Popular Posts

എന്റെ അച്ഛൻ

അച്ഛനെക്കുറിച്ച് എഴുതിയാല് എനിക്ക് മടുക്കില്ല , ചില ചിത്രങ്ങള് കാണുമ്പോള് അച്ഛനെ
ഓര്മ്മവരും ...

അച്ഛന് സ്നേഹം
പ്രകടിപ്പിക്കാന്
പിശുക്കനായിരുന്നു , ഒരുപക്ഷെ നിങ്ങള്ക്ക് പലര്ക്കും ഇല്ലാത്ത ഒരു
സൌഭാഗ്യം എനിക്കുണ്ട് , ഞാന് എന്റെ അച്ഛനെ ആദ്യമായി കണ്ടത്
തെളിനിലാവുപ്പോലെ ഇന്നും ഓര്ക്കുന്നു അച്ഛന് ഒരു പ്രവാസിയായിരുന്നു ,
നീണ്ട അഞ്ചര വര്ഷത്തെ
പ്രവാസത്തിനു ശേഷമാണ് അച്ഛന് നാട്ടില് മടങ്ങി വന്നത് , അഞ്ച് വയസുകാരനായ ഞാന്
വീടിന്റെ വരാന്തയില്
ഇരിക്കുമ്പോള് എന്റെ മുമ്പില്
ബെല്ബോട്ടന് പാന്റും
വെള്ളയില് കറുപ്പില് കുത്തുകളുള്ള വലിയ കോളര് ഉള്ള ഷര്ട്ടും കൈയില് ഒരു ചുവന്ന ബാഗ്മായി
ഒരാള് വന്നു നിന്നു, പാന്റിന്റെ
ബെല്ലിന്റെ അടിയില് രണ്ട്
പേര്ക്ക് സുഖമായി ഒളിച്ചിരിക്കാം , എന്റെ
കൌതുകം കണ്ടിട്ടാണോ എന്ന്
അറിയില്ല അയാള് കാലുകള് ഒരു
പ്രത്യേക രീതിയില് ചലിപ്പിച്ചു ,

ഞാന് അയാളുടെ മുഖത്തേക്ക്
സൂക്ഷിച്ചുനോക്കി .

കുരുവിക്കൂട് രീതിയില്
ചീകിയൊതുക്കിയ മുടിയും
കുറ്റിതാടിയും കട്ടിമീശയും ,മുഖത്തെ പുഞ്ചിരിമായതെ അയാള് എന്നോട് ചോദിച്ചു

"മോനെ നിനക്ക് എന്നെ
അറിയുമോ .... ? , "

പിന്നില് നിന്ന് അമ്മയുടെ
നിലവിളിയും അമ്മച്ഛമ്മയുടെ
വിങ്ങലും, എനിക്ക്
മനസിലായി ഇത് എന്റെ
അച്ഛനാണ്.. !!

ശിക്ഷിച്ച് വളര്ത്തണം എന്ന
നയമായിരുന്നു അച്ഛന് ,

കഴുക്കോലിന്റെ വിടവില്
ഇറുക്കിവെച്ച ചെമ്പരത്തി
വടിയും പുളിവാറും
പിന്നീട് എന്റെ തുടകളില്
അലറിവിളിച്ച് വന്ന്
പതിച്ചിരുന്നു, അച്ഛനെ എനിക്ക് ഭയമായിരുന്നു , സ്നേഹം ഉണ്ടായിട്ടും പിശുക്
കാണിച്ചിരുന്ന കണിശക്കാരന് ,

ഒരിക്കല് പോലും കരഞ്ഞ്
കണ്ടിട്ടില്ലാത്ത കഠിനഹൃദയന്
പഠനം കഴിഞ്ഞ് അന്ന് ആദ്യ
പ്രവാസയാത്രയില്‍
വിമാനത്താവളത്തിലെ
ആള്കൂട്ടത്തിനിടയില് വെച്ച്
അച്ഛന് ആദ്യമായി കരയുന്നത് ഞാന് കണ്ടു,,

അതും എന്നെ എന്നെ
കെട്ടിപ്പിടിച്ച് ,അന്ന്
വലിയൊരു സത്യം ഞാന്
തിരിച്ചറിഞ്ഞു ,ഞാന്
ഭയന്നിരുന്ന അച്ഛന് എന്റെ
കൈയില് ഒതുങ്ങുന്നുള്ള ആരോഗ്യം പോലുമില്ല എന്ന സത്യം..!!

പിന്നീട് ഒരിക്കല്ക്കൂടി അച്ഛന് കരഞ്ഞു , മൂത്ത അനിയത്തി വിവാഹം കഴിഞ്ഞ്
പടിയിറങ്ങിയപ്പോള് ,

ചെങ്കല്ലുപാകിയ പടവില് ഇരുന്നു അച്ഛന് ഒന്ന് വിതുമ്പി, , നരച്ച
കട്ടി മീശ വെച്ച അച്ഛന് കരയുന്നു ,
ഞാന് കളിയാക്കി
അയ്യേ ഇതെന്താ അച്ഛാ
കൊച്ചുകുട്ടികളെപ്പോലെ ...

അച്ഛന് ഒന്നും മിണ്ടിയില്ല ,
ഞാന് ഓര്ക്കുകയായിരുന്നു അപ്പോള്, മീശ വെച്ച ആ ഗൌരവമുള്ള ആളിന്റെ ഉള്ളിലെ ചെറിയ മനസിനെക്കുറിച്ച്
അല്ലങ്കിലും അച്ഛന് എന്നാല് അങ്ങനെ ആണെല്ലോ അല്ലെ , കുന്നോളം സ്നേഹം
ഉള്ളിലൊതുക്കി അമ്മയുടെ
പത്തുമാസത്തിന്റെ കടപ്പാടില്
പലപ്പോളും വിസ്മൃതിയിലാവുന്ന സ്നേഹ മഴ.

No comments