എന്റെ നന്ദു
അനിയത്തി ഗർഭിണി ആണെന്നറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനായിരുന്നു. .
അളിയൻ ഗൾഫിലായതിനാൽ അവൾക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കോടുക്കാനുള്ള നിർദ്ദേഷം എന്നോടായിരുന്നു. . . .
അതുകൊണ്ട് തന്നെ അവൾ ഒന്നും ആവശ്യപെട്ടില്ലേലും ഞാൻ അങ്ങോട്ട് ചോദിക്കും ടീ അനിയത്തീ നിനക്കെന്തൊക്കെയാ വേണ്ടത് എന്ന്. . .
ഗർഭിണികൾ പൊതുവേ പച്ചമാങ്ങയോടാവും കൂടുതൽ ഇഷ്ടം എന്നത് ഞാൻ ഏതൊ ഒരു സിനിമയിൽ കണ്ടത് ഓർത്തെടുക്കേണ്ട താമസം അടുത്തുള്ള രാമേട്ടന്റെ പുളിമാവിൻ ചോട്ടിലേക്ക് ഒരോട്ടമായിരുന്നു. . .
കൂട്ടുക്കാരുടെ കൂടെ ബിയർ കഴിക്കാൻ കമ്പനി കൂടുമ്പോൾ ടച്ചിങ്ങ്സിനായി നാട്ടുക്കാരുടെ കോഴിയെ എറിഞ്ഞ് പിടിക്കാൻ കേമൻ ഞാൻ ആയിരുന്നതിനാൽ ഒരു മാങ്ങ എറിഞ്ഞ് വീഴ്ത്താൻ എനിക്ക് വല്ല്യപാടൊന്നും ഇല്ലാത്തോണ്ട് ഉന്നം നോക്കി ഒരേറെറിഞ്ഞപ്പോൾ വീണു ഒന്നല്ല ഒരു മൂന്നു നാലു പുളിമാങ്ങകൾ. . .
കൂടെ രാമേട്ടന്റെ വീടിന്റെ ഓടും. . .
കുഞ്ഞ് ജനിച്ചപ്പോൾ എല്ലാവരെയും തഴഞ്ഞുക്കൊണ്ട് ഞാൻ കണ്ടെത്തിയ പേരിനു നറുക്കുവീണപ്പോൾ സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടിയ കുലുക്കത്തിൽ ആകാശം താഴെ വീണില്ലാ എന്നേ ള്ളൂ. . . .
മീനൂനെ കളിപ്പിക്കാനും കുഞ്ഞി കൈ പിടിച്ച് നടത്തിക്കാനും എല്ലാം മുൻപിൽ ഞാൻ തന്നെ.
കുഞ്ഞരിപല്ല് കാണിച്ച് ചിരിക്കുന്നത് കാണാൻ എന്ത് ഭംഗിയാ. . . . .
.ഒരോ പിറന്നാളിനും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കൊണ്ട് വീടുനിറഞ്ഞു. . .
കളിയും ചിരിയുമായി വർഷങ്ങൾ കഴിയുമ്പോഴേക്ക് അനിയത്തി വീണ്ടും ഗർഭിണി ആയി. . . . .
അതെന്നെ പഴയപോലെ സന്തോഷിപ്പിച്ചില്ലാ. .
എനിക്ക് ഭയമായിരുന്നു ഇനി ഒരു കുഞ്ഞ് ജനിച്ചാൽ മീനുവിനോട് എല്ലാവർക്കുമുള്ള ഇഷ്ടം കുറഞ്ഞാലോ. . .
അതെനിക്ക് സഹിക്കൻ പറ്റില്ലായിരുന്നു. . .
രണ്ടാമത് ജനിച്ച കുഞ്ഞിനു നന്ദു എന്ന് പേരിട്ടത് അനിയത്തിയായിരുന്നു. . . .
ഞാൻ ആ കുഞ്ഞിന്റെ ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ മീനൂനെ മാത്രം കളിപ്പിച്ച് നടന്നു. .
തൊട്ടിലിൽ കിടന്ന് നന്ദു ഒന്ന് കരഞ്ഞാൽ പോലും ഒന്നെടുക്കാനോ കളിപ്പിക്കനോ ഞാൻ മെനക്കടാറില്ലാ എന്ന് മാത്രമല്ല അവന്റെ മുന്നിൽ ചെന്ന് നിന്ന് ഓരോ ഗോഷ്ടി കാണിച്ച് ഞാൻ അവനെ കൂടുതൽ കരയിപ്പിക്കും. .
ഞാൻ എന്ത് വാങ്ങിക്കുമ്പോഴും അതെല്ലാം മീനൂനു മാത്രമായിരുന്നു. .
നന്ദൂനു ഒന്നും കൊടുക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. . . .
അവൻ ഒന്ന് വീണു കരഞ്ഞാൽ പോലും തിരിഞ്ഞു നോക്കാത്ത ദിവസങ്ങൾ. . .
എന്നെ നോക്കി ആ കുഞ്ഞു കണ്ണുകൾ വേദനകൊണ്ട് കരയുമ്പോൾ ഞാൻ അവനെ നോക്കി ചിരിക്കുകയാണു പതിവ്. . .
അതെ എന്റെ സ്നേഹം എന്റെ സ്നേഹം മീനൂനു മാത്രമുള്ളതാ ഞാൻ മനസ്സിൽ പറഞ്ഞു. . . .
എന്നിട്ട് അകനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി. .
ഇടയ്ക്കിടയ്ക്ക് അമ്മ എന്നോട് പറയും ഈ നിമിഷങ്ങളെ ഓർത്ത് ഒരിക്കൽ നീ വേദനിക്കും. .
ഒരിക്കൽ നിനക്ക് കുറ്റബോധം തോന്നും.
അന്ന് നിനക്ക് ഇത് തിരുത്താൻ കഴിഞ്ഞെന്ന് വരില്ലാന്ന്. . .
അപ്പോഴും ഒരു മനസാക്ഷിയുമില്ലാതെ ഞാൻ പറയും അങ്ങനെ ഒരു ദിവസം ഉണ്ടാവില്ലാന്ന്. . .
എനിക്ക് വലുത് മീനു മാത്രമായിരുന്നു. . .
വീട്ടിൽ എല്ലാവർക്കും പ്രിയം ഇപ്പോൾ നന്ദൂനോടാണു എന്ന എന്റെ തോന്നൽ തന്നെയാവും മീനുനെ ഒരുപാട് സ്നേഹിക്കാനും നന്ദുവിൽ നിന്ന് എന്നെ അകറ്റാനും പ്രേരിപ്പിച്ചത്. . . . .
അവന്റെ ഓരോ പിറന്നാളിനും ഞാൻ കൂടുതൽ ഉടുപ്പുകൾ വാങ്ങിക്കൊടുക്കുന്നത് മീനൂനായിരുന്നു. .
അതുക്കൊണ്ട് തന്നെ എല്ലാരും എന്നെ കളിയാക്കും ഇന്ന് നന്ദൂന്റെ പിറന്നാളാണോ മീനൂന്റെ പിറന്നാളാണോ ന്ന് . .
മീനുവിനെ മുൻപിലിരുത്തി ഞാൻ ബൈക്ക് ഓടിച്ച് സന്തൊഷിപ്പിക്കുമ്പോൾ നന്ദൂനെ മനപ്പൂർവ്വം ഒഴിവാക്കും. .
അവനെ മാത്രം ബൈക്ക്ല് കയറ്റില്ല. . . .
എനിക്കതിഷ്ടമല്ലായിരുന്നു. . . .
വീട്ടിൽ എല്ലാവർക്കും മീനുവിനേക്കാൾ ഇഷ്ടം അവനൊടാണു എന്ന എന്റെ തൊന്നൽ നൾക്ക് നാൾ വർദ്ധിച്ച് വന്ന് വന്ന് അത് നന്ദൂനോടുള്ള വെറുപ്പും ദേഷ്യവും കൂടാനുള്ള കാരണമായി. . .
ഒരു മിട്ടായി പോലും ഞാൻ അവനു കൊടുക്കില്ല. .
അവന്റെ മുന്നിൽ വെച്ച് എല്ലാം മീനൂനു കൊടുക്കു. . . . .
അവൻ കരയുന്നത് കാണാനായിരുന്നു എനിക്കിഷ്ടം. . .
അതിനാൽ മിട്ടായിയ്ക്ക് വേണ്ടി അവൻ ഒരുപാട് കരഞ്ഞാൽ മാത്രമേ ഞാൻ അവനു കൊടുക്കൂ. . .
അങ്ങനെയിരിക്കെ ഒരു ആക്സിഡന്റ് പറ്റി ഞാൻ വീട്ടിൽ വിശ്രമത്തിലായി. .
.ചെറിയ മുറിവുകൾ മാത്രമാണെങ്കിലും പാണ്ടിലോറി കയറിയ തവളയെ പോലെ ആയിരുന്നു എന്റെ അവസ്ഥ. .
അതല്ലേലും അങ്ങനെയാ സിനിമയിൽ ഒരു കത്തിക്കുത്ത് പോലും കാണുമ്പോൾ കണ്ണടച്ച് ചെവി പൊത്തിയിരുന്ന എനിക്ക് പേടിക്കാൻ ഒരു മുള്ളു കുത്തിയാ മതി. .അപ്പോൾ ഒരു ആക്സിഡന്റിന്റെ കാര്യം പറയണോ . . . . .
കണ്ണടച്ച് കിടക്കുന്ന എന്റെ പ്ലാസറ്റർ ഇട്ട കൈകളിൽ ആരോ തൊട്ടുഴിഞ്ഞപ്പോഴാണു ഞാൻ കണ്ണുതുറന്നത്. . .
നോക്കിയപ്പോൾ നന്ദു.
പോടാ ഇവിടന്ന് എന്ന് പറയാൻ ഞാൻ നാക്കുയർത്തിയതും മാമൻ പേടിച്ചണ്ട റ്റൊ. .കരയന്റ റ്റൊ വേദന ഇപ്പോ പോവും റ്റൊ എന്ന് അവൻ പറഞ്ഞതും ഒരുമിച്ചായിരുന്നു. . .
അതും പറഞ്ഞുക്കൊണ്ട് അവൻ എന്റെ കയ്യിൽ ഒരു ഉമ്മ തന്ന് അവിടെ തടവിക്കൊണ്ടേയിരുന്നു. . .
അത് കണ്ടപ്പോൾ പോടാന്ന് പറയാൻ തുടങ്ങിയ എന്റെ നാവ് ഉള്ളിലേക്ക് വലിഞ്ഞു. . .
ഒരു തരം മരവിപ്പായിരുന്നു എനിക്കപ്പോൾ. . .
ഇത്രയും കാലം ഇവനെയാണല്ലോ ഞാൻ അകറ്റി നിർത്തിയത് എന്ന വലിയ കുറ്റബോധം. . . . . .
അവനെ വേദനിപ്പിച്ച ആനിമിഷങ്ങളെയോർത്ത് ഞാൻ എന്നെ തന്നെ ശപിച്ചു. .
ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്നാശിച്ചു. . . . .
ശരീരത്തിന്റെ എല്ലാ വേദനകളെയും അവഗണിച്ച് ഞാൻ അവനെ കെട്ടിപിടിച്ച് കരഞ്ഞപ്പോൾ എന്റെ കണ്ണീർ തുടച്ച് തന്നതും ആ കുഞ്ഞികൈകളായിരുന്നു. . . .
ആ കുഞ്ഞികാലുകൾതൊട്ട് ഒന്ന് മാപ്പുപറയാൻ പോലും കഴിയാതെ മരവിച്ചുപോയ നിമിഷം. . . . .
അതെ നാളെയവന്റെ മൂന്നാം ജന്മദിനമാണു. .
ഇത്രയും കാലം ഞാൻ അവനു നിഷേദിച്ചതൊക്കെയും എനിക്കവനു നൽകണം. . .
എന്റെ സ്നേഹവും വാൽസല്ല്യവുമെല്ലാം. . .
പിറന്നാളായിട്ട് മാമന്റെ വക ന്താ ന്റെ നന്ദൂട്ടനു വേണ്ടത് എന്ന എന്റെ ചൊദ്യത്തിനു മാമന്റെ ബൈക്കിന്റെ മുന്നിൽ ഇരുന്നുക്കൊണ്ട് എനിക്ക് ഒരുപാട് സ്ഥലങ്ങളിൽ പോവണം എന്നായിരുന്നു അവന്റെ ഉത്തരം.
അതേ ഞങ്ങൾ പോവുകയാണു, മുന്നിൽ നന്ദൂം പിന്നിൽ മീനുവും ആയി ഒരു ചെറിയ യാത്ര
രചന : Manu G Menon

No comments