Popular Posts

കുട്ടിക്കാലത്തെ മോഷണം(Humor - Comedy )

കുട്ടിക്കാലത്ത്‌ ടേപ്പ്‌ റിക്കാർഡിനോട്‌ ഒരു അടങ്ങാത്ത താൽപര്യമായിരുന്നു
ഒരുപ്പാട്‌ നിരാഹാരം കിടക്കലിലും കരച്ചിലിലും അലിവ്‌ തോന്നിയ അമ്മ എനിക്കൊരു വാക്ക്‌ മാൻ വാങ്ങി തന്നു. . .
അന്ന് അതായിരുന്നു ഫെയ്മസ്‌. .
.വീ സീ ഡി എല്ലാം നാട്ടിൻ പുറത്തുക്കാർ കാണാൻ തുടങ്ങീട്ടില്ലാ. . .
.പുത്തൻ വാക്മാൻ ആയതോണ്ട്‌ ഞാൻ എന്റെ എപ്പഴും റൂമിൽ ഇരുന്ന് അത്‌ തുടച്ച്‌ മിനുക്കുമ്പോൾ അച്ചൻ പറയും എന്താ ടാ എപ്പഴും അതിങ്ങനെ എപ്പഴും തുടച്ച്‌ മിനുക്കാൻ ?
ഇങ്ങനാണേൽ നിനക്ക്‌ ഒരു പെണ്ണു കെട്ടിച്ച്‌ തന്നാൽ മണിയറേന്ന് പുറത്തിറങ്ങില്ലല്ലോ. .

കൗമാരക്കാരൻ ആണലെൂം കല്ല്യാണം എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്‌ ഒന്നു പൂത്തു. .

.മുത്തുച്ചിപ്പീം ക്രൈമും ഷക്കീല പടങ്ങളും കണ്ട്‌ ആസ്വദിക്കാൻ തുടങ്ങുന്ന ആ പ്രായത്തിൽ കല്ല്യാണം എന്ന് കേട്ടാൽ എന്നെപോലുള്ള ഒരു കൗമാരക്കാരനു പെട്ടന്ന് നാണം വന്നില്ലേലേ അതിശയള്ളൂ. . .മ്മ് കല്ല്യാണം.
. അതും ഓർത്ത്‌ പിന്നെയും തുടച്ച്‌ മിനുക്കൽ തുടങ്ങി. . . .
തുടച്ച്‌ മിനുക്ക്യോണ്ട്‌ കാര്യല്ലല്ലോ. . .
ടേപ്പിൽ ഇടാൻ കാസറ്റ്‌ വേണ്ടേ. ക്യാസറ്റ്‌ വാങ്ങാൻ കയ്യിൽ പൈസ ഇല്ലാ. .
ക്യാസറ്റ്‌ ഇല്ലാതെ ഇതെന്തിനാ. . .
എവിടന്നാ ക്യാസറ്റ്‌ ഒപ്പിക്കാ എന്നതായിരുന്ന് അന്നത്തെ ഉറക്കം കളഞ്ഞുള്ള ചിന്തകൾ. .

അപ്പഴ ഓർത്തെ അപ്പുറത്തെ നാരായണേട്ടന്റെ വീട്ടിൽ ടേപ്പ്‌ റിക്കാർഡർ ണ്ട്‌.
എന്നും പല പല പാട്ടുകളും അവിടന്ന് കേൾക്കാറുണ്ട്‌ . .
ഇന്നലെ സ്ക്കൂളിലേക്ക്‌ പോവുന്ന വഴി ഗജനിയിലെ സുട്ടും വിഴി സൂടാരെ ന്ന പാട്ട്‌ അവിടെ ഇരുന്ന് ആസ്വദിച്ചപാട്ട്‌ അവിടെ ഇരുന്ന് ആസ്വദിച്ച്‌ കേട്ടത്‌ മനസ്സിലേക്കോടി വന്നു.. .
അപ്പഴേ മനസിൽ കുറിച്ചിട്ടു കാസറ്റ്‌ അവിടന്ന് തന്നെ. . .
പിന്നെ എങ്ങനെ അവിടന്ന് ക്യാസറ്റ്‌ എടുക്കും എന്നായി ചിന്ത. . .
ചിന്തകൾ കാടുകയറി കയറി ഉറക്കം കുളമായി. .പിന്നെ എപ്പഴോ ഉറങ്ങി. .
മുഖത്ത്‌ വെള്ളം വീണപ്പോഴാണു എണീറ്റത്‌. . .കണ്ണു തുറന്നപ്പോൾ ആത്മ സുഹൃത്ത്‌ വിഷ്ണൂം സിൻസാറും. . .
ടാ എണീക്കെടാ.
ഇന്നെന്താ പരിപാടി. . .
അവന്മാരുടെ ചോദ്യത്തിനു ഒറ്റവാക്കിൽ ഞാൻ ഉത്തരം പറഞ്ഞു കാസറ്റ്‌ മോഷണം
എവിടന്ന് എന്ന ചോദ്യത്തിനു എല്ലാം വിശദമായി ഞാൻ പറഞ്ഞു. . .
നാരയണേട്ട്ന്റെ വീട്ടീന്ന് അടിച്ച്‌ മാറ്റാം എന്ന് പറഞ്ഞപ്പോ സിൻസാറിന്റെ മുഖം ഒന്നു വിടർന്നു. കാരണം നാരായണേട്ടന്റെ ഭാര്യ ഗീതേച്ചി കാണാൻ സുന്ദരിയാ. തമിഴ്‌ നടി മുംതാസിനെ പോലെ ആണെന്ന് സിൻസാർ എപ്പഴും പറയും. . .എനിക്കാണേൽ അങ്ങനെ തോന്നിട്ടില്ലാ. .ബോയ്‌ലർ കോഴിയെ പോലെ ഉള്ള ഒരു വെളുത്ത ആനക്കുട്ടി. .ശീീ. .
അവരുടെ വീട്ടിൽ കയറി കസറ്റ്‌ പൊക്കാം എന്ന് പറഞ്ഞപ്പോൾ സിൻസാർ ഫുൾ സപ്പോട്ട്‌. .മെല്ലെ അങ്ങോട്ട്‌ വെച്ച്‌ പിടിച്ചു. .നാരയണട്ടൻപുറത്തേക്കെങ്ങോട്ടോ പോയതാണെന്ന് തോന്നുന്നു. . .
ആളെ ആ പരിസരത്ത്‌ കാണുന്നില്ലാ. .
മതിലു ചാടി വീടിന്റെ മുറ്റത്തെത്തി. . . . .അവരുടെ മക്കൾ രണ്ടും കളിക്കാൻ പോയതോണ്ട്‌ അവരുടെ ശല്ല്യവുമില്ല. . .
ആഹാാ . . .ഇന്ന് തകർക്കും. . .
മെല്ലെ അടുക്കള വാതിലിൽ എത്തി. . .കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം. . .കൂട്ടത്തിലുള്ള സിൻസാറിനെ കാണുന്നില്ലാ. . .നോക്കിയപ്പോൾ ബാത്രൂമിന്റെ ജനലിലൂടെ ഏന്തി വലിഞ്ഞ്‌ ഉള്ളിലേക്‌ നോക്കുന്നു. . .
അവനു ഉയരം കുറവായതോണ്ട്‌ ഉള്ളിലേക്ക്‌ കാണില്ലാന്ന് ഉറപ്പാ. .
വെറുതെയല്ല ദൈവം അവനു നീളം കൊടുക്കാഞ്ഞത്‌.അലവലാതി. . .
ഗീതേച്ചി കുളിക്കാ. .
അത്‌ കാണാനാ ഈ അലവലാതിയുടെ എത്തിനോട്ടം
കുളിമുറിയുടെ ജനലിലൂടെ വലിഞ്ഞ്‌ കയറുന്ന അവനെ വലിച്ച്‌ താഴെ ഇട്ടൂ. . .
ഗീതേച്ചി ഉള്ളോണ്ട്‌ ഇന്ന് അടിച്ചുമാറ്റൽ നടക്കില്ലാന്ന് കരുതിയിരിക്കുമ്പോഴ ഗേതേച്ചി കല്ല്യാണത്തിനു പോവും എന്ന് വിഷ്ണു പറഞ്ഞത്‌. .
കരിഞ്ഞ്‌ പോയ സ്വപ്നങ്ങൾക്ക്‌ ചിറക് മുളക്കാൻ തുടങ്ങിയപ്പോലെ. . .
പിന്നീടൊരു കാത്തിരിപ്പാണു. .
ഗീതേച്ചി കുളികഴിഞ്ഞിറങ്ങി മേക്കപ്പൊക്കെ ഇട്ട്‌ കല്ല്യാണത്തിനു പോയി . . .
ഇത്‌ തന്നെ അവസരം. .
മണ്ണുകട്ട കൊണ്ട്‌ പടുത്ത പഴേ ചുമരാണു വീടിനു. .തേച്ചിട്ടൊന്നും ഇല്ലാ. . .
ഞങ്ങൾ പതിയെ കുളിമുറിയിൽ കയറിയപ്പോൾ ഗീതച്ചീടെ മാക്സി അയലിലിരുന്നാടുന്നു. . .സിൻസാർ അതെടുത്ത്‌ ശ്വാസം ആഞ്ഞുവലിച്ചു. . ഈ അലവലാതിക്ക്‌ ഇതല്ലാതെ വേറെ ഒരു പണീം ല്ലാ. . .
കാര്യം നടക്കണന്നുള്ളോണ്ട്‌ ഞാൻ ഒന്നും പറയാൻ പോയില്ലാ
മെല്ലെ ചുമരിന്റെ കട്ട ഇളക്കി മാറ്റിയത്‌ വിഷ്ണുവാണു. . .
2 കട്ടയേ മാറ്റിയുള്ളൂ. .
കൂട്ടത്തിൽ കോലു പോലിരിക്കുന്ന സിൻസാറിനെ എടുത്ത്‌ കട്ട എടുത്ത ഗ്യാപ്പിലൂടെ ഉള്ളിലേക്കിട്ടതും ഒരലർച്ചയായിരുന്നു അവൻ. . .പാവം ചെന്നുവീണത്‌ അടുക്കളയിൽ കൂട്ടിയിട്ട തേങ്ങക്കൂട്ടത്തിനു മുകളിലേക്ക്‌. .
ഞൊണ്ടി ഞൊണ്ടി അവൻ പയ്യെ അടുക്കള വാതിൽ തുറന്ന് തന്നു. .
വാതിൽ തുറക്കേണ്ട താമസം ഞാനും വിഷ്ണൂം ഒരു അറ്റാക്കായിരുന്നു. .
ഞാൻ അലമാര ലക്ഷ്യമാക്കി ഓടി. .
എല്ലാ അറകളും തുറന്ന് കാസറ്റുകളെല്ലം അരയിലും പാന്റിന്റെപോക്കറ്റിലും തിരുകി. . .തിരിച്ചിറങ്ങാൻ നേരത്ത്‌ ഇവന്മാരെ രണ്ടിനേം കാണുന്നില്ലാ. .
എവിടെ പോയി എന്ന് നോക്കിയപ്പോൾ ശൂ ശൂൂ എന്ന ശബ്ദം കേൾക്കുന്നു. അടുക്കളയിൽ നിന്നാണു. .ഞാൻ പയ്യെ അങ്ങോട്ട്‌ വെച്ച്‌ പിടിച്ചു. . . നോക്കിയപ്പോൾ സിൻസാർ നാവ്‌ പുരത്തേക്ക്‌ ഇട്ട്‌ ശ്വാസം വലിക്കുന്നു. .
കണ്ണീന്നൊക്കെ വെള്ളം വരുന്നു. . .
അവന്റെ മുന്നിലാണേൽ ഒരു ചട്ടീണ്ട്‌. .
ഞാൻ മെല്ലെ ആ ചട്ടീലേക്ക്‌ നോക്കി. . .കോഴിക്കറി. .
പാവം ഗീതേച്ച്‌ ണ്ടാക്കിയ കോഴിക്കറീം ചപ്പാത്തീം വെട്ടിവിഴുങ്ങുന്നേനിടയ്ക്ക്‌ കോഴിക്കറീലെ ഒരു മുളകിനു കടിച്ച്‌. .
അയിനാ ഈ ശൂ ശ് ന്നോക്കെ. . പാമ്പാണെന്ന് പേടിച്ച്‌ ന്റെ നല്ല ജീവൻ പോവാഞ്ഞത്‌ നന്നായി. .
വിഷ്ണു ആണെൽ ചപ്പാത്തിയോട്‌ മല്ലയുദ്ധ്മാണു. .
നാലഞ്ച്‌ ചപ്പാത്തി ഒറ്റയടിയ്ക്കാ കേറ്റുന്നത്‌. .
കൂട്ടത്തിൽ കറി ചട്ടീൽ കയ്യിട്ടു വാരലും. . .എനിക്കാണേൽ ഓക്കാനം വരുന്നു. . .ആർത്തിപണ്ടാരങ്ങൾ. . .
അടുക്കളേടെ മൂലേലേക്ക്‌ നോക്കീപ്പോ നാരയണേട്ടെന്റെ പുത്യേ സൈക്കിൾ. .
ഒരിക്കൽ ഞാനൊന്നു ഒടിയ്ക്കാൻ ചോദിച്ചപ്പോൾ കുട്ടികൾ ഓടിയ്ക്കാൻ പാടില്ലാന്ന് പറഞ്ഞ്‌ എന്നെ കളിയാക്കീതാ.
ഒന്നും നോക്കീലാ ഞാനാ രണ്ട്‌ ടയറിന്റേം കാറ്റൂരി വിട്ട്‌. . .
അങ്ങനിപ്പോ അങ്ങേരു സുഖിക്കണ്ട. . അപ്പഴേക്ക്‌ ചുണ്ടും ചിറീം കഴുകി വിഷ്ണൂം സിൻസാറും ഹാജരായി. .
എല്ലാം കഴിഞ്ഞ്‌ വെറുതെ ഒന്നു പുറത്തേക്ക്‌ നോക്കിയപോൾ നാരയണേട്ടൻ അതാ വരുന്നു. . . .അങ്ങേർ അടുക്കള വാതിലിന്റെ അടുത്തേക്ക്‌ എത്താറായി. . .
എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങീ. . .

കക്കാനാണെങ്കിലും ഞാൻ കൂട്ടിനു വിളിച്ചത്‌ രണ്ട്‌ പൊട്ടന്മാരെ ആണല്ലോ. . .
നാരയണേട്ടനെ കണ്ടതും വിഷ്ണൂം സിൻസാറും വീടിന്റെ വെളിയിലേക്കോടി .
ചെന്നു പെട്ടത്‌ അങ്ങേരുടെ മുന്നിലേക്കും. . .ഞാൻ മെല്ലെ റൂമിലെ കട്ടിലിനടിയിലൊളിച്ചു. .നാരായണേട്ടൻ അവന്മാരുടെ പിറകേ ഓടുമ്പോൾ രക്ഷപ്പെടാം എന്നാണു എന്റെ കണക്കുക്കൂട്ടൽ. . .
അത്‌ തെറ്റിയില്ലാ. .
അവന്മാരെ കണ്ടതും ടാ ന്ന് അലറി ഒരോട്ടമായിരുന്നു അവരുടെ പിന്നാലെ. .
ആ തക്കത്തിനു ഞാൻ പയ്യെ പയ്യെ വീടിനു വെളീലേക്കിറങ്ങി മതിലുചാടി അടുക്കളയുടെ സൈഡിലുള്ള കുറ്റിക്കാടിലൂടെ പാടത്തേക്ക്‌ ചാടി
.പോക്കറ്റിലും അരയിലും തിരുകിയിരുന്ന കാസറ്റുകളൊക്കെ എവിടെയൊക്കെയോ വീണുപോവുന്നത്‌ ഓർമ്മയുണ്ട്‌. .കുനിഞ്ഞെടുക്കാൻ സമയമില്ലാ. . നിർത്താതെയൊരോട്ടമായിരുന്നു. .
എത്ര ദൂരം അങ്ങനെ ഓടി എന്നോർമ്മയില്ല. .അവസാനം കിതച്ച്‌ കിതച്ച്‌ തളർന്ന് വീഴും എന്നായപ്പോ ഓട്ടം നിർത്തി. . . .
സിൻസാറും വിഷ്ണൂം എവിടെ എത്തിയോ ന്തോ. ന്താണേലും എന്നെ അങ്ങേരു കണ്ടിട്ടില്ല. .ഞാൻ സേഫ്‌. . .
ഹിഹിഹിഹി. . .അപ്പോ കുഴപ്പല്ല . .
ഞാൻ മെല്ലെ വീട്ടിലേക്ക്‌ വെച്ച്‌ പിടിച്ചു. . കുറച്ചങ്ങട്‌ എത്തീപ്പോ സിൻസാർ ദാണ്ടേ പാടത്തിന്റെ വരമ്പത്ത്‌ നിക്കണു. .
കൂടെ നാരായണേട്ടനും. .
ഈശ്വരാ ആ തെണ്ടിയെ പൊക്കി. . .
എന്ത്‌ ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ . .
അവനെ എന്നെ ഒറ്റിയിട്ടുണ്ടാവോ ? ഹേയ്‌ അങ്ങനെ വരാൻ ചാൻസ്‌ ഇല്ല. . സിൻസാർ മുത്തല്ലേ. ഒറ്റൂല. .
ഞാൻ ഒന്നും അറിയാത്ത പോലെ മൂളിപ്പാട്ട്‌ പാടി നടന്നു. .
അവരുടെ അടുത്തെത്തിയതും നാരായണേട്ടൻ ചോദിച്ചു നീ എവിടെന്നാ വരുന്നെ. . .
ഞാൻ കടേൽ പോയതാ നാരായണേട്ടാ. ഞാൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു. . .
നാരയണേട്ടൻ സിൻസാറിനെ ഉറക്കെ വഴക്ക്‌ പറയുന്നു.
അടിയ്ക്കാൻ കയ്യോങ്ങുന്നു. . .
ആളുകൾ കൂടാൻ തുടങ്ങി. .
പരിസരം പന്തിയല്ല എന്ന് കണ്ട ഞാൻ മെല്ലെ മുങ്ങാൻ തുടങ്ങിയപ്പോഴാ ആ തെണ്ടീടെ ഡയലോഗ്‌. .
ഞാൻ മാത്രല്ല മനൂം ണ്ട്‌ ന്റെ കൂടെ കക്കാൻ കേറാൻ. . .
ഞാൻ പെട്ട്‌. .
നിക്കടാ അവിടെ തിരിഞ്ഞ്‌ നോക്കീപ്പോൾ നാരയണേട്ടൻ ന്റെ മുന്നിൽ. . . .
കണ്ണുരുട്ടി ഒരു നോട്ടം. . .
ആ സ്പോട്ടിൽ തന്നെ ഞാൻ ഇച്ചീച്ചി മുള്ളീ ന്നാ തോന്നണെ. . .
പിന്നെ അവിടന്നങ്ങോട്ട്‌ വഴക്കിന്റെയും തെറിയുടേയും പൂരമായിരുന്നു. .
പിന്നെ ഞങ്ങൾ മൂന്നിനേയും വിചാരണ ആയിരുന്നു. .
പ്രായത്തിന്റെ ആനുകൂല്യവും നട്ടുക്കാരുടെ കണ്ണിലുണ്ണിയും ആയിരുന്നതോണ്ട്‌ ആരും ഞങ്ങളെ പഞ്ഞിക്കിട്ടീല എന്ന് മാത്രല്ലാ കുട്ടികളായാൽ ഇങ്ങനെ അൽപ്പം വികൃതി ഒക്കെ ണ്ടാവും ന്ന് പറഞ്ഞ്‌ സമാധാനിപ്പിക്കേം ചെയ്തപ്പഴാ പോയ ശ്വാസം പോയപ്പോലെ തിരിച്ച്‌ വന്നെ. . .
ഇല്ലാരുന്ന്നേ ശ്വാസം കിട്ടാതെ തട്ടി പോയേനെ. .
വിവരമറിഞ്ഞ്‌ അമ്മേം അച്ചനും സ്ഥലത്തെത്തി. . എല്ലാരും പറഞ്ഞു അവരെ ഇനി വഴക്കൊന്നും പറയണ്ട കുട്ടികളല്ലേ. .
ഒരു കുസൃതി ആയി കണ്ടാൽ മതീന്ന്. . .അമ്മേടെ മുഖത്തേക്കൊന്നു നോക്കി ഞാൻ. ഇല്ലാ ദേഷ്യൊന്നുല്ല. ..ഭാഗ്യം. . . . .
സത്യത്തിൽ നഷ്ടം എനിക്കാ. . .
വിഷ്ണൂനും സിൻസാറിനും ചിക്കനും ചാപ്പാത്തീം കിട്ടി.എനിക്കോ. . .
കാസറ്റ്‌ മുഴോനും എവിട്യോ വീണുപോയേക്ക്ണു
ചമ്മലോടെ നാട്ടുക്കാരുടെ ഇടേലൂടെ മെല്ലെ ഞാാൻ വീട്ടിലേക്ക്‌ നടന്നു. . .
വീട്ടിൽ എത്തീപ്പോ അമ്മ പറഞ്ഞു മനൂ വേഗം പോയി കുളിച്ചിട്ട്‌ വാ ചായ എടുത്ത്‌ വെക്കാം. .
ങേ ഇതെന്താ അമ്മയ്ക്ക്‌ പതിവില്ലാത്തൊരു സ്നേഹം. .
എന്നെ വഴക്കൊന്നും പറയുന്നില്ലല്ലോ. .
.കൊള്ളാലോ. .
അപ്പോൾ അമ്മയ്ക്ക്‌ എന്നോട്‌ സ്നേഹമുണ്ട്‌. . .ദേഷ്യൊന്നുല്ലാ. .
ഞാനാണേൽ അമ്മയുടെ കയ്യിൽ നിന്നു ഒരു അടിയൊക്കെ പ്രതീക്ഷിച്ചു ഭാഗ്യം ഇനി പേടിക്കാനില്ല. .
ഞാൻ സന്തോഷത്തോടെ കുളിയൊക്കെ കഴിഞ്ഞ്‌ ചായ കുടിക്കാൻ അടുക്കളയിലെത്തി. . അമ്മ ചായയും ബിസ്കറ്റും മുന്നിലേക്ക്‌ വെച്ചു. . .ആർത്തിയോടെ ഞാൻ അത്‌ കഴികാനിരുന്നതും അടുപ്പിൽ വെച്ച്‌ പഴുപ്പിച്ച ചട്ടുകം അമ്മ എന്റെ കയ്യിൽ വെച്ചതും ഒരുമിച്ചായിരുന്നു. .
വേദന കൊണ്ട്‌ ഒരു ചാട്ടായിരുന്നു ഞാൻ. .
നീറ്റലും ചൂടും. .
കണ്ണിൽ നിന്നു പൊന്നീച്ച അല്ല തേനീച്ചയാ പറന്നത്‌. . .
അമ്മാതിരി വേദന. .നോക്കീപ്പോൾ തൊലിയൊക്കെ പോയി അവിടെ വെളുത്തിരിക്ക്ണു. . . . .
കരഞ്ഞു കലങ്ങിയ കണ്ണുമായി വേദന സഹിക്കാതെ ഞാനിരുന്നപ്പോൾ അമ്മ അടുത്ത്‌ വന്ന് പറഞ്ഞു ഇനി ഇമ്മാതിരി പണി കാണിച്ചാൽ അടുത്തത്‌ വെക്കുന്നത്‌ നിന്റെ ചന്തീലാരിക്കും ന്നു. . .
കാലങ്ങൾക്കിപ്പുറം പലപ്പോഴും കയ്യിലെ ആ പൊള്ള്യ പാട്‌ കാണുപോൾ ഞാൻ ആദ്യം ഓർക്കുന്നത്‌ ഈ സംഭവം ആണു. .

ദേ നോക്ക്യേ ന്റെ കയ്യിലെ ആ പൊള്ള്യ പാട്‌. .

(പറ്റിച്ചേ ആ പൊള്ള്യ പാട്‌ മാഞ്ഞ്‌ പോയേ )

രചന : മനു

No comments