Popular Posts

"ടീ പെണ്ണേ ഫോണും തോണ്ടികൊണ്ടിരിക്കാതെ വല്ലതും കഴിക്കാൻ നോക്ക് ,,

"ഏട്ടൻ എണീറ്റോ ഞാൻ പതിയെ കഴിച്ചോളാം "

മനുഷ്യനെ രാത്രി പൂട്ടിയ കടയും തുറപ്പിച്ചു പുളി അച്ചാറും വാങ്ങി കൊണ്ടുവരുപ്പിച്ചു, ന്നിട്ടോ ഒന്നും കഴിക്കാതെ ഇരിക്കുന്നത് കണ്ടപ്പോ ദേഷ്യം ആണ് വരുന്നത്....

"അങ്ങനെ ഇപ്പൊ ന്റെ കുട്ടി കഴിക്കേണ്ട ..ഞാൻ ഇവിടെ തന്നെ ഇരുന്നോളാം കഴിയുന്നവരെ"

 അയ്യോ,അതുവേണ്ട ഏട്ടാ ..നിക്ക്മതിയായി അതോണ്ടാ.

"ഇത് നിന്റെ സ്ഥിരം പരുപാടി ആയിരിക്കുവാ അച്ചൂ മര്യാദക്ക് കഴിച്ചോ." ഇച്ചിരി ദേഷ്യത്തോടെ ആയിരുന്നു പറഞ്ഞത്.

"കഴിക്കാൻ പറ്റാതൊണ്ട് അല്ലെ ഏട്ടാ  ..ഇന്ന് ഇതു മതി  നല്ല ഏട്ടൻ അല്ലേ...

"അച്ചോടാ ..നിനക്ക് വേണ്ടായിരിക്കും ഇപ്പൊ നിനക്ക് മാത്രം അല്ല എന്റെ മോളൂട്ടിക്കും വേണം അതോണ്ട് കുറച്ചൂടെ കഴിക്ക് "

എന്നും ഇങ്ങനെതന്നെ വാശിപിടിച്ചു കഴിപ്പിക്കണം പെണ്ണിനെ ഇല്ലേൽ എന്തേലും കഴിച്ചെന്നു വരുത്തും.എന്തേലും പറഞ്ഞാൽ ഏട്ടന് അറിയാഞ്ഞിട്ടാ ഗർഭിണികൾക്കേ ഇതൊക്കെ അറിയൂന്നൊരു വാക്കും ഉണ്ടാവും കൂടെ....

"ഏട്ടാ ഒന്നു വന്നേ ഇതൊന്ന് അയയിൽ ഇടാൻ സഹായിച്ചേ..നിക്ക് നടു വേദനിക്കുന്നു"

"ടീ വയ്യെൽ ചെയ്യണ്ട ഇങ്ങു താ ഞാൻ ചെയ്യാം"

രാവിലെ പത്രവും വായിച്ചിരിക്കുമ്പോൾ ആണ് പിറക് വശത്തും നിന്നും അച്ചുവിന്റെ വിളികേൾക്കുന്നത്.   ...

"ഇപ്പൊ എങ്ങനുണ്ട് മോളേ ..ഞാൻ പറഞ്ഞ പോലെ ചെയ്തില്ലേ നിന്റെ ഏട്ടൻ ആ  പൊട്ടൻ വിശ്വസിച്ചു പറഞ്ഞപ്പോൾ തന്നെ. 

"ആ തുണിയൊക്കെ വാങ്ങി അയയിൽ ഇടാൻ തുടങ്ങുമ്പോൾ ആണ്  പെണ്ണ് വീഡിയോ കാളും ചെയ്തു അനിയത്തിക്ക് ഇതൊക്കെ കാട്ടികൊടുക്കുന്നത് കാണുന്നത്...

"രണ്ടും ചിരിക്കടീ നിന്നേം കയ്യിൽ കിട്ടും ട്ടാ ഇങ്ങു വാ "
അച്ചുവിന്റെ ചെവിയും പിടിച്ചുകൊണ്ട് അനിയത്തിയോട്  പറഞ്ഞു..

ഒരു അമ്മയൊക്കെ ആവാൻ ആയെങ്കിലും പെണ്ണിന് ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല,ദിവസവും എന്തേലും ഒപ്പിക്കും ഇതുപോലെ....

"ഏട്ടാ..നമ്മുടെ വാവ ആരെ പോലെയായിരിക്കും"

നെഞ്ചിൽ തലവെച്ചുകൊണ്ട് കൊഞ്ചിക്കൊണ്ടായിരുന്നു പെണ്ണിന്റെ ചോദ്യം...

"നിക്ക് ഈ കാന്താരിയെ പോലെ ഒരു സുന്ദരി കുട്ടിയെ മതി "

അതുവേണ്ട ,ഏട്ടനെ പോലെ ഒരു പോക്കിരി ചെക്കൻ മതീ...

" വാവ ആരെപോലെ  ആയാലും ,രണ്ടാളെയും ഒരു കുഴപ്പവും ഇല്ലാതെ കിട്ടിയാൽ മതിയെനിക്ക്,ചേർത്തു പിടിച്ചു കൊണ്ട് ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു"

 സന്തോഷം നിറഞ്ഞ ഓരോ നാളും കഴിഞ്ഞു പോയി,ഇരട്ടി മധുരം ആയിട്ടായിരുന്നു ഒരാളല്ല രണ്ടുപേർ ആണ് ഞങ്ങൾക്ക് സമ്മാനമായി വരാൻ പോകുന്നതെന്നറിയുന്നത്...

"ഏട്ടാ നമ്മുടെ രണ്ടു പേരുടെയും പ്രാർത്ഥന ദൈവം ഒരുപോലെ കേട്ടുകാണും ഏട്ടാ അതായിരിക്കും ഇങ്ങനെ"

"ഒരുപാട് സന്തോഷം ഉള്ളിൽ  നിറയുന്നുവെങ്കിലും ഓരോ നാളും അടുക്കുമ്പോൾ ഇപ്പോൾ പേടി തോന്നുന്നു ടാ"

"അല്ല മാഷേ ഞാൻ ആണോ അതോ ഏട്ടൻ ആണോ പ്രസവിക്കാൻ പോകുന്നത് ഒരു സംശയം " ചിരിച്ചുകൊണ്ടായിരുന്നു പെണ്ണിന്റെ മറുപടി...

"പോടീ..ഒരു ഇഞ്ചക്ഷൻ എടുക്കുമ്പോൾ നീ കാട്ടിക്കൂട്ടുന്നത് എനിക്കറിയാം അപ്പോൾ ഇതൊക്കെ ഒന്നു ഓർത്തു നോക്കിയതാ പെണ്ണേ....

"ദേ മനുഷ്യാ എന്നെ കൂടി പേടിപ്പിക്കല്ലേ  ഓരോന്ന് പറഞ്ഞുകൊണ്ട്."
പെണ്ണിന്റെ മട്ടൊക്കെ മാറി പെട്ടെന്ന്..

"എന്റെ കുട്ടി പേടിക്കണ്ട മ്മ്‌ടെ കൂടെ ഒരുപാട് പ്രാർത്ഥനകൾ ഇല്ലേ പെണ്ണേ "

"ഏട്ടാ  ഞാൻ ഒരു അനാഥ ആയിട്ടും എന്നെ ഒരുകുറവും ഇല്ലാതെ  ജീവിതത്തിലോട്ടു കൊണ്ടുവന്നനാൾ തൊട്ട്  ഇതുവരെ ഇങ്ങനെ ചേർത്തുനിർത്താൻ ഞാൻ എന്ത് പുണ്യം ചെയ്‌തു"
കണ്ണുകൾ നിറഞ്ഞിരുന്നു അച്ചുവിന്റെ ,പറഞ്ഞു നിർത്തിയപ്പോഴേക്കും...

"മിണ്ടാതെ കിടന്നു ഉറങ്ങിക്കൊട്ടാ ..നല്ല അടിയുടെ കുറവുണ്ട് ന്റെ കുട്ടികൾക്ക് ഉറക്കം വരുന്നുണ്ട് വയറിനോട് ചെവിയോർത്തു കൊണ്ട് ഒരു ഉമ്മയും കൊടുത്തായിരുന്നു പറഞ്ഞത്..

അപ്പോഴേക്കും കണ്ണുനീർ നിറഞ്ഞ കണ്ണുകളിൽ പുഞ്ചിരി വിടർന്നിരുന്നു...

നിറവയറും വെച്ചു കൊണ്ട് ഓരോ നാളും ,ഓരോ വേദനകളും പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ഒരുപോലെ നിറഞ്ഞു നിന്നു....

ഒരു ദിവസം രാത്രിയിൽ ബ്ലീഡിങ്ങും വേദനയും കൂടിയപ്പോൾ ആകെ പേടിയായി അമ്മയെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക്....

"ഏട്ടാ നിക്ക് വയ്യ  ..എനിക്കെന്തേലും പറ്റോ..മ്മ്‌ടെ മക്കൾ....

ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകും നേരം അവൾ കൈയും പിടിച്ചു കൊണ്ട് മായങ്ങിപോവുന്നതിനു മുൻപുള്ള വാക്കുകൾ വല്ലാതെ തളർത്തി ..

ഓരോ നിമിഷങ്ങളും പറയാൻ വാക്കുകളില്ല ,ശരീരം തളരുന്നു മനസ്സും..ഹൃദയം നിലച്ചുപോവുമോ എന്നൊരു നിമിഷം തോന്നിപ്പോയി ...

"ആതിര പ്രസവിച്ചു ട്ടൊ ഒരാണും ഒരു പെണ്ണും"

ശ്വാസം നേരേ വീണത് നഴ്‌സിന്റെ വാക്കുകൾ കേട്ടനേരം ആണ്....

പിന്നെയും ഒരുപാട് നിമിഷങ്ങൾ..ഒടുവിൽ റൂമിലോട്ട് മാറ്റി എന്റെ കുട്ടികളെയും അച്ചുവിനെയും.

"ഏട്ടാ നമ്മുടെ കുട്ടികൾ രണ്ടാളും ഏട്ടനെ പോലെ തന്നെ ല്ലേ"
തളർന്ന സ്വരത്തിൽ പുഞ്ചിരി വരുത്തി ആയിരുന്നു വാക്കുകൾ..

" ആർക്കും ഒന്നും വരാതെ കിട്ടിയില്ലേ പെണ്ണേ ..എനിക്ക് ഇപ്പോഴാ ആശ്വാസമായത് ....രണ്ടു വാവക്കും ഉമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു....

 "ഓഹോ ഇപ്പൊ അച്ഛനും മക്കളും മാത്രം മതി ല്ലേ ന്നെ ആർക്കും വേണ്ടല്ലോ"

അവളോട് ചേർന്ന് എന്റെ വിരലിനാൽ ചാർത്തിയ സിന്തൂരപൊട്ടിനു താഴെ യായി ചുണ്ടുകൾ ചേർക്കുമ്പോൾ  പറഞ്ഞു...

ഇനിയുള്ള ജീവിതം നമ്മുടെ ആർദ്രമോളുടെയും ആദിദേവിന്റെയും കൂടെ  അവിടെ ഞാൻ എന്നൊരു വാക്ക് ഇല്ലല്ലോ ഇനി നമ്മൾ എന്നൊരു വാക്ക് മാത്രം അല്ലേ..."""

രചന..അനൂപ് അനു കളൂർ...

No comments