അച്ഛമ്മ
അച്ഛമ്മ
.......... …
വെള്ളമുണ്ടും ബ്ലൗസ്ഉം ഇട്ടു കാലൊക്കെ നീട്ടിവെച്ചു ഭസ്മക്കുറി തൊട്ടു സന്ധ്യക്ക് ഉച്ചത്തിൽ രാമനാമം ജപിക്കുന്ന സുന്ദരി …
‘’ ഡിയെ... നീ ആ കോഴിക്കൂട് അടച്ചോ എന്നു അമ്മയോട് ചോദിക്കുന്ന കുറുമ്പത്തി …
കൊച്ചുമക്കളെ കൂടെ ഇരുത്തി കഥകളും സംശയങ്ങളും ഒക്കെ പറഞ്ഞു തന്ന encyclopaedia..
മഴയത്തു ഇടിവെട്ടുമ്പോ ഞങ്ങളെ മാറോടു ചേർത്തു ഉച്ചത്തിൽ ‘അർജുനൻ പാർത്ഥൻ ’ ചൊല്ലുന്ന രക്ഷക .
കുസൃതി കാട്ടുമ്പോ അച്ഛന്റെ വടി തടയാൻ ധൈര്യപ്പെടുന്ന ജാൻസിറാണി !
അപ്പൂപ്പന്റെ വലംകൈ..
കുഞ്ഞുമ്മ തന്നു നിറകണ്ണുകളോടെ യാത്ര ആക്കുന്ന സ്നേഹക്കൂട് ..
നാലുമണിപ്പലഹാരങ്ങൾ ഉണ്ടാക്കി കാത്തിരിക്കുന്ന കൂട്ടുകാരി..
വലിയ തറവാടിന്റെ അടിത്തറയായ സ്ത്രീ .
ഇനിയും എല്ലാം ആയിരുന്നു നീ ..
അവസാനം വെള്ളചിറകുകൾ വെച്ചു മാലാഖയായി മനസ്സില്ലാമനസ്സോടെ ആകാശത്തേക്ക് പറന്നുപോയ ഭൂമിയോളം വലിയ എന്റെ സ്വത്ത് .. :-(
ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ നഷ്ടം..
No comments