Popular Posts

അനുരാഗം (കഥ

രാവിലത്തെ 'അമ്മ എടുത്ത് വെച്ച കാപ്പിയും കുടിച്ച് ഡ്രസ്സും മാറ്റി കാറിന്റെ കീയും എടുത്ത് ഓഫീസിലോട്ട് പോകാൻ ഉമ്മറത്തേക്ക് വന്നപ്പോഴാണ് അച്ഛനും അമ്മയും അമ്മയുടെ വകയിലുള്ള അമ്മാവനും ഉമ്മറത്തിരിക്കുന്നത് കണ്ടത്. എന്നെ കണ്ടതും അച്ഛൻ പറഞ്ഞു.

"വിനൂ. ഇന്നലെ ഞാൻ പറഞ്ഞ കാര്യത്തിൽ എന്താ നിന്റെ തീരുമാനം".

അച്ഛന്റെ വാക്കുകൾ കേട്ട ഞാൻ അമ്മയെയും അമ്മാവനേയും അച്ഛനെയും നോക്കി ഒരു ചെറു ചിരിയോടെ പറഞ്ഞു"

"അച്ഛന് എന്റെ വിവാഹം എങ്ങനെ വേണമെങ്കിലും തീരുമാനിക്കാം.. പക്ഷെ പെണ്ണ് ശാരദമ്മായിയുടെ മകൾ ശിൽപ ആയിരിക്കണം എന്ന് മാത്രം".

എന്റെ മറുവടി കേട്ട 'അമ്മ എന്റെ മുന്നിൽ വന്നു പറഞ്ഞു.

 "അതെങ്ങനെ ശെരിയാകും അരക്ക് താഴോട്ട് കുഴഞ്ഞു കിടക്കുന്ന അവളെ നീ എങ്ങനെയാ വിവാഹം കഴിക്കുന്നെ..? ഞാൻ സമ്മതിക്കില്ല. അവളെയും വിവാഹം കഴിച്ച്. നിന്റെ ജീവിതം നരകിക്കുന്നത് കാണാൻ എനിക്ക് വയ്യ.. നീ ആ വിവാഹത്തെ പറ്റി ചിന്തിക്കേണ്ട വിനൂ"...

അത് കേട്ട ഞാൻ ശബ്ദം കനപ്പിച്ചു അമ്മയെയും അമ്മാവനേയും നോക്കി പറഞ്ഞു. "

'അമ്മ എന്ത് പറഞ്ഞാലും അതേ നടക്കൂ. ഞാൻ ഒരു വിവാഹം കഴിക്കുന്നങ്കിൽ അവളെ കഴിക്കൂ".

എന്റെ മറുവടി കേട്ട അച്ഛൻ പറഞ്ഞു
"അതെങ്ങനെ ശെരിയാവുമെടാ മോനെ.. ഡോക്ടർ തന്നെ പറഞ്ഞതല്ലേ. അവൾ ഇനി പൂർണ രൂപത്തിൽ എത്താൻ സാധ്യത കുറവാണെന്ന്.. തന്നെയുമല്ല. ആ വയ്യാത്ത അവളെയും കൊണ്ട് നീ എങ്ങനെയാ ജീവിക്കാ.. എനിക്ക് മനസ്സിലാവുന്നില്ല"

അച്ഛന്റെ വാക്കുകൾ കേട്ട ഞാൻ വളരെ വിഷമത്തോടെ പറഞ്ഞു.

"ഞാൻ കുട്ടിയായിരിക്കുമ്പോൾ അച്ഛൻ ഈ നാട്ടിലെ പല കാര്യങ്ങൾക്കും ഉചിതമായ തീരുമാനം എടുത്ത് പരിഹാരം കണ്ടെത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്... മുടങ്ങി പോകും എന്ന് വരെ എത്തി നിൽക്കുന്നു പല വിവാഹവും കൂട്ടി യോജിപ്പിച്ചു നടത്താൻ തീരുമാനം എടുക്കുന്നതും ഈ ഉമ്മറത്തിരുന്ന് ഞാൻ കണ്ടിട്ടുണ്ട്.. അന്ന് എന്റെ അച്ഛനെ കുറിച്ചോർത്ത് അഭിമാനം കൊണ്ടിട്ടുണ്ട് ഞാൻ... സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ ചോദിക്കും വലിയ ആളാകുമ്പോൾ നിനക്ക് ആരാകാനാണ് ഇഷ്ട്ടം എന്ന് ?.. അന്ന് ഞാൻ ടീച്ചർക്ക് കൊടുത്ത ഉത്തരം. എനിക്ക് എന്റെ അച്ഛനെ പോലെയാവണം എന്നാണ്...നാട്ടിലെ ജനങ്ങളുടെ കാര്യത്തിൽ ഇടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന എന്റെ അച്ഛനെ പോലെ ആവണം എന്നാണ്...ആ എന്റെ അച്ഛനാണോ ഇങ്ങനെ എന്നോട് സംസാരിക്കുന്നത്
...ഒന്നില്ലങ്കിലും അച്ഛന്റെ പെങ്ങളുടെ മോളല്ലേ ശിൽപ...അച്ഛന് അതെങ്കിലും ഒന്ന് ആലോചിക്കൂടെ".

എന്റെ വാക്കുകൾ കേട്ട അച്ഛൻ തലകുനിച്ച് കസേരയിൽ അമർന്നിരുന്ന് എന്നെ നോക്കി അത് കണ്ട ഞാൻ അച്ഛനോട് പറഞ്ഞു. നിങ്ങളൊക്കെ തന്നെയല്ലേ ഞങ്ങളുടെ വിവാഹം മുന്നേ തീരുമാനിച്ചത്... ഒടുക്കം വിവാഹത്തിന്റെ വക്കോളം എത്തിയപ്പോൾ ഒരു ആക്സിഡന്റിൽ അവളുടെ ശരീരം തളർന്നപ്പോൾ... നിങ്ങൾക്ക് അവളെ വേണ്ട... കുഞ്ഞുന്നാൾ മുതൽ വിനുവിനുള്ളതാണ് ശിൽപ്പ എന്ന് പറഞ്ഞു ഞങ്ങളെ പറഞ്ഞു മോഹിപ്പിച്ചു സ്നേഹിപ്പിച്ചിട്ട്. ഒരു സുപ്രഭാധത്തിൽ ഞാൻ അവളെ മറക്കണം എന്ന് പറഞ്ഞാൽ... നിങ്ങൾക്കെല്ലാവർക്കും എല്ലാം പെട്ടന്ന് മറക്കാൻ പറ്റുമായിരിക്കും. പക്ഷെ എനിക്ക് പറ്റില്ല".

"നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല. അവളുമായിട്ടുള്ള നിന്റെ വിവാഹം നടക്കില്ല.. നിനക്ക് വേറെ നല്ല ഒരു ആലോചന വന്നിട്ടുണ്ട്.. നമ്മുടെ കൂടല്ലൂരുള്ള രാധ ചേച്ചിയുടെ മകളുടെ" ..

അമ്മയുടെ വാക്കുകൾ പൂർണ്ണമാക്കൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

"ഓ അമ്മാവനായിരിക്കും കൊണ്ട് വന്നത് ഈ ആലോചന.. രാധേടത്തി അമ്മാവന്റെ പെങ്ങളാണല്ലോ.. ഞാൻ അമ്മാവനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു.. അത് നടക്കില്ലമ്മേ.. എന്റമ്മ എങ്ങനെയാ ഇങ്ങനെ മാറിയതെന്നാണ് എനിക്ക് മനസ്സിലാവാത്തത്.. കുറേ നാളുകൾക്ക് മുന്നേ 'അമ്മ തന്നെ നൂറു വട്ടം പറഞ്ഞിട്ടുണ്ട് അമ്മക്ക് മരുമകളായിട്ടും മകളായിട്ടും ശിൽപ മതിയെന്ന്.. ഈ അടുത്ത കാലത്താണ് 'അമ്മ ഇങ്ങനെയൊക്കെ സംസാരിക്കാൻ തുടങ്ങിയത്.. ഇതിന്റെ പിന്നിൽ ആരുടെ ബുദ്ധിയാണ് പ്രവർത്തിച്ചതെന്ന് എനിക്ക് മനസ്സിലായി".. ഞാൻ അമ്മാവനെ നോക്കി പറഞ്ഞു. അമ്മാവന്റെ നേരെയുള്ള എന്റെ നോട്ടം കണ്ട 'അമ്മ ദേഷ്യത്തോടെ എന്നോട് പറഞ്ഞു.

"നീ അവനെ നോക്കണ്ട അവനല്ല എന്നെകൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് . ഞാൻ എന്റെ തീരുമാനമാണ് പറഞ്ഞത്".

"അല്ല.. ഇത് അമ്മയുടെ തീരുമാനല്ല. ഇത് ഇങ്ങേര് അമ്മയെകൊണ്ട് പറയിപ്പിച്ചതാണ്.. ഇങ്ങേർക്ക് ഇങ്ങേരുടെ നാട്ടിൽ ഒരു പേരുണ്ട് കല്യാണം മുടക്കി എന്ന്.. അവിടെ പരദൂഷണവും ഏഷണിയും പറഞ്ഞ് പരത്തി അവിടെയുള്ള ആളുകളെയെല്ലാം ഒരു പരുവത്തിലാക്കി.. അവസാനം ഇപ്പൊ ഇറങ്ങിയിരിക്കാ വകയിലുള്ള പെങ്ങളുടെ മോന്റെ വിവാഹവും മുടക്കാൻ..നിങ്ങൾക്ക് ഒന്നില്ലങ്കിലും പത്ത് നാൽപത് വയസ്സില്ലെ. ഇനിയെങ്കിലും നിർത്തിക്കൂടെ ഈ ആളുകളെ തമ്മിൽ അടിപ്പിക്കുന്ന ഈ പരിവാടി"..

അത് കേട്ട 'അമ്മ എന്നെ തല്ലികൊണ്ട് പറഞ്ഞു.

"ഡാ.. നീ ആരോടാ ഇതെല്ലാം പറയുന്നതെന്നറിയോ.. വകയിലാണെങ്കിലും ഇവൻ നിന്റെ അമ്മാവനാ അത് മറക്കണ്ടാ". അമ്മയുടെ എന്റെ നേരെയുള്ള ഉപദേശം കേട്ട. അത് വരെ എല്ലാം കേട്ട് കുന്തം വിഴുങ്ങിയ പോലെ നിന്ന അമ്മാവൻ. മുഖത്തൊരു വിഷമത്തിന്റെ ഭാവം അഭിനയിച്ചു കൊണ്ട് പറഞ്ഞു

"വേണ്ട ചേച്ചി അവൻ പറയട്ടെ.. ഞാൻ അവന്റെ നേരെയുള്ള അമ്മാവനല്ലല്ലോ വകയിലല്ലേ.. നിന്റെ മകന്റെ വിവാഹം ഒരു പെണ്ണ് കാരണം നടക്കാത്തത് കൊണ്ടുള്ള വിഷമം കണ്ടാണ് ഞാൻ ഈ വിവാഹാലോചന നിന്നോട് പറഞ്ഞത്.. ആ എനിക്ക് ഇത് തന്നെ കിട്ടണം.. ഇവനെ ആ പെണ്ണും തള്ളയും എന്തോ കൈ വിഷം കൊടുത്തിരിക്കുകയാണ്.. അല്ലെങ്കിലും ആരെങ്കിലും ഒരു ചട്ടുകാലി പെണ്ണിനെ വിവാഹം കഴിക്കോ.. അതും ഒന്ന് എഴുന്നേറ്റ് പോലും നിൽക്കാൻ കഴിയാത്ത ഒച്ച് ഇഴയും പോലെ ഇഴയുന്ന ഒന്നിനെ"..

ശിൽപയെ പരിഹസിച്ചു കൊണ്ടുള്ള അമ്മാവന്റെ വാക്കുകൾ എന്നെ അരിശം കൊള്ളിച്ചു. ഞാൻ അമ്മാവന്റെ നേരെ കയർത്തു കൊണ്ട് പറഞ്ഞു.

"എന്റെ ഈ കാലുകളില്ലേ അത് അവൾക്കുംവേണ്ടി നടക്കും.. എന്റെ ഈ നാവ് അവൾക്കും വേണ്ടി സംസാരിക്കും.. എന്റെ കണ്ണും മനസ്സും ശരീരവുമെല്ലാം അവൾക്കും വേണ്ടി പ്രവർത്തിക്കും.. അവളുടെ കുറവുകളുടെ പേരും പറഞ്ഞ് ഞാൻ ഒരിക്കലും അമ്മാവന്റെ മുന്നിൽ വരില്ല മനസ്സിലായോ.. നിങ്ങളാരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അവൾ തന്നെ മതി.. നിങ്ങൾക്കെല്ലാവർക്കും അവൾ ഒരു ചട്ടുകാലിയും ആരുടെയോ മകളായിരിക്കും.. പക്ഷെ എനിക്കങ്ങനെ അല്ല.. എനിക്കവൾ എന്റെ എല്ലാമാണ്"

"നീ ആ പാതി ചത്ത പെണ്ണിനേയും മനസ്സിലിട്ട് നടന്നോ.. എനിക്കെന്താ അല്ല പിന്നെ".

അത് കേട്ട എനിക്ക് ദേഷ്യം അടക്കാൻ പറ്റിയില്ല. ഞാൻ അമ്മാവന്റെ നേരെ ദേഷ്യത്തോടെ തിരിഞ്ഞു പറഞ്ഞു.

"അമ്മാവൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.. എന്റെ വിവാഹകാര്യത്തിൽ അമ്മാവൻ തീരുമാനം എടുക്കേണ്ട.. അതിനിവിടെ അച്ഛനുണ്ട്.. അമ്മാവൻ അമ്മാവന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി.. ഈ വിവാഹം മുടക്കാൻ അമ്മാവൻ ഒരുപാട് ബുദ്ധി മുട്ടുന്നുണ്ടന്ന് ഞാൻ അറിയുന്നുണ്ട്.. അമ്മാവൻ എങ്ങനെ തല കുത്തി മറിഞ്ഞിട്ടും കാര്യമില്ല ഞാൻ സ്ട്രോങ്ങായി നിൽക്കുന്നോടത്തോളം കാലം അമ്മാവന് എന്നേയും ശിൽപയെയും പിരിക്കാൻ പറ്റില്ല.. അത് അമ്മാവൻ മനസ്സിലാക്കിയാൽ നന്ന്.. ഇപ്പൊ എനിക്ക് അമ്മാവനോട് കുറച്ച് ബഹുമാനം ഒക്കെ ഉണ്ട്.. ഇനിയും അമ്മാവൻ ഇത് പോലത്തെ കുത്തി തിരുപ്പും കൊണ്ടിറങ്ങിയാൽ ചിലപ്പോൾ ഞാൻ അതെല്ലാം അങ്ങ് മറക്കും.. ഓർമയിലിരിക്കട്ടെ".

ഞങ്ങളുടെ സംസാരം മുറുകിയപ്പോൾ അച്ഛൻ ഇരിക്കുന്ന കസാരയിൽ നിന്നും ചാടി എണീറ്റ് ദേഷ്യത്തോടെ ശബ്ദം കനപ്പിച്ചു എന്നെ നോക്കി പറഞ്ഞു.

"വിനൂ.. സംസാരം നിർത്താൻ.. നീ ഓഫീസിൽ പോകാൻ നോക്ക്..ഊം.. ഇവിടെ തീരുമാനം എടുക്കാൻ ഞാനുണ്ട്.. അതിന് ഇനി നിങ്ങൾ തമ്മിൽ വഴക്കിടണ്ട.. മനസ്സിലായോ. മാലതിയോടും ദിവാകരനോടും കൂടിയാ പറഞ്ഞേ.. നിന്റെ വിവാഹം ആരെക്കൊണ്ട് എങ്ങനെ നടത്തണം എന്ന് എനിക്കറിയാം.. ഇനി ഇതിന്റെ പേരിൽ ഈ വീട്ടിൽ ഒരു സംസാരം വേണ്ട മനസ്സിലായല്ലോ എല്ലാവർക്കും.. ഊം പൊക്കോ"..

അച്ഛന്റെ വാക്കുകൾ എനിക്ക് ചെറിയ പ്രദീക്ഷ നൽകുന്ന പോലെ തോന്നി. ഞാൻ ഓഫീസിൽ പോവ്വാൻ മുറ്റത്തേക്ക് ഇറങ്ങി. എന്നിട്ട് തിരിഞ്ഞ് നിന്ന് അച്ഛനോട് പറഞ്ഞു.

"അച്ഛാ.. അച്ഛന്റെ മോൻ ഒരു കുടുംബമായി സന്തോഷത്തേടെ ജീവിക്കുന്നത് കാണാനാണ് അച്ഛൻ ആഗ്രഹിക്കുന്നതെങ്കിൽ ശിൽപയെ എനിക്ക് അച്ഛൻ വിവാഹം കഴിപ്പിച്ചു തരണം.. ഞാൻ ഒരിക്കലും അച്ഛനെ ധിക്കരിച്ചു അവളെ വിവാഹം കഴിക്കില്ല.. പക്ഷെ ഞാൻ ഒരു കുടുംബമായി ജീവിക്കുന്നുണ്ടങ്കിൽ അത് അവളുടെ കൂടെ ആയിരിക്കും.. കുഞ്ഞുന്നാളിൽ ഞങ്ങളുടെ മനസ്സുകൾ കൂട്ടി ചേർത്ത് സ്നേഹിപ്പിച്ചത് അച്ഛനാണ്.. ആ അച്ഛൻ തന്നെ അത് പിരിക്കാൻ ശ്രമിക്കരുത്.. അമ്മയുടെ അങ്ങളാ എന്ന് പറഞ്ഞു നടക്കുന്ന ഇയാൾക്ക് ഈ വിവാഹം മുടങ്ങിയാൽ കിട്ടാൻ പോകുന്ന ലാഭം എനിക്ക് മനസ്സിലാവും.. അതിന് എന്റെ അച്ഛനും അമ്മയും കൂട്ട് നിൽക്കരുത്.. ഒരു പാവം പെണ്ണിന്റെ ധൗർബല്ല്യത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന ഇയാളുടെ കൂടെ എന്റെ അച്ഛനും അമ്മയും ഞങ്ങളെ പിരിക്കാൻ കൂട്ട് നിൽക്കരുത്.. നിങ്ങൾ ആത്മാർത്ഥമായി എന്നെ സ്നേഹിക്കുന്നുണ്ടങ്കിൽ.. നിങ്ങൾ ഈ വിവാഹത്തിന് സമ്മതിക്കണം.. ഞങ്ങളെ പിരിക്കരുതച്ചാ.. സ്നേഹിച്ചു പോയി ഞാനവളെ.. ഞങ്ങളൊന്ന് ജീവിച്ചോട്ടെ".

ഇതെല്ലാം പറയുമ്പോഴല്ലാം അവളോടുള്ള സ്നേഹം കണ്ണീർ തുള്ളികളായി എന്റെ കണ്ണിൽ നിറഞ്ഞ് നിന്നിരുന്നു. അത് കണ്ട അച്ഛനും അമ്മയ്ക്കും വിഷമമായെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവർക്ക് വേദനയോട് കൂടിയ യാജനയോടെയുള്ള നോട്ടവും സമ്മാനിച്ച് കൊണ്ട് കാറുമെടുത്ത് ഓഫീസിലോട്ട് പോയി. പോകുന്ന വഴിക്കെല്ലാം അവളോടൊത്തുള്ള പഴയ ഓർമകളായിരുന്നു എന്റെ മനസ്സിൽ.

അച്ഛന്റെ പെങ്ങൾ ശാരദ അമ്മായിടെ മോളാണ് ശിൽപ്പ. ശിൽപ്പക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛൻ മരിച്ചത്. അച്ഛന്റെ മരണശേഷം വളരെ കഷ്ട പെട്ടാണ് അമ്മായി അവളെ വളർത്തിയത്. പിന്നെ അച്ഛന്റെ സഹായവും ഉണ്ടായിരുന്നു. സാമ്പത്തികമായി വളരെ പിന്നിലായിരുന്ന അമ്മായിയുടെ കഷ്ട പാടുകൾ കണ്ട അച്ഛൻ പറഞ്ഞു. വിനു വിന് ഒരു ജോലിയെല്ലാം ആയാൽ അവനെകൊണ്ട് ശിൽപയെ വിവാഹം കഴിപ്പിക്കാം എന്ന്. അങ്ങനെ കാലങ്ങൾക്ക് മുന്നേതന്നെ ഞങ്ങളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു.അവരുടെ സമ്മതം ഞങ്ങൾക്ക് സ്നേഹിച്ചു നടക്കാനുള്ള ലൈസൻസും കൂടിയായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങളുടെ പരിഭവവും പരാതിയും പിണക്കവും സ്നേഹവുമേറിയ പ്രണയം സ്കൂൾ വരാന്തകളിലും വാകമര ചുവട്ടിലും. സ്കൂൾ വിട്ട് വരുന്ന ഇടവഴികളിലും കുന്നിൻ ചെരുവിലെ പുൽകൊടികളിലും സുപരിചിതമായിരുന്നു. ഞങ്ങളുടെ കണ്ണ് പൊത്തി പ്രണയം വർഷങ്ങൾ കടന്ന് മുന്നോട്ട് പോയികൊണ്ടിരുന്നു.

അങ്ങനെ ഇരിക്കെയാണ് ബാംഗ്ലൂരിലെ പഠിപ്പെല്ലാം കഴിഞ്ഞ് ഞാൻ നാട്ടിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് കയറിയത്. ഞാൻ ബാംഗ്ലൂരിൽ നിന്ന് വന്നൂ എന്നറിഞ്ഞ് എന്നെ കാണാൻ അമ്മായിയിയും ശിൽപ്പയും വീട്ടിൽ വന്ന ദിവസം അച്ഛൻ എന്നെയും ശില്പയെയും നോക്കി അമ്മായിയോട് പറഞ്ഞു.

"ഇനി ഇവരുടെ വിവാഹം ഇങ്ങനെ നീട്ടി കൊണ്ട് പോകണ്ട നമുക്കത് ഉടനെ നടത്താം എന്താ നിന്റെ ആപിപ്രായം?".

അത് കേട്ട അമ്മായി പറഞ്ഞു. "ഒക്കെ ഏട്ടൻ തീരുമാനിക്കുന്ന പോലെ. എനിക്ക് എപ്പോ നടത്താനും സമ്മതമാണ്".

"എന്നാ നമുക്ക് ഈ വരുന്ന ചിങ്ങത്തിൽ നടത്തിയാലോ ?"

"ആയിക്കോട്ടെ.. ഒക്കെ ഏട്ടൻ തീരുമാനിച്ചോളൂ".

ഇതെല്ലാം കേട്ടുകൊണ്ട് ഞാൻ അച്ഛന്റെ അടുത്തും ശിൽപ്പ അമ്മയുടെ അടുത്തും നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ ഒളികണ്ണാലെ ശിൽപയെ നോക്കി. അവൾ നാണത്തോടെ എന്നെ നോക്കി. അപ്പോഴാണ് അച്ഛൻ അമ്മയോട് പറഞ്ഞത്.

"എന്താ മാലതീ അങ്ങനെ തീരുമാനിക്കുകയല്ലേ ?"

"നിങ്ങൾ എങ്ങനെ വേണമെങ്കിലും തീരുമാനിച്ചോളൂ.. എനിക്ക് എന്റെ മോളെ എത്രയും പെട്ടന്ന് ഇങ്ങു കിട്ടിയാൽ മതി". 'അമ്മ ശിൽപയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

പിന്നെ എന്നോടായി അച്ഛന്റെ ചോദ്യം. "എന്താടാ നിനക്ക് എതിർ ആപിപ്രായം ഒന്നും ഇല്ലല്ലോ?" അത് കേട്ട ഞാൻ ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി പറഞ്ഞു

"ഇല്ല എനിക്ക് സമ്മതമാണ്. പിന്നെ അടുത്ത ചോദ്യം ശിൽപയോടായി "എന്താ മോളെ അങ്ങനെ തീരുമാനിക്കയല്ലേ ?"

അപ്പോൾ അവൾ ഒരു നാണത്തോടെ തല താഴ്ത്തി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു "അമ്മാവൻ പറയുന്നപോലെ. എനിക്ക് സമ്മതമാണ്".

"എന്നാ പിന്നെ ആരോടും പ്രത്യേകിച്ചു ആലോജിക്കാനൊന്നും ഇല്ല.. അപ്പൊ പറഞ്ഞപോലെ വരുന്ന ചിങ്ങമാസത്തിൽ ഇവരുടെ വിവാഹം.. ഇനി അധികമൊന്നും സമയമില്ല.. ഏറി കഴിഞ്ഞാൽ രണ്ട് മാസം".

ഞാൻ ശിൽപയോട് കണ്ണ് കൊണ്ട് മുകളിലത്തെ എന്റെ മുറിയിലോട്ട് വരാൻ പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി. ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ടു നിന്ന എന്റെ കണ്ണുകളിൽ രണ്ട് മൃദുല മായ കൈകൾ വന്നടഞ്ഞു. എന്നിട്ട് പിന്നിൽ നിന്നും ഒരു കമന്റും.

"ആരെയാണ് എന്റെ ഗന്ധർവൻ ജനലിലൂടെ നോക്കുന്നത് ?" അത് കേട്ട ഞാൻ അവളുടെ കൈ അടർത്തി മാറ്റി തിരിഞ്ഞ് നിന്ന് അവളെ കുസൃതി പിടിപ്പിക്കാൻ പറഞ്ഞു.

"ഞാൻ അപ്പുറത്തെ വീട്ടിലെ കൃഷ്ണേട്ടന്റെ മോള് മുറ്റ മടിക്കുന്നത് നോക്കുവായിരുന്നു.. എന്തൊരു അഴകാണ് അവളെ കാണാൻ.. നിന്നെ പോലെ വായാടി ഒന്നുമല്ല അവൾ.. നല്ല അച്ചടക്കവും ഒതുക്കവുമുള്ള കുട്ടിയാണവൾ.. ഈയിടെ ആയിട്ട് അവൾക്കെന്നോട് ഇഷ്ടമുണ്ടോ എന്നൊരു സംശയം.. അവളുടെ നോട്ടത്തിലും ഭാവത്തിലും അങ്ങനെ എനിക്ക് തോന്നി". "

എന്റെ വാക്കുകൾ കേട്ട അവളുടെ ചിരിക്കുന്ന മുഖത്തിന്റെ ഭാവം മാറി. ദേഷ്യത്തോടെ മുഖം വീർപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.

"എന്നാ വിനുവേട്ടൻ അവളെ കെട്ടിക്കോ.. എന്നെ കെട്ടേണ്ട ഞാൻ പോണു".
പോകാൻ തിരിഞ്ഞ അവളെ വലിച്ച് എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു

"അപ്പോഴേക്കും പിണങ്ങിയോ എന്റെ കാന്താരി പെണ്ണ്.. ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ.. നിന്റെ ദേഷ്യം പിടിച്ച മുഖം കാണാൻ നല്ല ബംഗിയാണ്.. നിന്നെയല്ലാതെ ഈ വിനുവേട്ടൻ വേറെ ആരെങ്കിലും സ്നേഹിക്കോ.".

അത് കേട്ട അവൾ വിഷമത്താലെ കണ്ണ് നിറച്ച് കൊണ്ട് എന്നെ നോക്കി പറഞ്ഞു. "ഏട്ടൻ തമാശക്ക് പോലും അങ്ങനെ പറയുന്നത് എനിക്കിഷ്ടമല്ല.. അത് എനിക്ക് സഹിക്കില്ല. എന്റെ ഏട്ടൻ എന്നെ മാത്രം സ്നേഹിച്ചാൽ മതി.. ഏട്ടന്റെ എല്ലാ സ്നേഹവും എനിക്ക് വേണം".

അതും പറഞ്ഞ് ഒരു തേങ്ങലോടെ അവളുടെ മുഖം എന്റെ നെഞ്ചിൽ പൂഴ്ത്തി വെച്ചു. അത് കണ്ട ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു.

"അയ്യേ.. എന്റെ മോള് കരയാണോ.. നീ ഇത്രക്കെ ഒള്ളൂ. എടീ പൊട്ടി കാളീ.. നിന്നെ മറന്ന് ഞാൻ വേറെ ഒരു പെണ്ണിനെ സ്നേഹിക്കോ.. കണ്ണ് തുടച്ചേ. ഇനി നിന്റെ കരഞ്ഞു കലങ്ങിയ കണ്ണ് കണ്ട് അച്ഛനും അമ്മയും അതും ഇതും വിചാരിക്കേണ്ട"..

അവൾ കണ്ണ് തുടച്ച് കൊണ്ട് പരാതി പോലെ പറഞ്ഞു.

"എന്നാലും ഞാൻ ഏട്ടനോട് പിണക്കാ".

"ഇനിയെന്തിനാ പിണക്കം തീർന്നില്ലേ നിന്റെ പരാതി ?".

"എന്നാലും ഏട്ടൻ ബാംഗ്ലൂരിൽ നിന്നും വരുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ.. എന്നാ ഇവിടെ വന്നതിന് ശേഷം എന്നെ ഒന്ന് വിളിക്കാ. അതും ചെയ്തില്ല".

സംഭവം ഞാൻ മറന്നതാ പക്ഷേ അത് ഇവളോട് ഇപ്പൊ പറയാൻ പറ്റില്ല ഇവിടെ ഇപ്പോൾ എന്തെങ്കിലും ഐഡിയ എടുത്താലെ പറ്റൂ. ഞാൻ മനസ്സിൽ പറഞ്ഞു.

"അത് ഞാൻ നിന്നെ ടെസ്റ്റ് ചെയ്തതല്ലേ നിനക്ക് എന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് അറിയാൻ വേണ്ടി.. ഇപ്പൊ എനിക്ക് മനസ്സിലായി നിനക്ക് എന്നോട് ഒരുപാട് സ്നേഹമുണ്ടന്ന്.. അതുകൊണ്ടാണല്ലോ ഞാൻ വിളിക്കാതെ തന്നെ നീ ഓടി വന്നത്"..

"ഏട്ടൻ സോപ്പിടൊന്നും വേണ്ട.. ഏട്ടൻ പറഞ്ഞത് കള്ളമാണെന്ന് എനിക്ക് മനസ്സിലായി.. എന്റെ പരാതി ഞാൻ പിൻ വലിച്ചിരിക്കുന്നു..ഞാൻ പോട്ടെ 'അമ്മ താഴെ തിരക്കുന്നുണ്ടാവും എന്നെ".

"ഹാ.. നീ അങ്ങനെ പോകല്ലേ എനിക്കൊരു ഉമ്മ തന്നിട്ട് പോടീ..

"അയ്യട.. അങ്ങനെ ഇപ്പൊ ഉമ്മ തരുന്നില്ല. അതെല്ലാം വിവാഹം കഴിഞ്ഞിട്ട് തരാം"

"അപ്പൊ ഇതിന്റെ മുന്നേ തന്നതോ. അതൊന്നും ഉമ്മയല്ലേ".

"അതന്നല്ലേ.. അന്ന് അങ്ങനെ ഒരു അബദ്ധം പറ്റിയതാ.. ഞാൻ പോണൂ. അതും പറഞ്ഞ് കോണി പടികൾ അവൾ ഓടിയിറങ്ങി. അവൾ ഓടി പോകുന്നതും നോക്കി ഞാൻ മനസ്സിൽ പറഞ്ഞു.

"ഉമ്മക്കൊക്കെ ഇപ്പൊ എന്താ വില".

നാളുകൾ വീണ്ടും നടന്നു നീങ്ങി. വിവാഹ ദിവസം അടുത്തെത്തി. ആളുകളെയും കുടുംബക്കാരെയും വിവാഹത്തിന് ക്ഷണിച്ചു തുടങ്ങി. ഒരു ദിവസം വിവാഹത്തിന് കുടുംബക്കാരെ ക്ഷണിക്കാൻ വേണ്ടി ശിൽപ്പയും അമ്മയും ഒരു ഓട്ടോയിൽ പോകുമ്പോൾ ഓട്ടോ ഒരു ലോറിയിൽ ഇടിച്ചു ശിൽപ്പയും അമ്മയും ഹോസ്പിറ്റലിൽ ആയത്. ശിൽപയുടെ 'അമ്മ വല്ല്യ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപെട്ടു. പക്ഷെ ശിൽപ ഇടിയുടെ അഖാതത്തിൽ അരക്ക് താഴെ തളർന്നു. അങ്ങനെ നാളും തിയ്യതിയും നിശ്ചയിച്ച വിവാഹം എവിടെയും എത്താതെ നീണ്ടു നീങ്ങി.............

പെട്ടന്നാണ് വിനുവിന് സ്വപ്നത്തിൽ നിന്നും ഉണർത്തികൊണ്ട് നീട്ടിയുള്ള ഒരു ഓണടി കേട്ടത് വിനു നോക്കുമ്പോൾ ഒരു ടിപ്പർ അവന്റെ കാറിന്റെ നേരക്കു ചീറിപ്പാഞ്ഞുവരുന്നു . വിനു ഭയത്താലെ കാറിന്റെ സ്റ്റാറിങ് ഇടത്തോട്ട് തിരിച്ചു ഒരു ഇരമ്പലോടെ കാർ സൈഡിൽ ചവിട്ടി നിർത്തി. ടിപ്പർ ഒരു ഇരമ്പലോടെ വലത്തോട്ട് വെട്ടിച്ച് ചവിട്ടി നിർത്തി.ടിപ്പർ ഡ്രൈവർ വിനുവിന് നേരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

"എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ.. രാവിലെ തന്നെ ചാവാൻ ഇറങ്ങിയതാ.. അതേ മാഷെ ഇതിന്റെ അടിയിൽ പെട്ടാലുണ്ടല്ലോ വാതിലിന്റെ ഇടയിൽ പെട്ട പല്ലിയെ പോലെയാകും താൻ.. വടിച്ചെടുക്കേണ്
ടി വരുംപിന്നെ.. രാവിലെതന്നെ ഇറങ്ങി കൊള്ളും മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് ടൈയ്യും കേട്ടുകൊണ്ട്". പിന്നെയും അയാൾ എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് വണ്ടിയെടുത്ത് പോയി. ഞാൻ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് സ്റ്റാറിങ്ങിൽ തലവച്ച് കിടന്നു. ഹാർട്ട് പേടിച്ച് പെട പെടാണ് പിടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് പേടിപ്പിച്ച് കൊണ്ട് വിനുവിന്റെ മൊബൈൽ ശബ്ദിച്ചത്. ഞാൻ നോക്കുമ്പോൾ ശിൽപയായിരുന്നു. ഞാൻ മുഖത്തെ ഭയം
 ശബ്ദത്തിൽ കാണിക്കാതെ അവളോട് ചോദിച്ചു

"എന്താ മോളെ ?"

"വിനുവേട്ടൻ ഓഫീസിലാണോ ?"

"അല്ല ഓഫീസിലോട്ട് പോകുന്ന വഴിയാണ് എന്താ ?"

"വിനുവേട്ടൻ ഓഫീസിൽ നിന്നും തിരിച്ച് വരുമ്പോൾ ഇത് വഴി വരുമോ?".

"വരാം. എന്താ വല്ല പ്രശ്നവുമുണ്ടൊ ?"

"ഇല്ല പ്രശ്നം ഒന്നുമില്ല ഒന്ന് കാണാനാണ്.
 എനിക്കൊണ് സംസാരിക്കണം".

"Ok ഞാൻ ഇപ്പൊ തന്നെ വരാം"

"വേണ്ട വൈകുന്നേരം വന്നാൽ മതി"

"കുഴപ്പല്യാ ഞാൻ ഇപ്പൊ തന്നെ വരാം"

"ശെരി".

ഞാൻ അമ്മായിടെ വീട്ടിൽ എത്തിയപ്പോൾ കാറിന്റെ ശബ്ദം കേട്ട് അമ്മായി ഉമ്മറത്തേക്ക് വന്നു. എന്നെ കണ്ടതും അമ്മായി ചോദിച്ചു .

"ഇന്നെന്താ വിനൂ. ഓഫീസിൽ പോയില്ലേ ?".

"പോകുന്ന വഴിയാണ്.. അപ്പോഴാണ് ശിൽപ വിളിച്ചത്.. അപ്പൊ അവളെ ഒന്ന് കണ്ടിട്ട് പോകാമെന്ന് വച്ചു".

ഞങ്ങളുടെ സംസാരം കേട്ടിട്ടാവും ശിൽപ്പ അകത്ത് നിന്നും വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.

"ആരാ അമ്മേ വന്നത് വിനുവേട്ടനാണോ എന്ന്".

അത് കേട്ട ഞാൻ അകത്തേക്ക് നടന്നു ഞാൻ അകത്ത് ചെന്നപ്പോൾ അവൾ ജനലിനോട് ചേർത്തിട്ടിരിക്കുന്ന കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും അവൾ കൈ കുത്തി എണീക്കുന്നപോലെ കാണിച്ചു. അത് കണ്ട എന്റെ നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തിരുണ് അവളുടെ ത!ലയിൽ തലോടികൊണ്ട് ചോദിച്ചു.

"നിനക്ക് സുഖല്ലേ ?"

അത് കേട്ട അവൾ അവളുടെ കാലിലേക്ക് നോക്കി. എന്നെ നോക്കി പറഞ്ഞു.
"സുഖം"

അത് കണ്ട എന്റെ കണ്ണ് നിറഞ്ഞു അപ്പോഴാണ് പിറകിൽ നിന്നും അമ്മായി പറഞ്ഞത്"

"അവിടെ മോന്റെ വിവാഹ കാര്യത്തിൽ ആലോചനകൾ നടക്കുന്നുണ്ടന്ന് കേട്ടു" അത് കേട്ട ഞാൻ വിഷമത്തോടെ അമ്മായിയെ നോക്കി ചോദിച്ചു.

"അമ്മായി എന്നെ പരിഹസിച്ചതാണോ. എനിക്കതിന് പറ്റുമോ.. ഞാൻ അതിന് സമ്മതിക്കും എന്ന് അമ്മായിക്ക് തോന്നുന്നുണ്ടോ ?".

"മോൻ സമ്മതിക്കണം.. അവര് പറയുന്നതിലും കാര്യമില്ലേ.. മോൻ എത്ര കാലംന്ന് വെച്ചാ ഇവൾക്കും വേണ്ടി കാത്തിരിക്കാ.. എന്റെ മോൾക്ക് മോനെ കിട്ടാൻ ഭാഗ്യം ഇല്ലായിരിക്കും.. മോൻ പാവമാണ് ഏട്ടനും ചേച്ചിയും പാവമാണ്.. എന്ത് ചെയ്യാം എന്റെ മോൾക്ക് ദൈവം ഇങ്ങനെ ഒരു വിധി കൊടുത്തില്ലേ". അതും പറഞ്ഞ് അമ്മായി സാരിതുമ്പ് കൊണ്ട് കണ്ണീർ തുടച്ചു.

"ഇല്ലമ്മായി ഞാൻ ഒരു വിവാഹം കഴിക്കുന്നങ്കിൽ അത് ഇവളെ ആയിരിക്കും.. ഇവളല്ലാതെ എന്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണുണ്ടാവില്ല".

അത് കേട്ട ശിൽപ്പയുടെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു. അവൾ അമ്മായിയോട് ചായ എടുക്കാൻ പറഞ്ഞു. അമ്മായി അടുക്കളയിലോട്ട് പോയപ്പോൾ ഞാൻ അവളോട് ചോദിച്ചു.

"നീ എന്തിനാ കാണണമെന്ന് പറഞ്ഞത്".

അവൾ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു. "വിനുവേട്ടൻ എന്നെ മറക്കണം.. എന്നിട്ട് അച്ഛനും അമ്മയും പറയുന്ന വിവാഹത്തിന് സമ്മതിക്കണം.. എന്നോട് സ്നേഹമുണ്ടങ്കിൽ.. ഏട്ടൻ ഞാൻ പറഞ്ഞത് അനുസരിക്കണം.. ഏട്ടന്റെ ജീവിതം ഞാൻ കാരണം ഇങ്ങനെ നരകിക്കുന്നത് കാണാൻ എനിക്ക് വയ്യ"

"ഇല്ല എനിക്ക് വേണം നിന്നെ.. എന്റെ മോള് അങ്ങനെ പറയരുത്.. നിനക്ക് തോന്നുന്നുണ്ടോ എനിക്ക് അതിന് സാധിക്കുമെന്ന് ?".

"സാധിക്കണം.. ഏട്ടൻ ആഗ്രഹിക്കുന്ന ഒരു ജീവിതം പാതി ചത്ത എനിക്ക് ഏട്ടന് തരാൻ സാധിക്കില്ല.. ഏട്ടന് ഒരു കുഞ്ഞിനെ തരാൻ പോലും ചിലപ്പോ എനിക്ക് പറ്റിയെന്ന് വരില്ല .. ആ എന്നെ ഏട്ടന് വേണോ".

അത് കേട്ട എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ഞാൻ അവളുടെ നേരെ ദേഷ്യത്തോടെ നോക്കി പറഞ്ഞു.

"നീ തന്നെ എപ്പോഴും എന്തിനാ ഇതിങ്ങനെ ആവർത്തിച്ചു പറയുന്നത്.. പാതി ചത്തൂവെന്ന്.. എനിക്ക് നിന്നെ ഇങ്ങനെ കിട്ടിയാൽ മതി.. ഞാൻ നോക്കിക്കോളാം നിന്നെ.. എനിക്ക് നീ മാത്രം മതി.. അല്ലങ്കിൽ നീ എന്നോട് പറയണം.. നീ എന്നെ സ്നേഹിച്ചിട്ടില്ലാ എന്ന്.. എന്റെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചില്ല എന്ന്.. ഞാൻ സന്തോഷമായി ജീവിക്കണം എന്നാണ് നീ ആഗ്രഹിക്കുന്നങ്കിൽ നീ എന്റെ കൂടെ വേണം.. അതിന് എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കാം".

"എനിക്ക് വിനുവേട്ടനെ ജീവനാണ്. പക്ഷെ ഞാൻ പറയുന്നത്".

"നീ ഇനി ഒന്നും പറയണ്ടാ ഞാൻ പോണു.. ഇത് പറയാനാണോ നീ എന്നെ വിളിച്ചു വരുത്തിയത്.. ഒന്ന് ഞാൻ പറയാം. ഞാൻ ഒരു കുടുംബമായി ജീവിക്കുന്നുണ്ടങ്കിൽ എന്റെ കൂടെ നീയും ഉണ്ടാവും. നീ എന്റെ കൂടെ ഇല്ലാത്ത ഒരു ജീവിതം എനിക്കുണ്ടാവില് സത്യം" അതും പറഞ്ഞു ഞാൻ മുറിയിൽ നിന്നും ഇറങ്ങി പൊന്നു.

അപ്പോൾ അകത്തുനിന്ന് തേങ്ങി പിടിച്ച അവളുടെ കരച്ചിൽ ഞാൻ കേട്ടു. ഞാൻ പോകാൻ മുറ്റത്തേക്ക് ഇറങ്ങിയപോഴാണ് അച്ഛന്റെ കാർ അങ്ങോട്ട് വന്നത്. കൂടെ അമ്മയും ഉണ്ടായിരുന്നു. എന്നെ കണ്ടതും അച്ഛൻ പറഞ്ഞു.

"നീ ഓഫീസിൽ പോകാതെ നേരെ ഇങ്ങോട്ടാണോ പോന്നത് ?"

"അത് ഞാൻ ശിൽപയെ ഒന്ന് കാണാൻ".

"ആ നീയും ഇവിടെ ഉണ്ടായത് നന്നായി അകത്തോട്ട് വാ ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്".
 അപ്പോഴാണ് അമ്മായി അങ്ങോട്ട് വന്നത് അമ്മായിയെ കണ്ടതും അച്ഛൻ ചോദിച്ചു
!!

"മോളവിടെ ശാരദേ"

അവൾ മുറിയിലുണ്ട്. അങ്ങോട്ട് പോകാം. വാ ചേച്ചി". അമ്മായി അമ്മയുടെ കൈ പിടിച്ചു പറഞ്ഞു ഞങ്ങൾ നേരെ ശിൽപ്പയുടെ അടുത്തേക്ക് ചെന്നു. അച്ഛനെയും അമ്മയെയും കണ്ടതും അവൾ എണീക്കാൻ ശ്രമിച്ചു. അത് കണ്ട 'അമ്മ അവളുടെ അടുത്ത് ചെന്ന് അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.

"എന്റെ മോൾക്ക് സുഖമാണോ".. അത് ചോദിക്കുമ്പോൾ അമ്മയുടെ കണ്ണല്ലാം നിറഞ്ഞിരുന്നു.

"സുഖം.. അമ്മായിക്ക് സുഖല്ലേ" എന്നിട്ട് അച്ഛനെ നോക്കി ചോദിച്ചു. "അച്ഛാ..അച്ഛന് സുഖല്ലേ".

"സുഖം. പിന്നെ ശാരദേ ഞങ്ങൾ വന്നത് ഇവരുടെ വിവാഹ കാര്യത്തെ പറ്റി പറയാനാണ്.. നമുക്കത് പെട്ടന്ന് നടത്തണം" അച്ഛന്റെ വാക്കുകൾ കേട്ട ഞാനും ശിൽപ്പയും ഞെട്ടി കാരണം ഇന്ന് രാവിലെയും കൂടി ഇതിനെ പറ്റി വീട്ടിൽ ഒരു വഴക്കുണ്ടായതാണ്. ഞങ്ങളുടെ ഞെട്ടൽ കണ്ട 'അമ്മ പറഞ്ഞു.

"നീ ഞെട്ടൊന്നും വേണ്ട .. എനിക്ക് എന്റെ മോളെ തന്നെ മതി ഞാൻ നോക്കിക്കൊള്ളാം ഇവളെ.. എന്നിട്ട് എന്റെ അടുത്ത് വന്ന് എന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു..

 "ഞങ്ങൾക്ക് നിന്റെ സന്തോഷമാണ് വലുത്.. നീ ഇന്ന് രാവിലെ അവിടുന്ന് കരഞ്ഞ് ഇറങ്ങി പൊന്നപ്പോൾ ഞങ്ങളുടെ മനസ്സാണ് പിടഞ്ഞത്.. എന്റെ മോനെ 'അമ്മ ഒരു പാട് വേദനിപ്പിച്ചു.. ഇനി ഒരിക്കലും 'അമ്മ മോനെ വേദനിപ്പിക്കില്ല..

ശാരദേ നമ്മുക്ക് ഇവരുടെ വിവാഹം ഉടൻ തന്നെ നടത്തണം.. അമ്മയുടെ വാക്കുകൾ എന്റെ കണ്ണും മനസ്സും നിറച്ചു. ശിൽപ്പ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു.. അത് കണ്ട അമ്മായി കരഞ്ഞു കൊണ്ട് അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു പറഞ്ഞു

. "എന്റെ ഏട്ടന്റെ മനസ്സ് വലിയ മനസ്സാ.. എന്റെ മോളെ കൈ വിട്ടില്ലല്ലോ അത് മതി എനിക്ക്". അത് കേട്ട അച്ഛൻ അമ്മായിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

 "എനിക്കങ്ങനെ ഒഴിവാക്കാൻ പറ്റുമോ നിന്നെ.. നീ എന്റെ കൂടപിറപ്പല്ലേ.. എന്റെ മോളല്ലേ ഇവൾ.. നമ്മുക്ക് ഇവരുടെ വിവാഹം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ നടത്താം എന്താ. സന്തോഷായോ നിനക്ക്..

 "ഊം..". അമ്മായി കവിളിലോട്ട് ഒളിച്ചിടങ്ങിയ കണ്ണീർ തുടച്ച് കൊണ്ട് മൂളി. എന്നിട്ട് അച്ഛൻ എന്നെയും ചേർത്ത് പിടിച് ശിൽപയുടെ അടുത്ത് ചെന്ന് ശിൽപയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

 "നിങ്ങൾ ഒന്നിക്കണംന്ന് ദൈവ നിശ്ചയമാണ്.. അച്ഛനുണ്ടാവും എന്നും നിങ്ങളുടെ കൂടെ പോരെ".
 അച്ഛന്റെ വാക്കുകൾ എനിക്കും ശിൽപ്പക്കും ഒരു ധൈര്യം നൽകി. അവൾ കരഞ്ഞു കലങ്ങിയ കണ്ണുമായി അച്ഛന്റെ മാറിൽ ചേർന്ന് ഇരുന്നു.

 അങ്ങനെ മറ്റൊരു ചിങ്ങ മാസത്തിലേക്ക് വീണ്ടും ഞങ്ങളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. വിവാഹത്തിന് ഞങ്ങളുടെ മനസ്സും ശരീരവും ഒരുങ്ങി. വിവാഹത്തിന് പന്തലും മണ്ഡപവും ഒരുങ്ങി സദ്യ വട്ടത്തിനുള്ള പച്ചക്കറിയും സാധനങ്ങളും എല്ലാം എത്തി. നാളെ വിവാഹം.............

നാഥസ്വാരത്തിന്റെ ഈണത്തിലും കൊട്ടിമേളത്തിന്റെ താളത്തിലും തന്ത്രിയുടെ മന്ത്രത്തിലും ഞാൻ മണ്ഡബത്തിന്റെ ചുറ്റും കൂടിയിരിക്കുന്ന ആളുകളെയും ഭാഗവാനെയും സാക്ഷി നിർത്തി ശിൽപയുടെ കഴുത്തിൽ താലി കെട്ടി. ചുറ്റും കൂടിയിരിക്കുന്ന ആളുകൾ അനുഗ്രഹിച്ചു കൊണ്ട് കുരവയും പുഷ്പാർച്ചനയും ഞങ്ങളുടെ മേൽ ചൊരിഞ്ഞു. അവസാനം മണ്ഡപം മൂന്ന് വട്ടം വധുവിന്റെ കയ്യും പിടിച്ച് വലം വെക്കാൻ തന്ത്രി പറഞ്ഞു. അത് കേട്ട ശിൽപ്പ വിഷമത്തോടെ എന്നെ നോക്കി. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അത് കണ്ട എനിക്കും അവിടെ കൂടി നിന്ന എല്ലാവർക്കും വിഷമമായി.

അപ്പോഴാണ് പരദൂഷണം അമ്മാവൻ വിളിച്ചു പറഞ്ഞത്. "ഞാൻ അപ്പഴേ പറഞ്ഞതാ ഇവനോട് എണീക്കാൻ വയ്യാത്ത ഈ സാധനത്തിനെ വിവാഹം കഴിക്കണ്ടാ എന്ന്. അത് കേട്ട എനിക്ക് അയാളെ കൊല്ലാനാണ് തോന്നിയത് ഞാൻ അയാളെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്ന് നോക്കി. അവിടെ കൂടി നിന്ന എല്ലാവരുടെയും കണ്ണ് അയാളുടെ നേരെയായി. സംഭവം കയ്യിൽ നിന്നും പോയി എന്ന് മനസ്സിലായ അയാള് പതുക്കെ അവിടെ നിന്നും വലിഞ്ഞു. ഞാൻ ശിൽപയെ വിഷമത്തോടെ നോക്കി അവൾ കരഞ്ഞു കൊണ്ട് എന്നെ നോക്കി. അവസാനം ഞാൻ അവളെ എന്റെ രണ്ട് കൈ കൊണ്ടും കോരിയെടുത്ത് മണ്ഡപം മൂന്ന് വട്ടം വലം വെച്ചു. അവൾ അപ്പോൾ എന്റെ കയ്യിൽ കിടന്ന് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അവൾ എന്റെ തോളിലൂടെ കയ്യിട്ട് എന്റെ നെഞ്ചിൽ അമർന്ന് കിടന്നു. അത് കണ്ട് അവിടെ കൂടിയിരുന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു. വിവാഹം ഒരു ഒഴുക്കിൽ അങ്ങനെ പോയികൊണ്ടിരുന്നു.

ഞാൻ സദ്യവട്ടം നടക്കുന്ന അങ്ങോട്ട് പോയപ്പോൾ നമ്മുടെ പരദൂഷണം അമ്മാവൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അമ്മാവന്റെ അടുത്ത് ചെന്ന് പുഞ്ചിരിയാലെ പറഞ്ഞു.

 "അമ്മാവാ അമ്മാവൻ ഇവിടെ നിൽക്കാണോ ഞാൻ അമ്മാവനെ എവിടെയെല്ലാം തിരക്കിയന്നറിയോ.. അമ്മാവൻ വന്നേ ഒരു കാര്യം പറയാനുണ്ട്..

"എന്താടാ നിനക്ക് എന്നോട് പെട്ടന്നൊരു സ്നേഹം?".

"എനിക്ക് എന്റെ അമ്മാവനെ സ്നേഹിക്കാൻ ഇനി കാലവും സമയവും എല്ലാം നോക്കണോ.. അമ്മാവൻ വന്നേ അമ്മാവന് ഞാൻ ഒരു സാധനം എടുത്ത് വെച്ചിട്ടുണ്ട്.. അത് തരാനാണ് അമ്മാവനെ തിരക്കിയത്.. അല്ലാതെ വേറെ ഒന്നിനും അല്ല".

അത് കേട്ട അമ്മാവന്റെ മുഖം ഒന്ന് പ്രസാദിച്ചു. അമ്മാവൻ എന്താണ് സാധനം എന്ന് ചോദിച്ചു .അപ്പോൾ ഞാൻ പറഞ്ഞു അതൊക്കെയുണ്ട് അമ്മാവൻ വാ എന്ന്. ഞാൻ അമ്മാവനേയും കൂട്ടി കലവറയുടെ പിന്നാം പുറത്ത് ആളൊഴിഞ്ഞ ഒരു മൂലയിലോട്ട് പോയി നിന്നു. അപ്പോൾ അമ്മാവൻ പറഞ്ഞു

"എന്താന്ന് വെച്ചാ പെട്ടന്ന് താ.. ആളുകളാരെങ്കിലും വരുന്നതിന് മുമ്പ്". അത് കേട്ട ഞാൻ ഒരു ചെറു പുഞ്ചിരിയോടെയും വിനയത്തോടെയും പറഞ്ഞു.

"അമ്മാവൻ ഈ വിവാഹം നടത്താൻ ഒരുപാട് ബുദ്ധിമുട്ടിയെന്ന് എനിക്കറിയാം. അപ്പൊ ഞാൻ അമ്മാവന് എന്തെങ്കിലും തരണ്ടേ. അതിനാണ് അമ്മാവനെ ഇവിടെ കൊണ്ട് വന്നത് . അത് കേട്ടതും അമ്മാവന്റെ മുഖം ഒന്നുകൂടി പ്രസാദിച്ചു.

എന്നിട്ട് അമ്മാവൻ പറഞ്ഞു. "അതൊന്നും സാരമില്ല അതെല്ലാം എന്റെ കടമയല്ലേ.. നീ എന്താ കൊണ്ട് വന്നതെന്ന് വെച്ചാ പെട്ടന്ന് താ".

"എന്നാ തരാം അല്ലെ.. അത് വരെ പുഞ്ചിരിച്ചിരുന്ന എന്റെ മുഖത്തിന്റെ ഭാവം മാറി ശൗര്യത്തിന്റെ ഭാവം വന്നു.. എന്നിട്ട് അമ്മാവന്റെ നേരെ ദേഷ്യത്തോടെ പല്ലുരുമ്മി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു..

"ഒരു പാവം പെണ്കുട്ടിയെ അവളുടെ കുറവുകൾ ചൂണ്ടി കാട്ടി നാലാളുടെ മുന്നിൽ കരയിച്ചപ്പോൾ നിനക്കങ് സുഖിച്ചു അല്ലേടാ അമ്മാവാ"... എന്ന് പറഞ്ഞു കൊണ്ട് താടിരോമം കൊണ്ട് നിറഞ്ഞ അയാളുടെ മുഖത്ത് ശക്തിയായി എന്റെ കരങ്ങൾ പതിഞ്ഞു അടികിട്ടിയതും അയാൾ പുറകോട്ട് വീഴാൻ പോയി ഞാൻ അയാളുടെ ഷർട്ടിൽ പിടിച്ചു ഉയർത്തിക്കൊണ്ട് പറഞ്ഞു. ..

"ഇനി മേലിൽ നീ ഒരാളുടെയും ജീവിതത്തിൽ കയറി തലയിടരുത്.. അതിനാണ് ഞാൻ ഇത് തന്നത്.. ഞാൻ കുറേ കാലമായി ഇത് നിങ്ങൾക്ക് ഓങ്ങി വച്ചിട്ട്.. ഒരു മണിക്കൂർ മുന്നേ നിങ്ങൾക്ക് ഞാനിത് തന്നിരുന്നങ്കിൽ നിങ്ങൾക്ക് എന്നോട് ചോദിക്കാൻ ഒരു ചോദ്യമുണ്ടായിരുന്നു.. അവളെ പറഞ്ഞാൽ നിനക്കിത്ര പൊള്ളാൻ എന്തിരിക്കുന്നു അവൾ നിന്റെ ആരെങ്കിലും ആണോ എന്ന്.. എന്നാൽ ഇപ്പൊ ആ ചോദ്യത്തിന് ഒരു ഉത്തര മുണ്ട്.. അവൾ ഇപ്പൊ എന്റെ ഭാര്യയാണ്.. ഭാര്യയെ വേറെ ഒരുത്തൻ നാലാളുടെ മുന്നിൽ നാണം കെടുത്തിയാൽ അയാളെ ശിക്ഷിക്കാനുള്ള അധികാരം ഭർത്താവിനുണ്ട് മനസ്സിലായോ..പിന്നെ ഇവിടെ നടന്ന ഈ കാര്യം ഇനി വേറെ ആരോടും പറയണ്ടാ.. പറഞ്ഞാൽ നിങ്ങൾക്ക് തന്നെയാ നാണക്കേട്. എന്നിട്ട് ഞാൻ അമ്മാവന്റെ അടിക്കിട്ടിയ ബാകത്തെ താടി രോമത്തിൽ പിടിച്ചു പറഞ്ഞു അമ്മാവന് നല്ല തിക്കുള്ള താടി ഉള്ളത് കൊണ്ട് അടിയുടെ പാട് അറിയില്ല.. എന്നാ നമുക്ക് സദ്യ വിളമ്പുന്ന സ്ഥലത്തോട്ട് പോയാലോ.. വാ പോകാം ഞാൻ അമ്മാവന്റെ തോളിൽ കയ്യിട്ട് ഒരു മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ സദ്യ വിളമ്പുന്ന സ്ഥലത്തോട്ട് നടന്നു. അപ്പോൾ അമ്മാവൻ അടിക്കിട്ടിയ കവിളും തടവി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അത് വഴി വന്ന അച്ഛൻ ഞങ്ങളെ കണ്ടത്. ഞങ്ങളെ കണ്ടതും അച്ഛൻ ചോദിച്ചു.

 "നീ ഇവിടേക്കാടാ അമ്മാവനേയും കൂട്ടി പോയത് ഈ സമയത്ത് ?". "അത് കേട്ട ഞാൻ അച്ഛനോട് പറഞ്ഞു .

"അത് അച്ഛാ അമ്മാവൻ ചോദിക്കുവായിരുന്നു പായസം ഊണ് വിളമ്പുമ്പോൾ ഒപ്പം വിളമ്പണോ അതോ ഊണ് കഴിച്ചു കഴിയാറാകുമ്പോൾ വിളമ്പിയാൽ മതിയോ എന്ന്. അപ്പൊ ഞാൻ അമ്മാവനോട് പറഞ്ഞു ഊണിന്റെ ഒപ്പം വിളമ്പാൻ.. അതല്ലേ ശരി.. അങ്ങനെ പോരെ അച്ഛാ ?"..

"ആ അങ്ങനെ മതി.. നിങ്ങൾ അങ്ങോട്ട് ചെല്ലൂ പെട്ടന്ന്.. അതും പറഞ്ഞ് ഇവിടെ നടന്ന കാര്യം ഒന്നും അറിയാതെ അച്ഛൻ പോയി. "അമ്മാവാ അച്ഛൻ പറഞ്ഞത് കേട്ടില്ലേ അങ്ങനെ മതിയെന്ന്.. എന്നാ അമ്മാവൻ ഒരു കാര്യം ചെയ്യൂ.. പോയി പായസം വിളമ്പിക്കോളൂ"..

ഞാൻ അമ്മാവനോട് പറഞ്ഞു എന്നിട്ട് മനസ്സിൽ ഊറി ചിരിച്ചു കൊണ്ട് ഞാൻ ഉമ്മറത്തേക്ക് പോയി.. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അമ്മാവൻ അടിക്കിട്ടിയ മുഖവും തടവി വിളറിയ മുഖത്താലെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് മനസ്സിൽ ഒരു തൃപ്തി തോന്നി.

വിവാഹത്തിന്റെ ആരവങ്ങളല്ലാം കഴിഞ്ഞു എല്ലാവരും പോയി കഴിഞ്ഞു. രാത്രി അമ്മയും അമ്മായിയും വീൽ ചെയറിൽ ശിൽപയെ എന്റെ റൂമിൽ കൊണ്ടന്നാക്കി..

ശിൽപയുടെ തലയിൽ തലോടി കൊണ്ട് 'അമ്മ പറഞ്ഞു.

"എന്നാൽ മക്കൾ കിടന്നോ. ഈശ്വരാ എന്റെ മക്കളെ കാത്തോളണേ". എന്ന് പ്രാർത്തിച്ചുകൊണ്ട് അമ്മയും അമ്മായിയും പോയി.

വാതിൽ കുറ്റിയിട്ട് കട്ടിലിൽ വന്നിരുന്ന്. ഞാൻ അവളെത്തന്നെ കുറച്ച് നേരം നോക്കിയിരുന്നു. അത് കണ്ട അവൾ ചോദിച്ചു

"ഏട്ടൻ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ"

"നിന്നെ ഈ വേഷത്തിൽ എന്റെ മുന്നിൽ കാണാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടന്നറിയോ.. എന്നാൽ നമുക്ക് കിടന്നാലോ.. എന്റെ ആ ചോദ്യത്തിന് അവളുടെ മുഖത്ത് വിഷമത്തിന്റെ നിഴൽ വീണു അത് കണ്ട ഞാൻ ചോദിച്ചു.

"എന്ത് പറ്റി മുഖത്തൊരു വിഷമം?"

 "എനിക്ക് ഡ്രസ്സ് മാറ്റണം".

 "ഓ.. അതാണോ ഞാൻ മാറ്റിത്തരാം.

"വേണ്ട എനിക്ക് നാണാവും"

 "നാണിക്കാൻ എന്തിരിക്കുന്നു. ഇനി ഞാൻ തന്നെയാ നിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്..അത് കൊണ്ട് എന്റെ മോള് അവിടെ അടങ്ങിയിരി. ഞാൻ മാറ്റി തരാം"

"ഞാൻ അവളെ വീൽ ചെയറിൽ നിന്നും രണ്ട് കൈ കൊണ്ടും കോരിയെടുത്ത്. ബെഡിൽ കിടത്തി അലമാരയിൽ നിന്നും ഒരു നൈറ്റി എടുത്ത് അവളുടെ ദേഹത്ത് അണിയിച്ചു. അപ്പോൾ അവൾ നിറഞ്ഞ കണ്ണാലെ എന്നെ തന്നെ നോക്കുകയായിരുന്നു. അത് കണ്ട ഞാൻ കണ്ണീര് തുടച്ചു കൊണ്ട് അവളോട് ചോദിച്ചു.

"എന്തിനാ എന്റെ മോളുടെ കണ്ണ് നിറഞ്ഞേ".

"ഒന്നുംല്ല ഏട്ടന്റെ സ്നേഹം കണ്ടപ്പോൾ അറിയാതെ നിറഞ്ഞതാ..ഇനി എന്നും ആരാ എന്റെ തുണിയെല്ലാം മാറി തരാ?".

"ഞാൻ തന്നെ.. രാവിലെ എണീറ്റ് എന്റെ മോളെ കുളിപ്പിച്ച് നെറ്റിയിൽ സിന്ദൂരം അണിയിച്ച്.. ഡ്രസ്സല്ലാം മാറ്റി നല്ല സുന്ദരി കുട്ടി ആക്കിയിട്ടെ ഏട്ടൻ ഇനി എന്നും ഓഫീസിൽ പോകൂ.. മതിയോ . "ഊം... "

എന്നാ നമുക്ക് കിടക്കാം" ലൈറ്റണക്കാണ്. ഇനിയും സംസാരിച്ചിരുന്നാൽ. നമ്മുടെ ഫസ്റ്റ് നൈറ്റ് നാളെയാകും................................................................
........ "എന്നാ വായനക്കാരായ. പ്രേക്ഷകരോട് ഒരു ഗുഡ് നൈറ്റ്. പറഞ്ഞേ. മലയാളത്തിൽ തന്നെ പറഞ്ഞേക്ക്. പ്രേക്ഷകരായ നിങ്ങൾക്കെല്ലാവർക്കും. ഞങ്ങളുടെ രണ്ടാളുടെയും വക . ഒരു നല്ല ശുഭരാത്രി നേരുന്നു..

രചന #Faisal_Babu_Nashva


No comments