Popular Posts

അവൻ ഒരിക്കലും വിട്ട്‌ പോവില്ലെന്ന് ഉറപ്പുണ്ടായിരുന്നു എന്നിട്ടും



അഭിയേട്ട... എന്താണൊരു തീരുമാനം എടുക്കാതെ ഇരിക്കുന്നെ.. ഇനിയും ആലോചിച്ചു നില്കാൻ സമയമില്ല... കാര്യങ്ങൾ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ വരില്യ... ഇനിയും അച്ഛന്റെ മുന്നിൽ കെഞ്ചാൻ വയ്യ... നമുക്ക് എവിടെയെങ്കിലും ഓടി പോയി ജീവിക്കാം..
നീയെന്താ ശ്രീ ഈ പറയുന്നേ.. കയ്യിൽ ഒറ്റ പൈസ ഇല്ല... എനിക്ക് ഇവിടെ ഉള്ളത്  തന്നെ തുക്കടാ ജോലി ആണ്... അതും ഒഴിവാക്കി നിന്നെയും കൂട്ടി പോന്നാൽ മുന്നോട്ടു നീങ്ങുന്നതെങ്ങനെ...
അഭിയേട്ടൻ ഒഴിവാക്കുകയാണല്ലേ.. എന്നാൽ ഒന്ന് കേട്ടോ അച്ഛനുറപ്പിച്ച ആളുടെ മുന്നിൽ കഴുത്തു നീട്ടാൻ ഞാനും ഉണ്ടാവില്ല്യ.. അടുത്ത ആഴ്ചയാണ് കല്യാണം . അതിന്റെ തലേന്ന് രാത്രി ഞാൻ നമ്മൾ എന്നും കാണാറുള്ള സ്ഥലത്തു കാത്തു നിക്കും... അഭിയേട്ടന് എന്നെ വേണമെങ്കിൽ വരാം... ഇത്രയും പറഞ്ഞു ശ്രീമയി തിരിച്ചു നടന്നു....
അവൾ പറഞ്ഞ ആ ദിവസം വന്നു... തന്റെ അഭിയേട്ടന് ഒരിക്കലും തന്നെ വിട്ടു പോകില്ലെന്ന് ഉറപ്പുണ്ടായിരുന്നു അവൾക്.. അവൾ ഒരു ചെറിയ ബാഗിൽ അത്യാവശ്യം വേണ്ടതെല്ലാം എടുത്തു വെച്ച് എന്നും കാണാറുള്ള ആൽത്തറക്കരികിൽ നിന്നു.. സമയം രാത്രി 8 മണി ആവാറായി... ഇനിയും ഇവിടെ മറ്റാരുടെയും കണ്ണിൽ പെടാതെ നിൽകാൻ കഴിയില്ല..അവൾ അഭിമന്യു വിനു വിളിച്ചു.. അന്നേരം അവൾ പോയതിന്റെ ആഘോഷം നടക്കുകയിരുന്നു കൂട്ടുകാരൊത്തു കൊണ്ട്... അപ്പോഴാണ് സ്‌ക്രീനിൽ ശ്രീമയി കാളിങ്... അവന് അത് കട്ട്‌ ചെയ്തു കൊണ്ട് തുടർന്നു.. ഒരു ശ്രീമയി... ത്ഫൂ.. അവളെയൊരു ഒളിച്ചോട്ടം.. അവളെ തന്തപ്പടിയുടെ ക്യാഷ് കണ്ടോണ്ട് ആണ് അവളെ പിന്നാലെ നടന്നത്... ശല്യം ശെരിക്കും വെറുപ്പിച്ചോണ്ടിരികുവർന്നു... കെട്ടുവാണേൽ സ്വത്തിങ് കയിൽ വരുമായിരുന്നു.. ഇതിപ്പോ എന്തിനാ...കാൽ കാശ് കിട്ടില്ല.. ഇത്രേം സുഖിച്ചത് തന്നെ ലാഭം...അതിനൊക്കെ ഉള്ള ചരക്കെ ഉള്ളൂ അവൾ... എന്നാൽ ഇതെല്ലാം ശ്രീ കേൾക്കുന്നുണ്ടായിരുന്നു അവൻ കട്ട്‌ ചെയ്യുന്നതിന് പകരം കാൾ കണക്ട് ആണ് ചെയ്തത്... മദ്യ ലഹരിയിൽ ഒന്നും അറിഞ്ഞുമില്ല... ഇത്രയും കേട്ടപ്പോഴേ ശ്രീമയി ഫോൺ വലിച്ചെറിഞ്ഞു... നിന്ന നില്പിൽ അങ് മരിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു... പോറ്റി വളർത്തിയ അച്ഛനുമമ്മയും... എന്റെ നന്ദു എല്ലാരും എതിർത്തിട്ടും താൻ വിശ്വസിച്ചു ഇറങ്ങി വന്നിട്ടോ... ഒരു നിമിഷം പോലും ഇനിയും ജീവിക്കാൻ തനിക്കർഹത ഇല്ലെന്നു പറഞ്ഞു ശ്രീ അമ്പല കുളത്തിലേക്ക് ചാടി...

      നേരം പാതിരയായി ..രാഘവൻ നായർ തന്റെ ഏക മകളുടെ കല്യാണം നാളെയാണ് അതിന്റെ സന്തോഷത്തിൽ ഉറങ്ങാതെ മച്ചും നോക്കി കിടന്നു... ഇടക്ക് എണീറ്റിരിക്കുകയും ആഭരണങ്ങളും പട്ടു പുടവയും എടുത്തു നോക്കി വീണ്ടും കിടന്നു.. മകൾ അപ്പുറത്തെ മുറിയിൽ ഉറങ്ങുകയായിരിക്കുമെന്ന് കരുതി.  ആ നേരം ശ്രീമയി അമ്പലക്കുളത്തിൽ വീർത്തു പൊന്തി കിടക്കുന്നുണ്ടായിരുന്നു..

No comments