങളില്ലാതെ പോയി.. പലപ്പോഴും അവളെന്റെ പെങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. അല്ല അവൾ എന്റെ പെങ്ങള് തന്നെയാ".

 "അവൾക്കും അങ്ങനെ തന്നെയാണ്.. നീയെന്ന് പറഞ്ഞാൽ അവൾക്ക് ജീവനാണ്.. ഇന്നാ മോനെ ചായ".

 രാമേട്ടൻ ചായ അർജുൻന് കൊടുത്തു. അർജുനന്റെ അച്ഛന് പെരിന്തൽമണ്ണയിൽ. ഒരു റബ്ബർ എസ്റ്റേറ്റുണ്ട്. അർജുന്റെ അച്ഛൻ മരിച്ചതിന്. ശേഷം എസ്റ്റേറ്റിലെ കാര്യം നോക്കാൻ ഒരാളെ അവിടെ വച്ചിട്ടുമുണ്ട്. പോരാത്തതിന് അർജുൻ ലീവിന് വരുമ്പോൾ. അവിടെ പോകാറുണ്ട്. കാര്യങ്ങളെല്ലാം നോക്കാൻ. രാമേട്ടന്റെ വീട് എസ്റ്റേറ്റിന്റെ അടുത്താണ്. എസ്റ്റേറ്റിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും. രാമേട്ടന്റെ കടയിൽ നിന്നും ഒരു ചായ പതിവാണ്. പോരാത്തതിന് അർജുൻന് രാമേട്ടന്റെ കുടുംബവുമായി നല്ല ബന്ധവുമാണ്. അർജുൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുറച്ചപ്പുറത്തായി കുറച്ച് പയ്യൻമ്മാർ ഒരു പെണ്കുട്ടിയെ ബൈക്കിൽ ഫോളോ ചെയ്ത് ശല്യം ചെയ്യുന്നത് കണ്ടത്. പെണ്കുട്ടി കയ്യിലുള്ള ബാഗ് മാറോട് അണച്ചു പിടിച്ച് അവരുടെ കയ്യിൽ നിന്നും രക്ഷപെട്ട് സ്പീഡിൽ രാമേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു വരുന്നുണ്ടായിരുന്നു. ജീൻസ് പാന്റ്സും വൈറ്റ് ഷർട്ടുമായിട്ട് കാണാൻ നല്ല പാലപ്പൂവിന്റെ നിറമായിരുന്നു അവൾക്ക്. അവൾ പേടിച്ച് വിറച്ചുകൊണ്ട് രാമേട്ടന്റെ കടയുടെ സൈഡിൽ വന്നു നിന്നു. അവൻമ്മാർ ഞങ്ങളെ കണ്ടപ്പോൾ. ബൈക്കിൽ രാമേട്ടന്റെ കടയുടെ ചുറ്റും റൗണ്ടടിച്ചു കൊണ്ടിരുന്നു. അത് കണ്ട ഞാൻ പെണ്കുട്ടിയോട് ചോദിച്ചു.
"ആരാ പെങ്ങളെ അവൻമ്മാർ കുട്ടിക്ക് അവൻമ്മാരെ അറിയോ ?".

അത് കേട്ട അവൾ വിളറി പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു. "അറിയില്ല".

 "പിന്നെ അവൻമ്മാർ എന്തിനാ കുട്ടിയെ ശല്ല്യം ചെയ്യുന്നേ.. കുട്ടി എവിടന്നാ ഈ രാത്രി 8 മണിക്ക്".

 "ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ് ഇന്ന് വ്യാഴാഴ്ച ആയത് കൊണ്ട് നാട്ടിൽ പോകാൻ ഇറങ്ങിയതാ.. അപ്പോഴാണ് ബസ്സ്കളെല്ലാം പണിമുടക്കാണെന്ന് അറിഞ്ഞത്.. അതാ ഇത്ര വൈകിയത്..

 "അതിന് രാത്രി ഈ നേരത്താണോ വീട്ടിൽ പോകുന്നത്. ബസ്സ് പണിമുടക്കാണെന്ന് നേരത്തെ അറിയാമായിരുന്നില്ലേ ?".

"ഇല്ല രാവിലെ എല്ലാം ബസ്സ് ഓടിയിരുന്നു. ഉച്ചക്ക് ശേഷമാണ് ബസ്സുക്കാർ പണിമുടക്കിയത്.. അതും ഞാൻ ഇപ്പോഴാണ് അറിഞ്ഞത്.. അതും എന്റെ കൂട്ട് കാരി പറഞ്ഞ്"

 "ഇനി കുട്ടി എങ്ങനെ വീട്ടിൽ പോകും. തിരിച്ച് ഹോസ്റ്റലിലേക്ക് തന്നെ പൊക്കൂടെ.. അല്ലങ്കിൽ ഇവിടെയുള്ള ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടിലേക്ക് പൊക്കൂടെ ?".

"തിരിച്ച് ഇനി ഹോസ്റ്റലിലോട്ട് ചെന്നാൽ അവിടത്തെ വാർഡൻ പല ഇല്ലാ കഥകളും ചോദിക്കും.. കൂട്ടുകാരികളുടെ വീടൊന്നും ഇവിടെ അടുത്തൊന്നും ഇല്ല.. എനിക്കെങ്ങനെയെങ്കിലും എന്റെ വീട്ടിൽ പോയാൽ മതി". അതും പറഞ്ഞ് അവൾ കരച്ചിലായി

അത് കണ്ട ഞാൻ അവളോട് പറഞ്ഞു. "കുട്ടി കരയാതെ നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം.. കുട്ടി അവിടെ ഇരിക്കൂ" ഞാൻ ഞാൻ രാമേട്ടന്റെ കടയുടെ മുന്നിലുള്ള സ്റ്റൂൾ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴും ബൈക്കിൽ കറങ്ങുന്നവമ്മാർ അവിടെ ചുറ്റി പറ്റി നിൽക്കുന്നുണ്ടായിരുന്നു. അത് കണ്ട രാമേട്ടനോട് ഞാൻ ചോദിച്ചു

"ആരാണ് രാമേട്ടാ അവൻമ്മാർ. രാമേട്ടനറിയോ അവൻമ്മാരെ ?"

 "അതൊന്നും പറയണ്ടാ അത് ഇവിടെയുള്ള കുറച്ച് തല തെറിച്ച പിള്ളേരാ.. ഒക്കെ വെള്ളവും കഞ്ചാവുമാണ്.. പോരാത്തതിന് ഗുണ്ടായിസവും.. ഇവറ്റിങ്ങൾ കാരണം ഇവിടെ ജീവിക്കാൻ പറ്റാതായി.. കുട്ടി അവൻമ്മാരുടെ കയ്യിൽ നിന്നും രക്ഷ പെട്ടത് തന്നെ ഭാഗ്യം".

രാമേട്ടൻ അവളെ നോക്കി പറഞ്ഞു അപ്പോഴാണ് ബൈക്കിൽ കറങ്ങിയമ്മാരുടെ കൂട്ടത്തിലെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ അവളുടെ അടുത്തേക്ക് വന്നത്. എന്നിട്ട് അവളുടെ ബാഗിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.

 "വാടീ. പോകാം. ചുമ്മാ വരണ്ടാ നല്ല കാഷ് തരാം". "അത് കേട്ട അവൾ ബാഗും വലിച്ച് പിടിച്ച് പേടിച്ചു വിറച്ചു കരഞ്ഞു കൊണ്ട് എന്റെ പിന്നിൽ ഒളിച്ചു നിന്നു" എന്നിട്ട് ദയനീയ അവസ്ഥയിൽ എന്നെ നോക്കി. രക്ഷിക്കണേ എന്ന ഭാവത്തിൽ അത് കണ്ടപ്പോൾ എനിക്ക് എന്തോ എവിടെയോ കേറി അത് കൊണ്ടു. അവളുടെ ദയനീയ മുഖം എന്നെ വല്ലാണ്ട് വേദനിപ്പിക്കുന്ന പോലെ എനിക്ക് തോന്നി. അപ്പോഴാണ് മറ്റവൻ എന്റെ പിന്നിലുള്ള അവളുടെ കയ്യിൽ കയറി പിടിച്ചത് അത് കണ്ട ഞാൻ അവന്റെ കയ്യിൽ പിടിച്ചു അവളുടെ കയ്യിലെ പിടിവിടുവിച്ചു കൊണ്ട് പറഞ്ഞു.

"എന്താ അനിയാ ഇത് അവളൊരു പെണ്കുട്ടിയല്ലേ പെണ്കുട്ടികളോട് ഇങ്ങനെയൊക്കെ പറയാനും ചെയ്യാനും പാടുണ്ടോ ?".

അത് കേട്ട അവൻ എന്റെ നേരെ വിരൽ ചൂണ്ടി ചോദിച്ചു "അത് ചോദിക്കാൻ നീയാരാ ഇവളുടെ കാമുകനോ ?" അതോ സഹോദരനോ ?. അതോ നീ ഇവളെ വില പറഞ്ഞുറപ്പിച്ചോ ?" ഈ കാര്യത്തിൽ ഇടപെടാത്തതാണ് നിനക്ക് നല്ലത്".

 അത് കേട്ട ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഓ അപ്പൊ അതാണ് നിനക്ക് അറിയേണ്ടത്..ഞാൻ ഇവളുടെ ആരാണന്ന്.. അത് ഞാൻ പറഞ്ഞു തരാം..അതിന് മുമ്പ് ഒരു മിനുട്ട് ഞാനീ പെണ്കുട്ടിയെ ഒന്ന് അവിടെ ഇരിത്തിക്കോട്ടെ.. എന്നിട്ട് നിനക്ക് ഞാൻ പറഞ്ഞു തരാം ഞാനാരാണന്ന്". അതും പറഞ്ഞ് ഞാൻ രാമേട്ടനോട് പറഞ്ഞു

 "രാമേട്ടാ രാമേട്ടൻ ഇവൾക്ക് നല്ല പശുവിൻ പാൽ ചേർത്ത ഒരു നല്ല ചായ കൊടുത്തെ.. അവളുടെ മുഖത്തെ ആ പേടി അങ്ങു പോട്ടെ"..എന്നിട്ട് ഞാൻ അവളുടെ കൈ പിടിച്ച് അവിടെയുള്ള സ്റ്റൂളിൽ ഇരുത്തി അവളോട് പറഞ്ഞു.. നീ പേടിക്കണ്ട നിന്നെ ആരും ഒന്നും ചെയ്യില്ല.. Ok.

എന്നിട്ട് ഞാൻ മറ്റവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു "അപ്പൊ നിനക്ക് ഞാൻ ആരാണന്ന് അറിയണം അല്ലെ ?"

"അതേ അറിയണം നീ ആരാ അവളെ രക്ഷിക്കാൻ. സദാചാര പൊലീസോ ?".

"ഞാൻ അവളുടെ സഹോദരനാണോ എന്ന് ചോദിച്ചാൽ ഒരു കണക്കിന് ഞാൻ സഹോദരൻ തന്നെയാണ്.. ലോകത്തുള്ള സകല പെണ്കുട്ടികളും ആണ്കുട്ടികളും നമ്മുടെ സഹോദരി സഹോദരൻമ്മാരാണല്ലോ.. അങ്ങനെ നോക്കുമ്പോൾ ഞാൻ സഹോദരൻ തന്നെയാണ്.. പിന്നെ കാമുകനാണോ എന്ന് ചോദിച്ചാൽ ഇപ്പോഴല്ല പക്ഷെ പിന്നെ ആയിക്കൂടന്നില്ല.. പിന്നെ സദാചാര പോലീസ്. അതെന്തായാലും അല്ല.. പക്ഷെ ഇതൊന്നും അല്ലാത്ത ഒരാളാണ് ഞാൻ.. അത് നിനക്ക് കാണണോ.. ഒരു മിനുട്ടെ ഞാനതോന്ന് പോക്കറ്റിൽ നിന്നും എടുത്തോട്ടെ". അതും പറഞ്ഞു അവന് ഒരു ആക്കിയ ചിരിയും സമ്മാനിച്ചു കൊണ്ട് ഞാൻ എന്റെ പോക്കറ്റിൽ നിന്നും ഒരു ഐഡി കാർഡ് എടുത്ത് അവന് കാണിച്ചു. അത് കണ്ട അവൻ ഒന്ന് ഞെട്ടി. എന്നിട്ട് രണ്ടടി പിന്നോട്ട് വെച്ചു. അത് കണ്ട ഞാൻ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു അവന്റെ മുഖമടച്ച് ഒന്ന് പൊട്ടിച്ച് എന്റെ കയ്യിലുള്ള ഐഡി കാർഡ് അവന്റെ മുഖത്തിന്റെ നേരെ പിടിച്ചുകൊണ്ട് പറഞ്ഞു.

"വായിക്കടാ ഇതിൽ എഴുതിയത്" .

അടികിട്ടി ചുവന്ന വിളറിയ മുഖത്താലെ എന്നെയും കാർഡിലോട്ടും നോക്കി വിക്കി വിക്കി വായിച്ചു.

 "മേജർ അർജുൻ രാമചന്ദ്രൻ ബ്ലാക്ക് ആന്റ് കമാൻഡോ ഇന്ത്യൻ ആർമി. ഫ്രം. കേരളം" അവൻ അത് വായിച്ചതും എന്റെ ചിരിക്കുന്ന മുഖത്തിന്റെ രൂപം മാറി ശൗര്യത്തിന്റെ രൂപം വന്നു. ഞാൻ എന്റെ പൗരുഷത്തിന്റെ പ്രതീകമായ മീശ രണ്ട് വിരലുകൊണ്ട് പിരിച്ചു മുകളിലേക്ക് വെച്ച് അവന്റെ കവിളിൽ പിടിച്ചു പുറകോട്ട് തള്ളി കൊണ്ട് ശബ്ദം കനപ്പിച്ചു പറഞ്ഞു. " യെസ്. മേജർ അർജുൻ രാമചദ്രൻ ഇന്ത്യൻ ആർമി. ഇപ്പൊ മനസ്സിലായോ നിനക്ക് ഞാനാരാണന്ന്..അതേടാ.. നാടിന്റെ രക്ഷക്കായി കണ്ട മഞ്ഞിലും മരുഭൂമിയിലും ബുള്ളറ്റ് നിറച്ച തോക്കുമായി രാവും പകലുമില്ലാതെ കാവൽ കിടക്കുന്ന കറകളഞ്ഞ ഒരു പട്ടാളകാരനാടാ ഞാൻ.. ആ എന്നെയാണോ നീ രണ്ട് കുപ്പി ബിയറും കുടിച്ച് രണ്ട് പുകയും വിട്ട് പേടിപ്പിക്കുന്നത്.. ഞങ്ങൾ അവിടെ ജീവൻ പണയം വെച്ചു കിടക്കുന്നത് കൊണ്ടാ നീയൊക്കെ ഇവിടെ കിടന്ന് സുഖമായി ഉറങ്ങുന്നത്.. എന്നും രാവിലെ ഞങ്ങൾ എടുക്കുന്ന ഒരു പ്രതിജ്ഞയുണ്ട്.. സ്വന്തം ജീവൻ കൊടുത്തിട്ടാണെങ്കിലും നാടിന്റെ സുരക്ഷയും സമ്പത്തും കാത്ത് സൂക്ഷിച്ചോളാം എന്ന്.. ഞങ്ങൾക്ക് ഞങ്ങളുടെ ജീവനേക്കാളും വലുതാണടാ. ഞങ്ങളുടെ നാടിന്റെ സുരക്ഷയും സമ്പത്തും.. അതിൽ പെട്ട ഒരു സമ്പത്താണടാ ഈ പെണ്കുട്ടിയും.. ഇനി നീയോ നിന്റെ കൂടെയുള്ള അവൻമ്മാരോ ഇവിടെയുള്ള ഏതെങ്കിലും പെണ്കുട്ടിയെ ഒരു നോട്ടം കൊണ്ടങ്ങാനും പിഴപ്പിച്ചാലുണ്ടല്ലോ.. നല്ല തേരൻ മാങ്ങ പൂളുന്ന പോലെ പൂളും ഞാൻ ഓരോന്നിനെയും.. നിനക്കൊക്കെ പൂശാൻ മുട്ടുമ്പോ നിന്റെയൊക്കെ മുന്നിൽ തുറന്നിടാനുള്ളതല്ല ഇവിടത്തെ പാവപെട്ട പെണ്കുട്ടികളുടെ മാനം.. മനസ്സിലായോടാ നായെ നിനക്ക്.. അതും പറഞ്ഞ് അവന്റെ കവിളടക്കി ഒന്നും കൂടി കൊടുത്തു.. നിന്നെയൊന്നും ഇനി ഇവിടെ കണ്ട് പോകരുത്.. പൊക്കോണം എല്ലാം ഇവിടന്ന്.. നിന്നെയൊക്കെ പോലീസിൽ ഏല്പിക്കുകയാണ് ചെയ്യേണ്ടത്. അത് ഞാൻ ചെയ്യാത്തത് നിന്റെയൊക്കെ വീട്ടുകാരെ ഓർത്താ.. ഇതിന്റെ പേരിൽ പിന്നീടങ്ങാനും നീയോ നിന്റെ കൂടെ ഉള്ളവൻമ്മാരോ ഈ പെണ്കുട്ടിയെ എങ്ങാനും ഉപദ്രവിചാലുണ്ടല്ലോ.. നിന്റെയൊക്കെ വീട്ടിൽ കയറി ഞാൻ വെട്ടും. നിന്നപോലത്തെ ഒരുപാടെണ്ണത്തിനെ പുകച്ചു തള്ളിയവനാ ഞാൻ. അങ് അതിർത്തിയിൽ. ഇനി നിന്നെയൊന്നും ഈ ഏരിയയിൽ കണ്ടാലുണ്ടല്ലോ നിരത്തി നിർത്തി പൊട്ടിക്കും ഞാൻ ഓരോന്നിനെയും മനസ്സിലായോടാ റാസ്ക്കൽ. ഊം പൊക്കോ "

അവനും അവന്റെ കൂടെയുള്ളവൻമ്മാരും ജീവനും കൊണ്ട് ഓടുന്നത് ഞാൻ കണ്ടു നിന്നു. അവർ പോയി എന്ന് ഉറപ്പായപ്പോൾ മുകളിലോട്ട് പിരിച്ചു വെച്ച മീശ താഴോട്ട് തന്നെ ആക്കി ഞാൻ അവളെ നോക്കി അവളപ്പോൾ അന്തം വിട്ട് കണ്ണും മിഴിച്ചു എന്നെ തന്നെ നോക്കുകയായിരുന്നു. അത് കണ്ട ഞാൻ അവളോട് ചോതിച്ചു"

 "കുട്ടിയുടെ വീട് എവിടെയാ ?"

 "ചങ്ങരംകുളം" അത് കേട്ട ഞാൻ രാമേട്ടനോട് ചോതിച്ചു. "രാമേട്ടാ ഇവിടെ ഈ കുട്ടിയെ വീട്ടിലോട്ടാക്കാൻ വിശ്വസിക്കാൻ പറ്റിയ വല്ല ഓട്ടോയും കിട്ടോ?"

"അത് വേണ്ട മോനെ കാലം വല്ലാത്തതാ. ഓട്ടോയിലൊന്നും ഈ കുട്ടിയെ വിടാൻ പറ്റില്ല മോനൊരു കാര്യം ചെയ്യ് മോനാ വഴിക്കല്ലേ. മോന്റെ വീടിന്റെ അവിടന്ന് കുറച്ചല്ലേ ഒള്ളൂ ഈ കുട്ടിയുടെ വീടിന്റെ അങ്ങോട്ട്. മോൻ തന്നെ ഈ കുട്ടിയെ ഒന്ന് ഇവളുടെ വീട്ടിൽ ഒന്ന് ആക്കി കോട്. മോനാകുമ്പോ ഈ കുട്ടിക്കുംഒരു ധൈര്യം ഉണ്ടാകും.

 "അത് വേണോ രാമേട്ടാ ഞാനീ കുട്ടിയെയും കൊണ്ട് ബൈക്കില് അതും ഈ രാത്രിയിൽ ?".

"അതൊന്നും സാരമില്ല മോനാകുമ്പോ ഞങ്ങൾക്കും ഒരു ധൈര്യമാ. ഒന്ന് ആക്കികൊട് മോനെ പാവം കുട്ടി അതാകെ പേടിച്ചിരിക്കുകയാണ്".

"എന്നാ ശരി. എന്നാ ഞാൻ പോട്ടെ". ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത്. അവളോട് വന്ന് ബൈക്കിൽ കയറാൻ പറഞ്ഞു. അവൾ വന്ന് ബൈക്കിൽ കയറി. അപ്പോൾ ഞാൻ രാമേട്ടനോട് പറഞ്ഞു.

"എന്നാ ശരി രാമേട്ടാ. പിന്നെ മോളോട് പറയണം ഞാനങ്ങോട്ട് വരുന്നുണ്ടന്ന്".

 "ശരി പറഞ്ഞോളാം"

 "എന്നാ പോകാം". ഞാൻ തിരിഞ്ഞ് അവളോട് പറഞ്ഞു. അത് കേട്ട അവൾ തലയാട്ടി പോകാം എന്ന് പറഞ്ഞു. അത് പറയുമ്പോൾ അവളുടെ മുഖത്ത് തെല്ലും ഭയമില്ലായിരുന്നു. യാത്രയിലിടയിൽ ബൈക്കിന്റെ ഹാൻഡിൽ ചെറുതായി വെട്ടുന്ന പോലെ തോന്നി. ഞാൻ ബൈക്ക് നിർത്തി അവൾ ഇരിക്കുന്നത് നോക്കി അപ്പോൾ ഞാൻ കണ്ടു. അവൾ എന്റെ ദേഹത്ത് മുട്ടാതെ ബാക്കിലോട്ടു ഒരുപാട് നീങ്ങിയാണിരുന്നത് അത് കണ്ട ഞാൻ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു.

 "അതേ നീ ഇങ്ങനെ ബാക്കിലോട്ട് നീങ്ങിയിരുന്നാൽ ശരിയാവില്ല.. ഒന്ന് അടുപ്പിച്ചിരി.. നീ പേടിക്കണ്ട ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. ഞങ്ങൾ പട്ടാളക്കാർ സ്ത്രീകളെ ഒരു പാട് ബഹുമാനിക്കുന്ന കൂട്ടത്തിലാ".

അത് കേട്ട അവൾ മടിച്ചു മടിച്ചു എന്നോട് ചേർന്നിരുന്നു രണ്ട്കയ്യും മാറോട് അണച്ചു പിടിച്ചു. അതു കണ്ട ഞാൻ ചോദിച്ചു.

"എന്താടോ തണുക്കുന്നുണ്ടോ ?. അല്ല താൻ കയ്യിങ്ങനെ പിടിച്ചത് കൊണ്ട് ചോദിച്ചതാ". അതും പറഞ്ഞു ഞാൻ എന്റെ ഓവർ കോട്ടെടുത്ത് അവൾക്ക് കൊടുത്തു പറഞ്ഞു" "..ഇന്നാ ഇതിട്ടോ. ഇതിട്ടാൽ തണുപ്പ് അകത്ത് കയറില്ല. അവൾ മടിച്ച് മടിച്ച് എന്റെ കയ്യിൽ നിന്നും കൊട്ട് വാങ്ങി.ധരിച്ചു എന്നിട്ട് എന്നോട് ചോദിച്ചു.

 "അപ്പൊ സാറിന് തണുക്കില്ലേ ?"..

അത് കേട്ട ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇല്ല തണുക്കില്ല താനിട്ടോ.. ഞങ്ങൾ പട്ടാളക്കാർക്ക് ഇതല്ലാം ശീലമാണ്. പിന്നെ നമ്മൾക്കിനിയും രണ്ട് മണിക്കൂർ യാത്രയുണ്ട്. എന്നാ പോകാം?".

"യാത്രക്കിടയിൽ ഞാൻ പറഞ്ഞു. "അതേ താനിങ്ങനെ ഒന്നും മിണ്ടാതിരുന്നാൽ ശരിയാവില്ല..എന്തെങ്കിലുമൊക്കെ പറയടോ ഒന്നില്ലങ്കിലും താൻ പുറകിൽ ഉണ്ടന്നങ്കിലും ഞാനറിയേണ്ടേ.. എന്താ നിന്റെ പേര് ?".

"മാളവിക.. വീട്ടിൽ എല്ലാവരും മാളു എന്ന് വിളിക്കും"

"ഹാവൂ സമാധാനമായി താൻ ആ വായ ഒന്ന് തുറന്നല്ലോ".

എന്റെ കമന്റ് കേട്ട അവൾ ചിരിച്ചു ആ ചിരി ഞാൻ ബൈക്കിന്റെ മിററിൽ കൂടി കണ്ടു. അത് കണ്ട ഞാൻ പറഞ്ഞു

"ഹാവൂ സമാധാനമായി ഇപ്പൊ ചിരിക്കുകയും ചെയ്തു. താൻ ചിരിച്ചത് കൊണ്ട് തന്നോട് ഒരു പരമാനന്തമായ ഒരു സത്യം പറയട്ടെ ?". എന്റെ ഈ ബൈക്കിൽ എന്റെ അമ്മ ഒഴിച്ച് വേറെ ഒരു സ്ത്രീയും ഇത് വരെ കയറിയിട്ടില്ല. അങ്ങനെ ആദ്യമായിട്ട് കയറിയ ആള് നീയാ".

"അപ്പൊ സാറിന്റെ ഭാര്യയോ?"

"ഹ ഹ ഹ. നല്ല തമാശ. ഞാൻ ഇത് വരെ വിവാഹം കഴിച്ചിട്ടില്ലടോ".

"അതെന്താ സാറ് വിവാഹം കഴിക്കത്തെ. വല്ല ലൗവ്വഫേറും ഉണ്ടോ?".

"ഏയ് അങ്ങനെ ഒന്നും ഇല്ല.. അല്ലങ്കിൽ തന്നെ ഒരു പട്ടാളക്കാരന് എവിടെയാ പ്രേമിക്കാൻ സമയം.. ആകെ കൊല്ലത്തിൽ രണ്ട് പ്രവശ്യമാ ലീവ് കിട്ടുന്നത്.. അതും രണ്ട് മാസം വച്ച്.. എല്ലാ വരവിലും 'അമ്മ ഒരുപാട് പെണ്കുട്ടികളുടെ ഫോട്ടോ കൊണ്ട് തരും എന്നിട്ട് ചോദിക്കും ആ കുട്ടിയെ ഇഷ്ടമായോ ഈ കുട്ടിയെ ഇഷ്ടമായോ എന്നൊക്കെ.. അപ്പൊ ഞാൻ പറയും എനിക്ക് ഇഷ്ടമായത് കൊണ്ട് കാര്യമില്ലല്ലോ.. അവർക്ക് എന്നെ ഇഷ്ടമാവേണ്ടേ എന്ന് ?. അങ്ങനെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഓരോന്നിനെ പോയി കാണും.. അവിടെ ചെല്ലുമ്പോൾ നല്ല സ്വീകരണം എല്ലാം ആയിരിക്കും.. അവസാനം ഞാൻ പട്ടാളത്തിലാണെന്ന് അറിയുമ്പോൾ അവർ നൈസായിട്ട് നമ്മളെ അങ്ങ് ഒഴിവാക്കും".

 "അതെന്താ പട്ടാളത്തിലാണെന്ന് അറിയുമ്പോൾ അവർ ഒഴിവാക്കുന്നത്?".

"അത് ജോലി പട്ടാളത്തിലല്ലേ എപ്പോഴാണ് തല പോകുന്നത് എന്നറിയില്ലല്ലോ?. ചിലപ്പോൾ വിവാഹം കഴിഞ്ഞ് പുതുമോഡി കഴിയുന്നതിന് മുമ്പേ ചിലപ്പോൾ കെട്ടിയവൾ വിധവയുടെ കുപ്പായം അണിയേണ്ടി വരും?. അത് കൊണ്ടായിരിക്കും അവർക്ക് സമ്മത മല്ലാത്തത്?. ആട്ടെ തന്റെ വിവാഹം ഒന്നും നോക്കുന്നില്ലേ ?".

അത് കേട്ട അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു "ഇല്ല" ഇതു വരെ നോക്കിയിട്ടില്ല .
 "അതെന്താടോ വല്ല പ്രേമവും ഉണ്ടോ തനിക്ക്.. തന്നെ കണ്ടിട്ട് വിവാഹ പ്രായമല്ലാം ആയല്ലോ".

"ആ പറ്റിയ ആരെങ്കിലും വരട്ടെ. അപ്പൊ നോക്കാം".

"ആട്ടേ തനിക്ക് വീട്ടിൽ ആരൊക്കെയുണ്ട് ?".

 "അച്ഛൻ 'അമ്മ പിന്നെ ഞാനും അച്ഛൻ സ്കൂൾ മാഷായിരുന്നു ഇപ്പൊ റിട്ടേറായി.. ആട്ടെ സാറിനോ ?"

"'അമ്മ. മാത്രം.. അച്ഛൻ എനിക്ക് 15 വയസ്സുള്ളപ്പോൾ മരിച്ചതാ.. ഇപ്പൊ അമ്മയും പിന്നെ അച്ഛൻപെങ്ങളും മാത്രമേ വീട്ടിലൊള്ളൂ.. ഞങ്ങൾ കുന്നത്ത് തറവാട്ടേര് എന്ന് പറഞ്ഞാൽ അവിടത്തെ വലിയ ഫാമിലി ആയിരുന്നു.. എന്റെയല്ലാം കുട്ടിക്കാലത്ത് ഞങ്ങളുടെ വീട് നിറച്ച് ആളായിരുന്നു.. പിന്നെ മുത്തശ്ശൻ മരിച്ചു പിന്നെ അച്ഛൻ മരിച്ചു അങ്ങനെ ഓരോരുത്തരായി വീട് വിട്ട് പോയി.. അച്ഛനും മുത്തശ്ശനുമെല്ലാം പട്ടാളത്തിലായിരുന്നു. ഇപ്പൊ ആ വലിയ തറവാട്ടിൽ ഞാനും അമ്മയും അച്ഛൻപെങ്ങളും മാത്രം?"

 അപ്പോഴേക്കും അവരുടെ യാത്ര വളാഞ്ചേരിയും കുറ്റിപ്പുറവും കഴിഞ്ഞു തുടർന്ന് കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് മാനത്ത് വെള്ളിടി വെട്ടിയത്. പിന്നെ അതിന്റെ പിന്നാലെ കാറ്റും. മിന്നലിൽ അവൻ അവളുടെ പാലപ്പൂ നിറമുള്ള ഒറ്റക്കലിൽ കൊത്തിയെടുത്ത ശില്പത്തിന്റെ പോലത്തെ മുഖം മിററിൽ കൂടി ഞാൻ കണ്ടു. ബൈക്കിന്റെ വേകതക്ക് അനുസരിച്ച് അവളുടെ അഴിച്ചിട്ട കേശഭാരം അനുസരണയില്ലാതെ പാറി പറക്കുന്നുണ്ടായായിരുന്നു. അപ്പോഴാണ് ശക്തിയായ ഇടിയോടും മിന്നലോടും മഴ കൊരിചൊരിഞ്ഞത്. ഇടിയുടെ കാതടച്ചുള്ള ശബ്ദത്തെ ഭയന്ന് അവൾ എന്നെ വരിഞ്ഞു പിടിച്ചു. അവളുടെ ദേഹം എന്റെ ശരീരത്തിൽ സ്പർശിച്ചപ്പോൾ. എന്റെ ശരീരത്തിലൂടെ വൈദ്യുതി തരംഗം പോലെ എന്തോ ഒന്ന് കടന്ന് പോയി. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്കുട്ടിയുടെ സ്പർശനം ഞാൻ അനുഭവിക്കുന്നത് 'അമ്മ ഒഴിച്ച്. മഴക്ക് ശക്തി കൂടിയപ്പോൾ ഞാൻ ബൈക്ക് റോഡിന്റെ സൈഡോരം ചേർത്ത് നിർത്തി. അപ്പോഴും അവൾ എന്നെ വരിഞ്ഞു പിടിച്ചു എന്റെ പുറത്ത് ചാരി കിടക്കുകയായിരുന്നു. ബൈക്ക് നിർത്തി എന്നറിഞ്ഞപ്പോൾ അവൾ ഞെട്ടികൊണ്ട് എന്റെ ദേഹത്ത് നിന്നും പിടി വിട്ട് ചെയ്തത് തെറ്റായെന്ന രീതിയിൽ എന്നോട് പറഞ്ഞു.

"സോറി. ഇടിയും മിന്നലും എനിക്ക് പേടിയാ. അത് കൊണ്ടാ അറിയാതെ ഞാൻ . സോറി".

"ഇറ്റ്സ് ഒക്കെ.. പിന്നെ നമുക്ക് മഴ മാറിയിട്ട് പോയാൽ മതിയോ.. എനിക്ക് മഴയത്ത് ബൈക്കിൽ യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാ. തനിക്കോ ?".

 "അത് കേട്ട അവൾ ചിരിച്ച മുഖത്താലെ ആവേശത്തോടെ പറഞ്ഞു

"എനിക്കും മഴ ഒരുപാട് ഇഷ്ടമാ.. മഴ കൊള്ളുന്നതും ഒരുപാട് ഇഷ്ടമാ.. പക്ഷെ ഇടിയും മിന്നലും ഭയങ്കര പേടിയാ.. അത് സാരമില്ല നമുക്ക് പോകാം"

"എന്നാ പോകാം"ഞാൻ ബൈക്ക് വീണ്ടും മുന്നോട്ടെടുത്തു.. കോരി ചൊരിയുന്ന മഴയിൽ അവളുടെ നനഞ്ഞൊട്ടിയ ശരീരം എന്റെ ശരീരത്തോട് ചേർന്നിരുന്നപ്പോൾ ഞാൻ അറിയാതെ ഒരു കാമുകനാവുന്ന പോലെ എനിക്ക് തോന്നി. പല രാത്രികളിലും എന്റെ സ്വപ്നത്തിൽ വന്ന മാലാഖയാണോ ഇവളെന്ന് എനിക്ക് തോന്നി. സിനിമയിൽ കാമുകീ കാമുകൻമ്മാർ മഴയത്ത് പാട്ടുംപാടി ബൈക്കിൽ പോകുന്ന രംഗങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. ഞാൻ വീണ്ടും മിററിലൂടെ അവളെ നോക്കി അപ്പൊ ഞാൻ കണ്ടു അവൾ എന്നെ തന്നെ നോക്കുകയായിരുന്നു. ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടന്ന് മനസ്സിലായ അവൾ എന്റെ മുഖത്ത് നിന്നും കണ്ണെടുത്തു. മഴനൂലുകളെ കീറിമുറിച്ചുള്ള ഞങ്ങളുടെ യാത്ര എടപ്പാൾ ജംഗ്ഷനിൽ എത്തി.

"അതേ മാളവികാ ഇവിടെയാണ് എന്റെ വീട്.. നമുക്ക് വീട്ടിൽ കയറിയിട്ട് പോയാലോ.. തനിക്കെന്റെ വീടും ഒന്ന് കാണാമല്ലോ.. പിന്നെ തനിക്ക് ഡ്രസ്സും ചെയ്ഞ്ച് ചെയ്യാം. നമ്മളെ രണ്ടാളേയും ഈ നനഞ്ഞ വേഷത്തിൽ നിന്റെ വീട്ടുകാർ കാണണ്ട എന്താ അങ്ങനെ പോരെ ?".

അവൾ ശരി അങ്ങനെ ആയിക്കോട്ടെ എന്ന് പറഞ്ഞു. ഞങ്ങൾ എന്റെ വീട്ടിൽ എത്തിയപ്പോൾ അമ്മയും അച്ഛൻപെങ്ങളും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ ബൈക്ക് ഓഫ് ചെയ്ത് ഇറങ്ങി. മാളവികയെ കണ്ട 'അമ്മ ചോദിച്ചു

 "അർജുൻ ഏതാടാ ഈ മോള് ?".

അത് കേട്ട ഞാൻ പറഞ്ഞു "വഴിയിൽ നിന്നും കിട്ടിയതാ.. അപ്പൊ പിന്നെ അമ്മക്ക് കൊണ്ട് തരാമെന്ന് വെച്ചു".

 "പോടാവിടന്ന്. കളിയാക്കാതെ. പറയടാ മോനെ ഏതാ ഈ മോള് ?".

ഞാൻ നടന്ന കാര്യമല്ലാം അമ്മയോട് പറഞ്ഞു അത് കേട്ട 'അമ്മ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

 "മോളാകെ നനഞ്ഞല്ലോ. വാ 'അമ്മ തോർത്തി തരാം.. മോളല്ലാതെ ഇവന്റെ കൂടെ ഈ മഴയത്ത് വരുമോ . ഇവനൊര് മഴ പ്രാന്തനാ"..

അത് കേട്ട അവൾ പുഞ്ചിരിച്ചുകൊണ്ട് നിന്നു. അത് കണ്ട ഞാൻ അവളോട് ചോദിച്ചു.

"തനിക്ക് മാറിയുടുക്കാൻ ഡ്രസ്സ് വല്ലതും ഉണ്ടോ.. ഇല്ലങ്കിൽ അമ്മയുടെ ഒരു സാരി തരാം.. അല്ലങ്കിൽ എന്റെ ഒരു പാന്റും ഷർട്ടും തരാം" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.അപ്പോൾ ചിരിച്ചു കൊണ്ട് അവൾ ബാഗ് പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു അതിലുണ്ടന്ന്. ഞാനും അവളും ഡ്രസ്സ് മാറി വന്നു അവൾ അമ്മയുടെയും അച്ഛൻപെങ്ങളുടെയും കാലതൊട്ടു വന്ദിച്ചു. അപ്പോൾ 'അമ്മ അവളുടെ നെറുകയിൽ തലോടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഇനിയെന്നാ മോള് ഇങ്ങോട്ടൊക്കെ വരാ.. ഇനി വരുമോ മോള്?". അമ്മയുടെ വർത്തമാനം കേട്ട ഞാൻ പറഞ്ഞു

"അമ്മയുടെ വർത്താനം കേട്ടാ തോന്നും ഇത് അമ്മയുടെ മരുമകളാണന്ന്. അമ്മയുടെ യാത്രയപ്പ് കണ്ടപ്പോ എനിക്ക് അങ്ങനെ തോന്നി"

അത് കേട്ട 'അമ്മ പറഞ്ഞു. "ഇവൾ എന്റെ മരുമോളായി വരുകയാണെങ്കിൽ എനിക്ക് സന്തോഷമേ ഒള്ളൂ അത്രക്കും ഇഷ്ട്ടായി എനിക്കീ മോളെ".

അത് കേട്ട അച്ഛൻപെങ്ങള് അമ്മയോട് പറഞ്ഞു "ആർജുനും ഈ കുട്ടിയും നന്നായി ചേരും അല്ലെ ചേട്ടത്തി ?"

 അത് കേട്ട അവളുടെ നുണക്കുഴിയുള്ള മുഖത്ത് നാണത്തോടെയുള്ള ഒരു പുഞ്ചിരി വിടർന്നു. എന്നിട്ടവൾ എന്നെ നോക്കി. അവളുടെ ആ നോട്ടം എന്നെ അവളിലേക്ക് വലിച്ചടിപ്പിക്കുന്ന പോലെ എനിക്ക് തോന്നി. ഞാൻ അറിയാതെ അവളെ സ്നേഹിച്ചു പോകുന്ന പോലെ എനിക്ക് തോന്നി. അപ്പോഴേക്കും മഴ തോർന്നിരുന്നു ഞങ്ങൾ മുറ്റത്തേക്ക് ഇറങ്ങിയതും '

അമ്മ വിളിച്ചു പറഞ്ഞു. "ഞാൻ ചുമ്മാ പറഞ്ഞതല്ല കേട്ടോ മോളെ. മോളെ എനിക്ക് ഒരുപാട് ഇഷ്ടമായി". അത് കേട്ട അവൾ പറഞ്ഞു

 "എനിക്ക് അമ്മയെയും. അച്ഛൻ പെങ്ങളെയും ഒരുപാട് ഇഷ്ടമായി".

ഞങ്ങൾ വീണ്ടും യാത്രയായി. അവൾ അവളുടെ വീടെത്തുന്ന വരെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു അവളുടെ കോളേജ് ജീവിതത്തെ പറ്റിയും. അവളുടെ കുട്ടിക്കാലത്തെ മധുരിക്കുന്ന ഓർമകളെ പറ്റിയും. അപ്പോൾ ഞാനും വിട്ടു കൊടുത്തില്ല എന്റെ പട്ടാളത്തിലേ വീര സാഹസികത നിറഞ്ഞ കഥകൾ അവളോട് ഞാനും പറഞ്ഞു. അതിനിടയിൽ എന്റെ ഇഷ്ടവും അവളോട് ഞാൻ പറയാതെ പറഞ്ഞു. ഞങ്ങൾ അവളുടെ വീട്ടിലെത്തി. അവളെ കാണാഞ്ഞിട്ട് അവളുടെ വീട്ടുകാർ ആകെ പേടിച്ചിരിക്കുകയായിരുന്നു. ഞാൻ അവളുടെ അച്ഛനോട് നടന്ന കാര്യമെല്ലാം പറഞ്ഞു ഞാൻ ഒരു പട്ടാളക്കാരനാണെന്നു അവരാറിഞ്ഞപ്പോൾ അവളുടെ അച്ഛൻ എന്റെ കൈ പിടിച്ചു പറഞ്ഞു

"മോനോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല. ഞാനും എന്റെ കുടുംബവും എന്നും മോനോട് കടപ്പെട്ടിരിക്കും".

അത് കേട്ട ഞാൻ അവളുടെ അച്ഛന്റെ കൈ പിടിച്ചു പറഞ്ഞു "അയ്യോ അച്ഛാ കടപ്പാടിന്റെ പേരും പറഞ്ഞ് എന്നെ ചെറുതാക്കല്ലേ.. ഞാൻ എന്റെ കർത്തവ്യം മാത്രമേ ചെയ്തിട്ടുള്ളൂ.. അപ്പോഴേക്കും അവളുടെ അമ്മ എനിക്കൊരു ചായയും കൊണ്ട് വന്ന് തന്നുകൊണ്ട് പറഞ്ഞു..

 "മോനില്ലായിരുന്നങ്കിൽ അവൻമ്മാർ ചിലപ്പോൾ എന്റെ മോളെ" അത് പറഞ്ഞു പൂർത്തിയാക്കും മുമ്പേ അവർ കരഞ്ഞു അത് കണ്ട ഞാൻ അമ്മയോട് പറഞ്ഞു .

"അതിനിപ്പോ അവൾക്കൊന്നും സംഭവിച്ചില്ലല്ലോ ഇതല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന അവളോട് ഞാൻ പറഞ്ഞു. "നിങ്ങൾ പെണ്കുട്ടികള് ഒരിക്കലും നിങ്ങളെ ആക്രമിക്കാൻ വരുന്നവരുടെ മുന്നിൽ തളരരുത്.. നിങ്ങളുടെ കണ്ണിൽ വരുന്ന ഭയമാണ്.. അവർ നിങ്ങളെ കീഴ്പ്പെടുത്താൻ ഉപയോഗിക്കുന്ന ആയുധം.. നിങ്ങൾ തീ കനൽ എരിയുന്ന പോലത്തെ കണ്ണുമായി ചെറുത്ത് നിൽക്കണം.. അവരെ തിരിച്ചാക്രമിക്കണം എന്നാലേ അവർ നിങ്ങളെ ഭയപ്പെടൂ.. പെണ്ണിന്റെ ശക്തി എന്താണന്ന് അവർക്ക് നിങ്ങൾ കാണിച്ചു കൊടുക്കണം.. നിങ്ങളുടെ മാനം അവർക്ക് കവർന്ന് തിന്നാനുള്ളതല്ലാ എന്ന് അവർക്ക് നിങ്ങൾ മനസ്സിലാക്കി കൊടുക്കണം.. അങ്ങനെ നിങ്ങൾ ചെയ്താൽ നിങ്ങളെ സംരക്ഷിക്കാൻ ഒരു പാട് സഹോദരങ്ങൾ അവിടെ ഉണ്ടാകും മനസ്സിലായോ".

 ഞാൻ അവരോട് യാത്ര പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി അവളോടുള്ള ഇഷ്ട്ടം പിന്നൊരിക്കൽ പറയാം എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ബൈക്കിന്റെ അടുത്തേക്ക് നടന്നു. ബൈക്കിൽ കയറിയതും അവൾ എന്റടുത്തേക്ക് ഓടി വന്ന് ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു നിന്നുകൊണ്ട് പറഞ്ഞു.

"ഒരുപാട് നന്ദിയുണ്ട് സാറിനോട് എനിക്ക്. എന്നെ അവൻമ്മാരുടെ കയ്യിൽ നിന്നും രക്ഷിച്ചതിലും എന്നെ ഇവിടെ കൊണ്ടുവന്ന് ആക്കിയതിലും പിന്നെ ഈ സന്തോഷമേറിയ ഈ രാത്രി എനിക്ക് സമ്മാനിച്ചതിലും.. എന്റെ ഇത്രയും കാലത്തെ ജീവിതത്തിനുള്ളിൽ ഞാൻ ഇത്രയും സന്തോഷിച്ച ഒരു രാത്രി ഉണ്ടായിട്ടില്ല.. ഈ രാത്രി എനിക്ക് ഒരുപാട് നല്ല നിമിഷങ്ങളും ഓർമകളും സംരക്ഷണവും തന്നു"

അവൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ ഞാൻ പുഞ്ചിച്ചു കൊണ്ട് പറഞ്ഞു "നന്ദി പറച്ചിൽ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ പൊക്കോട്ടെ.. പിന്നെ ഇനിയും ഞാൻ വരും നിന്നെ കാണാൻ പിന്നൊരിക്കൽ.. അതും പറഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

അപ്പോൾ അവൾ പറഞ്ഞു. "പിന്നെ എനിക്ക് ഒരു കാര്യവും കൂടി പറയാനുണ്ട് ?.. അത് കേൾക്കുമ്പോൾ സാറ് എന്നോട് എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല.. പക്ഷെ എനിക്കത് പറഞ്ഞേ പറ്റൂ.. ആർഹിക്കാത്തതാണ്. ഞാൻ ആവശ്യ പെടുന്നതെങ്കിൽ എന്നോട് പൊറുക്കണം.. ക്ഷമിക്കുകയും വേണം".

അത് കേട്ട ഞാൻ ബൈക്ക് ഓഫ് ചെയ്ത് അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

"എന്താ നിനക്കെന്നോട് പറയാനുള്ളത്. പറഞ്ഞോ ?".

"അത് കേട്ട അവൾ പേടിയോടെയും നാണത്തോടെയും സ്വരം താഴ്ത്തി എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

 "സാറിന് എന്നെ വിവാഹം കഴിക്കാമോ ?. എന്നെ സാറിന്റെ വീട്ടിലോട്ട് കൂട്ടിക്കൂടെ സാറിന്റെ ഭാര്യയായിട്ട് ?. സാറിന്റെ അമ്മക്ക് ഒരു മകളായിട്ടും. ആ വീടിന് ഒരു മരുമകളായിട്ടും?".

അവളുടെ ആ വാക്കുകൾ എന്നെ ഞെട്ടിച്ചു. അത് കേട്ടപ്പോൾ ഒരു അമ്പരപ്പാണ് എനിക്കുണ്ടായത്. ഞാൻ മനസ്സിൽ ആഗ്രഹിച്ചത് എന്റെ കയ്യത്തും ദൂരത്ത് എത്തിയിരിക്കുന്നു. എനിക്ക് സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് അറിയാതെയായി. അവൾ എനിക്ക് സ്വന്തമായത് പോലെ എനിക്ക് തോന്നി. അപ്പോഴും എന്റെ മറുവടിക്കായി അവൾ എന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകൾ തുടിക്കുന്നുണ്ടായിരുന്നു. അത് കണ്ട ഞാൻ ചിരിച്ചു. എന്റെ മനസ്സിലെ ഇഷ്ട്ടം ഞാൻ ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു

 "നീ കൊള്ളാമല്ലോടി മാളൂ..നീ എന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ..ഒരൊറ്റ രാത്രി കൊണ്ട് നിനക്കെന്നോട് പ്രേമമായോ.. ഒരാളെ മനസ്സിലാക്കാൻ ഇത്രയും സമയം മതിയോ..ആട്ടെ നീ എന്നെ എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടത് ?..എന്നെ ഇഷ്ടപ്പെടാൻ എന്താണ് കാരണം?..അത് പറ ആദ്യം എന്നിട്ട് ഞാൻ നിന്റെ ഈ ചോദ്യത്തിനുള്ള മറുവടി തരാം".
അത് കേട്ട അവൾ ചിരിച്ചു കൊണ്ട് സീരിയസായിട്ട് പക്ക്വതയാർന്ന ഒരു സ്ത്രീ സംസാരിക്കുന്ന പോലെ എന്നെ നോക്കി സ്വരം താഴ്ത്തി പറഞ്ഞു.

"ഒരു പെണ്ണിന്റെ മാനവും ജീവനും സംരക്ഷിച്ച് കാത്ത് സൂക്ഷിക്കുന്ന ഒരാണിനെ ഏത് പെണ്ണും ഇഷ്ട്ട പെടും.. ഒരു പെണ്ണിന് ആണിനോട് ഇഷ്ടം തോന്നാൻ ഒരുപാട് രാത്രികളും പകലുകളൊന്നും വേണ്ട.. ഒരു നിമിഷം മതി..സാറെന്നെ ഇന്ന് അവൻമ്മാരുടെ മുന്നിൽ നിന്നും രക്ഷിച്ചപ്പോൾ തന്നെ എനിക്ക് സാറിനോട് ഇഷ്ട്ടം തോന്നിയിരുന്നു. പിന്നെ സാറിന്റെ സംരക്ഷണതയിൽ എന്നെ ഇവിടം വരെ എത്തിച്ചപ്പോൾ ആ ഇഷ്ട്ടം കൂടി പിന്നെ സാറിന്റെ അമ്മയുടെ സ്നേഹവും വാത്സല്യവും എന്നെ സാറിലോട്ട് അടിപ്പിച്ചു കൊണ്ടിരുന്നു..പിന്നെ സാറിന്റെ വിവാഹം നോക്കുന്നുണ്ട് എന്ന് സാറ് പറഞ്ഞപ്പോൾ എന്റെ പ്രതീക്ഷകൾക്ക് വക കൂടി.. അതുകൊണ്ടാണ് എന്റെ ഈ ഇഷ്ട്ടം സാറിനെ ഇപ്പൊ തന്നെ അറിയിക്കണം എന്ന് എനിക്ക് തോന്നിയത്..എനിക്ക് നഷ്ടപ്പെടുത്താൻ തോന്നിയില്ല സാറിനെ.. കാരണം?.. ഞാൻ ഈ ഒരൊറ്റ രാത്രികൊണ്ട് സാറിനെ അത്രക്കും സ്നേഹിച്ചു പോയിരുന്നു..എന്നെ കൂട്ടിക്കൂടെ സാറിന്റെ ജീവിതത്തിലോട്ട്. ഊം..? "

അവളുടെ വാക്കുകൾ എന്റെ മനസ്സും കണ്ണും നിറച്ചു. അവളുടെ എന്റെ നേരെയുള്ള പ്രതീക്ഷയോടുള്ള നോട്ടം എന്നെ വല്ലാണ്ടെ അവളിലേക്ക് അടുപ്പിച്ചു. ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

"ഊം.. നിന്നെ എനിക്ക് ബോധിച്ചു.. നിനക്ക് എന്റെ വക സമ്മാനമായിട്ട് ഒരു താലി മാല തരുന്നുണ്ട്.. എത്രയും പെട്ടന്ന് ഏറ്റവും അടുത്ത ഒരു ശുഭ മുഹൂർത്തത്തിൽ.. ഒരുങ്ങിയിരുന്നോ നീ എന്റെ വീട്ടിലോട്ട് പോരാൻ ഈ പട്ടാളക്കാരന്റെ ഭാര്യയായിട്ട്" അത് കേട്ട അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്ന് തുടിക്കുന്നത് ഞാൻ കണ്ടു. സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

"പിന്നെ ഒരു കാര്യം. ഞാൻ ഒരു പട്ടാള കാരനാണ്..എന്റെ ജീവിതം ഞാൻ നേരത്തെ പറഞ്ഞ പോലെ ഒക്കെ ആയിരിക്കും..അതുപോലെ എനിക്ക് നിന്നെക്കാളും പത്ത് വയസോളം കൂടുതലും ഉണ്ട്..അതെല്ലാം ആലോചിച്ചിട്ടാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിൽ എത്തിയത്. അവസാനം എന്നെ കെട്ടിയിട്ട് അബദ്ധമായി എന്ന് പറയരുത്?".

"എനിക്കൊന്നും ഇനി ആലോചിക്കാനില്ല എനിക്കിഷ്ടമാണ്.. എനിക്കിനി എത്രയും പെട്ടന്ന് സാറിന്റെ ഭാര്യ പദവി കിട്ടിയാൽ മതി..എനിക്ക് ഭീരുവായ ഒരു കാമുകനേക്കാളും ഇഷ്ട്ടം ധീരനായ ഒരു പട്ടാളക്കാരനെയാണ് ?".

അത് പറയുമ്പോൾ അവളുടെ മുഖത്ത് പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന പോലെ എനിക്ക് തോന്നി.. ഞങ്ങൾ ഞങ്ങളുടെ ഒറ്റ രാത്രി കൊണ്ട് വിരിഞ്ഞ പ്രണയത്തെ കുറിച്ച് വാചാലമായിരിക്കുമ്പോഴാണ് അവളുടെ അച്ഛൻ ഉമ്മറത്ത് നിന്ന് ചിരിച്ചു കൊണ്ട് ചോദിച്ചത്.

"എന്താ മക്കളെ അവിടെ ഒരു രഹസ്യം പറച്ചില്. ഞങ്ങൾ കേൾക്കാൻ പറ്റാത്ത വല്ലതുമാണോ. അച്ഛന്റെ കമന്റ് കേട്ട ഞാൻ അവളോട് പറഞ്ഞു.

"നമ്മുക്കെന്നാ ഈ കാര്യം ഇപ്പൊ തന്നെ നിന്റെ അച്ഛനെ അറിയിച്ചാലോ ?".

 "അത് വേണോ അച്ഛനോട് ഇപ്പൊ തന്നെ പറയണോ ?".

 "പിന്നെ പറയാണ്ട്.. ഇനി വെച്ചു താമസിപ്പിക്കാൻ പറ്റില്ല.. ഇതൊക്കെ അപ്പൊപ്പോ കൈകാര്യം ചെയ്യണ്ട കേസാണ്.. ഞാൻ എല്ലാത്തിലും അൽപ്പം സ്പീഡാണെ.. എന്തു ചെയ്യാം ഒരു പട്ടാളക്കാരനായി പോയില്ലേ. പിന്നെ എന്റെ ബാക്കിൽ സ്ട്രോങ്ങായി നിന്നോണം. അച്ഛന്റെ മുന്നിൽ വെച്ച് കാല് മാറരുത്. മനസ്സിലായോ".

 അവൾ ഊം എന്ന് തലയാട്ടി. ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി അവളേയും കൂട്ടി അവളുടെ അച്ഛന്റെ അടുത്ത് ചെന്ന് ഒരു ചെറു പുഞ്ചിരിയോടെ സൗമ്യമായി പറഞ്ഞു

"ഞാൻ മാളവികയോട് എന്റെ ഒരിഷ്ട്ടം പറഞ്ഞിട്ടുണ്ട്.. എന്റെ ആ ഇഷ്ടം അവൾ അംഗീകരിച്ചിട്ടുമുണ്ട്.. അവൾ അത് നിങ്ങളോട് പറയും.. അത് നിങ്ങളല്ലാവരും അംഗീകരിക്കാൻ തയ്യാറാണെങ്കിൽ എന്നെ ഒന്ന് അറിയിക്കണം എത്രയും പെട്ടന്ന്". അതും പറഞ്ഞ് ഞാൻ പേഴ്സിൽ നിന്നും എന്റെ ഫോൺ നമ്പർ അടങ്ങിയ വിസിറ്റിങ് കാർഡ് എടുത്ത് അവളുടെ അച്ഛന്റെ കയ്യിൽ കൊടുത്തു. അയാൾ ആ വിസിറ്റിങ് കാർഡ് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഒന്നും മനസ്സിലാവാതെ പറഞ്ഞു.

"മോന് എന്താ പറയാനുള്ളതെന്ന് വെച്ചാ ഇപ്പോൾ തന്നെ പറഞ്ഞോളൂ ?".

 " ഇല്ല. അത് ഇവൾ പറയും നിങ്ങളോട്.. എന്നിട്ട് നിങ്ങൾ ആലോചിച്ച് ഒരു തീരുമാനം എടുക്കൂ..എന്നിട്ട് എന്നെ വിവരം  അറിയിച്ചാൽ മതി. എന്നാ ശരി ഞാൻ ഇറങ്ങുന്നു".

ഞാൻ ബൈക്കിൽ കയറിയതും അവൾ വീണ്ടും എന്റടുത്തേക്ക് വന്നു അപ്പോൾ ഞാൻ പറഞ്ഞു.

 "ഇനി ആ സാറെന്നുള്ള വിളി നിർത്താം എന്നിട്ട് നിനക്കെന്നെ അർജുനേട്ടാ എന്ന് വിളിക്കാം. ഒന്ന് വിളിച്ചെ അങ്ങനെ അത് കേട്ട അവൾ എന്റെ ചെവിടോട് അവളുടെ ചുണ്ട് അടുപ്പിച്ചു വിളിച്ചു

" മാളുവിന്റെ സ്വന്തം അർജുനേട്ടാ........ അത് കേട്ട ഞാൻ അവൾക്ക് മധുരമേറിയ ഒരു ചിരിയും സമ്മാനിച്ചു കൈ വിട്ടു പോയ രാജ്യം തിരിച്ചു പിടിച്ച വിജയിയെ പോലെ ബൈക്കിൽ തിരിച്ച് യാത്രയായി. യാത്രയിൽ ഉടനീളം അവളുടെ നിറഞ്ഞ കണ്ണുകളാലെ ചിരിക്കുന്ന നുണക്കുഴിയുള്ള മുഖമായിരുന്നു എന്റെ മനസ്സിൽ. പെട്ടന്നാണ് എന്റെ ഫോൺ ശബ്ദിച്ചത് ഞാൻ ബൈക്ക് നിർത്തി ഫോൺ അറ്റൻഡ് ചെയ്തു. മറു തലക്കൽ അവളുടെ അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ

"മോനെ അമ്മയോട് പറയണം നാളെ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ടന്ന് എന്റെ ഭാവി മരുമകനേയും അമ്മയെയും കാണാൻ"

അവളുടെ അച്ഛന്റെ സന്തോഷം നിറഞ്ഞ വാക്കുകൾ കേട്ട ഞാൻ ഒരു മൂളിപ്പാട്ടും പാടി അവളോടൊത്തുള്ള വരാൻ പോകുന്ന നല്ല മധുരിക്കുന്ന നാളുകളും സ്വപ്നം കണ്ട് ബൈക്ക് മുന്നോട്ടെടുത്തു.................

 വർഷങ്ങൾക്ക് ശേഷം പട്ടാളത്തിൽ നിന്നും ലീവിന് വന്ന പിറ്റേ ദിവസം സൂര്യോദയത്തിൽ ഒരു രാവിലെ. മോള് പാറുകുട്ടിയെയും കെട്ടി പിടിച്ചു കിടന്നുറങ്ങുന്ന അർജുന്റെ മുഖത്തേക്ക് വെള്ളം വീണപ്പോഴാണ് കണ്ണ് തുറന്നത്. അപ്പോഴതാ മുന്നിൽ കുളിച്ച് കുറി തൊട്ട് മുടി പിന്നിലേക്ക് കെട്ടി തോർത്തുമുണ്ടുംതലയിൽ ചുറ്റി കൊണ്ട് നിൽക്കുന്ന മാളുവിനെ കണ്ടത്.

"എന്തോന്നാടി രാവിലെതന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ മുഖത്തേക്ക് വെള്ളമൊഴിച്ച് നിൽക്കുന്നത്.. വല്ലപ്പോഴും ലീവിന് വരുമ്പോഴാ ഒന്ന് സുഖമായിട്ട് ഉറങ്ങുന്നത്.. നീ അതിനും സമ്മതിക്കില്ലേ.?"

"സമയം എത്രയായന്നാ അച്ഛന്റെയും മോളുടെയും വിചാരം 7 മണി കഴിഞ്ഞു".

"അതിന് ഞാനെന്തുവേണം നിന്റെ കൂടെ ഞാനും വരണോ അടുക്കളയിലോട്ട്". എന്തായാലും ഇന്നത്തെ കണി കൊള്ളാം". എന്തായാലും നീ എന്റെ ഉറക്കം കളഞ്ഞു. എന്നാ പിന്നെ ഇവിടെ കിടക്ക് കുറച്ച് നേരം"

അതും പറഞ്ഞ് അർജുൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവന്റെ നെഞ്ചിലോട്ട് വലിച്ചിട്ടു. എന്നിട്ട് ഈറനണിഞ്ഞ അവളുടെ നെറുകയിൽ ചുംബിച്ചു. അപ്പോൾ അവൾ നാണത്താലെ ചിരിച്ചു കൊണ്ട് അർജുന്റെ കാതിൽ കടിച്ചു. ഇതിനിടയിൽ പാറുമോൾ ഉണരുകയും ചെയ്തു. കടി കൊണ്ട വേദനയിയിൽ അർജുൻ പറഞ്ഞു

"നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കാതിൽ കടിക്കരുതെന്ന്. ഇന്നലെ രാത്രി നീ കടിച്ചതിന്റെ വേദന ഇതുവരെ മാറിയിട്ടില്ല. അപ്പോഴാണ് നീ അവിടെത്തന്നെ വീണ്ടും കടിച്ചത്. അർജുൻ കാതിൽ തടവി കൊണ്ട് പറഞ്ഞു.

അത് കേട്ട പാറുമോൾ അവളുടെ കുഞ്ഞി പല്ലും കാണിച്ചു കൊണ്ട് ചോദിച്ചു "എന്തിനാ അച്ഛാ 'അമ്മ ഇന്നലെ രാത്രി അച്ഛന്റെ കാതിൽ കടിച്ചത് ?.

അത് കേട്ട ഞാൻ അവളെ എടുത്ത് നെഞ്ചിൽ ഇരുത്തികൊണ്ട് മാളുവിന് നേരെ കണ്ണിറുക്കികൊണ്ട് പറഞ്ഞു ?".

 "അത് മോളേ. അമ്മക്ക് സ്നേഹം കൂടുന്ന രാത്രികളിലെല്ലാം 'അമ്മ അച്ഛന്റെ കാതിൽ കടിക്കും. അത് അമ്മയുടെ ഒരു ശീലമാണ്. അല്ലെ മാളവിക തമ്പുരാട്ടീ.... അതും പറഞ്ഞ് ഞാൻ എന്റെ പ്രിയതമയെയും മോളേയും കെട്ടിപ്പിടിച്ചു കിടന്നു പിന്നെയും ഒരുപാട് നേരം. ഒരു പാട് നല്ല മധുരിക്കുന്ന ഓർമകളുമായി................. ________________________________________ എന്താല്ലേ ഒരൊറ്റ രാത്രി കൊണ്ടാണ് ഒരു പ്രേമം പൂവണിഞ്ഞത്. ഇനി നിങ്ങൾ പറയൂ ഈ പ്രേമം പൂവണിയാൻ ഏറ്റവും വലിയ പങ്ക് വഹിച്ചത് ആരൊക്കെയാണ് ???????????...............

1 comment: