ഇനി കുറച്ചു ദിവസം കതകു കുറ്റി ഇടാതെ കിടന്നാൽ മതി കെട്ടോ...

അമ്മയാണ്.. അവളെ പ്രസവം കഴിഞ്ഞു 35ന്റെ അന്ന് തന്നെ വീട്ടിലേക്കു കൊണ്ട് വന്നത് എനിക്ക് ലീവ് കുറവായത് കൊണ്ടാണ്..
പെണ്ണ് അങ്ങ് വെളുത്തു തടിച്ചു നല്ല വേണക്കൊടം പോലെ ഇരിക്കുന്നു..
ഇനി എപ്പോ വരാൻ പറ്റുംന്നു ഒരു പിടിയും ഇല്ല.. അവളെ കെട്ടിപിടിച്ചെങ്കിലും കിടക്കാം എന്നൊരു പൂതി ഉണ്ടായിരുന്നു.. അവളെ പെട്ടെന്ന് കൊണ്ടുവരാൻ അതും കാരണം ആണ്.. ഏതായാലും അത് തീർന്നു കിട്ടി.. ഞാൻ അവരോടു കതകു അടക്കേണ്ട ന്നു പറഞ്ഞു.. പെറ്റു കിടക്കുന്ന പെണ്ണാ.. വല്ലോം വന്നാൽ ഞാൻ വേണം അവളുടെ വീട്ടുകാരോട് സമാധാനം പറയാൻ
അമ്മയുടെ ശബ്ദം അപ്പുറത്തെ മുറിയിൽ നിന്നും കേട്ടു.. അച്ഛനോടാണ് പറയുന്നത് ഓ... ഈ അമ്മ മനുഷ്യനെ നാണം കെടുത്തും..
ഞാൻ താഴെ വിരിച്ച കിടക്കയിൽ മുഖം പൂഴ്ത്തി കമഴ്ന്നു കിടന്നു..
പെണ്ണാണെങ്കിൽ കട്ടിലിൽ ഇരുന്നു ചിരിയോടു ചിരി തന്നെ..
ഇങ്ങോട്ട് വാടി മുത്തേ... കുറച്ചു നേരം എന്റെ അടുത്ത് കിടക്കെടി...
അയ്യോ.. പൂതി മനസ്സിൽ ഇരിക്കട്ടെ.. അമ്മടെ മുന്നിൽ നാണം കേടാൻ ഞാൻ ഇല്ല.. മോൻ കണ്ണും പൂട്ടി ഉറങ്ങിക്കോ ട്ടാ..
ചുമ്മാ..മുട്ടി കിടന്നാൽ മതി ടി...
ഞാനില്ല.. വേണേൽ നാളെ നോക്കാം... ഇപ്പൊ ഏതായാലും അമ്മ വരും.. മോനെ നോക്കാൻ..
ഓഹ്.. ഇതിലും ഭേദം നീ വീട്ടിൽ നിൽക്കുന്നതായിരുന്നു.. പെണ്ണ് ചിരി തന്നെ.. ഒന്ന് പെറ്റു എണീറ്റപ്പോ ഇവൾക്ക് എന്നാ ഒരു ഭംഗിയാ..ഇങ്ങനാണേൽ ഒരു നാലഞ്ചു എണ്ണം ആയാലും കുഴപ്പം ഇല്ല..
അവളോട് കൂടുതൽ മിണ്ടാൻ നിന്നില്ല.. കൺട്രോൾ പോയാലോ ന്നു പേടിച്ചു ഞാൻ അപ്പോഴേ തിരിഞ്ഞു കിടന്നു..
രാവിലെ വലിയ ബഹളം കേട്ടാണ് എണീറ്റത്... നോക്കുമ്പോൾ അമ്മയും അവളും ബാത്റൂമിൽ... തറയിൽ മുഴുവൻ ചോര...അവളും ചോരയിൽ കുളിച്ചു നിൽക്കുന്നു.. അത് കണ്ടപ്പോഴേ എന്റെ തല കറങ്ങി..
എന്താ പറ്റിയെ അമ്മേ ??
ഞാൻ ചോദിച്ചതിന് മറുപടി ഒന്നും കിട്ടിയില്ല... പകരം അമ്മ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.. നോക്കി നിക്കാതെ വണ്ടി വിളിക്കെടാ...
കാര്യം അറിയാതെ ഞെട്ടി നിക്കുന്ന എന്റെ അടുത്ത് വന്നു അമ്മ പിന്നേം പറഞ്ഞു...
ഞാൻ നിന്നോട് പറഞ്ഞതല്ലേടാ കുരുത്തം കെട്ടവനെ..ഞാൻ ഇനി ഇവളുടെ വീട്ടുകാരോടും നാട്ടുകാരോടും എന്തുപറയും ദൈവമേ... അതെങ്ങനാ... അവനു.....
ഞാൻ എന്ത് ചെയ്തൂന്നാ....
എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട..
പോത്തിനെ പോലെ നിക്കാതെ വേഗം വണ്ടി വിളിക്കെടാ..
അവളാണെങ്കിൽ വേദന കാരണം കരച്ചിൽ തുടങ്ങി..
ഇപ്പൊ എന്തെങ്കിലും ചോദിക്കാനുള്ള ധൈര്യം പോരാ എനിക്ക്..
സ്റ്റാൻഡിൽ പോണവഴി അപ്പുറത്തെ ശാന്ത ചേച്ചിയെക്കൂടി ഇങ്ങോട്ട് വരാൻ പറ.. നീ ഒന്നും പറയാൻ നിക്കണ്ട.. അമ്മ വിളിക്കുന്നു ന്നു പറഞ്ഞാൽ മതി കേട്ടോടാ..
ഓട്ടോയും ആയി വരുമ്പോൾ ശാന്ത ചേച്ചീ അമ്മയ്ക്ക് ക്ലാസ്സ് എടുത്തു കൊടുക്കുന്നു...
എന്റെ വത്സേ.. ഇതൊക്കെ നീ അല്ലേ നോക്കണ്ടേ... അവരു പിള്ളേർ അല്ലേ..
ഇത് വല്ലതും അറിയാവോ.. അവനാണെങ്കിൽ കാലം കൂടി ലീവിന് വന്നേക്കുന്നു
തള്ളയുടെ വായിൽ ടാർ ഉരുക്കി ഒഴിക്കാനുള്ള ദേഷ്യം വന്നു എങ്കിലും ഞാൻ അത് ഒതുക്കി.. തെളിവുകൾ എല്ലാം എനിക്ക് എതിരാണ്..
ക്ഷമിക്കൂ.. ക്ഷമിക്കൂ.... ഞാൻ മനസ്സിനോട് പറഞ്ഞു...
അവസരം വരും അന്നു ഇവരുടെ പണിക്കുറ്റം തീർത്തു കൊടുക്കാം..
അച്ഛൻ ഒന്നും മിണ്ടുന്നില്ല.... ഭാഗ്യം
വെരുകിനെ പോലെ വരാന്തയിൽ ഉലാത്തലോടു ഉലാത്താൽ. ഒച്ച ഉണ്ടാക്കാതെ പമ്മി മുറിയിൽ കയറി. അവളെയും താങ്ങി വണ്ടിയിൽ കയറ്റി.. 'അമ്മ അവളുടെ അടുത്ത് ഇരുന്നു.. ശാന്തച്ചേച്ചി മോനെയും എടുത്ത് അവരുടെ അടുത്ത്. ഞാൻ മുന്നിലും കയറി.
ഹോസ്പിറ്റലിൽ എത്തിയതും ഞാൻ ചാടി ഇറങ്ങി...
കാഷ്യാലിറ്റി തപ്പി ഓടി.
ഡോക്ടർ വന്നു.. അവളെ അകത്തേക്കു കൊണ്ട് പോയി.. കുറച്ചു കഴിഞ്ഞു എന്നെ വിളിപ്പിച്ചു.
കൂടെ അമ്മയും കയറി.
മോനെ നല്ല വിശ്വാസം ഉള്ള അമ്മ. ഹ് മം ഞാൻ മനസ്സിൽ ഓർത്തു.
മീരക്കു കുഴപ്പം ഒന്നും ഇല്ല.. ഡെലിവറി കഴിഞ്ഞു ചിലർക്കു ഇങ്ങിനെ ഉണ്ടാവാറുണ്ട്. ഇപ്പൊ ഞാൻ ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്. കുറച്ഛ് കഴിഞ്ഞു വീട്ടിൽ പോകാം.
കാത് തുറന്നു കേൾക്കൂ അമ്മേ. എന്ന ഭാവത്തിൽ ഞാൻ ഇരുന്നു..
അല്ല ഡോക്ടറെ ഇവൻ കാരണം വല്ലോം ആണോ ??അവളെ ഇന്നലെ കൊണ്ട് വന്നതേ ഉള്ളു അതാ...
ഏയ്. ഇത് അതൊന്നും അല്ല.. ഡോക്ടർ ചിരിച്ചു.
ഞങ്ങൾ ഇറങ്ങി ഡോക്ടർ പറഞ്ഞ കഥ മുഴുവൻ ശാന്ത ചേച്ചിയോട് 'അമ്മ പറഞ്ഞു.
Ohh.. അത്രേ ഉണ്ടാരുന്നുള്ളൂ.. എനിക്ക് അപ്പോഴേ തോന്നിയാരുന്നു കെട്ടോ..
തിരിച്ചു വണ്ടിയിൽ കയറിയപ്പോൾ നിരപരാധിത്വം തെളിയിച്ച വിജയിയുടെ ഭാവത്തിൽ ഞാൻ ശാന്ത ചേച്ചിയുടെ മുഖത്ത് നോക്കി..
അവിടെ പക്ഷെ ഞാൻ പ്രതീക്ഷിച്ചത് പോലെ ഒരു ഭാവം അല്ലായിരുന്നു..
ഇതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ലെടാ മോനെ നീ നാള് കൂടി നാട്ടിൽ വന്നു ആ പെങ്കൊച്ചിന്റെ അടുത്ത് നിന്റെ കാമപ്രാന്തു തീർത്തതല്ലേടാ..
എന്ന് അവർ മനസ്സിൽ എന്റെ മുഖത്ത് നോക്കി പറയുന്നത് ഞാൻ കേട്ടു... പോകുന്ന വഴി ഞാൻ ഓട്ടോക്കാരനോട് പറഞ്ഞു
ചേട്ടാ നല്ല പന്നിപ്പടക്കം കിട്ടുന്ന കടയിൽ ഒന്നു ചവിട്ടണേ
എന്തിനാടാ പന്നിപടക്കം എന്ന് ചോദിച്ച അമ്മയെ നോക്കാതെ ഞാൻ ശാന്ത ചേച്ചിയെ നോക്കി ലാലേട്ടൻ സ്റ്റൈലിൽ മീശ പിരിച്ചു പറഞ്ഞു
"ആവശ്യം വരും!!!!!!!!... "ന്നു ആ ലീവ് അങ്ങിനെ കഴിഞ്ഞു...
എങ്ങിനെയോ രക്ഷപ്പെട്ടു ഇങ്ങോട്ട് പോന്നു.. അടുത്ത ലീവിൽ നാട്ടിൽ ചെന്നപ്പോൾ ആണ് അറിഞ്ഞത് ഇപ്പോഴും എനിക്ക് പെറ്റു കിടന്ന ഭാര്യയെ പീഡിപ്പിച്ച കാമപ്രാന്തൻ എന്നാണ് പേര് ന്നു..
എനിക്കിട്ടൂ മുട്ടൻ പണി തന്നെങ്കിലും ശാന്ത ചേച്ചീ ഇപ്പഴും കാണുമ്പോൾ ചിരിക്കും കെട്ടോ ... പണ്ട് ഓട്ടോയിൽ വെച്ചു ചിരിച്ച അതേ ചിരി
തള്ളേ നിങ്ങൾ പന്നിപ്പടക്കം അല്ല ആറ്റം ബോംബ് ഇടും ന്നു പറഞ്ഞാലും പരദൂഷണം നിർത്തില്ല എന്ന് മനസ്സിൽ പറഞ്ഞു ഞാനും തിരിച്ചു ചിരിക്കും

No comments