Popular Posts

തവള കണ്ണി

തവള കണ്ണീ എന്ന ഇരട്ട പേര് ആരു വിളിച്ചാലും കൊഞ്ഞനം കുത്തി കാണിക്കുന്ന"തവള കണ്ണി എന്ന ഇരട്ടപേര് ആരു
വിളിച്ചാലും
കൊഞ്ഞനം കുത്തി അറിയാവുന്ന തെറി
വിളിക്കുന്നവൾ
ഒരിക്കൽ ഞാനും ആ പേര്
വിളിച്ചപ്പോൾ
അവൾ തെറി വിളിച്ചില്ല പകരം കണ്ണ്
നിറച്ചു ... ആ അവൾ ..
ആദ്യമായി മുഴു പാവാട ഉടുത്ത നാൾ ഓടി
കിതച്ചു എന്റെ മുന്നിൽ വന്നു നിന്ന്
എനിക്ക് ചേർച്ച ഉണ്ടോന്നു
ചോദിച്ചവൾ ....
ഞാൻ പരിക്ഷകളിൽ ജയിക്കുമ്പോൾ
കാണുന്ന കൽവിളക്കിൽ എല്ലാം
തിരി തെളിച്ചവൾ ....
കഥ കളി കാണാൻ പോയിട്ട് കണ്ണിൽ
കണ്ണിൽ ന്നോക്കിയിരുന്ന്
നേരം വെളുപ്പിക്കുവാൻ കൂടെ
ഉണ്ടായിരുന്ന കൂട്ടുകാരി ....
കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന്
വരുത്തി ഇടവപാതി പെയ്യുന്ന
നാട്ടുവഴിയിലൂടെ തിരിഞ്ഞു
നോക്കാതെ ഓടി പോയവൾ..
അവളാണ് മക്കളെ മറ്റൊരുത്തന്റെ
നിഴലായ് പോവുന്നത്.!

No comments