Popular Posts

ഓർമയിലെ_നീ




അവളുടെ വാക്കുകൾ മനസിന് ആദ്യം വിഷമം ഉണ്ടാക്കിയെങ്കിലും. അവളുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ. അവൾ പറഞ്ഞത് മാത്രമാണ് ശെരി. 2 വർഷം കൂടെ ജീവിച്ച പുരുഷനെ അവൾക്ക് എങ്ങനെ മറക്കാനാകും .

അവൾ ഇന്നൊരു അമ്മയാണ്. തന്റെ മകൾക്ക് വേണ്ടി മാത്രമാണ് അവൾ ഇപ്പോൾ ജീവിക്കുന്നത് .. ഒരു അമ്മയുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ അത് മാത്രമാണ് ശെരി . എന്റെഅച്ഛൻ മരിച്ചതിനു ശേഷം വേറൊരു വിവാഹത്തിനെ കുറിച്ച് ചിന്തിക്കാതെ എന്നെ നോക്കി വളര്തിയതാണ് എന്റെ അമ്മ
ആ അമ്മയുടെ മനസ് തന്നെയല്ലേ ഇന്ന് അവളിൽ ഞാൻ കണ്ടത്.

അവൾ ജീവിക്കട്ടെ അവളുടെ മകൾക്കായി. അവൾക്ക് ഒരു സഹായത്തിനായി ഞാൻ ഉണ്ടാകണം ഒരു സുഹൃത്തായി. വീട്ടിലെ ഒരു അംഗമായി. പ്രിയയുടെ അനിയത്തി ശ്രീകുട്ടിയെ വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചു. വീട്ടിൽ എത്തി ആദ്യം തന്നെ അമ്മയോട് വിവാഹത്തിന് സമ്മതം അറിയിച്ചു. പിന്നീട് എല്ലാ ഒരുക്കങ്ങളും പെട്ടന്നായിരുന്നു. നാളെ എന്റെ വിവാഹം ആണ്. ശ്രീകുട്ടിയോടു ഒരുമിച്ചു ഒരു ജീവിതത്തിനു മനസ് കൊണ്ട് ഞാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. ............................................................................ വിവാഹ തിരക്കുകൾ എല്ലാം കഴിഞ്ഞു ഞാൻ മുറിയിൽ എത്തി. ശ്രീക്കുട്ടി കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവൾ കട്ടിലിൽ നിന്നും എഴുനേറ്റു. " ഇരിക്കു ശ്രീക്കുട്ടി " അവൾ പതിയെ അവിടിരുന്നു അവൽക്കരികിൽ ഞാനും ഇരുന്നു. " ശ്രീക്കുട്ടി. എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. "

" എനിക്കറിയാം ഏട്ടന് എന്താ പറയാൻ ഉള്ളതെന്ന്. വിവാഹത്തിന് മുൻപ് ചേച്ചി എല്ലാം പറഞ്ഞിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം കുടുംബത്തിനു വേണ്ടി ചേച്ചി കുറെ കഷ്ട്ടപെട്ടിട്ടുണ്ട്. ആ ചേച്ചിക്ക് നല്ലൊരു ജീവിതം കിട്ടാൻ ഞാൻ ആഗ്രഹിച്ചിരുന്നു.. അതുകൊണ്ട് ഏട്ടന്റെ കാര്യങ്ങൾ ചേച്ചി പറഞ്ഞപ്പോൾ ഒരുപാട് നിർബന്ധിച്ചു ഞാൻ ഏട്ടനുമായുള്ള വിവാഹത്തിന്. പക്ഷെ ചേച്ചി സമ്മതിച്ചില്ല. ചേച്ചിയാണ് എന്നെ നിർബന്ധിച്ചു ഈ കല്യാണത്തിന് സമ്മതിപ്പിച്ചത് "

എന്ത് പറയണം എന്നറിയാതെ ഞാൻ ഇരുന്നു.

" ശ്രീക്കുട്ടി നമ്മൾ ഒരുമിച്ചു ഒരു ജീവിതം തുടങ്ങുന്നതിനു മുൻപ് എല്ലാം കാര്യങ്ങളും നിന്നോട് പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ഞാൻ പറയാതെ തന്നെ നീ എല്ലാം അറിഞ്ഞു. അവൾ എന്റെ മുഖത്തേക്ക് ഒന്നു നോക്കി ഒന്നു പുഞ്ചിരിച്ചു.

വർഷങ്ങൾക്കിപ്പുറം ശ്രീകുട്ടിയോടൊപ്പം ജീവിക്കുമ്പോഴും അവളിൽ ഞാൻ കാണുന്നത് പ്രിയയേ തന്നെയായിരുന്നു പ്രിയയിലെ എല്ലാം നന്മകളും ശ്രീകുട്ടിയിലും ഉണ്ട്
ഇന്ന് മറ്റാരേക്കാളും ഞാൻ സ്നേഹിക്കുന്നത് ശ്രീകുട്ടിയെ ആണ്. എന്റെ എല്ലാ സുഖദുഃഖങ്ങളിലും എന്നോടോപ്പൊമുള്ള എന്റെ പ്രിയതമ.

പ്രിയ ഇന്ന് എന്റെ നല്ലൊരു സുഹൃത്താണ്. അവൾക്കും അമ്മുമോൾക്കും താങ്ങായി എന്നും ഞാനും ശ്രീകുട്ടിയും ഉണ്ടാകും. ഒരു കുഞ്ഞു ശ്രീക്കുട്ടി വരാൻ പോകുന്നുവെന്ന് അറിഞ്ഞത് മുതൽ ഞാൻ വളരെ സന്തോഷത്തിലാണ്. എന്നേക്കാൾ സന്തോഷം അമ്മുമോൾക്കാണ് അവൾക്ക് ഒരു അനിയത്തി കുട്ടി വരാൻ പോകുന്നതിന്................................................... ശുഭം.. ............................................................................ (ദൈവം നമുക്ക് ആശിച്ച ഒരു ജീവിതം തരാത്തത് ഒരുപക്ഷെ അതിനേക്കാൾ നല്ലൊരു ജീവിതം തരാനായിരിക്കാം. )
Dedicated to all love failures.

രചന- Jithin Jithu


No comments