നമ്മളെ സ്നേഹിക്കാത്തവരെ നമ്മളും ഉപേക്ഷിക്കുമ്പോഴാണ് ജീവിതം മധുരമായി തോന്നുക.
സ്വന്തം കാമുകന്റെ വിളിക്കാത്ത കല്യാണം കൂടാൻ പോയതാണ് ഞാൻ...
നിന്നെ മറക്കണം നിന്റെ കല്യാണത്തിലൂടെ..
കൂടി നിന്ന അവന്റെ ചില കൂട്ടുക്കാർ പരിഹാസത്തോടും പുച്ഛത്തോടും എന്നെ നോക്കി...
ഞാൻ വാങ്ങിയ സമ്മാനപ്പൊതി അവനു നേരെ നീട്ടിയപ്പോൾ പാതി മനസോടെ അവനത് ഏറ്റു വാങ്ങി.
നിന്റെ കല്യാണം കൺ നിറയെ കണ്ടിട്ട് ഞാൻ പോകും... എന്നെങ്കിലും എന്റെ സ്നേഹ ത്തിന്റെ വില എന്തെന്ന് നീയറിയും...
ഉള്ളിന്റെയുള്ളിൽ ശപഥം ചെയ്യുകയായിരുന്നു ഞാൻ...
പുറമെയെത്ര ചിരിച്ച് കാട്ടിയാ
ലും തേപ്പ് കിട്ടിയവളുടെ വേദന.....
പുത്തൻ പ്രതീക്ഷകളുമായി ജീവിതം മുന്നോട്ടു പോകാൻ തീരുമാനിച്ചു.
പാതിയിൽ ഉപേക്ഷിച്ച പഠനം വീണ്ടും ആരംഭിച്ചു.
മറന്നു തുടങ്ങിയ കളിച്ചിരികളുമായി വീണ്ടും പുതു യാത്ര ആരംഭിച്ചു...
ഇത്തിരി ബുദ്ധിമുട്ടിയെങ്കിലുo എട്ടൊൻപത് വർഷം കൊണ്ടു തന്നെ എത്തിപ്പിടിക്കാൻ പറ്റാവുന്നതൊക്കെ നേടിയിരുന്നു ഞാൻ...
ഒരിക്കലും മറക്കാനാവില്ലെന്നു കരുതിയതൊക്കെ ഞാൻ മറന്നു തുടങ്ങിയിരുന്നു...
അതിനുള്ള തെളിവായിരുന്നു ഞാനും കിരണേട്ടനും മോളും ഒത്തൊരുമിച്ചുള്ള ജീവിതം..
ഒരിക്കൽ തിരക്കിട്ട ഒരു ട്രെയിൻ യാത്രക്കിടെ ഞാനെന്റെ പഴയകാമുകനെ കാണാനിടയായി..
അന്നത്തെ കണ്ടുമുട്ടലിൽ അവനാകെ അസ്വസ്ഥനായിരുന്നു..
നാലു വർഷത്തോളം പ്രണയിച്ചിട്ടും ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല ഞങ്ങൾ... അവന്റെ വിവരങ്ങൾ എനിക്ക് കൈമാറിയത് അവന്റെ ചില സുഹൃത്തുക്കളായിരുന്നു. അവരായിരുന്നു എനിക്കെല്ലാ സപ്പോട്ടും തന്നത്..
മൊബൈലൊന്നും അധികം ഇറങ്ങിയിട്ടില്ലാത്ത കാലം..
അമ്പലപ്പറമ്പിലും ചന്തയിലുമൊക്കെയായി കണ്ണും കണ്ണും നോക്കിയിരുന്ന കാലം.. കരിവളകളും കൺമഷിയും ചാന്തും തേടി ഓരോ ചന്തയിൽ നിന്നിറങ്ങുമ്പോഴും തിരിഞ്ഞുള്ള എന്റെ നോട്ടം..
നേരിട്ടൊന്നു സംസാരിക്കാൻ പോലും ഭയപ്പെട്ട കാലഘട്ടം.
ഒരു കാരണവുമില്ലാതെ പെട്ടെന്നൊരു ദിവസം അവൻ എന്നിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി..
ചിരിച്ച മുഖവുമായി എന്നും നോക്കിയിരുന്ന വൻ പിന്നീട് മുഖം തിരിക്കാൻ തുടങ്ങി..
അവന്റെ സുഹൃത്ത് വഴിയാണ് കല്യാണവും മറ്റും ഞാനറിഞ്ഞത്..
ഒരു വാക്കു പോലും പറയാതെഎന്നെ ഉപേക്ഷിക്കാനുള്ള കാരണമെന്തെന്ന് അറിയില്ലായിരുന്നു.
പക്ഷേ അവനോടു സംസാരിക്കാനുള്ള അവസരം അന്നാദ്യമായി കിട്ടിയതും ആ ട്രെയിൻ യാത്രയിലായിരുന്നു..
തുടക്കം ഞാൻ തന്നെയായിരുന്നു..
എവിടെക്കാ?
അച്ഛൻ അഡ്മിറ്റാണ് മംഗലാപുരത്ത്...
ഒരുപാടു നേരം അച്ഛന്റെ അസുഖത്തെക്കുറിച്ച് സംസാരിച്ചു.
കുറച്ചു നേരത്തെ നിശബ്ദതയെ കീറി മുറിച്ച് ഞാൻ വീണ്ടും ചോദിച്ചു
സുഖാണോ ?
കുട്ടികളൊക്കെ.....
മൂത്തത് രണ്ടാം ക്ലാസിൽ
ചെറുതിന് രണ്ടര വയസ്......
നിനക്കോ....
സുഖം...
ഇപ്പോ എവിടെക്കാ ..
ഞാനൊരു സ്കൂളിൽ ജോലി ചെയ്യുന്നു...
കല്യാണം കഴിഞ്ഞില്ലാല്ലേ?
എന്തെ?
കഴിഞ്ഞു...... കുട്ടിയുമായി.... സുഖായിരിക്കുന്നു..
കള്ളം..
നീ കള്ളം പറഞ്ഞതിന്റെ വലിയ തെളിവാ നിന്റെ നെറ്റിയിൽ ഞാൻ കാണുന്നത്...
ഓ........
രാവിലത്തെ തിരക്കിട്ട യാത്രയിൽ ഞാൻ നെറ്റിയിൽ തൊടാൻ മറന്ന സിന്ദൂരം.
എന്നെ മറക്കാൻ കഴിയില്ല നിനക്ക് .
ഞാൻ നിന്നെ സ്നേഹിച്ചിതലും ഇരട്ടി നീയെന്നെ സ്നേഹിച്ചിരുന്നുവെന്നറിയാം..
നമുക്ക് ആ പഴയ കാലം മതിയായിരുന്നല്ലേ..
എല്ലാം വീണ്ടും തൊടങ്ങാം..
ഒരു നിമിഷത്തേക്ക് എന്റെ തൊണ്ട വരണ്ടു.
പെട്ടെന്ന് തന്നെ പൂർവ്വാധികം ശക്തിയോടെ
കോളറയുള്ള ചുരിദാറിനടിയിൽ എന്റെ നെഞ്ചിൽ ചേർന്നു കിടന്ന ചെറിയ താലിമാല ഞാൻ വലിച്ചെടുന്നു.
നിങ്ങളെ മറന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് മൂന്നു വർഷമായി എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി.
ഈ താലിയുടെ പവിത്രത നഷ്ടപ്പെടുത്തിയുള്ള ഒരു ജീവിതവും എനിക്ക് വേണ്ട.
ബാഗിനുള്ളിൽ ഞാനെന്നും കരുതി വെയ്ക്കാറുള്ള സിന്ധൂരച്ചെപ്പിൽ നിന്നും ഒരു നുള്ള് ഞാനെന്റെ നെറുകയിൽ തൊട്ടു.
നിങ്ങളോടുള്ള വാശിയായിരുന്നു എന്റെ ജീവിതത്തിലേക്കുള്ള ഓരോ വിജയവും.
നമ്മളെ സ്നേഹിക്കാത്തവരെ നമ്മളും ഉപേക്ഷിക്കുമ്പോഴാണ് ജീവിതം മധുരമായി തോന്നുക.
അതും പറഞ്ഞ് തൊട്ടടുത്ത എനിക്കിറങ്ങേണ്ട റെയിൽവേ സ്റ്റേഷനിൽ ഞാനിറങ്ങി..
എന്നോ മനസിൽ ഞാനറിയാതെ കടന്നു കൂടിയ കളയെ പറിച്ചു കളഞ്ഞതിന്റെ ഇരട്ടി സന്തോഷമാണ് അന്നെനിക്ക് തോന്നിയത്.
Shalini Vijayan..

No comments