എന്റെ പ്രണയം
എനിക്കവനെ ഇഷ്ടമാണെന്നു വീട്ടിലറിഞ്ഞതു മുതൽ പുകിൽ തുടങ്ങി....,
അച്ഛനും അമ്മയും ചത്താലും ഇതിനു സമ്മതിക്കില്ലാ എന്നായി....,
അതിനൊരു കാരണവുമുണ്ട്..,
മുൻപ് ഇതേ പ്രശ്നം ചേച്ചിയുടെ കാര്യത്തിൽ വന്നപ്പോൾ അന്ന് ഞാനടക്കം എല്ലാവരും ചേർന്നതിനെ എതിർത്തു തോൽപ്പിച്ചതാണ്....,
ചേച്ചിയാണേൽ ഇന്നു സുഖമായി ജീവിക്കുന്നുണ്ട്.....,
അതു കൊണ്ട് തന്നെ എന്റെ കാര്യമാണു പരുങ്ങലിലായത്...,
വീട്ടുക്കാർ സമ്മതിക്കില്ല എന്നറിയാമായിരുന്നിട്ടും ഞാനവനെ സ്നേഹിച്ചു പോയി....,
ചിലരങ്ങിനെയാണു നമ്മൾ എത്ര അകറ്റി നിർത്തിയാലും ഒരു നാൾ നമ്മുടെ അനുവാദത്തിനു പോലും കാത്തു നിൽക്കാതെ നമ്മുടെ ഹൃദയം തുറന്നവർ കയറി വരും....."
ചേച്ചിയുടെ അന്നത്തെ വിഷമം ഇന്നാണെനിക്കു മനസ്സിലാവുന്നത്....,
ചേച്ചി എത്രമാത്രം വിഷമിച്ചിട്ടുണ്ടാവും അന്ന് അതു കൊണ്ടു തന്നെ ചേച്ചിയും ഈ കാര്യത്തിൽ സഹായിക്കുമെന്നു തോന്നണില്ല,...
നിങ്ങളു സമ്മതിച്ചില്ലെങ്കിൽ ഞാനവന്റെ കൂടെ ഇറങ്ങി പോവും എന്നു പറഞ്ഞതും അച്ഛനെനെ തല്ലാനോങ്ങി...,
പക്ഷെ ഭാഗ്യത്തിനു അമ്മ അച്ഛനെ പിടിച്ചു മാറ്റിയതു കൊണ്ട് തല്ലു കൊള്ളേണ്ടി വന്നില്ല....,
പക്ഷെ...,
അതിലും ഭയപ്പെടുത്തുന്നതായിരുന്നു അച്ഛന്റെ അടുത്ത തീരുമാനം.....,
അച്ഛൻ അപ്പോൾ തന്നെ ചേച്ചിയെ വിളിച്ച് വീട്ടിലേക്കുവരുവാൻ ആവശ്യപ്പെട്ടു.....,
ചേച്ചി വരുന്നതും കാത്തിരിക്കവേ അച്ഛൻ പറഞ്ഞു..,,
നിനക്ക് അവള് മനസ്സിലാക്കി തരും എന്താണ് ജീവിതമെന്ന്....,
അതും കൂടി കേട്ടതോടെ എന്റെ ഭയം ക്രമാതീതമായി
ചേച്ചി വന്നതും അച്ഛൻ എല്ലാം വിസ്തരിച്ച് ചേച്ചിയെ അറിയിച്ചു....,
എല്ലാം കേട്ട് ചേച്ചി എന്റെ നേരെ തിരിഞ്ഞു എന്നെ നോക്കി....,
ദയനീയമായി ഞാൻ ചേച്ചിയെയും....,
ചേച്ചി എന്തു പറഞ്ഞാലും എനിക്ക് നിഷേധിക്കാനാവില്ല...,
കാരണം
ചേച്ചിയുടെ സ്വർഗ്ഗം ഞാനും കൂടി ചേർന്നാണ് ഇല്ല്യാതെയാക്കിയത്....,
അതിന് അന്ന് അച്ഛൻ പറഞ്ഞ കാരണം
നിന്റെ അനുജത്തിടെ ഭാവി കൂടി നീ ഒാർക്കണമെന്ന്..."
അതുകേട്ടപ്പോൾ എനിക്കും തോന്നി എന്റേയും കൂടി ഭാവി തകർത്തിട്ട് ചേച്ചി അങ്ങിനെ ചേച്ചിടെ ഇഷ്ടം നടത്തണ്ടാന്ന്...
അച്ഛന്റെ ആ വാക്കുകളിൽ ചേച്ചി കീഴടങ്ങി....,
അതുവരെ എന്നെ നോക്കി നിന്ന ചേച്ചി പി'ൻ തിരിഞ്ഞ് അച്ഛനെ നോക്കി പറഞ്ഞു,..,
"
അവൾ അവൾക്ക് ഇഷ്ടമുള്ള ആളോടൊത്ത് ജീവിച്ചോട്ടേ അച്ഛാന്ന്......"
ശരിക്കും ചേച്ചിയുടെ വാക്കുകൾ കേട്ട് ഞാനാണ് ഞെട്ടിയത്....,
അവിശ്വസനിയമായ അച്ഛന്റെ നോട്ടങ്ങൾ കണ്ട് തുടർന്നും ചേച്ചി പറഞ്ഞു....,
എന്റെ ശരിയായ അവസ്ഥ അറിഞ്ഞാൽ അച്ഛൻ എന്നെ ഈ വീട്ടിൽ കൊണ്ടു വന്നു നിർത്തും പക്ഷെ എന്റെ കുഞ്ഞ് അച്ഛനില്ലാതെ വളരാൻ പാടില്ല
അവനെന്ത് പിഴച്ചു.....?
അന്നാദ്യമായ് നിസഹായതയോടെ അച്ഛൻ ചേച്ചിയെ നോക്കി നിന്നു...,
എന്റെ ചിരിച്ച മുഖമേ ഞാൻ നിങ്ങൾക്ക് മുന്നിൽ കാണിച്ചിട്ടുള്ളൂ.....,
ഒന്നു മാത്രം പറയാം
ഒരു പെൺകുട്ടിക്ക് എത്ര സൗന്ദര്യം ഉണ്ടായിരുന്നാലും സ്ഥിരമായി കണ്ടാൽ ചിലർക്ക് അതും മടുക്കും അച്ഛാ...."
കൂടുതലൊന്നും പറയാൻ എന്നെ അനുവദിക്കരുതെന്നു പറഞ്ഞ് ചേച്ചി സംസാരം അവസാനിപ്പിച്ചു..,.,
അന്ന് ചേച്ചിടെ കല്ല്യാണദിവസം മുറിയിൽ നിന്നു പുറത്തേക്കു വരുമ്പോൾ എന്നോട് ചോദിച്ചു...,
വാവെ ഏച്ചിടെ കണ്ണു ചോന്നിട്ടുണ്ടോന്ന്...?
അന്ന് കല്ല്യാണപന്തലിൽ എല്ലാവരും ഉണാനിരുന്നപ്പോൾ സ്വന്തം കല്ല്യാണമല്ലെ എന്നു കരുതി മാത്രം ഒരെയോരുള്ള കഴിച്ച് ചേച്ചിയങ്ങിനെയിരുന്നതും...,
എല്ലാം..,
അന്നത്തെ ചേച്ചിടെ ഉള്ളെന്തായിരുന്നെന്ന് ഇപ്പോൾ ഒരു നിമിഷം കൊണ്ടു എന്റെ മുന്നിൽ തെളിഞ്ഞു
അച്ഛൻ ഒരക്ഷരം മിണ്ടാതെ സ്വന്തം മുറിയിലെക്ക് പോയി കൂടെ അമ്മയും തുടർന്ന് റൂമിലേക്കു പോയ ചേച്ചിയെ റൂമിലെത്തി ഞാൻ കെട്ടിപ്പിടിച്ചു കരഞ്ഞു...,
എന്നിട്ട് കഴിഞ്ഞതിനൊക്കെ ഞാൻ മാപ്പു ചോദിച്ചു...,
ചേച്ചി അപ്പോഴും ചിരിച്ചു കൊണ്ട് പറഞ്ഞു..,
നിന്റെ ഇഷ്ടങ്ങളെ ഒരു പോറലു പോലും ഏൽപ്പിക്കാതെ നിനക്കു തിരിച്ചു തരാനെങ്കിലും എന്റെ പഴയ ഇഷ്ടങ്ങൾ കൊണ്ട് എനിക്കായല്ലോയെന്ന്...."
ഒരെയോരു സങ്കടം ഒരാളെ വിശ്വസ്സിപ്പിച്ചു ചതിച്ചതു മാത്രമാണെന്ന്....,
എന്റെ പാവം ചേച്ചിയെ അറിയാൻ വൈകിയത് ഞാനാണ്....!!
.
No comments