ഉണ്ടകണ്ണി
ഒരാൾക്ക് വേണ്ടി കാത്തിരിക്കുക .....അതൊരു സുഖമുള്ള കാര്യമാണ് .....
സ്‌നേഹം കൊണ്ട് എന്നെ തോൽപ്പിച്ച എന്ടെ ഉണ്ടക്കണ്ണിയെ കാത്തിരിക്കുന്നതും അതുകൊണ്ടു തന്നെ ......
വിളിച്ചിറക്കി ,ഏതെങ്കിലും അമ്പലത്തിലെ മൂർത്തിക്കു മുമ്പിൽ കൊണ്ടു ചെന്നു നിന്ടെ കഴുത്തിൽ ഒരു താലി ചാർത്താൻ മടിയുണ്ടായിട്ടല്ല ....പേടിയുമില്ല .....
നിന്നെ വളർത്തി വലുതാക്കിയവരുടെ പ്രതീക്ഷകൾ ...അവരുടെ ആഗ്രഹങ്ങൾ അതൊന്നും തകരാതിരിക്കുവാൻ വേണ്ടി മാത്രം ...
ഇന്നലെകൾ എന്റേതു മാത്രമായിരുന്നു ...പകഷെ നാളെ , അതു നമ്മുടേതാണ് ......അങ്ങനെ തന്നെയാണു ജീവിതവും .....
കാത്തിരിക്കുകയാണ് ......നാദസ്വരവും കുരവയുമൊക്കെ ......
നിന്നെ നെഞ്ചോടു ചേർക്കുമ്പോൾ ....ഒരു തുളളി കണ്ണുനീർ പോലും നിന്ടെ അച്ഛനമ്മമാർ പൊഴിക്കുവാൻ പാടില്ല .....
കർക്കടകം തുടങ്ങാറായി ....കൂടെ മഴയും ...
തുള്ളിക്കൊരു കുടം പോൽ മഴ പെയ്യുമ്പോൾ ഓർക്കുക നിനക്കായി ഒരായിരം മഞ്ചാടി മുത്തുകൾ കൂട്ടി വയ്ക്കുന്നുണ്ട് ഞാൻ ......
No comments