Popular Posts

മഞ്ചാടിക്കുരു


                                                 മഞ്ചാടിക്കുരു
കാലമെത്ര കഴിഞ്ഞാലും
 കണ്ണിലുടക്കുന്ന സിന്ദൂര ചുവപ്പുള്ള സുന്ദരി.
ഇന്ന് റോസാപൂ ആണെങ്കിൽ പണ്ട്
കാമുകിക്ക് കൊടുത്തിരുന്നത് മഞ്ചാടിക്കുരു ആണ്.
 രണ്ടിലും കാണിക്കുന്നത് പ്രണയത്തിന്റെ നിറമായ ഹൃദയത്തിന്റെ ചുവപ്പ്😍.
ബന്ധങ്ങൾ പലപ്പോഴും നമ്മിൽ നിന്നും
വഴുതി പോകും. എന്നാൽ മഞ്ചാടിക്കുരു
അത് മണ്ണിൽ വീണാലും അതിനു അനുഗ്രഹമായി ലഭിച്ച നിറം കാലങ്ങളോളം നിലനിർത്തും,
 മണ്ണിൽ കിടക്കുമ്പോഴും അത് അതിന്റെ നിറം
 പ്രതിഫലിപ്പിച്ചു കൊണ്ടേയിരിക്കും,
 ഒരൊറ്റ നിറത്തിലും മഴവില്ല് നെ പോലെ അഴകുള്ള ഒരു വസ്തു, അതാണ് മഞ്ചാടി.

Author  :  Rameesa



No comments