Popular Posts

മഴ

ഇനിയൊരു ജന്മമുണ്ടെങ്കില്‍  മഴമേഘമായി ജനിക്കണം..
              ആളൊഴിഞ്ഞ വഴിയില്‍ കുടയില്ലാതെ  നീ പോകുമ്പോള്‍, അപ്രതീക്ഷിതമായി  നിന്നില്‍ പെയ്തു തോരണം..
               ഈ ജന്മം പറയാതെ ബാക്കി വച്ച  കിനാക്കളുടെ, കണ്ടു കൊതിതീരും മുമ്പേ  മറഞ്ഞു പോയ നിറങ്ങളുടെ പുനര്‍ജ്ജനി  തേടി നിന്നിലൂടെ മണ്ണില്‍  പെയ്തൊഴിഞ്ഞു മരിക്കണം..
               ഇനി ഒരിക്കലും ജനിക്കാനാകാതെ  കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു  പോകണം..
       കണ്ണുനീരായി  പെയ്തിറങ്ങിയ ഞാന്‍ എന്ന മഴമേഘവും  എന്നിലെ കിനാക്കളും...

No comments