പ്രണയിനിക്ക് ജന്മദിനസമ്മാനമായി ഒരു സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കാമുകൻ
ന്യൂഡൽഹി ; പ്രണയിനിയോടുള്ള സ്നേഹം തെളിയിക്കാൻ ഒരു സർവകലാശാലയുടെ മുഴുവൻ വെബ്സൈറ്റും ഹാക്ക് ചെയ്ത ഹാക്കർ.

ജാമിയ മിലിയ സർവകലാശാലയുടെ സൈറ്റാണ് കാമുകിക്ക് ജന്മദിന സന്ദേശം നൽകി ഹാക്കി ചെയ്തത്. സൈറ്റ് സന്ദർശിക്കുന്നവർക്ക് ‘ ഹാപ്പി ബർത്ത് ഡേ പൂജ,ലവ് യൂ ‘ എന്ന സന്ദേശമാണ് കാണാൻ കഴിഞ്ഞത്.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. പിന്നീട് സൈറ്റ് സാധാരണനിലയിലായി.

ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്തു വന്നിട്ടില്ല. സര്‍വകലാശാലയും ഇതു സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

മന്ത്രാലയങ്ങളുടെയും,സർവകലാശാലകളുടെയും അടക്കം നിരവധി സൈറ്റുകളാണ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടത്.
No comments