Popular Posts

കാമുകിയുടെ വിവാഹം

കാമുകിയുടെ വിവാഹത്തിനു പോവാനൊരു മോഹം , തന്റെ മാത്രമെന്നഹങ്കരിച്ചവൾ മറ്റൊരാളുടേതാവുന്നത് കണ്ണൂ തുറന്ന് കാണുവാനൊരു മോഹം

കല്യാണ പന്തലിൻ വാതിൽക്കൽ നിൽക്കുന്ന അവളുടെ അച്ഛനും സഹോദരൻമാർക്കും കൈ കൊടുത്ത് , അച്ഛന്റെ കയ്യിൽ ഒന്ന് മുറുകെ പിടിക്കണം നിങ്ങളുടെ പൊന്നുമോളെ ഒരു കോട്ടവും പറ്റാതെ തിരിച്ചേൽപ്പിച്ചെന്ന അഹങ്കാരത്തോടെ

കല്യാണത്തിരക്കുകളിൽ മുഴുകിയ അമ്മയെ കാണണം , ഞങ്ങളുടെ പ്രണയം കാരണം പഴി കേട്ട ആ അമ്മ മനസ്സിനു മുന്നിൽ മനസ്സുകൊണ്ടൊരു ക്ഷമാപണം നടത്തണം

അവളൂടെ കൂട്ടുകാരികളെ കാണണം അവൾക്കു കൂട്ടായ് ഞങ്ങളുടെ ദൂതരായ അവരോട് ചിരിച്ചു കൊണ്ടൊരു നന്ദി പറയണം , ഇനി മുതൽ ഞങ്ങളില്ല ഞാനും അവളും മാത്രമേ ഒള്ളൂ എന്നൊരിക്കൽ കൂടി ഓർമ്മിപ്പിക്കണം

മണവാട്ടിയായ എന്റെ കാമുകിയെ കാണണം . എന്റെ ഉള്ളറിഞ്ഞ അവളുടെ ഉള്ളം കയ്യിൽ അവളെ സ്വന്തമാക്കിയവൻ ചേർത്തു പിടിച്ചത് കണ്ട് നെഞ്ചു പിടയ്ക്കണം

എന്നെ കണ്ട അവളുടെ മുഖഭാവം മാറുന്നത് നോക്കി മനസ്സറിഞ്ഞൊന്നു പുഞ്ചിരിക്കണം , അവളുടെ ജീവിതം എന്നും സന്തോഷത്താൽ സമൃതമാവണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കണം

കല്യാണം കഴിഞ്ഞു തിരിച്ചിറങ്ങണം , പോവുന്ന വഴിയിൽ അവളുടെ  ഓർമ്മകൾ മനസ്സിൽ മുറിവുകൾ പാകണം , ഉള്ളിൽ കരഞ്ഞു പുറത്തേക്ക് ചിരിക്കണം . ഇനി പ്രണയം വധുവിനോട് മാത്രമെന്ന് മനസ്സിൽ പ്രതിജ്ഞയെടുക്കണം

No comments