ഓട്ടോഗ്രാഫ്
ഈ ജന്മം ഒന്നാകാം വിധിയില്ല
മറു ജന്മം നമുക്കൊന്നാകാം..
എന്നവൾ ഓട്ടോഗ്രാഫിൽ എഴുതി പോകുമ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അതൊരു മുട്ടൻ പണിയായി പിന്നീട് മാറുമെന്ന്..
സഹധര്മ്മിണി ഇന്നലെ റൂം മൊത്തം വൃത്തിയാക്കുന്നതിനിടക്ക് ഈ ഓട്ടോഗ്രാഫ് അവളുടെ കയ്യിൽ കിട്ടി..
ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അവൾ ആദ്യം പറഞ്ഞത്.. ``ഹ വന്നല്ലോ ഹരികൃഷ്ണൻ എന്നാണ് ..
കേട്ടപ്പോൾ തന്നെ ഒരു പന്തികേട് തോന്നി...
ഇനി ഇവൾക്ക് സ്നേഹം കൂടിയതാണോ അതോ ആക്കിയതാണോ ഒന്നും പറയാൻ പറ്റില്ല വന്നു വന്ന് ഈ ഇടയായി ഇത്തിരി സ്നേഹം കൂടുന്നുണ്ടോ എന്നൊരു സംശയം..
സൂക്ഷിക്കണം ഇല്ലേൽ ഈ മാസവും പോക്കറ്റവൾ കാലിയാക്കും..
ചിന്തകളെ അസ്ഥാനത്താക്കി അവൾ വീണ്ടും ചോദിച്ചു ``ഈ ജന്മം കഴിഞ്ഞാലും മറു ജന്മം ഉണ്ടോ?..
ചോദ്യം കേട്ട് ഞാൻ അമ്പരന്നു ഇവൾക്കിതെന്തു പറ്റി ഒരു ബന്ധവുമില്ലാത്ത ഓരോ ചോദ്യങ്ങളിങ്ങനെ ചോദിക്കുന്നത്.. പിന്നെ അവൾ പറഞ്ഞു ``പറ ഉത്തരം പറ..
ഉണ്ടാകും അല്ലേ അങ്ങനെ അല്ലേ'' എന്ന് ഞാൻ പറഞ്ഞു...
ഇത് കേട്ടവൾ പറഞ്ഞു ```അപ്പോ ഈ ജന്മം എനിക്കും മറു ജന്മം അവൾക്കുമല്ലേ..
ഇത് കേട്ടതും തലയിൽ നിന്ന് എന്തൊക്കയോ പറന്നു പോകുന്ന പോലെ തോന്നിയെനിക്ക്..
പിന്നെ ഞാൻ ചോദിച്ചു ``നിനക്കിതെന്തിന്റെ കേടാ... ഏതാണ് ഈ അവൾ... എന്ന് ഞാൻ ചോദിച്ച് അവളുടെ മുഖത്തേക്ക് ഒന്നു നോക്കി..
അവളുടെ കണ്ണു കലങ്ങിയിരിക്കുന്നു മുഖം ചുവന്നു കൂടിയും ഇരിക്കുന്നു..
പിന്നെ ആ ഓട്ടോഗ്രാഫ് എടുത്ത് എൻ നേര്ക്കു നീട്ടി അവൾ മുറിയിലേക്ക് നടന്നു..
ആകാംക്ഷയോടെ ഞാൻ ഓട്ടോഗ്രാഫിൻ ഓരോ ഏടുകൾ മറിച്ച് വായിച്ച് നോക്കി കൂടെ കോളേജിൽ പഠിച്ച പലരുടെയും മുഖം മുന്നിൽ വന്നു നിന്നു അതിനിടക്കാണ് എന്നോ ആ തക്കാളി സൂസി എഴുതി വെച്ച വരി മനസ്സിൽ മുട്ടിയത് ഈ ജന്മം ഒന്നാകാം വിധിയില്ല മറു ജന്മം നമുക്കൊന്നാകാം.. എന്നാലും എന്റെ സൂസി നീ നമുക്കിട്ട് സൂചി കുത്തിയല്ലോ.. ചതിച്ചല്ലോ ഇതവൾ വായിച്ചു കാണും ഇതൊക്കെ പണ്ടാന്ന് പറഞ്ഞാലും പണ്ടാറം സമ്മതിക്കില്ല ഒരു ഒത്തു തീര്പ്പും നടക്കില്ല..
ഇനിയിപ്പോ എന്ത് ചെയ്യും എന്നാലോചിച്ചു...
നിവൃത്തിയില്ലാതെ പലതും പറഞ്ഞു നോക്കി ഒന്നും കേൾക്കേണ്ടനിക്ക് എന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി..
വീടിറങ്ങി ഞാൻ പോവുമ്പോൾ നീ തന്നെ റുക്കു മനസ്സിൽ എന്നും.. എന്നോ നടന്ന ഒരു തമാശക്ക് വെറുതെ എന്തിനാ നമ്മൾ വഴക്കടിക്കുന്നത് എന്നും .. ഇങ്ങനെ പലതും പറഞ്ഞു നോക്കി..
എല്ലാം കേട്ട് പറഞ്ഞവൾ മതി മതി കള്ളങ്ങൾ നിരത്തിയത് പിന്നെ ചോദിച്ചത് അവളുടെ കല്യാണം കഴിഞ്ഞോ എന്നാണ്..
ഉത്തരം ഉടനെ കൊടുത്തു കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു...
ഉടനവൾ പറഞ്ഞു അതെല്ലാം കൃത്യമായി ഓർമ്മയുണ്ട് ഞാനെന്തേലും കൊണ്ട് വരാൻ പറഞ്ഞാൽ മറന്നു പോയി ഓർക്കാതെ പോയി എന്ന് പറയുന്ന നിങ്ങൾക്കിതൊക്കെ ഓർമ്മയുണ്ട് അല്ലേ..
കൈ തരിച്ചു വന്നു ഒരെണ്ണം പൊട്ടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു വേണ്ട എന്ന് വെച്ച് തിരിഞ്ഞു നടന്നു...
അവൾക്ക് മനസ്സിലായി ഇനി വല്ലതും പറഞ്ഞാൽ മുഖത്ത് ചിത്രം പതിയുമെന്ന് പിന്നെ അവൾ ഒന്നും മിണ്ടിയില്ല..
വീടാകെ ഒരു ശാന്തത ഹാളിൽ പോയി കസേരയിലങ്ങനെ കലങ്ങിയ മനസ്സുമായി ഇരിന്നു അതിനിടക്കാണ് ആ ഓട്ടോഗ്രാഫെൻ കണ്ണിൽ വീണ്ടും പതിഞ്ഞത് ഞാൻ വീണ്ടും അതെടുത്തു മറിച്ചു നോക്കി ഓരോരുത്തരും എഴുതിയത് വായിച്ച് നോക്കി ഓരോ പേജ് മറിക്കുമ്പോഴും ഓരോ മുഖങ്ങൾ തെളിഞ്ഞു കൊണ്ടിരിന്നു.... പകുതി പേജ് ശൂന്യമായി കിടക്കുന്നു അങ്ങനെ അവസാന പേജ് മറിക്കുമ്പോഴാണ് അതിലെഴുതിയത് എൻ ശ്രദ്ധയിൽ പെട്ടത് `````ഈ ജന്മം മാത്രമല്ല മറു ജന്മവും നിങ്ങൾ എനിക്കുള്ളതാ എന്ന് സ്വന്തം റുക്കു..
വായിച്ച് മനസ്സ് നിറഞ്ഞു ഉടനെ ഞാനവളെ വിളിച്ചു ```റുക്കൂ....
റുക്കു വന്നു ചിരിച്ചു എന്നെ ഒന്ന് നോക്കി..
അപ്പോ നീ എന്നെ ചുറ്റിക്കുകയായിരുന്നു അല്ലേ...
ഇതു കേട്ടവൾ ചിരിച്ചു കൊണ്ട് പറഞ്ഞു വല്ല സത്യവും ഉണ്ടോ എന്നറിയേണ്ടേ....
ഇരിന്ന ഇരിപ്പിൽ നിന്ന് എണീറ്റവളുടെ പിറകെ ഓടുമ്പോൾ മനസ്സിൽ ഒരായിരം പ്ർത്ഥന അവളോടുള്ള സ്നേഹമായിരിന്നു...
ചില കലഹം ഉള്ളിൽ സ്നേഹം കൂട്ടും അതെല്ലാം വെറുതെയായിരുന്നെന്നറിയുമ്പോൾ..
നീ തന്ന മയിൽപീലി തണ്ടുമായ് ഞാനിനി എത്രനാൾ .... കാത്തിരിക്കും.. നിന്നെയോർത്ത് എത്രനാൾ കാത്തിരിക്കും...?
ReplyDeleteനിശ പോലുമറിയാതെ ആത്മാവിൽ ആദ്യമായി ..
നീലവെളിച്ചത്തിൽ ...
നീന്തവെ നീയും.. എന്നെ കിനാ കണ്ടുവോ ....?