Popular Posts

ദിവ്യ പ്രണയം

"ഏട്ടനിതെവിടെയാർന്നു...? ഓൺലൈനിലും കാണാനില്ല വിളിച്ചിട്ട് കിട്ടുന്നുമില്ല ഞാനാകെ പേടിച്ചുപോയി, ബിസിയാണെങ്കിൽ അതൊന്നു മെസ്സേജ് ചെയ്യാമായിരുന്നില്ലേ... എന്നെ ഇങ്ങനെ തീ തീറ്റിക്കണോ, കോളേജിന്നു വന്നിട്ട് ആ ഇരിപ്പങ്ങനെ ഇരിക്കണതാ. ഇപ്പോഴാ ശ്വാസം നേരെ വീണത്"
ഇങ്ങിനെയൊക്കെ പറഞ്ഞിരുന്ന ഒരു പ്രണയിനി എനിക്കുണ്ടാർന്നു , അവസാനം ഏതോ ഒരു പാവവുമായിട്ട് അവൾടെ കല്യാണം വാക്കുറപ്പിച്ചപ്പോൾത്തന്നെ പേരിന്റെ കൂടെ ഓന്റെ പേര് അവൾ മുഖപുസ്തകത്തിൽ ചേർത്തപ്പോൾ എനിക്ക് മനസ്സിലായി അവൾടെ "ദിവ്യ പ്രണയമായിരുന്നെന്ന്"

No comments