Popular Posts

"ടീ ആതിരേ മര്യാദക്ക് എന്റെ  ഫോണ് ഇങ്ങോട്ട് തന്നോ എന്തു നോക്കാനാ ഇതിനു മാത്രം"

"എന്റെ ചെക്കൻ ഇങ്ങനെ ഓരോ പ്രണയ കഥകൾ എഴുതി ഓരോ ഗ്രൂപ്പിലും പോസ്റ്റുമ്പോൾ  നിക്ക് ആണ് പേടി"

"അതെന്തേടി ഇപ്പൊ അങ്ങനെ, ഒരു കഥ വായിച്ചു നീ പറഞ്ഞ അഭിപ്രായം അല്ലെ ഞാൻ ഇപ്പൊ ഇങ്ങനെ ഒരു കാന്താരിയെ ഭാര്യയായി സഹിക്കേണ്ടി വന്നത്, ചിരിച്ചു കൊണ്ടായിരുന്നു മറുപടി.

 "ദേ മനുഷ്യാ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട , കഥ ഇഷ്ടപെട്ട് അത് മെസ്സെഞ്ചറിൽ വന്നു പറഞ്ഞ എന്നെ സാഹിത്യവും പറഞ്ഞു വലയിൽ വീഴ്ത്തിയത് ആരാ?"

"എന്റെ പൊന്നോ വിട്ടേക്ക് ഇന്ന് എന്താ ഇത്ര ചൂടാവൻ എന്റെ കുട്ടിക്ക് അത് പറ"

"ദേ ഇന്നും ഒരുപാട് പെണ്കുട്ടികളുടെ റിക്യുസ്റ് വന്നിട്ടുണ്ടല്ലോ,ഇവർക്കൊന്നും ഒരു പണിയും ഇല്ലേ? പിന്നെ ഒന്നും
സ്വീകരിക്കേണ്ടട്ടൊ ഏട്ടാ"

"പാവങ്ങൾ അല്ലേടി ഇഷ്ടപെട്ടു അയച്ചതല്ലേ ഒരു കമ്പനി കൊടുക്കാം "

"വേണ്ടെന്ന് പറഞ്ഞില്ലേ ഏട്ടാ ,എന്താ എന്നോട് സംസാരിക്കാൻ ഇപ്പൊ താൽപര്യം ഇല്ലാതായല്ലേ,അതല്ലേ മുഖവും താഴ്ത്തി കൊണ്ടാണ് അവൾ പറഞ്ഞത്"

"എനിക്ക് അമ്മയുടെ വാത്സല്യവും ചേച്ചിയുടെ ലാളനയും അനിയത്തിയുടെ കൊഞ്ചലും നൽകുന്ന എന്റെ എല്ലാ കുറവുകളും കഴിവുകളും നല്ലോണം അറിയാവുന്ന ഈ പെണ്ണ് എന്റെ കൂടെ ഉള്ളപ്പോൾ വേറെ ഒരു കൂട്ടിന് ഞാൻ പോവോടി  കാന്താരി" കയ്യിൽ പിടിച്ചു നെഞ്ചോട് ചേർത്ത് കൊണ്ട് പറഞ്ഞു.

പതിയെ ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.

"ഏട്ടാ,നിക്ക് അറിയാല്ലോ
ഞാൻ വെറുതെ പറഞ്ഞതാട്ടൊ"

"ടീ കാന്താരി എന്തുപറ്റി ,സാധാരണ അഭിപ്രായവും പറഞ്ഞു വരുന്നവർക്ക് മറുപടി കൊടുക്കാൻ നീ തന്നെയാണല്ലോ എന്നെ നിർബന്ധിക്കാറുള്ളത് ഇതിപ്പോ"

"അതേ പിന്നേ"

"പറയടീ പെണ്ണേ "

"അവിഹിതത്തിൽ എഴുത്തുകാരൻ ആയ രവിസാറില്ലേ ഒരു ആരാധിക ഓരോന്ന് പറഞ്ഞു വന്നതാ ഒടുവിൽ ഗ്രീഷ്മ ചേച്ചിയെയും വിട്ട് അവളുടെ പിറകിൽ പോയി"

"അവിഹിതമോ ?ഏത് രവി സർ ? ആരാ ഗ്രീഷ്മ ചേച്ചി ?എനിക്കൊന്നും മനസ്സിൽ ആയില്ല പെണ്ണേ"

"അതേ അവിഹിതം സീരിയൽ ഇല്ലേ അതിലെ സംഭവമാണ് ഏട്ടാ"

"എടീ, അവൾടെ ഒരു സീരിയൽ ഓരോന്ന് കണ്ടു കൊണ്ടു വന്നോളും മിണ്ടാതെ പോയി കിടക്കടീ"

വല്ലാത്തൊരു നോട്ടവും നോക്കികൊണ്ട് ബെഡിന്റെ ഒരു മൂലക്കൽ മുഖം തിരിച്ചു കിടന്നു പെണ്ണ്.

കുറച്ചു നേരം കഴിഞ്ഞിട്ടും ഒരു അനക്കവും കാണാതെ വന്നപ്പോൾ പതിയെ വിളിച്ചു നോക്കി.

"ആതിരേ ,എന്തേലും മിണ്ടടോ"

എന്നിട്ടും മറുപടി ഒന്നും കാണാതെ വന്നപ്പോൾ ഇനി സോപ്പിങ്  മാത്രമേ നടക്കൂ .

"അച്ചൂ എന്തേലും പറയടോ നല്ല കുട്ടി അല്ലേ"സ്നേഹം കൂടുമ്പോൾ അവളെ അങ്ങനെയാണ് വിളിക്കുക.

"അല്ല. പോയി നിങ്ങളുടെ ആരാധികയെ വിളിച്ചോ "

 ചുവന്ന മുഖഭാവം കണ്ടപ്പോഴേ പെണ്ണ് കലിപ്പിൽ ആണെന്ന് പിടികിട്ടി,ദേ വൈകാതെ തന്നെ ബെഡിന്റെ നടുവിൽ തലയിണ കൊണ്ട് അതിർത്തിയും വന്നു.ഇനി രക്ഷയില്ല.

എന്നും അവൾക്ക് കൊടുക്കാർ ഉള്ള ഉമ്മകൾ തലയിണക്കും കൊടുത്തു അതും കെട്ടിപിടിച്ചു കിടന്നു.

ഇതുകണ്ട അവളോ മുഖം തിരിച്ചും കളഞ്ഞു ,രാത്രിയിൽ എപ്പോളേലും പിണക്കം മാറി വരുമെന്ന് കാത്തുകൊണ്ട് എപ്പോഴോ മയങ്ങി.

"കണ്ണുകൾ തുറക്കുമ്പോൾ പെണ്ണ്
നെഞ്ചിൽ തലവെച്ചു കിടക്കുന്നുണ്ട് ,പതിയെ ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തതും അവൾ ഉണർന്നു"

"പിണക്കം മാറിയതിന്റെ ചെറിയ സന്തോഷമെന്നോണം അധരങ്ങൾക്കൊപ്പം അവളുടെ പല്ലുകളും അമർന്നു എന്റെ കവിളിൽ"

"അയ്യോ
ഏട്ടാ ഇന്ന് അമ്പലത്തിൽ പോവണം എന്ന്  അമ്മ പറഞ്ഞിരുന്നു ഞാൻ പോവട്ടെ നേരം വൈകി,ഏട്ടൻ വരുന്നുണ്ടോ അല്ലേൽ വേണ്ട രണ്ടീസം മുന്നേ നമ്മൾ പോയല്ലേ അല്ലെ ഉള്ളു ,ചേട്ടൻ കിടന്നോട്ടൊ"

"കണ്ണുകൾ വീണ്ടും ആഴ്ച്ചയിൽ കിട്ടുന്ന ഒരു ഒഴിവുദിനത്തിന്റെ  സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ചു ഒന്നൂടെ നിദ്രയെ പുൽകി"

എണീറ്റു കുളിയൊക്കെ കഴിഞ്ഞു ചായ കുടികഴിഞ്ഞിട്ടും അവരെ കാണുന്നില്ല വിളിച്ചിട്ട് എടുക്കുന്നുമില്ല,അധിക ദൂരമൊന്നുമില്ല എന്തുപറ്റി ആവോ വഴിയിലേക്ക് തന്നെ നോക്കിയിരുന്നു,ഒടുവിൽ തിരക്കി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് വന്നു നിന്ന വണ്ടിയിൽ നിന്നിറങ്ങി ഗേറ്റും കടന്ന് അവർ വരുന്നത്..

"സെറ്റ് സാരിയും തലയിൽ ഒരു തുളസി കതിരും നെറ്റിയിൽ ചന്ദനകുറിയും തൊട്ടപ്പോൾ എന്റെ പെണ്ണിനെ ഒന്നൂടെ മനോഹരിയാക്കുന്നു,എന്തോ പെണ്ണിന് വല്ലാത്ത നാണം വന്നു നിറഞ്ഞിരിക്കുന്നു,അടുത്തേക്ക് വരും തോറും"

"എന്തേ ഇത്ര വൈകിയേ രണ്ടാളും"

"മോൾക്ക് ഒരു തലകറക്കം ഞങ്ങൾ വനജ ഡോക്ടറെ ഒന്നു കണ്ടു,രണ്ടീസം ആയിട്ട് അവളുടെ ക്ഷീണവും വിളർച്ചയും ഞാനും ശ്രദ്ധിച്ചിരുന്നു"
അമ്മയാണ് മറുപടി തന്നത് അപ്പോഴേക്കും അച്ചു വന്നു ചിണുങ്ങി ചേർന്നു നിന്നിരുന്നു .നെറ്റിയിൽ ചന്ദനം ചാർത്താൻ.

"എന്നിട്ട് എന്തു പറഞ്ഞു ?ഈ പെണ്ണിനോട് എത്ര പറഞ്ഞാലും ഒന്നും കഴിക്കില്ല ,അതൊക്കെ തന്നെ ആവും"

"കഴിക്കാൻ ഒക്കെ പറഞ്ഞു പക്ഷെ പച്ചമാങ്ങ ആണെന്ന് മാത്രം"

"പച്ചമാങ്ങയോ"

"ഈ ചെക്കൻ
ഞാൻ ഒരു അച്ഛമ്മ ആവാൻ പോണൂടാ പൊട്ടാ"

ആ നിമിഷം ഉണ്ടായ സന്തോഷം  വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല ...റൂമിലോട്ട്
ഓടി ചെന്ന് പെണ്ണിനെ എടുത്തു പൊക്കി....

"എന്റെ പെണ്ണിന്റെ കവിളിൽ ഒരുപാട് ഉമ്മകൾ കൊടുത്തു,സന്തോഷത്താൽ നിറഞ്ഞ ആ കണ്ണുകൾ ഞാൻ കണ്ടു"

"എന്താടാ എന്റെ അച്ചുവിന് വേണ്ടത്"

"നിക്ക് സ്നേഹം മാത്രം മതിയെന്നും നെഞ്ചിൽ ചേർന്ന് കൊണ്ടവൾ മൊഴിഞ്ഞു"

"അതേ എനിക്ക് നിന്നെ പോലെ സുന്ദരി ആയ ഒരു മോളുട്ടി മതിട്ടോ അച്ചു"

"അയ്യട നിക്ക് ഏട്ടനെ പോലൊരു മോനൂസിനെ മതി"

"ഇന്നേലും തല്ല് നിർത്താം ആരായാലും നമുക്ക് ദൈവം നൽകുന്ന പോലെ സ്രീകരിക്കാം പെണ്ണേ"

"ആയിക്കോട്ടേ ന്റെ  ചെക്കാ"

ഉണ്ണിയുടെ വരവും കാത്തു കൊണ്ടുള്ള സന്തോഷംനിറഞ്ഞ പിന്നീടുള്ള ഓരോ നാളും... ഞങ്ങൾ കാത്തിരിക്കുകയാണ്  ....

"അതേ ഏട്ടാ നിക്ക് ഇപ്പോ പുളിഅച്ചാർ വേണം"

"അയ്യോ ഈ
രാത്രിയിലോ അച്ചൂ,നാളെ പോരെ"

"പറ്റില്ല ഇപ്പോ വേണം ,വെറുതെ ഓരോന്ന് കുത്തി കുറിച്ച് ഇരിക്കാതെ പോയി വാങ്ങി വാ ഇല്ലേൽ ഞാൻ ഒന്നും കഴിക്കില്ലേ ഏട്ടാ"

"അയ്യോ അത് വേണ്ട ഞാൻ ഇപ്പൊ വരാം"
, ഇനി കുത്തി കുറിക്കാൻ ഇരുന്നാൽ കത്തിയും കൊണ്ടു വരും അവൾ എന്നെ അച്ചാറിടാൻ ഞാൻ പൊക്കോട്ടെ"....

 അനൂപ് അനു കളൂർ

No comments