പ്രണയം
അവൾ അനാഥയാണ് എന്നതാണ് അമ്മക്ക് അവളെ ഇഷ്ടപ്പെടാത്തതിന്റെ പ്രധാന കാരണം.....,
അമ്മയെ ധിക്കരിക്കാൻ എനിക്കാവുന്നില്ല.....,
എന്നെ തിരിച്ചറിയാൻ അമ്മക്കും......,
എനിക്കെന്തെങ്കിലും ബുദ്ധിമുട്ടു വന്നാൽ കൂടെ നിൽക്കാനും ഒരു കൈസഹായത്തിനും ബന്ധുബലം ഉണ്ടാവില്ല എന്ന ഭയമാണ് അമ്മക്ക്...,
അവൾ അനാഥയായതു കൊണ്ടല്ല എനിക്കവളെ ഇഷ്ടമായത്...,
ആ കാരണം കൊണ്ട് അവളെ ഒഴിവാക്കാനും എനിക്കാവില്ല...,
അമ്മ എന്നെ പൂർണ്ണമായും വിശ്വസിക്കാൻ തയ്യാറായാലെ അവളെയും അമ്മ സ്വീകരിക്കു എന്നു എനിക്കു ബോധ്യമായി....,
ഒരവസാന ശ്രമമെന്ന നിലക്കാണ് അമ്മയെയും കൊണ്ട് ഞാൻ അമ്പലത്തിലെക്കു വന്നത്....,
അമ്പലത്തിൽ വെച്ച് അവളെ അവിടെ കണ്ടതും അമ്മയുടെ മുഖം മാറി.....,
അവിടെ അവൾ വേണമെന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു....,
എന്നോട് നോട്ടം കൊണ്ട് ദേഷ്യം പ്രകടിപ്പിക്കാൻ അമ്മ ശ്രമിച്ചെങ്കിലും ഞാൻ അതു മനസ്സിലാക്കി അമ്മക്കു മുഖം കൊടുക്കാതെ മുന്നിൽ നടന്നു......,
തൊഴുത് മടങ്ങി അതെ സ്ഥലത്തു തന്നെ തിരിച്ചെത്തിയതും....,
ഞാൻ എന്റെ കൈയിൽ കരുതിയിരുന്ന ഒരു കത്ത് അമ്മക്ക് കൊടുത്തു....,
അത്ര നല്ല മുഖഭാവത്തോടെ അല്ലാ അതു വാങ്ങിയതെങ്കിലും അമ്മ ആ സമയം അതു വായിക്കാൻ തയ്യാറായി.....അമ്മ കത്തു നിവർത്തി വായിക്കാനാരംഭിച്ചു.....,
" ഞാനാദ്യം മിഴിത്തുറന്നത് അമ്മയിലെക്കാണ്...,
അറിഞ്ഞ ഗന്ധവും അമ്മയുടെതാണ്...,
തിരിച്ചറിഞ്ഞ രുചിയും അമ്മയുടെ നെഞ്ച് ചുരത്തി തന്നതാണ്...,
അക്ഷരങ്ങളെ പഠിപ്പിച്ചത്....,
കാഴ്ച്ചകളിലെക്ക് മിഴിതുറക്കാൻ പ്രേരിപ്പിച്ചത്...,
പിണക്കാനും ഇണങ്ങാനും പഠിപ്പിച്ചത്...,
കരുണയും,സ്നേഹവും, ദയയും, അലിവും,വിശ്വാസ്യതയും, കള്ളവും ചതിയും, വൈരാഗ്യവും, മുൻകോപവും, ധർമ്മവും, ഭക്തിയും, ആരാധനയും, സാഹോദര്യവും, സമത്വവും, ദേശവും, ജാതിയും മതവും, പിറന്നമണ്ണും, അമ്മ പെങ്ങൾ
എന്നിങ്ങനെ എന്ത് എന്തെന്നു മാറി മാറി പറഞ്ഞു മനസ്സിലാക്കി തന്നത്....,
എന്നിട്ടും 25 വർഷം സ്നേഹിച്ചിട്ടും എന്റെ മനസ്സു മാത്രം അമ്മ കണ്ടില്ലാ....?
എനിക്കു കഴിഞ്ഞ രണ്ടു വർഷമായി മറ്റൊരാളെയും കൂടി ഇഷ്ടമാണെന്നറിയുമ്പോൾ മാത്രം സ്വാർത്ഥമായ ഒരു മനോഭാവം ആ മുഖത്ത് വിടരുന്നത് എന്തു കൊണ്ടാണ്....?
അവകാശങ്ങൾ അമ്മയെ കഴിഞ്ഞല്ലെ മറ്റാർക്കുമുള്ളൂ.....,
എന്നെ ഏറ്റു വാങ്ങിയ ഗർഭപാത്രത്തിൽ തുടങ്ങി വളർച്ചയുടെ ഒാരോ ഘട്ടത്തിലും താങ്ങായ് നിന്ന് പിറവിയുടെ വേദനയെ എനിക്കു വേണ്ടി സ്വയം ഏറ്റു വാങ്ങി എന്നെ വളർത്തി വലുതാക്കി ഇതുവരെ എത്തിച്ചതു വരെ എല്ലാം..,
അമ്മ മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്
അമ്മ എനിക്കൊരിക്കലും ഒരു സ്ത്രീയല്ലാ...,
എനിക്കെന്നല്ല പിറന്നു വീഴുന്ന ഒരു മകനും അമ്മയെ ഒരു സ്ത്രീയായി കാണാനാവില്ല.....,
ഒരമ്മക്ക് ഒന്നിൽ കൂടുതൽ മക്കളുണ്ടാവാം അവർക്കെല്ലാം അമ്മ ഒന്നെയുള്ളൂ......!
അവളാണ് എനിക്ക് സ്ത്രീ...!
അമ്മ എനിക്ക് ദൈവമാണ്...!!!
ആ ദൈവത്തിനു മുന്നിലാണ് ഞാൻ അപേക്ഷിക്കുന്നത് ...,
അനാഥത്വം അവളുടെ തെറ്റാവുന്നില്ല...,
അമ്മയാണെന്നെ വഞ്ചനയില്ലാതെ സ്നേഹിക്കാൻ പഠിപ്പിച്ചത്
ആ അമ്മയെ തന്നെയാണ് ഞാനവളിലും കണ്ടത്....,
" നൂറു ബന്ധുക്കളുടെ ആത്മബലമുള്ള ഒരു പെണ്ണിനേക്കാൾ എന്റെ അമ്മയുടെ ഗർഭപാത്രത്തിന്റെ വിശുദ്ധിയുള്ള ഒരു പെണ്ണിനെയാണെനിക്കിഷ്ടം "
ഇനി അമ്മക്കു തീരുമാനിക്കാം തെറ്റും ശരിയും.....!!!!!!
വായ്ച്ചു തീർന്നതും ആ കണ്ണിൽ അഗ്നിക്കു പകരം നിറഞ്ഞത് കണ്ണീരും അനുകമ്പയുമായിരുന്നു...
തുടർന്ന് എന്നേ ഒന്ന് നോക്കി പിന്നെ അമ്മ തലയാട്ടി ആംഗ്യഭാഷയിൽ അവളെ അരികിലെക്ക് വിളിച്ചു അരികിലെത്തിയതും
അവൾ അമ്മയുടെ കാൽക്കൽ വീണു അവളെ പിടിച്ചെഴുന്നേൽപ്പിച്ച് നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ കണ്ണീരിൽ കുതിർന്നു പോയിരുന്നു.................!!!!!!!
.
No comments