ഒരു എഫ്ബി പ്രണയം
ഒരു എഫ്ബി പ്രണയം
*************************
രണ്ടോ മൂന്നോ മാസം മുൻപാണ് രവി നിമ്മിയെ പരിചയപ്പെടുന്നത്.ഏതോ ചില ഗ്രൂപ്പിൽ വച്ചാണ് അവർ പരിചയപ്പെടുന്നത്.രവിയുടെ തമാശകൾ നിമ്മിയെ രവിയുമായി പെട്ടെന്ന് അടുപ്പിച്ചു.പരിചയം ഇൻബോക്സിലേക്ക് നീണ്ടു.രാത്രികൾ പരസ്പരം വിശേഷങ്ങൾ കൈമാറി അവർ വളരെ അടുത്തു.പരസ്പരം മിണ്ടാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ.
നിമ്മീ ഉറങ്ങാറായില്ലേ?
ഇല്ലാ അവിടെ കഴിച്ചോ?
സമയം ആകുന്നേയുള്ളു
ഇന്ന് ഗ്രൂപ്പിൽ പോയില്ലേ?
ഇല്ല.അവിടെ പോയാൽ നമുക്ക് മിണ്ടാൻ സമയം കിട്ടുമോ?
നാളെ ജോലിക്ക് പോകുന്നില്ലേ? എനിക്ക് നാളെ ഒരു നെറ്റ് കാർഡ് വേണം കേട്ടോ.നാളെ എന്റെ ഓഫർ തീരും.
രാവിലെ പോകുമ്പോൾ ചെയ്യാം ട്ടോ.
നാളെ എന്താ കറി വക്കുന്നെ രവീ?
നാളെ അവിയൽ ഉണ്ടാക്കിയാലോ.ഒന്നു പറഞ്ഞു തരാമോ ഉണ്ടാക്കുന്നത്.
പറഞ്ഞു തരാട്ടോ.അമ്മ ഉണ്ണാൻ വിളിക്കുന്നുണ്ട്.ഇപ്പൊ വരാം.പോയി കളഞ്ഞേക്കല്ലേ.
ഇല്ല നീ പോയി വേഗം വാ.
ഒരുമ്മ താ വേഗം.എങ്കിലേ ഉണ്ണാൻ ഒരു മൂഡ് കിട്ടൂ.
ഉമ്മാ ഉമ്മാ .വേഗം കഴിച്ചേച്ചു വാ
ഇതു പോലെ ഓരോ ദിവസവും കടന്നു പോയി.സ്നേഹം കൊണ്ടു അവർ ഒരു പറുദീസ ഉണ്ടാക്കി.ഒരു നിമിഷം പോലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ.
പക്ഷെ ഒരിക്കൽ പോലും നിമ്മി രവിയെ വീഡിയോ കാൾ ചെയ്യാൻ അനുവദിച്ചില്ല.ആദ്യത്തെ കുറച്ചു ഫോട്ടോസ് കണ്ട് നിർവൃതി അടയേണ്ടി വന്നു രവിക്ക്.
കുറച്ചു നാൾ കഴിഞ്ഞപ്പോ രവിക്ക് ലീവ് റെഡി ആയി.നാട്ടിൽ ചെന്ന് എത്രയും പെട്ടെന്ന് നിമ്മിയെ സ്വന്തം ആക്കണം.അവിടെ എത്തിയിട്ടേ നിമ്മി വിവരം അറിയാവൂ.അവൾക്ക് വളരെ സന്തോഷം ആകും.
വീട് അറിയാൻ രവി ഒരു സൂത്രം ഒപ്പിച്ചു.ഒരു പെണ്ണിന്റെ ഐഡി ഉണ്ടാക്കി നിമ്മിയുടെ അടുത്തുള്ള ഒരു ചെക്കനോട് ചാറ്റ് ചെയ്ത് അവിടേക്കുള്ള വഴി കണ്ടു പിടിച്ചു.രവി ഒരിക്കൽ ചോദിച്ചപ്പോൾ പയ്യൻ വഴി പറഞ്ഞു തന്നില്ല.നിമ്മി പറഞ്ഞിട്ടാകും തരാഞ്ഞത്.
നാട്ടിൽ പോകുന്ന അന്ന് ഒരു സ്ഥലം വരെ പോകാനുണ്ടെന്നും രണ്ട് ദിവസം കാണില്ലെന്നും നിമ്മിയോട് കളവ് പറഞ്ഞു.ആദ്യമായാണ് അവളോട് ഒരു കളവ് പറയുന്നത്.നേരിൽ കാണുമ്പോ അതെല്ലാം പറഞ്ഞു ക്ഷമ പറയാം.
നാട്ടിൽ എത്തിയ പിറ്റേന്ന് തന്നെ നിമ്മിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.വഴിയെല്ലാം മനഃപാഠം ആയിരുന്നു .ആ പയ്യനെ പറ്റിച്ചു എല്ലാം ചോദിച്ചറിഞ്ഞിരുന്നു.അവളുടെ വീട്ടിൽ കൊടുക്കാൻ കുറെ പലഹാരങ്ങളും പഴങ്ങളും വാങ്ങി.
മെയിൻറോഡിൽ നിന്ന് കുറച്ചു ഉള്ളിൽ ആയി ആണ് വീട്.വീട്ടിൽ ചെന്നപ്പോൾ ഒരു കുട്ടി മുറ്റത്തു നിന്നു കളിക്കുന്നു.നിമ്മി പറഞ്ഞ പ്രകാരം അച്ഛനും അമ്മയും ഒരു ചേച്ചിയും മാത്രമേ അവിടെ ഉണ്ടാകാൻ പാടുള്ളു.ഇത് ആരാണാവോ.
മോനെ ഇത് നിമ്മിയുടെ വീട് അല്ലെ.
അതേലോ ആരാ ?
നിമ്മിയെ ഒന്നു വിളിക്കോ?
വല്യമ്മേ ഒരു ചേട്ടൻ വന്നിരിക്കുന്നു.
പുറത്തേക്ക് വന്ന രൂപത്തെ കണ്ട രവിയുടെ കണ്ണിൽ ഇരുട്ട് കയറി.ഫോട്ടോയിൽ കണ്ട ആളുമായി നല്ല സാമ്യം.ഒരു അറുപത് വയസ്സിന്റെ അടുത്തു പ്രായമുള്ള മുടിയൊക്കെ നരച്ച ഒരു സ്ത്രീ.
രവിയെ കണ്ട ഉടനെ എന്റെ ഈശ്വരാ എന്ന ഒരു തേങ്ങലോടെ നിമ്മി ചുമരിൽ തളർന്നു നിന്നു.
No comments