മനസ്സിൽ നിന്നും ഒരിക്കലും മായ്ക്കാനാവാത്ത വിധം ഒരാളോടുള്ള പ്രണയം കൊണ്ടു നടക്കുന്ന ഒട്ടുമിക്ക പെൺക്കുട്ടികളുടെയും ജീവിതത്തിൽ വിവാഹം എന്നൊരു ഘട്ടം വരുമ്പോൾ മാത്രം....,
ഒരു രൂപമാറ്റത്തിനും വിധേയമാകാതെ തന്നെ ഒറ്റ രാത്രി ഇരുട്ടി വെളുക്കുന്ന സമയത്തിനുള്ളിൽ നിന്ന നിൽപ്പിൽ നിന്നും പൂർണ്ണമായും മാറി പുതിയൊരാളായി.....,
അത്രയും നാൾ വരെ പ്രാണനായിരുന്ന ഒരുവനെ വിട്ട് മറ്റൊരുവന്റെ ഭാര്യയാവാൻ ചില പെൺക്കുട്ടികൾ കാണിക്കുന്ന മാനസ്സീകമായ മാറ്റമുണ്ടല്ലോ...?
അവരിൽ ആ മാറ്റം അത്ര പെട്ടന്ന് എങ്ങിനെ സംഭവിക്കുന്നു....?
അല്ലെങ്കിൽ..,
രൂപാന്തരം പ്രാപിക്കുന്നു...,?
എന്നു നിങ്ങൾക്ക് അറിയാമോ....?
ജീവിതത്തിൽ അങ്ങിനെ സംഭവിച്ച പലരും അതു അറിയാൻ ശ്രമിച്ചിട്ടുണ്ടാവും എന്നുറപ്പ്..,
അതും അവരുടെ വിവാഹശേഷം മാത്രം..!
അവനെ ഒഴിവാക്കി ഏതോ ഒരാളുടെ ഭാര്യയാവാൻ തനിക്കതിനെങ്ങനെ കഴിഞ്ഞു...???
എന്ന ഒറ്റ രീതിയിലാവും
അവയിലേറിയ പങ്കും ചിന്തിച്ചിട്ടുണ്ടാവുക.....,
അതു പോലെ
വിവാഹശേഷം ആ ദിവസത്തിന്റെ അവസാനം പുലർക്കാലം
വീണ്ടും പഴയ പ്രണയത്തിന്റെ ചിറകിലേറി സ്വന്തം വേദനകളെയും സ്വപ്നങ്ങളെയും കണ്ണീരിൽ ചാലിച്ച്...,
എന്നെ മറന്നേക്കുക പ്രിയനേ..."
മാപ്പർഹിക്കുന്നില്ലെങ്കിലും വെറുക്കരുത്...."
എന്റെ സ്വകാര്യസ്വപ്നങ്ങളിൽ
എന്നും നീ മാത്രമായിരിക്കും..."
മനസ്സിൽ എന്നിങ്ങനെയുള്ള നഷ്ടബോധം പേറി അവനിലെക്കു തന്നെ അവളുടെ മനസ്സു വീണ്ടും തിരിച്ചെത്തുന്നത് എന്തു കൊണ്ട്.....?
പലരും പലവുരി തിരിച്ചും മറിച്ചും
പലവട്ടം ആലോചിച്ച് അവസാനം
ആ കുറ്റം പെൺക്കുട്ടികളായ
നിങ്ങളിൽ പലരുടെയും പേരിൽ തന്നെ അടിച്ചേൽപ്പിക്കുകയാണു പതിവ്....!
അവസരവാദികളായ
പെൺക്കുട്ടികളുടെ ഇരട്ടത്താപ്പു നയം "
എന്ന ഒരേ ഒരു ഉത്തരമെഴുതിവെച്ച് അവസാനിപ്പിക്കുകയായിരുന്നു
പലരും ഈ ചോദ്യം അഥവ ഈ അവസ്ഥയെ...!
എന്നാൽ
ശരിയുത്തരത്തേക്കാൾ കണ്ടെടുക്കാൻ എളുപ്പമുള്ള ഉത്തരം മാത്രമാണിത്.....!!!
അങ്ങിനെ വരുമ്പോൾ
മനസ്സിലുള്ള ആളെ കൈവിട്ട് പകരം
ആരോ ഒരാളെ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കാം...... ???
ജീവിതത്തിൽ ആ അവസ്ഥയിലൂടെ
കടന്നു പോയ പെൺക്കുട്ടികൾക്ക് പോലും അതിനുത്തരം അറിയില്ലെങ്കിൽ....,
എന്താണ് അതിന്റെ ശരിയായ ഉത്തരം...???
അറിയില്ലെങ്കിൽ പറയാം....,
നിങ്ങൾ പെൺക്കുട്ടികളിൽ
നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ സ്വകാര്യസ്വപ്നങ്ങളെയും ഇഷ്ടങ്ങളെയും ഒറ്റയടിക്ക് നശിപ്പിച്ചു കളയാൻ മാത്രം ശേഷിയുള്ള മറ്റൊരു മോഹം കൂടി
നിങ്ങൾ അറിയാതെ തന്നെ നിങ്ങളെ വേട്ടയാടാനുള്ള സമയവും സാവകാശവും കാത്ത് നിങ്ങൾക്കുള്ളിൽ ഉറങ്ങുന്നുണ്ടെന്നു ഞാൻ പറഞ്ഞാൽ...,
നിങ്ങളത് വിശ്വസിക്കുമോ....? ?
നിങ്ങളിൽ
അപൂർവ്വങ്ങളിലപൂർവ്വം ചിലർ ഒഴിച്ച് ബാക്കി വരുന്ന ഭൂരിഭാഗം പേരും അവരറിയാതെ തന്നെ അവരതിന്റെ ഇരയായി മാറി കൊണ്ടിരിക്കുകയാണെന്ന് അവർക്കു തന്നെയറിയില്ല....,
മുകളിൽ പറഞ്ഞ
ആ അപൂർവ്വം ചിലർ അഥവ അതിന്റെ ഇരയാവാതെ പുറത്തു കടക്കുന്നവർ
ആ അവർക്കു പോലും അറിയില്ല
തങ്ങൾ ബേധിക്കുന്നത്
ഈ ചക്രവ്യൂഹമാണെന്ന്...!!!
എന്നാൽ നിങ്ങളിൽ പലരും എന്നല്ല
ആരും തന്നെ ഇതറിയുമ്പോൾ പോലും
ഇതു സമ്മതിച്ചു തരില്ല...."
എന്നത് അതിനേക്കാൾ മനോഹരമായ മറ്റൊരു കാര്യം....,
മിക്കവാറും നിങ്ങൾ ഒരോർത്തരിലേക്കും ആദ്യമായിട്ടായിരിക്കാം ഞാൻ നിങ്ങളോടു പറയുന്ന ഈ ഒരു കാര്യം കടന്നു വരുന്നതെന്നു എനിക്കു ബോധ്യമുണ്ട്....,
കൂടെ നിങ്ങൾക്കും അതു മനസ്സിലാവും...,
എന്നാലും
നിങ്ങളിൽ ഈ ഉത്തരം കുറച്ചു നേരത്തേക്കെങ്കിലും നിങ്ങളെ ഇതു ശരിയാണോ ?
അതോ
തെറ്റാണോ ?
എന്നു ഉറപ്പിക്കാനാവാതെ കുഴപ്പിച്ചേക്കാം....,
അതു കൊണ്ടു തന്നെ നിങ്ങൾക്ക് ഈ കാര്യത്തിൽ അത്രപ്പെട്ടന്നൊരുത്തരം എളുപ്പവുമല്ല,...,
എന്നിരുന്നാലും ഒരു കാര്യം ഉറപ്പാണ്....,
കൂടു വിട്ടു കൂടുമാറിയവരിൽ പലർക്കും തീർച്ചയായും ഈ ചോദ്യം ഒരു പുന:പരിശേധനക്ക് അവസരമൊരുക്കും....,
കൂടാതെ
തന്റെ കാര്യത്തിൽ സംഭവിച്ചത്
അതു ഇതു കൊണ്ടൊന്നുമല്ല എന്ന്
അവർ ആവർത്തിച്ചാവർത്തിച്ച് സ്വന്തം മനസ്സിനെ അവരോടൊത്തു
ചേർത്തു നിർത്താൻ ശ്രമിക്കുമെന്നും ഉറപ്പാണ്....!
അതിന്റെ പ്രധാന കാരണം...,
തന്റെ പ്രവർത്തി മറ്റുള്ളവർക്കു വേണ്ടി അവർ ചെയ്ത ത്യാഗമായി കാണാനാണ് അവർക്കിഷ്ടം....,
മറ്റെന്തിനോടെങ്കിലും ഇതിനെ ഉപമിക്കുന്നത് അവരുടെ വെറുപ്പു സമ്പാദിക്കാൻ മാത്രേ ഉപകരിക്കു എന്നു സുനിശ്ചയം....!
അതറിഞ്ഞു കൊണ്ടു തന്നെ പറയാം...,
നിങ്ങൾ നഷ്ടപ്പെടുത്തുന്നതിനെ
ഒന്നുകിൽ ത്യാഗം "
അല്ലെങ്കിൽ..,
കുടുംബത്തിന്റെ മാനം രക്ഷിക്കാൻ "
എന്ന വാക്കു കേൾക്കാനാണു നിങ്ങൾക്കിഷ്ടമെങ്കിലും....,
സത്യം അതല്ല....,
" ഒരോ പെണ്ണിനേയും വിടാതെ പിൻ തുടരുന്ന ഒരു മഞ്ഞ വെളിച്ചമുണ്ട്....,
ആ വെളിച്ചത്തിന്റെ അടിമയും ഉടമയും
ഒരേ സമയം ആയിരിക്കാനാണ് മിക്ക പെണ്ണുങ്ങൾക്കും താൽപ്പര്യം....,
എതു കാര്യത്തിന്റെയും
ഉത്തരം കേൾക്കുമ്പോൾ വളരെ നിസാരമെന്നു നമ്മുക്കു തോന്നും പോലെ ഇതും തോന്നിയേക്കാം....!
അപ്പോൾ ഒാർക്കുക
ഒരു കുടം പാൽ പിരിയാൻ ഒരു തുള്ളി തൈര് മതിയെന്ന്.....!
ഇനി കാര്യത്തിലേക്കു വരാം....,
നിങ്ങളുടെ ജീവിതം രൂപപ്പെട്ടു വരുമ്പോൾ തന്നെ നിങ്ങൾ ഒാരോർത്തർക്കും അറിയാം
ആര് ആരോക്കെയാണെന്നും
ഏത് ഏതോക്കെയാണെന്നും
എന്ത് എന്തോക്കെയാണെന്നും...,
ശരിയും തെറ്റും,
സത്യവും കള്ളവും,
ചതിയും വഞ്ചനയും
സ്നേഹവും ഇഷ്ടവും
തുടങ്ങി ഏത് ഏതൊക്കെയാണന്ന കൃത്ത്യമായ വേർത്തിരിവോടെ തന്നെ....,
അതു പോലെ ഒരു ആൺകുട്ടി നിങ്ങളെ നോക്കുമ്പോൾ അത് നിങ്ങളുടെ ശരീരത്തിലെക്കാണോ മനസിലേക്കിണോ എന്നു കൃത്യമായി മനസിലാക്കാൻ കഴിവുള്ള നിങ്ങൾക്ക്...,
മരണത്തിനു മാത്രമേ തങ്ങളേ തമ്മിൽ പിരിക്കാനാവൂ എന്ന ഉത്തമവിശ്വാസത്തിൽ നിന്നും....,
ആ ഒറ്റ രാത്രിയുടെ ദൈർഘ്യത്തിനൊടുവിൽ....,
" ഇനി തമ്മിൽ കാണേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലെക്ക് നിങ്ങൾ സ്വയം എത്തിച്ചേരുമ്പോൾ.....,
അവിടെ സംഭവിക്കുന്ന മാറ്റം എന്താണ്.....?
വീട്ടുക്കാരോടുള്ള കടമകൾ
കൊണ്ടാണോ...?
അവരുടെ വാക്കുകൾ ധിക്കരിക്കാനുള്ള ഭയമാണോ....?
അവരെ പിണക്കാനാവുന്നില്ലെന്ന അഖിലലോക മുദ്രാവാക്ക്യം കൊണ്ടാണോ...?
അതോ..,
ഇതുവരെയും വളർത്തി വലുതാക്കിയതിന്റെ കടപ്പാടു കൊണ്ടോ....?
അതെ......!!!!!!
എന്നു പറയുക മാത്രമല്ല...,
നിങ്ങളതിൽ പരിപ്പൂർണ്ണമായി വിശ്വസിക്കുകയും ചെയ്യുന്നു.....,
എന്നാൽ ഇതൊന്നുമല്ല അതിന്റെ യഥാർത്ഥ കാരണം.....
ഇവിടെ നിങ്ങളുടെ മനസ്സിനു സംഭവിക്കുന്ന മാറ്റം എന്താണെന്ന് തിരിച്ചറിയണമെങ്കിൽ നിങ്ങൾ മുന്നോട്ട് നടന്നു നീങ്ങിയ കുറേ വർഷങ്ങൾ വീണ്ടും പഴയ ജീവിതത്തിലെക്കു തന്നെ തിരിച്ചു നടക്കേണ്ടി വരും....,
അവിടെയാണ് ആ സത്യവും ഈ ചോദ്യത്തിനുള്ള ഉത്തരവും മറ പറ്റി ഒളിഞ്ഞിരിക്കുന്നത്.....!!
ഒരു പെൺകുട്ടിയുടെ ഇളംപ്രായത്തിൽ തന്നെ അവളുടെ മനസ്സിനെ പെട്ടന്നു സ്വാധീനിക്കുന്ന ഒന്നാണ്....
കുളിച്ച് കണ്ണെഴുതി പൊട്ടും തൊട്ട് പഴയതുമാറ്റി പുതിയ ഉടുപ്പെല്ലാമിട്ട് സുന്ദരിയായി അണിഞ്ഞൊരുങ്ങുക എന്നത്....,
നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും
അതുപോലെ അണിഞ്ഞൊരുങ്ങുക എന്നത് ആ പ്രായത്തിൽ അവളിലുണ്ടാക്കുന്ന ആനന്ദത്തേക്കാൾ വലുതായി അവൾക്കു മറ്റൊന്നില്ല....,
മറ്റൊന്ന് നാട്ടിലെ ഉത്സവങ്ങളും ഒാണം വിഷു ക്രിസ്തുമസ്സ് റംസാൻ പോലുള്ള ദേശിയ ഉത്സവങ്ങളുമാണ്....,
എന്നാൽ അവളിലെ മാറ്റങ്ങൾ സംഭവിക്കുന്നത് അവൾ പങ്കെടുക്കുന്ന കല്ല്യാണ വീടുകളിൽ വെച്ചാണ്.....!
അവിടെയാണ് അവളിലെ മാറ്റങ്ങൾ സംഭവിക്കുന്നത്...,
പല പല കല്ല്യാണങ്ങളിൽ പങ്കെടുക്കുന്നതോടെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട് കമനീയമായ വസ്ത്രങ്ങളിഞ്ഞ് മാറു നിറയെ സ്വർണ്ണത്തിന്റെ വർണ്ണശമ്പളമായ മഞ്ഞവെളിച്ചത്തിൽ മുങ്ങികുളിച്ച് നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന ആ ദിവസത്തെ താരമായ കല്ല്യാണപെണ്ണിനെ പതിയെ അവൾ നെഞ്ചിലേറ്റി ആരാധിക്കാൻ തുടങ്ങുന്നു.......!!
പിന്നെ പിന്നെ കാണുന്ന ഒരോ കല്ല്യാണത്തിലും പതിയെ അവൾ അവളെ
ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു.....!!
അങ്ങിനെ സ്വന്തം ബാല്യം കടന്നു പോവും മുന്നേ തന്നെ....,
ഒരു നാൾ തന്നെയും ഇതു പോലെ മറ്റുള്ളവർ ഉറ്റു നോക്കും എല്ലാവരാലും താനും ശ്രദ്ധിക്കപ്പെട്ട് ഒരു മണവാട്ടിയാകും എന്നവൾ മോഹിക്കുന്നു....,
നിഷ്ക്കളങ്കമായ ആ ഇളംപ്രായത്തിന്റെ നിർമ്മലമായ മോഹം അവൾ പോലുമറിയാതെ അവളുടെ ഉൾമനസ്സിലത് പച്ചക്കുത്തിയ പോലെ ആഴ്ന്നിറങ്ങി ആ മോഹം വേരുറക്കുന്നു.....!!
അവൾ പോലുമറിയാതെ അവളിലെ മോഹം അവളിൽ രൂപാന്തരപ്പെടുന്നു.....,
ജീവിതത്തിൽ ആരെ സ്വീകരിക്കണം എന്ന ഘട്ടം വരുമ്പോൾ ഒരു തീരുമാനം എടുക്കാനാവാതെ കുഴഞ്ഞു പോവുന്ന തക്കം നോക്കി ഉപബോധമനസ്സ് അവളിൽ ഉറങ്ങിക്കിടക്കുന്ന ആ പഴയ മോഹത്തെ കൃത്യമായി ഉണർത്തിയെടുത്ത് അവൾ പോലും മറന്നു പോയ തന്റെ ഒരു കാലത്തെ മംഗല്ല്യമോഹം....,
പുത്തനുടയാടകളുടെയും...,
തിളങ്ങുന്ന സ്വർണ്ണത്തിന്റെ മഞ്ഞവെളിച്ചത്തിന്റെയും...,
മിന്നുന്ന ഫോട്ടോ ഫ്ലാഷുകളുടെയും വീഡിയോ ലൈറ്റുകളുടെയും വെളിവെളിച്ചത്തിന്റെ അത്യുജ്ജ്വല പ്രകാശത്തിൽ മിന്നിതിളങ്ങുന്നൊരു മണവാട്ടിയിലെക്കുള്ള പരകായപ്രവേശം നിമിഷങ്ങൾക്കുള്ളിൽ തന്നെ സംഭവിക്കുന്നു....,
അവളിലടങ്ങിയിരിക്കുന്ന ഉൾപ്രചോദനത്തിന്റെ ശക്തമായ സാന്നിധ്യം അവൾ പോലുമറിയാതെ അവളെ മാറ്റി മറിച്ചു കളയുന്നു.....,
ആ മാറ്റം ഉൾമനസ്സിന്റെ പ്രവർത്തിയാണെന്ന് അവളും അറിയുന്നില്ല.....,
അതോടെ ഏതോ ഒരു ഉൾപ്രേരണയുടെ പുറത്തെന്ന പോലെ അവൾക്ക് അതിന്നൊത്ത് യാന്ത്രികമായ് ചലിക്കേണ്ടി വരുന്നു....!!
മനസ്സ് അതിന്റെ ദയാരഹിതവും ക്രൂരവുമായ രീതികൾ ഒാർക്കാതെ അവളുടെ ഉള്ളിൽ അടിയുറഞ്ഞു പോയ ആഗ്രഹപ്പൂർത്തികരണത്തിന് അവൾക്ക് കൂട്ടു നിൽക്കുന്ന ഒരേയൊരു നിമിഷവുമാണത്...." "
അതോടെ അവളുടെ ആദ്യാഭിലാഷത്തിന്റെ അത്രതന്നെ പഴക്കമില്ലാത്ത ഹൃദയാന്തർലീനമായിരുന്ന അഗാധതല സ്പർശിയായ അവളിലെ ഇഷ്ടം താൽക്കാലികമായി വിസ്മരിക്കപ്പെടുന്നു....,
അതോടെ അവളിൽ മാറ്റം പൂർത്തിയാവുന്നു....!!
തുടർന്ന് വിവാഹശേഷം...,
ആഗ്രഹ സഫലീകരണം പൂർത്തിയായ ശേഷം അവളുടെ മനസ്സ് വീണ്ടും അവളുടെ ഏറ്റവും വലിയ അടുത്ത മോഹമായ പഴയ അവനിലെക്കു തന്നെ അതിനടുത്ത നിമിഷം മടങ്ങിയെത്തുന്നു.....,
തനിക്കെന്താണ് സംഭവിച്ചതെന്നു അവൾക്കു പോലു മനസ്സിലാവാത്ത നിഗൂഢതകളുമായി.....!!
" തനിക്കവനെ മറന്നു മറ്റൊരാളുടെതാവാൻ എങ്ങിനെ കഴിഞ്ഞു എന്ന നിങ്ങളുടെ ഉത്തരമില്ലാത്ത ചോദ്യത്തിനുള്ള ഉത്തരം ഇതാണ്....!!
ഇതല്ല ശരി എന്നു പറയുന്നവരുണ്ടാവാം അതിനർത്ഥം അവർ ചെയ്തത് ത്യാഗത്തിന്റെ കൂട്ടത്തിലാണ്
എന്നവർ കരുതുന്നതിനാലാണ്...!
എന്നാൽ
ഒരു പെണ്ണു പ്രേമിക്കുമ്പോൾ തന്നെ അവൾ ആലോചിക്കുന്നുണ്ട് ഇരു വീട്ടിലും സമ്മതിച്ചില്ലെങ്കിൽ ഇഷ്ടപ്പെട്ടവരോടൊത്ത് ഒന്നിച്ചു ജീവിക്കാൻ എല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന്.....!
എന്നിട്ടും അവൾ തീരുമാനം മാറ്റണമെങ്കിൽ അതിനൊരു സുപ്രധാന കാരണം വേണം അതൊരിക്കലും തീരെ നിസാരമായിരിക്കില്ല...,
കാരണം
മറി കടക്കേണ്ടത് മനസ്സിന്റെ അടിത്തട്ടിൽ ആഴ്ന്നിറങ്ങിയ
സ്നേഹമെന്ന വിസ്മയത്തെയാണ്....!
അതത്ര നിസാരമായി ചെയ്യാവുന്ന ഒന്നല്ല..,
ഇനി ആൺക്കുട്ടികളോട് പറയാനുള്ളത് :-
സ്വന്തം അനുഭവം കൊണ്ടല്ലാതെ പലതും പഠിക്കാൻ തയ്യാറാവാത്ത പെൺക്കുട്ടികളെ ഇതെല്ലാം പറഞ്ഞു മനസ്സിലാക്കിക്കുക അത്ര എളുപ്പമല്ല......,
അതിനുള്ള എളുപ്പ വഴി
മറ്റെന്തിനേക്കാളും അവളെയാണ് ഇഷ്ടം എന്നത് അവളോട് മടുപ്പില്ലാതെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് അവളുടെ മനസ്സിനെ അതിൽ നിന്നും വേർപ്പെടുത്തിയെടുത്താലേ നീ ആഗ്രഹിക്കുന്ന ജീവിതത്തിലെക്ക് നടന്നു കയറാൻ നിനക്കു സാധിക്കുയെന്ന്
നീ എപ്പോഴും ഒാർമ്മിക്കുക...!!
ഇനിയും നിങ്ങൾക്കു വിശ്വാസമായില്ലെങ്കിൽ മറ്റൊന്നു കൂടി പറയാം....,
നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും.....,
ബാല്യക്കാലാനുഭവങ്ങളാണ് ഒരോർത്തരുടെയും ജീവിതം രൂപപ്പെടുത്തുന്നത്....,
അതു കൊണ്ടു തന്നെ
ജീവിതം അതായിത്തീർന്ന വിധം
ചാർട്ട് ചെയ്യപ്പെട്ടതിന്റെ ബഹുമതി അവകാശപ്പെടാവുന്ന എന്തെങ്കിലുമുണ്ടാവും
നിങ്ങളുടെ ജീവിതത്തിലും..!!!
.
#Pratheesh

No comments