Popular Posts

അസൂയ

ഞാനിത് ഒരിത്തിരി
അസൂയ്യ്യയോടെയാണ് എഴുതുന്നത് .

ഇത് വായിക്കുന്ന നിങ്ങള്ക്ക്
അങ്ങിനെ ഒന്നും തോന്നാതെ
ഇരിക്കട്ടെ .
എനിക്ക് ഒരു പത്ത് പതിനേഴ്
വയസ്സുളള സമയത്താ ഞാന് അവളെ
കാണുന്നത് .പട്ടിണിയും
പയീയേരവുമൊക്കെ വീട്ടില്
ഞങ്ങളെ കൂടെ വിരുന്നുണ്ടായത്
കൊണ്ട് ബാലവേല ചെയ്ത്
തുടങ്ങിയതാ ജോലി .

ഒരു ദിവസം രാവിലെ ഞാന്
ജോലിക്ക് പോകുമ്പോഴാണ്
അവളെ കണ്ടത് .
അവള് അവളുടെ അമ്മയുടെ വീട്ടില്
നിന്ന് പഠിക്കാന് വന്നതാ
കുഞ്ഞുനാളിലെപ്പോഴൊ
കണ്ടതാ പിന്നെ
വല്ല്യകുട്ടിയായപ്പോ കാണുന്നത്
അപ്പോഴാണ്.

അവളെ ഞാന് ആരതി എന്ന്
വിളിക്കാം സാമാന്യം
സൗന്ദര്യമുളളവള്‍ തന്നെയാണ്
ആരതി .ഒറ്റനോട്ടത്തില്‍ തോന്നിയ
ഒരിഷ്ടമൊന്നുമല്ല അവളോട്
ഉണ്ടായിരുന്നത് .

ഈ പ്രായത്തില് എല്ലാവര്ക്കും
തോന്നും ഇങ്ങിനെ ഒക്കെ ..
അവളുടെ പുറകെ നടക്കുന്നതും
അവളോട് ഒന്ന് മിണ്ടുന്നതുമൊക്
കെ വല്ലാത്ത
ഒരനൂഭൂതിയായിരുന്നു അന്ന്.
ഒന്ന് മിണ്ടികിട്ടാന് തന്നെ
രണ്ട് മാസമെടുത്തു .

അവളെന്നെ ഒളിഞ്ഞ് നോക്കുന്നത്
ഞാന് പലപ്പോഴും കണ്ടിട്ടുണ്ട്
എന്നാ ഞാന് എന്തെങ്കിലും
പറഞ്ഞാല് പോലുംഅവളൊന്നുംമ
ിണ്ടില്ല ഒന്ന്
ചിരിക്കുകപോലുംമില്ല.
എന്നാലുംഅവളെ എനിക്ക്
ഇഷ്ടായിരുന്നു .
എന്തോ അതിന്
കാരണമൊന്നുംഎനിക്ക്
അറിയില്ല.
ഒരിഷ്ടംഎന്റെ
മനസ്സില് ചുറ്റി കൂടി ഇരുന്നു.
അവള് സ്കൂളില് പോകുന്നതും ഞാന്
ജോലിക്ക് പോകുന്നതും ഒരു
ബസ്സിനാകും .
ബസ്സ് കാത്ത് നില്ക്കുന്നത് ഒരു
വല്ലാത്ത രസാണ് പരസ്പ്പരം ഞങ്ങള്
നോക്കും അങ്ങോട്ടുമിങ്ങോട്ടും ഞാന് നോക്കുമ്പോ അവള്
കണ്ണെടുക്കും അവള് നോക്കുമ്പോ
ഞാനും.

ഒരക്ഷരംപോലുംമിണ്ടാതെ
അങ്ങിനെ നോക്കി
കൊണ്ടിരിക്കും .
തിരിച്ച് വരുമ്പോഴും
അങ്ങിനെയാണ് അവളുടെ
വീട്ടിലെക്ക് തിരിയുമ്പോ
എന്നെ ഒന്ന് തിരിഞ്ഞ് നോക്കും
അത് മതി എനിക്ക് .

പിന്നെ നേരം ഒന്ന് പുലര്ന്ന്
കിട്ടിയാ മതി എന്ന്
തോന്നും. ഒരു ദിവസം ഞാന് അവള്ക്ക് ഒരു കത്ത്
കൊടുത്തു.
എന്റെ ജീവിതത്തിലെ
ആദ്യത്തെ പ്രണയലേഖനം
അതൊന്ന് എഴുതിക്കിട്ടാന്‍
പെട്ട പാട് ..
സ്നേഹകഷായത്തില്‍ അക്ഷരങ്ങള്
മേപ്പടി ചേർത്ത് കൈപത്തിയില് തൂങ്ങികിടക്കുന്ന
വിരലുകള് പേനയില്
അമർത്ത് പിടിച്ച്...
സത്യപറയാലോ ബഷീറിന്റെ
പ്രണയലേഖനമെല്ലാം അപ്പുറത്ത്
നില്ക്കും ആ പ്രണലേഖനമോർത്താൽ.

അത് എഴുതി കൈയ്യില് വെച്ചു
പതിനൊന്നു ദിവസം.
അങ്ങിനെ രണ്ട് കല്പ്പിച്ച്
ഒരുദിവസം ഞാനതവള്ക്ക് കൊടുത്തു
കൊടുത്തിട്ടും എന്റെ
കൈയ്യില് നിന്ന് അത്
വാങ്ങിയില്ല. ഞാന് അത്
താഴെ ഇട്ടു ഞാനവിടെന്ന്
മാറിയപ്പോ അവളത് എടുത്തു
പുസ്തകംവച്ച ബാഗിലേക്ക് ഇട്ട്
വീട്ടിലേക്ക് ഒരൊറ്റോട്ടം .

നെടുകെ ഞാനൊരു ശ്വാസം
വിട്ടു ചുറ്റും നോക്കി ആരും
കണ്ടിട്ടില്ല ഹാവൂ സാമാധാനായി.
അന്നത്തെ രാത്രി വെളുപ്പിച്ചത് എനിക്കെ അറിയൂ
അതില് വല്ല അക്ഷരതെറ്റും
വന്നിട്ടുണ്ടോ അതവള്ക്ക്
ഇഷ്ടാവോ അങ്ങിനെ
എഴുതേണ്ടിയിരുന്നില്ല അവള്
അവളുടെ വീട്ട് കാരെ
കാണിക്കോ അത് പ്രശ്ണാകോ
ഒന്നും പറയണ്ട
ഒരുപാട് ചോദ്യങ്ങള് ആയിരുന്നു
എന്റെ മനസ്സില് .
അപ്പോ തന്നെ നാളെ
അവളെനിക്ക് തരുന്ന മറുപടി
കത്തുംമനസ്സില് തെളിയും.
ഞാന് എഴുതിയത് മൂന്ന് കളറിലാ
പച്ചയും ചുമപ്പും കറുപ്പും ഓരോ
വരിയും ഒരോ കളറ്
അവള്ക്ക് അത് ഇഷ്ടമാകൊ .....
അങ്ങിനെ അങ്ങിനെ
ഒന്നുംപറയണ്ട
ആകെ ഒരു പൊല്ലാപ്പ് ആരോടും
ഒന്നും പറയാനും
പറ്റില്ലല്ലോ...
നേരംവെളുത്ത് പതിവുപോലെ
ഞാനവളെ കണ്ടു ഒന്നും
മിണ്ടിയില്ല ഒന്ന് ചിരിച്ചു .
ആ ചിരിതന്നെ എനിക്ക് ഭൂട്ടാന്
ലോട്ടറി കിട്ടിയ പോലെയായി
ആദ്യമായിട്ടാ അവളെന്നെ
നോക്കി ചിരിക്കുന്നത്
പിന്നെ സന്തോഷം ആവില്ലെ.!!!

തിരിച്ച് വരുമ്പോ അവളുടെ
വീട്ടിലേക്ക് എത്തുംമുന്നെ ഒരു
പേപ്പറ് ചുരുട്ടിയത് താഴെ ഇട്ട്
ഇതെടുത്തോ എന്നും പറഞ്ഞ്
ഒരോട്ടം ....
ഒരുപേമാരി പെയ്യാന്
പോകുന്ന പോലെയായി
എന്റെ മനസ്സ് അന്നോളം
അങ്ങിനെ ഞാന് തരിച്ച്
പോയി കാണില്ല.
ആ പേപ്പറ് എടുത്ത് കീശയിലിട്ട്
ഞാനും വീട്ടിലേക്ക് ഓടി
ആരും കാണാതെ അതൊന്ന്
വായിക്കണം
രാത്രി എല്ലാവരും ഭക്ഷണം
കഴിച്ച് കിടന്നു ഞാന് എന്റെ
മണ്ണെണ്ണ വിളക്ക് കെടുത്താതെ
ആ ഇരുണ്ട വെളിച്ചത്തില് അത് തുറന്ന്
നോക്കി . രണ്ട് വരിയുണ്ട് അതിനകത്ത്
അത് ഇതായിരുന്നു .
" എനിക്ക് നിന്നെ പോലെ
സാഹിത്യമൊന്നും എഴുതാനറിയില്ല .
എനിക്ക് നിന്നെ ഇഷ്ടമാണ് "
അത്രേഒളളൂ ആ കത്ത്
അത് തന്നെ എന്നെ അങ്ങ്
ആകാശത്തോളമുയർത്തി. ജീവിതത്തില്
ആദ്യമായിയാണ് എന്നോട് ഒരാള്
ഇഷ്ടമാണ് എന്ന് പറയുന്നത്.

വിവരിക്കാനാകില്ല
അപ്പോഴുണ്ടായ സന്തോഷം .
പിന്നെ പിന്നെ എന്നോട്
എപ്പോഴെങ്കിലുംമൊക്കെ
മിണ്ടാന് തുടങ്ങി ഒരു മൂളലോ
ഒരാങ്ങ്യമോ ഒക്ക്യാകുമത്
എന്നാലും അതിനൊരു വല്ലാത്ത
സൗന്ദര്യമുണ്ടായിരുന്നു.
അവരുടെ സ്കൂളില് ശാസ്ത്രമേളയുണ്ട
ായി ജില്ലാ ശാസ്ത്രമേള
അന്ന് അവിടേക്ക് ഞാനും
പോയി അന്നാണ് അവള് എന്നോട്
ശരിക്കും മിണ്ടിയത് അവളാണ്
അവരുടെപവലിയലിലെ ലീടര്
എല്ലാ സ്ഥലവും എന്നെ
കൊണ്ടുപോയി കാണിച്ചു
എന്റെ കൂടെ അവളും അവളുടെ രണ്ട്
ഫ്രണ്സും പുറത്തേക്ക് വന്നു ഞാന്
അവര്ക്ക് ഐസ് വാങ്ങി കൊടുത്തു
അതവള് വാങ്ങി കഴിച്ചു.
അന്ന് എനിക്ക് ഉണ്ടായ സന്തോഷം
താജ്മഹല് പണി കഴിഞ്ഞപ്പോ
ഷാജഹാന് പോലും
തോന്നികാണില്ല.
കാരണം ഒരു പെണ്കുട്ടി നമ്മളെ
പ്രണയിക്കുന്നതോ ഇഷ്ടം എന്ന്
പറയുന്നതോ ഒക്കെ ഒരനുഭവമോ ഒരു ഭാഗ്യമോ ഒക്കെ അല്ലെ..!
ആപ്രായത്തില്.
അതികനാള് നീണ്ടുപോയില്ല
ഞങ്ങളുടെ പ്രണയം.
കാരണം അവള് പ്രായ പൂർത്തിയായ ഒരു പെണ്കുട്ടി ഞാന്
യൗവനംമാറാത്ത ഒരു
കൗമാരകാരനും.
മറ്റൊരാള്ക്ക് അവള് ഒരു താലി
ചിരടിന് കഴുത്ത് നീട്ടി
കൊടുക്കുന്നതിനും ഞാന്
സാക്ഷിയായിട്ടുണ്ട് .
അന്ന് ഒരു സങ്കടം ഒക്കെ
തോന്നിയെങ്കിലും അവളെ
ആദ്യമായി പ്രണയിച്ചത്
ഞാനാണ് എന്ന
ഒരഹങ്കാരമാകാം എന്റെ
മനസ്സില് ഞാന്
തന്നെയായിരുന്നു അന്നും
നായകന്...
.....
ഞാന് ആദ്യംപറഞ്ഞ അസൂയ്യ്യ ഇന്നത്തെ
പ്രണയങ്ങളോടാണ് പുതിയ
സൗകര്യങ്ങളും പുതിയ
രീതികളുംഒരു പ്രണയമുണടാകാന്
ഒരു നിമിഷമോ ഒരു ദിവസമോ
ഒക്കെ മതി ഒരു വേള അതിന്
ആയുസുംഅത്രതന്നെ ഒളളൂ...
എന്നാല് ആ കാലത്തെ പ്രണയങ്ങള്ക്ക്
ഒരുപാട് നോവുണ്ടായിരുന്നു
പലതിനും വലിയ്യ നേരുകളും അത്
ഇന്ന് പറയുമ്പോ പുതിയ തലമുറക്കും
ഉണ്ടാകുമായിരിക്കും ഒരു കുഞ്ഞു
അസൂയ്യ്യ ....

No comments